Movie
-
‘രാമരാജ്യം’, ‘ബീഹാര്‍’ എന്നീ വാക്കുകള്‍ മിണ്ടരുത് ; ആര്‍എന്‍എസ് എന്ന സംഘടനയുടെ പേര് മൂടണം ; ‘പ്രൈവറ്റ്’ സിനിമയെയും സെന്‍സര്‍ബോര്‍ഡ് വിട്ടില്ല, ഒമ്പതിടത്ത് കത്തിവെച്ചു
ന്യുഡല്‍ഹി: മലയാളത്തില്‍ നിന്നും മറ്റൊരു സിനിമയ്ക്ക് കൂടി സെന്‍സര്‍ബോര്‍ഡിന്റെ ക ത്തി. ഹാലിന് പിന്നാലെ ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷത്തില്‍ എത്തുന്ന ‘പ്രൈവറ്റ്’ സിനിമയ്ക്കും സെന്‍സര്‍ബോര്‍ കട്ട് പറഞ്ഞു. സിനിമ രാജ്യവിരുദ്ധമാണെന്ന് പറഞ്ഞ് ഒമ്പതി ലധികം കട്ടുകളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് സിനിമയില്‍ മൊത്തം മൂന്ന് മിനിറ്റോളം വരും. സിനിമയില്‍ പറയുന്ന ഒരു സംഘടനയുടെ പേരായ ആര്‍എന്‍എസ് മാസ്‌ക്ക് ചെയ്യണം, പൗരത്വ ബില്ലുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന സീനുകള്‍, സിനിമയില്‍ ഹിന്ദിസംസാരി ക്കുന്നവര്‍, ബീഹാര്‍ എന്നും രാമരാജ്യം എന്ന് പറയുന്നതും മ്യൂട്ട് ചെയ്യണം. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അനുസ്മരിപ്പിക്കുന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ കൊല്ലപ്പെട്ടവര്‍ എന്ന വാക്കും പറയരുത്. ഇന്ത്യയിലെ നിയമനിര്‍മ്മാണ സഭ പാസ്സാക്കിയ ബില്ലിന് മേല്‍ ഉണ്ടായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ എന്ന് പറയുന്നതും ഗൗരീലങ്കേഷിന് ആദരം നല്‍കിക്കൊണ്ട് വരുന്ന സിനിമയുടെ എന്‍ഡ് ടൈറ്റിലും മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 1 ന് തീയേറ്ററില്‍ എത്തേണ്ടിയിരുന്ന സിനിമ സെന്‍സര്‍ബോര്‍ഡ് വിലക്കിയതിനാല്‍ ഇന്നലെയാണ് തീയേറ്ററില്‍ എത്തിയത്. സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ്…
Read More » -
‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ ആന്‍റണി വർഗ്ഗീസിന് പരിക്ക്: കൈയ്ക്ക് പൊട്ടലേറ്റു
ക്യൂബ്സ്എൻ്റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ‘കാട്ടാളൻ’ സിനിമയുടെ ഷൂട്ടിനിടയിൽ അപകടം. തായ്‌ലൻഡിൽ സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ഷൂട്ടിനിടയിലാണ് ആന്‍റണി വർഗീസ് പെപ്പെയ്ക്ക് പരിക്കേറ്റത്. ആനയുമായുള്ള ഫൈറ്റ് രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. താരത്തിന്‍റെ കൈയ്ക്ക് പൊട്ടലേറ്റതായാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരം ഇപ്പോൾ വിശ്രമത്തിലാണ്. അപകടത്തെ തുടർന്ന് സിനിമയുടെ അടുത്ത ഷൂട്ടിംഗ് ഷെഡ്യൂൾ താൽക്കാലികമായി മാറ്റിവെച്ചു. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിന് അടുത്തിടെയാണ് തായ്‌ലൻഡിൽ തുടക്കം കുറിച്ചിരുന്നത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ന്‍റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് നടക്കുന്നത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്‍റെ ഭാഗമായുണ്ട്. ആൻ്റണി വർഗ്ഗീസ്…
Read More » -
പ്രണയ നായകനായി ധ്യാൻ ശ്രീനിവാസൻ: ‘ഒരു വടക്കന്‍ തേരോട്ടം’ വീഡിയോ സോങ്ങ് പുറത്ത്
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ. ആർ. ബിനു ൻരാജിൻ്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ പ്രണയ നായകനായി എത്തുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ദിൽന രാമകൃഷ്ണനാണ് ധ്യാനിൻ്റെ പ്രണയിനിയായി എത്തിയിരിക്കുന്നത്. അനുരാഗിണി ആരാധികേ … എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഇൻഡ്യൻ സിനിമയിൽ ഏറ്റം ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായക കൻ അനിരുദ്ധ് രവിചന്ദർ തൻ്റെ ഒഫീഷ്യൽ പേജിലൂടെയാണ് ഈ ഗാനം പ്രകാശനം ചെയ്തിരിക്കുന്നത്. തൻ്റേതല്ലാത്ത ഒരു ഗാനം തൻ്റെ പേജിലൂടെ പ്രകാശനം ചെയ്തത് ഇത് ആദ്യ സംഭവം കൂടിയാണ്. ഷാരൂഖ് ഖാൻ്റെ ജവാൻ ലിയോ വേട്ടയാൻ, , കൂലി തുടങ്ങിയ വൻ ചിത്രങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ്രവിചന്ദറാണ്.വാസുദേവ് കൃഷ്ണൻ നിത്യാ മാമ്മൻ, എന്നിവർ ആലപിച്ച മനോഹരമായ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ബേണി ഇഗ്നേഷ്യസ് കൂട്ടുകെട്ടിലെ ബേണിയും മകൻ ടാൻസണും ചേർന്നാണ് ഈണം പകർന്നിരിക്കുന്നത്. അഭ്യസ്തവിദ്യനായിട്ടും ഓട്ടോ…
Read More » -
ത്രില്ലടിപ്പിക്കാൻ നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം; “പാതിരാത്രി” ട്രെയ്‌ലർ പുറത്ത്
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന “പാതിരാത്രി” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ആകാംഷ നിറക്കുന്ന ഇൻവെസ്റ്റിഗേഷനൊപ്പം വൈകാരികമായി ഏറെ ആഴമുള്ള ഒരു കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നു. മമ്മൂട്ടി നായകനായി എത്തിയ “പുഴു” എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സണ്ണി വെയ്ൻ, ആൻ അഗസ്റ്റിൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നുണ്ട്. മൾട്ടിസ്റ്റാർ ചിത്രമായി ഒരുക്കിയ “പാതിരാത്രി” കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ…
Read More » -
ചോരമണം തുടിക്കുന്ന തലസ്ഥാനത്തെ ഗുണ്ടാ കുടിപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
കൊച്ചി: കാലം മാറുമ്പോൾ കഥാപാത്രങ്ങളും സാഹചര്യങ്ങളും മാറും, പക്ഷേ തലസ്ഥാന നഗരത്തിൻ്റെ ചോര മണക്കുന്ന വഴികളിൽ സത്യവും അതിജീവനവും തമ്മിലുള്ള പോരാട്ടം തുടരുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി ( യുഎസ്എ ) എന്നിവർ ചേർന്ന് നിർമ്മിച്ച ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം “അങ്കം അട്ടഹാസം” ലിറിക്കൽ വീഡിയോ ഗാനം റിലീസായി. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഗോകുൽ സുരേഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വീഡിയോ റിലീസായത്. “കാക്കേ കാക്കേ കൂടെവിടെ…… കൂട്ടിനകത്തൊരു കുഞ്ഞില്ലേ…..” എന്ന പോപ്പുലറായ വരികളിൽ തുടങ്ങുന്ന ഗാനത്തിൻ്റെ ഈണം, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനത്തിൻ്റെ സംഗീതം ശ്രീകുമാർ വാസുദേവും രചന ദീപക് നന്നാട്ട്കാവുമാണ് നിർവ്വഹിച്ചിരിക്കുന്നത്. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ നന്ദു,…
Read More » -
എന്തിനാണ് ആജീവനാന്തകാല വിവാഹജീവിതം?!! മാറുന്ന കാലത്തിൻ്റെ മറ്റൊരു പ്രകോപനപരമായ സിനിമ – ‘പിഡബ്ള്യുഡി’
കൊച്ചി: സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല എന്ന തോന്നൽ കണക്കിലെടുത്താവണം “പിഡബ്ള്യുഡി” എന്ന ചിത്രത്തിൻ്റെ സംവിധായകനെയും നിർമ്മാതാക്കളെയും സിനിമ ഒരു മിനി ഫീച്ചർ ആക്കി ഒടിടി റിലീസ് ചെയ്യാൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇത്തരത്തിൽ മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമയാണ് “പിഡബ്ള്യുഡി”. വളരെ ഫ്രഷായ ഒരു ലൊക്കേഷനിൽ മികച്ച കളർഫുൾ വിഷ്വലിൽ സിദ്ധാർത്ഥ പ്രദീപ് എന്ന സംഗീത സംവിധായകൻ്റെ കേൾക്കാൻ ഇമ്പമുള്ള മ്യൂസിക്കും ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ചർച്ച ചെയുന്ന വിഷയം, ഇന്ത്യൻ മാര്യേജ് സെർട്ടിഫിക്കറ്റിന് ഒരു എക്സ്പയറി ഡേറ്റ് വേണമോ എന്ന ചോദ്യം ആണ്. കോമഡFയിലും അല്ലാതെയും ആയി നീണ്ട സംഭാഷണ രംഗങ്ങളിലൂടെ ആജീവനാന്തകാല വിവാഹജീവിതം എന്നത് ഒരു കാലഹരണപ്പെട്ട ഒരു വ്യവസ്ഥയാണോ എന്ന് പ്രേക്ഷകനെ കൊണ്ട് ചിന്തിപ്പിക്കുകയാണ് ചിത്രത്തിൻ്റെ എഴുത്തുകാരനും സംവിധായകനുമായ ജോ ജോസഫ്. ചിത്രത്തിലെ ഒരു പബ്ലിക് പ്രോസിക്യൂട്ടർ കഥാപാത്രം, മാര്യേജ് സെർട്ടിഫിക്കറ്റിന് ഒരു എക്സ്പയറി ഡേറ്റ് ഉൾപ്പെടുത്താം എന്നൊരു നിയമം വന്നാൽ, “നിങ്ങളുടെ ഭാര്യയുടെ…
Read More » -
‘സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’ ; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സംഘടനകള്‍ ; സെന്‍സര്‍ബോര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന വാക്കുകളുടെ മാനുവല്‍ ഉണ്ടാക്കാന്‍ പരിഹാസം
സെന്‍സര്‍ബോര്‍ഡ് കത്രികയില്‍ കുരുങ്ങിയ ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുടെ ശക്തമായ പ്രതിഷേധം. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്നാണ് ആരോപണം. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡിനെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത് വന്നുകഴിഞ്ഞിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നവര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും പറഞ്ഞു. സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നായിരിക്കുമെന്നായിരുന്നു സിബിമലയിലിന്റെ പ്രതികരണം. വാക്കുകള്‍ക്കും ഭക്ഷണപ ദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ സിനിമ എടുക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും എന്ന് സിബി മലയില്‍ വ്യക്തമാക്കി. മലയാളസിനിമയെ തെരഞ്ഞു പിടിച്ചാക്രമിക്കുകയാണെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം. നേരത്തേ് മോഹന്‍ലാല്‍ സിനിമയായ എംപുരാന് കത്രിക വെച്ച സെന്‍സര്‍ബോ ര്‍ഡ് പിന്നാലെ ജാനകി വേഴ്‌സസ് കേരളാ സ്‌റ്റേറ്റ്…
Read More »


