Movie
-
തിയേറ്ററിലെ കുതിപ്പ് അവസാനിച്ച് ‘ലോക: ചാപ്റ്റര്‍-1’; പ്രതിദിന കളക്ഷന്‍ 10 ലക്ഷത്തിലേക്കു കൂപ്പുകുത്തി; തകര്‍ത്തത് മലയാളം സിനിമയുടെ എല്ലാക്കാലത്തെയും റെക്കോഡുകള്‍; കോടികള്‍ വാരി കാന്താര
കൊച്ചി: ആഴ്ചകളോളം ബോക്‌സ് ഓഫീസ് അടക്കി ഭരിച്ചതിനു പിന്നാലെ കുതിപ്പ് അവസാനിച്ച് ലോക. കല്യാണി പ്രിയദര്‍ശന്‍ നായികയായ ലോകയുടെ തിയേറ്ററിലെ കാണികളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. 43-ാം ദിവസത്തിലേക്കു സിനിമയുടെ പ്രദര്‍ശനം കടക്കുമ്പോള്‍ കളക്ഷന്‍ 10 ലക്ഷത്തിലേക്കു താഴ്ന്നു. ആദ്യഘട്ടത്തിലെ കണക്ക് അനുസരിച്ച് സിനിമയുടെ ഇന്ത്യയിലെ കളക്ഷന്‍ 154.7 കോടിയാകുമെന്നായിരുന്നു. എന്നാല്‍, വേള്‍ഡ്‌വൈഡ് കളക്ഷന്‍ 300.45 കോടിയിലെത്തി. ഇതോടെ സിനിമയുടെ കുതിപ്പും അവസാനിച്ചെന്നാണ് മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. ലോകയുടെ മലയാളം പതിപ്പ് 120.92 കോടിയിലെത്തിയതോടെ ‘ഓള്‍ടൈം ബ്ലോക്ക്ബസ്റ്റര്‍’ എന്ന പേരിലായിരുന്നു മാര്‍ക്കറ്റിംഗ്. എന്നാല്‍, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കളക്ഷന്‍ കുറഞ്ഞു തുടങ്ങി. 39-ാം ദിവസം 85 ലക്ഷവും 40, 41 ദിവസങ്ങളില്‍ 19 ലക്ഷം വീതവും 42-ാം ദിവസം 14 ലക്ഷവും 43-ാം ദിവസം 10 ലക്ഷത്തിലുമെത്തി. അതേസമയം തൊട്ടു പിന്നാലെ എത്തിയ കാന്താര ആദ്യ എട്ടു ദിവസത്തിനുള്ളില്‍തന്നെ 336.5 കോടി നേടി. ഓഗസ്റ്റ് 28 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ലോക,…
Read More » -
എംപുരാനും ജാനകിക്കും ശേഷം വീണ്ടും മലയാളസിനിമയ്ക്കിട്ട് സെന്‍സര്‍ബോര്‍ഡിന്റെ ‘കത്രികക്കുത്ത്’ ; ഷൈന്‍ നിഗത്തിന്റെ ‘ഹാല്‍’ സിനിമയിലെ ബീഫ്ബിരിയാണിരംഗം നീക്കണമെന്ന് ആവശ്യം
എംപുരാനും ജാനകീ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയ്ക്കും പിന്നാലെ മറ്റൊരു സിനിമയ്ക്ക് കൂടി കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ കത്രികപ്പൂട്ട്. ഷൈന്‍ നിഗം നായകനായ ‘ഹാലി’നിട്ടാണ് ഇത്തവണത്തെ പണി. സിനിമയില്‍ നിന്നും ബീഫ്ബിരിയാണി രംഗം എടുത്തുമാറ്റാനാണ് ആവശ്യം. ഇതിനെ തുടര്‍ന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍ കേരളാഹൈക്കോടതിയെ സമീപിച്ചു. മതപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവ്. ചില രംഗങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. റിവൈസിംഗ് കമ്മിറ്റി ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍, മതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇത് നിയന്ത്രണമില്ലാത്ത പൊതു പ്രദര്‍ശനത്തിന് അനുയോജ്യമല്ലെന്ന് കമ്മിറ്റി അറിയിച്ചു. ബോര്‍ഡിന്റെ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പിടിഐ റിപ്പോര്‍ട്ട് അനുസരിച്ച്, ബീഫ് ബിരിയാണി കഴിക്കുന്ന രംഗങ്ങളും ‘ധ്വജ് പ്രണാമം’ എന്ന് പരാമര്‍ശിക്കുന്ന സംഭാഷണങ്ങളും നീക്കം ചെയ്യാനും നിര്‍ദ്ദേശിച്ചു. ഇത് മതവികാരം വ്രണപ്പെടുത്തുമെന്നാണ് ബോര്‍ഡിന്റെ വാദം.…
Read More » -
അവാർഡുകൾ വാരിക്കൂട്ടിയ “ഫെമിനിച്ചി ഫാത്തിമ” തീയേറ്ററുകളിലെത്തിക്കാൻ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്, ട്രെയ്‌ലർ പുറത്ത്
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 10ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ “കിടക്ക” അവരുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. വളരെ റിയലിസ്റ്റിക് ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം കൊടുത്താണ് ചിത്രം കഥ പറയുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക…
Read More » -
ചിമ്പു നായകനാകുന്ന ‘അരസൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്
തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രം ‘അരസൻ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്സ്ക്ലൂസീവ് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ‘അസുരൻ” എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും. തൻ്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകർഷിച്ച സിലമ്പരസൻ, തന്റെ കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രാജകീയ…
Read More » -
നിയമത്തിനു പുല്ലുവില; കന്നഡ ബിഗ്‌ബോസ് പൂട്ടിക്കെട്ടി സര്‍ക്കാര്‍; മത്സരാര്‍ഥികളോടു വീടൊഴിഞ്ഞു പോകാന്‍ നിര്‍ദേശം; 700 പേര്‍ക്ക് പണിപോയി
ബംഗളുരു: ജോളിബുഡ് സ്റ്റുഡിയോസ് ആൻഡ് അഡ്വഞ്ചേഴ്സ് പരിസരം അടച്ചുപൂട്ടിയതോടെ കന്നഡ ബിഗ് ബോസ് റിയാലിറ്റിഷോ നിര്‍ത്തിവച്ചു. ബിഗ് ബോസ് മത്സരാര്‍ഥികളോടെല്ലാം വീടൊഴിഞ്ഞ് പുറത്തുപോകാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. കര്‍ണാടക മലിനീകരണ നിയന്ത്രണബോര്‍ഡ് ഇന്നലെ പുറപ്പെടുവിച്ച നോട്ടിസിലാണ് ബിഗ് ബോസ് കന്നഡ സ്റ്റുഡിയോ എത്രയും വേഗം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നിയമങ്ങള്‍ പാലിക്കാത്തതിനും അനുമതിയില്ലാതെ പ്രവര്‍ത്തിച്ചതിനും ഉള്‍പ്പെടെയാണ് നടപടി. ബിഗ് ബോസിന്റെ പന്ത്രണ്ടാം സീസണ്‍ അവതരിപ്പിക്കുന്നത് സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപ് ആണ്. അടുത്ത കാലത്താണ് സീസണ്‍ 12 ആരംഭിച്ചത്. BREAKING ഭൂട്ടാന്‍ കാര്‍ കടത്ത്: ദുല്‍ഖറിന്റെ മുന്നൂ വീടുകളില്‍ ഇഡി റെയ്ഡ്; പൃഥ്വിരാജിന്റെയും അമിത് ചക്കാലക്കലിന്റെയും വീടുകളിലും പരിശോധന; കോടതി പരാമര്‍ശത്തിന് പിന്നാലെ രേഖകള്‍ പിടിച്ചെടുക്കാന്‍ നീക്കമെന്ന് സൂചന അടച്ചുപൂട്ടല്‍ നടപടികൾക്ക് രാമനഗര തഹസിൽദാർ തേജസ്വിനി മേൽനോട്ടം വഹിച്ചു. ഷോ നിർത്തിവെച്ചതോടെ സാങ്കേതിക പ്രവർത്തകർ ഉൾപ്പെടെ 700-ൽ അധികം ആളുകളാണ് ജോലി നഷ്ടപ്പെട്ട് വീട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ആറുമാസമായി ടെക്നീഷ്യൻമാർ…
Read More » -
വിസ്മയ മോഹന്‍ലാലിനും വേറൊരു വഴി പോകാനൊക്കുമോ? സൂപ്പര്‍സ്റ്റാറിനും പ്രണവിന് പിന്നാലെ അഭിനയ അരങ്ങേറ്റം: ‘തുടക്ക’ത്തിന് തയ്യാറെടുപ്പ് ; തായ്ലന്‍ഡില്‍ ആക്ഷന്‍ പരിശീലനത്തില്‍
സിംഹത്തിന്റെ മകള്‍ സിംഹം തന്നെ പ്രണവിനും പിതാവ് മോഹന്‍ലാലിനും പിന്നാലെ മകള്‍ വിസ്മയയും സിനിമാ അഭിനയരംഗത്തേക്ക്. ജുഡ് ആന്റണി ജോസഫ് സംവിധായകനാകുന്ന തുടക്കമെന്ന ആക്ഷന്‍മൂവിയിലൂടെയാണ് താരപുത്രിക്ക് അരങ്ങേറ്റം. തന്റെ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിലൂടെ നസ്രിയ നസീമിന് ഒരു കരിയര്‍ ബൂസ്റ്റ് നല്‍കിയത് പോലെ, ‘2018’ സിനിമയുടെ സംവിധായകന്‍ മോഹന്‍ലാലിന്റെ മകള്‍ക്കൊപ്പം ‘തുടക്കം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് കൈകോര്‍ക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തന്റെ അരങ്ങേറ്റ ചിത്രത്തിന് മുന്നോടിയായി, കലാകാരിയും എഴുത്തുകാരിയുമായ നടി തായ്ലന്‍ഡിലെ ഒരു ഫിറ്റ്നസ് ക്യാമ്പില്‍ തന്റെ മുവായ് തായ് പരിശീലനം പുനരാരംഭിച്ചു. കോച്ച് ടോണി ഓലിനൊപ്പമുള്ള ഏറ്റവും പുതിയ പരിശീലന സെഷനുകളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട്, വിസ്മയ തന്റെ തീവ്രമായ വര്‍ക്കൗട്ടുകള്‍ ഹൈലൈറ്റ് ചെയ്യുന്നു. ‘എന്റെ പ്രിയപ്പെട്ട പരിശീലന കേന്ദ്രമാണ് തായ്ലന്‍ഡിലെ എകഠഗഛഒ ഫിറ്റ്നസ് ക്യാമ്പ്. തിരിച്ചെത്തി വീണ്ടും പരിശീലനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. എന്റെ കോച്ച് ടോണി ഓലിന് എപ്പോഴും ഒരുപാട് നന്ദി.’ വിസ്മയ…
Read More » -
‘എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ല’- അടൂർ!! ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തത് കൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’- തഗ് കമെന്റുമായി നടൻ ബൈജു
ദാദസാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടത്തിൽ മോഹൻലാൽ സംസ്ഥാന സർക്കാരിന്റെ ആദരം ഏറ്റുവാങ്ങുന്നതിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞ വാക്കുകൾക്ക് മറുപടിയുമായി നടൻ ബൈജു സന്തോഷ്. എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ലായെന്നായിരുന്നു അടൂർ വേദിയിൽ പറഞ്ഞത്. എന്നാൽ ഇതിനുള്ള തഗ് മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തത് കൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാർ ആയി’ എന്നാണ് പരിപാടിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോക്ക് താഴെ താരം കമന്റ് ചെയ്തിരിക്കുന്നത്. ശേഷം നിരവധി പേരാണ് ബൈജുവിന് പിന്തുണയുമായി കമന്റ് ചെയ്യുന്നത്. അടൂരിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു- “എനിക്ക് മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹൻലാലിന്റെ കഴിവുകളിൽ അഭിമാനിക്കുകയും അതിന് ആദരവ് നൽകുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. മോഹൻലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാർഡ് നൽകിയ ജൂറി അംഗമായിരുന്നു ഞാൻ. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികൾ ആരംഭിക്കുന്നത് അവിടെ നിന്നാണ്. എന്നാൽ രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക്…
Read More »


