Movie
-
‘പന്ത്രണ്ട്’ സിനിമ കണ്ടിറങ്ങിയ ഷൈൻ ടോം ചാക്കോ മാധ്യമ പ്രവർത്തകരെ കണ്ട് ഓടിയൊളിച്ചു
കൊച്ചി: മാധ്യമങ്ങളെ കണ്ട് തിയറ്ററിൽ നിന്നും ഇറങ്ങി ഓടി നടൻ ഷൈൻ ടോം ചാക്കോ. ‘പന്ത്രണ്ട്’ സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. പ്രേക്ഷകർ സിനിമയുടെ അഭിപ്രായം പറയുന്നതിനിടെയാണ് തിയറ്ററിനുള്ളിൽനിന്ന് ഒരാൾ ഓടിയിറങ്ങുന്നത് മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപെട്ടത്. ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയ നടൻ ഷൈൻ ടോം ചാക്കോ ആയിരുന്നു അത്. എന്നാൽ ഇനി കൂടുതൽ വിശേഷങ്ങൾ ഷൈൻ ടോമിനോട് ചോദിക്കാമെന്ന് വിചാരിക്കുന്നതിനിടെയാണ് മാധ്യമ പ്രവർത്തകരെ ഞെട്ടിച്ച് താരം ഓടിയത്. കാര്യമെന്തന്നറിയാതെ ചില മാധ്യമപ്രവർത്തകരും ഷൈൻ ടോമിനു പിന്നാലെ ഓടി. തിയറ്ററിനു ചുറ്റും ഓടിയ ഷൈൻ ടോം മാധ്യമങ്ങൾക്കു മറുപടി നൽകാതെ തിയറ്റർ വളപ്പിൽനിന്നു റോഡിലേക്ക് ഇറങ്ങി വീണ്ടും ഓടുകയായിരുന്നു. ഷൈൻ ടോം ചാക്കോ, വിനായകൻ, ദേവ് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പന്ത്രണ്ട്.
Read More » -
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ കൂട്ടുകെട്ടിലെ “വരാൽ”; ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ തുടങ്ങി
അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണൻ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് ‘വരാൽ’. ചിത്രത്തിൻ്റെ ഫൈനൽ ഷെഡ്യൂൾ ലണ്ടനിൽ പുരോഗമിക്കുന്നു. അനൂപ് മേനോൻ തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം സോഷ്യൽ മീഡിയ വഴി അറിയിച്ചിരിക്കുന്നത്. 20-20 എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം മലയാളത്തിൽ അൻപതോളം കലാകാരന്മാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന ചിത്രമാണ് ‘വരാൽ’. അനൂപ് മേനോൻ, പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ നന്ദു, സുരേഷ് കൃഷ്ണ, ഹരീഷ് പേരടി, രഞ്ജി പണിക്കർ, സെന്തിൽ കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ എന്നിവരുടെ വ്യത്യസ്തമായ മുഖങ്ങളാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ടൈം ആഡ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോനാണ് നിർവ്വഹിക്കുന്നത്. സായ്കുമാർ, ആദിൽ ഇബ്രാഹിം, മേഘനാഥൻ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, കൊല്ലം തുളസി, വലിയശാല രമേഷ്, മൻരാജ്, അഖിൽ പ്രഭാകരൻ, ബാലാജി, വിജയൻ വി നായർ,…
Read More » -
കാവ്യബിംബങ്ങളുടെ മഴവില്ല് വിരിയിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ ഓർമ്മദിനം
ഒരുപിടി മധുരമനോഹര ഗാനങ്ങള്‍ നമുക്കേകിയ ഗാനരചയിതാവ്. ജന്മം, പ്രണയം, മിഴിയടയാളങ്ങള്‍ തുടങ്ങിയ ബിംബങ്ങള്‍ ഗാനങ്ങളില്‍ കൊണ്ടുവന്ന കവി. കാല്‍പ്പനികതയുടെ ഊര്‍ജ്ജത്താല്‍ ഭാവനാനിര്ഭരമാകുന്ന വരികള്‍… തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽ 1948 ഡിസംബർ 25 ന് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയാബീവിയുടെയും പുത്രനായി ജനിച്ചു. മൂന്നു സഹോദരിമാരും, രണ്ട് സഹോദരന്മാരുടെയും ഇടയിൽ അഞ്ചാമനായിരുന്നു ഇദ്ദേഹം. ആര്യനാട് ഗവണ്മന്റ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ വലപ്പാട് പോളിടെക്നികിൽ ചേർന്നു. അതിനുശേഷം തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ തുടർന്നു പഠിച്ചു. പഠനശേഷം ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഖാദറിനെ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ആ സമയത്തു തന്നെ കവിതകൾ എഴുതി കൈയെഴുത്തു മാസികകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചു. പിന്നീടു് ധാരാളം നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു. 1972 ൽ ‘കവിത’ എന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രം ‘കാറ്റുവിതച്ചവൻ’ ആയിരുന്നെങ്കിലും…
Read More » -
ആക്ഷന്‍ ഹീറോ ബിജുവിന് വീണ്ടും നിയമനം: രണ്ടാം ഭാഗം ഉടനെന്ന് പോളി പിക്ചേഴ്സ്
നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ വന്‍ ഹിറ്റുകളിലൊന്നായ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി സൂചന. നിവിന്‍ പോളി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മഹാവീര്യറിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപനത്തോടനുബന്ധിച്ച് ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പിന്റെ അവസാന ഭാഗത്ത് പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിലാണ് ആക്ഷന്‍ ഹീറോ ബിജു രണ്ടാം ഭാഗത്തിന്റെ പേരുള്ളത്. 2016-ല്‍ നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു മലയാളത്തിലെ പോലീസ് ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്കിയ സിനിമയായിരുന്നു. റിയലിസ്റ്റിക് പോലീസ് സിനിമയായെത്തിയ ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്ന വാര്‍ത്ത പ്രേക്ഷകര്‍ക്കും ആഹ്ലാദത്തിന് വകനല്കുന്നു. ഒരു പോലീസ് സ്റ്റേഷനില്‍ നടക്കുന്ന വിവിധ കേസുകളെയാണ് ആക്ഷന്‍ ഹീറോ ബിജുവില്‍ ആവിഷ്കരിച്ചത്. നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിച്ച രണ്ടാമത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. അനു ഇമ്മാനുവല്‍ ആയിരുന്നു…
Read More » -
ബി.എം.ഡബ്ല്യു സൂപ്പര്‍ ബൈക്കില്‍ ‘തല’ കറങ്ങുന്നു; യൂറോപ്പിലെ ചിത്രങ്ങള്‍ വൈറല്‍
ചെന്നൈ: തല എന്നു തമിഴ്നാട്ടുകാര്‍ ആരാധനയോടെ വിളിക്കുന്ന സൂപ്പര്‍താരം അജിത്തിന് സ്ിനിമയോടുള്ള സ്നേഹം സൂപ്പര്‍ ബൈക്കുകളോടുമുണ്ട്. സിനിമയില്‍ ഡ്യൂപ്പില്ലാതെ സാഹസിക ബൈക്ക് അഭ്യാസങ്ങള്‍ അവതരിപ്പിക്കുന്ന അജിത്തിനെ ആരാധകര്‍ കണ്ടിട്ടുമുണ്ട്. എന്നാല്‍ യൂറോപ്പിലൂടെ ബി.എം.ഡബ്ല്യു ആര് 1200 ആര്.ടി എന്ന സൂപ്പര്‍ ബൈക്കില്‍ കറങ്ങിനടക്കുന്ന തലയുടെ ചിത്രങ്ങള്‍ കണ്ട ആവേശത്തിലാണ് ഇപ്പോള്‍ ആരാധകര്‍. യാത്രയോടും വാഹനങ്ങളോടുമുള്ള അജിത്തിന്റെ പ്രണയം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇംഗ്ലണ്ടും ബെല്‍ജിയവും അടക്കമുള്ള രാജ്യങ്ങളിലൂടെയാണ് ഇപ്പോള്‍ ‘തല’യുടെ സൂപ്പര്‍ബൈക്ക് സഞ്ചാരം. ഇരുപത് ലക്ഷത്തോളമാണ് ഈ സൂപ്പര്‍ബൈക്കിന്റെ വില. എത്ര തിരക്കിനിടയിലും സ്വന്തം പാഷന് വേണ്ടി സമയം കണ്ടെത്തുന്നു എന്നതാണ് അജിത്തിനെ മറ്റുള്ളവരില്‍ വൃത്യസ്തനാക്കുന്നത്. യാത്രയില്‍ അജിത്തിന്റെ പങ്കാളിയായ സുപ്രജ് വെങ്കിട്ട് പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങളില്‍ ഹെല്‍മെറ്റും റൈഡിങ് ഗിയറുകളും ധരിച്ച് വന്‍ ലുക്കിലാണ് അജിത്ത്. ബൈക്കിനോടൊപ്പമുള്ളതും യു.കെ-യൂറോ ടണല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങളുമാണ് സുപ്രജ് വെങ്കിട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെയും ഇത്തരത്തില്‍…
Read More » -
ജാഫർ ഇടുക്കിയുടെ “ഒരു കടന്നൽ കഥ”
പ്രശസ്ത നടൻ ജാഫർ ഇടുക്കിയെ കേന്ദ്ര കഥാപാത്രമാക്കി പ്രദീപ് വേലായുധൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്” ഒരു കടന്നൽ കഥ “.സുധീർ കരമന, സുനിൽ സുഖദ, സുധീർ പരവൂർ, പരസ്പരം പ്രദീപ്, അസീസ് നെടുമങ്ങാട്, സാജൻ പള്ളുരുത്തി,അമൽ രവീന്ദ്രൻ,കൊച്ചിൻ ബിജു, ബിജു ശങ്കർ,അജിത് കൂത്താട്ടുകുളം, മുൻഷി രഞ്ജിത്,ഉല്ലാസ് ഭായ്,ഹരി നംബോദ, വിനോദ് ബോസ്,നിഷ സാരംഗ്,അരുണിമ രാജ്,ജോളി ചിറയത്ത്, മാസ്റ്റർ അബരീഷ് തുടങ്ങിയവർ പ്രധാന താരങ്ങൾ. ടി കെ വി പ്രൊഡക്ഷൻസ്,ഡി കെ പ്രൊഡക്ഷൻസ് എന്നി ബാനറുകളിൽ സുവർണ്ണ പ്രദീപ്, ഉല്ലാസ് ശങ്കർ, ബാബു പന്തക്കൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റൃൻ നിർവ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും ജിൻസി മണിയാട്ട്,വയലിൻ സജി എന്നിവർ നിർവ്വഹിക്കുന്നു. കോ പ്രൊഡ്യുസർ-നിഷ ബിജു.എഡിറ്റർ- ഗ്രേയ്സൺ എസിഎ. കല-ഷിബു അടിമാലി, മേക്കപ്പ്-മോഹൻ അറക്കൽ,സ്റ്റിൽസ്- നിതിൻ കെ ഉദയൻ, പ്രൊഡക്ഷൻ കൺട്രോളർ-ഉല്ലാസ് ശങ്കർ. കോതമംഗലം,കുട്ടമ്പുഴ, ഭൂതത്താൻകെട്ട്, മൂവാറ്റുപുഴ എന്നിവിടങ്ങളിലായി ” ഒരു കടന്നൽ കഥ” എന്ന…
Read More » -
വിക്രത്തിലെ നടനെതിരേ ശാരീരികാധിക്ഷേപം: യൂട്യൂബ് ചാനലിനെതിരേ ലോകേഷ്
ചെന്നൈ: വിക്രം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനെ ശാരീരികമായി അധിക്ഷേപിക്കുന്നതിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ലോകേഷ് കനകരാജ് രംഗത്ത്. കഥാപാത്രത്തിന് നേരേയുണ്ടായ അധിക്ഷേപങ്ങള്‍ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം പ്രവണതകളെ ശക്തമായി തള്ളിപ്പറയണമെന്നും സംവിധായകന് പറഞ്ഞു. ‘തമിഴ് സിനിമ റിവ്യൂ’ എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു ലോകേഷിന്റെ പ്രതികരണം. ചിത്രത്തില്‍ ജാഫര്‍ സാദിഖ് എന്ന കൊറിയോഗ്രാഫര്‍ ഒരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുണ്ട്. വില്ലന്‍ സ്വഭാവമുള്ള ആ കഥാപാത്രത്തെ ജാഫര്‍ സാദിഖ് അതിമനോഹരമായാണ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ റോസ്റ്റിങ് വീഡിയോകള്‍ ചെയ്യുന്ന ഒരു യൂട്യൂബ് ചാനലില്‍ ചിത്രത്തെയും ജാഫറിന്റെ കഥാപാത്രത്തെ കുറിച്ച് വളരെ മോശമായി സംസാരിക്കുകയും അദ്ദേഹത്തിന്റെ ശരീരത്തെക്കുറിച്ച് അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ റീച്ച് കൂട്ടുക എന്ന പുത്തന്‍കാലത്തെ രീതി പരീക്ഷണമാകാം റോസ്റ്റിങ് നടത്തിയ യൂട്യൂബര്‍ ലക്ഷ്യമിട്ടത്. ഈ കുരുട്ടുബുദ്ധി ഫലം കണ്ടു എന്നുവേണം കരുതാന്‍. എട്ട് ലക്ഷത്തില്‍…
Read More »