Movie
-
ദുൽഖർ വാഹനം കടത്തിയത് വിദേശത്ത് നിന്ന്, മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു, ആ നടപടി ചോദ്യം ചെയ്തിട്ടില്ല, നടന്റെ വാഹനം പിടിച്ചെടുത്തത് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന്, ഹർജി നിലനിൽക്കില്ല- കസ്റ്റംസ് ഹൈക്കോടതിയിൽ
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ നടൻ ദുൽഖർ സൽമാന്റെ ഹർജി നിലനിൽക്കില്ലെന്നു കസ്റ്റംസ് ഹൈക്കോടതിയിൽ. മാത്രമല്ല വാഹനം വിദേശത്ത് നിന്നും കടത്തിയതാണെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇന്റലിജൻസ് റിപ്പോർട്ട് അനുസരിച്ചാണ് വാഹനം പിടിച്ചെടുത്തത്. ഈ വാഹനം മാത്രമല്ല ദുൽഖറിന്റെ മറ്റ് രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്തിരുന്നു. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങളായിരുന്നു കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിൽ ഡിഫൻഡർ തിരികെ ആവശ്യപ്പെട്ടാണ് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചത്. പക്ഷെ ദുൽഖർ ആദ്യം സമീപിക്കേണ്ടത് അപ്പലേറ്റ് ട്രൈബ്യൂണലിനെയാണ്. എന്നാൽ അത്തരമൊരു നടപടിയിലേക്ക് കടക്കാതെ ഹൈക്കോടതിയെ സമീപിച്ച നടപടി ചൂണ്ടിക്കാട്ടിയാണ് കസ്റ്റംസ് ഇക്കാര്യം അറിയിച്ചത്. മാത്രമല്ല നിയമവിരുദ്ധമെങ്കിൽ വാഹനം പിടിച്ചെടുക്കാൻ കസ്റ്റംസിന് അധികാരം ഉണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നൽകാൻ ദുൽഖർ സൽമാന് നോട്ടീസ് നൽകിയിട്ടുണ്ട്. നടന്റെ ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ വാഹനക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം ഇതര…
Read More » -
എന്റെ കൺമുന്നിൽ വച്ച് മറ്റൊരു സ്ത്രീയുമായി ഹോട്ടൽ മുറിയിൽ കയറി, തിരഞ്ഞെടുപ്പ് വന്നപ്പോൾ അയാൾ എന്നെ ഉപയോഗിച്ചു, പിന്നീട് ഉപേക്ഷിച്ചു, ഭാര്യയെന്ന നിലയില്‍ എനിക്ക് ഇതൊന്നും കണ്ടുനില്‍ക്കാനാകില്ല, ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ
ന്യൂഡൽഹി: ഭോജ്പുരി നടന്‍ പവന്‍ സിങ്ങിനെതിരെ ആരോപണവുമായി ഭാര്യ ജ്യോതി സിങ്. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ്ജ്യോതി സിങ് ആരോപണമുന്നയിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജ്യോതി വീഡിയോയില്‍ സംസാരിക്കുന്നത്. പവന്‍ സിങ്ങിന്റെ ലഖ്‌നൗവിലെ വസതിക്ക് മുന്നില്‍ നിന്നാണ് ജ്യോതി സിങ് ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ വന്നത്. പവന്‍ സിങ്ങിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് ജ്യോതി പറയുന്നു. പോലീസുകാരും പവന്‍ സിങ്ങിന്റെ വസതിയിലുണ്ടായിരുന്നു. ജ്യോതിയെ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാനാണ് പോലീസുകാരെത്തിയത്. എന്നാല്‍ പോലീസ് സ്‌റ്റേഷനിലേക്ക് പോകാന്‍ വിസമ്മതിച്ച ജ്യോതി ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യുകയായിരുന്നു.പവന്‍ സിങ് മറ്റൊരു സ്ത്രീയുമായി ഹോട്ടല്‍ മുറിയിലേക്ക് പോയെന്നാണ് ജ്യോതി ഉന്നയിച്ച ആരോപണം. ‘ഭാര്യയെ പുറത്താക്കാന്‍ പോലീസിനെ വിളിക്കുന്ന ഈ പവന്‍ സിങ്ങാണ് സമൂഹത്തെ സേവിക്കുന്നത്. തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അയാള്‍ എന്നെ വിളിച്ചു. എന്റെ പേര് അയാള്‍ ഉപയോഗിച്ചു. പിന്നീട് അയാള്‍ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഹോട്ടല്‍ മുറിയിലേക്ക് പോയി.’ -ജ്യോതി പറഞ്ഞു.’എല്ലാവരും എന്നോട് ചോദിക്കുന്നു ഞാനെന്തിനാണ് എന്റെ വീട്ടിലേക്ക്…
Read More » -
സിനിമയില്‍ നിന്ന് ‘ആത്മീയമായ ഇടവേള’യെടുത്ത നടന്‍ രജനികാന്ത് ആത്മീയ യാത്രയില്‍ ; ഭാവിയില്‍ താരവുമായി ഒന്നിക്കാനുള്ള സാധ്യതകള്‍ വ്യക്തമാക്കി ഉലകനായകന്‍
സിനിമയില്‍ നിന്ന് ‘ആത്മീയമായ ഇടവേള’യെടുത്ത നടന്‍ രജനികാന്ത് ആത്മീയ യാത്രയില്‍. അടുത്ത സുഹൃത്തുക്കളോടൊപ്പം ഋഷികേശിലേക്കും ദ്വാരഹട്ടിലേക്കും പോയ അദ്ദേഹത്തിന്റെ ഹിമാലയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നതും സ്വാമി ദയാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഗംഗയുടെ തീരത്ത് ധ്യാനിക്കാനും ഗംഗാ ആരതിയില്‍ പങ്കെടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. അമര്‍ ഉജാലയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, നടന്‍ ഞായറാഴ്ച ദ്വാരഹട്ടിലേക്ക് പോയി. ഋഷികേശില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. ഇതിനിടയില്‍ രജനീകാന്തുമായി സഹകരിക്കുമെന്ന് കമല്‍ഹാസനും വ്യക്തമാക്കി. കഴിഞ്ഞ മാസം, ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കമല്‍ ഹാസന്‍ തന്റെ അടുത്ത വലിയ പ്രോജക്റ്റിനെക്കുറിച്ച് മറുപടി നല്‍കിയിരുന്നു. രജനികാന്തിനൊപ്പം പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘ഞങ്ങള്‍ മുമ്പും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്… ഭാവിയിലും പ്രവര്‍ത്തിക്കും… നമുക്കത് ചെയ്യാം.’ അതേ മാസം ദുബായില്‍ നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെ കമല്‍ ഹാസന്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുകയും ചെയ്തു. പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു:…
Read More » -
‘നിങ്ങളുടെ പേരെന്താണ്?’ എന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്, ‘മമ്മൂട്ടി’ എന്ന് അദ്ദേഹം പറഞ്ഞു ; സ്വന്തം മകളുമായുള്ള സൂപ്പര്‍താരത്തിന്റെ രസകരമായ നിമിഷം പങ്കുവെച്ച് സംവിധായകന്‍ ബേസില്‍
എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം നല്‍കിയതിന് മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. മകളുമായുള്ള മമ്മൂട്ടിയുടെ രസകരമായ നിമിഷവും നടന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഒരു ഇതിഹാസത്തോടൊപ്പം ഒരു സായാഹ്നം ചെലവഴിക്കാനുള്ള അപൂര്‍വ ഭാഗ്യം എനിക്ക് ലഭിച്ചു. എന്റെ മകള്‍ അദ്ദേഹത്തിനെ നോക്കി നിഷ്‌കളങ്കമായി, ‘നിങ്ങളുടെ പേരെന്താണ്?’ എന്ന് ചോദിച്ചപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട്, ‘മമ്മൂട്ടി’ എന്ന് അദ്ദേഹം പറഞ്ഞു. ആ എളിയ മറുപടി ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു ഓര്‍മയായി ഞങ്ങളുടെ ഹൃദയങ്ങളില്‍ പതിഞ്ഞു. സ്വന്തം ക്യാമറയില്‍ അദ്ദേഹം ചിത്രങ്ങള്‍ എടുത്തു. ഹോപ്പിയും മമ്മൂക്കയും ഒരുപാട് സെല്‍ഫികള്‍ എടുക്കുകയും ചെയ്തു. കുറച്ച് നേരത്തേക്ക് അദ്ദേഹം ഈ ലോകത്തിന് ആരാണെന്നുള്ള കാര്യം പോലും മറന്നു. അദ്ദേഹം ഞങ്ങളെ ഒരു അടുത്ത സുഹൃത്തിനൊപ്പം ഇരിക്കുന്നതുപോലെ തോന്നിപ്പിച്ചു. മമ്മൂക്ക, ഞങ്ങള്‍ എന്നേക്കും വിലമതിക്കുന്ന ഒരു സായാഹ്നം നല്‍കിയതിന് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി’, ബേസിലിന്റെ വാക്കുകള്‍. പതിനൊന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിന്റെ…
Read More » -
മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; വികാരാധീനനായി താരം; ‘ഞാന്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെ വരുന്നു’
തിരുവനന്തപുരം: ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ . ‘അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ ഞാന്‍ പാര്‍ത്ത മണ്ണാണിത്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു.’ –നിറഞ്ഞ കൈയ്യടികള്‍ക്കിടെ ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിത്യജീവിതത്തില്‍ പലപ്പോഴും മലയാളി മോഹന്‍ലാല്‍ ആകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു ചടങ്ങിന് ജഗതി ശ്രീകുമാറും എത്തിയിരുന്നു. ആശംസ അര്‍പ്പിച്ച് നടി അംബിക പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് ആവേശമായി. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനൊപ്പം നാന്‍സിയായും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ്…
Read More » -
വിജയ് ദേവരക്കൊണ്ടയും രശ്മികയും വിവാഹിതരാകുന്നു; അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വിവാഹ നിശ്ചയം നടന്നെന്ന് റിപ്പോര്‍ട്ട്; രഹസ്യ പ്രണയത്തിന് ഒടുവില്‍ മാംഗല്യം
തെലുഗു സൂപ്പര്‍താരങ്ങളായ വിജയ് ദേവരെക്കൊണ്ടെയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2026 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായാണ് ഇരുവരും പ്രണയം മുന്നോട്ട് കൊണ്ടുപോയത്. പ്രണയത്തിലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. സാരിയില്‍ ഉള്ള ചിത്രം രശ്മിക കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് താരം ധരിച്ചിരുന്നതാണെന്നാണ് ആരാധകര്‍ കരുതുന്നത്. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്. ആദിത്യ സര്പോത്ദറിന്റെ ഹൊറര്‍ കോമഡി ചിത്രം തമ്മയാണ് രശ്മികയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പരേഷ് റാവലുമടക്കമുള്ള പ്രമുഖര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
Read More » -
തീയറ്റർ പൂരപ്പറമ്പാക്കാൻ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനും വീണ്ടുമെത്തുന്നു!! രാവണ പ്രഭു റീ റിലീസ് ഒക്ടോബർ പത്തിന്
കൊച്ചി: നൂതന ദൃശ്യ ശബ്ദ വിസ്മയങ്ങളുമായി 4k ആറ്റ്മോസിൽ രാവണ പ്രഭു എന്ന ചിത്രം വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുകയാണ്. ഒക്ടോബർ പത്തിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ എത്തിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. മോഹൻലാൽ ഡബിൾ റോളിൽ എത്തുന്ന ഈ ചിത്രത്തിൽ നെപ്പോളിയൻ, സിദ്ദിഖ്, രതീഷ്, സായ് കുമാർ, ഇന്നസൻ്റ്, വസുന്ധരാ ദാസ്, രേവതി, ഭീമൻ രഘു, അഗസ്റ്റിൻ, രാമു, മണിയൻപിള്ള രാജു, തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നു. സുരേഷ് പീറ്റേഴ്സിൻ്റേതാണു സംഗീതം. ഗാനങ്ങൾ – ഗിരീഷ് പുത്തഞ്ചേരി. ഛായാഗ്രഹണം – പി.സുകുമാർ. വാഴൂർ ജോസ്. .
Read More » -
ഡോ.ശ്രീചിത്ര പ്രദീപ് ഒരുക്കുന്ന ‘ഞാൻ കർണ്ണൻ’ രണ്ടാം ഭാഗം ചിത്രീകരണം കൊച്ചിയിൽ തുടങ്ങി
കൊച്ചി: സ്വാർത്ഥതയും അമിതമായ പണാസക്തിയും കുടുംബ ജീവിതത്തിൻറെ താളം തെറ്റിക്കുന്ന വൈകാരിക മുഹൂർത്തങ്ങളിലേക്ക് വിരൽ ചൂണ്ടിയ ‘ഞാൻ കർണ്ണൻ’ ചിത്രത്തിൻറെ രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക്. ദാമ്പത്യ ജീവിതത്തിലെ സ്വരച്ചേർച്ചകളുടെ കഥയൊരുക്കിയതിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ കിട്ടിയ ചിത്രമായിരുന്നു ‘ഞാൻ കർണ്ണൻ’ ശ്രിയാ ക്രിയേഷൻസിൻറെ ബാനറിൽ ഡോ. ശ്രീചിത്ര പ്രദീപാണ് ‘ഞാൻ കർണ്ണൻ’ സംവിധാനം ചെയ്യുന്നത്. പ്രദീപ് രാജാണ് ചിത്രത്തിൻറെ നിർമ്മാണം. ആദ്യഭാഗത്തിന് കഥയും തിരക്കഥയും ഒരുക്കിയ മുതിർന്ന എഴുത്തുകാരൻ എം.ടി അപ്പനാണ് ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനും കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്. എംടി അപ്പൻറെ കഥയെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സിനിമ പൂർണ്ണമായും കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നതെന്ന് സംവിധായിക ഡോ. ശ്രീചിത്ര പ്രദീപ് പറഞ്ഞു. നമ്മുടെ ജീവിത പരിസരം ഒത്തിരി മാറി സമൂഹത്തിലെ മാറ്റങ്ങളൊക്കെ കുടുംബത്തിലും പ്രകടമായി. ബന്ധങ്ങളിലെ വൈകാരിക അടുപ്പം പൂർണ്ണമായും ഇല്ലാതായി. ഇതിനിടെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിച്ച് ഉരുകി തീരുന്ന എത്രയോ മനുഷ്യർ നമുക്ക് ചുറ്റിനും…
Read More »

