Movie

  • ‘എന്റെ കഥാപാത്രം മനോഹരമായത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എതിരേ നിന്നതുകൊണ്ടുമാത്രം’; ഭാര്യയുടെ മരണത്തിനുശേഷം ഞാന്‍ അനുഭവിക്കുന്ന ഏകാന്തതകൂടിയാണ് ആ കഥാപാത്രം: മമ്മൂട്ടി സംശയിച്ചിട്ടും രഞ്ജിത്ത് ആണ് എന്നിലേക്ക് എത്തിച്ചത്: ‘ആരോ’ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ച് ശ്യാമപ്രസാദ്

    കൊച്ചി: ഭാര്യയുടെ മരണത്തിനുശേഷം തന്റെ ജീവിതത്തിലുണ്ടായ തീവ്രമായ ഏകാന്തതയാണു ‘ആരോ’ എന്ന സിനിമയെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാന്‍ സഹായിച്ചതെന്നു സംവിധായകന്‍ ശ്യാമപ്രസാദ്. മമ്മൂട്ടി കമ്പനി നിര്‍മിച്ചു രഞ്ജിത്ത് സംവിധാനം ചെയ്തു ശ്യാമപ്രസാദും മഞ്ജു വാര്യരും മുഖ്യ വേഷത്തില്‍ അഭിനയിച്ച ‘ആരോ’ എന്ന ഹ്രസ്വചിത്രം വ്യാപകമായി സ്വീകരിക്കപ്പെട്ടതിനുശേഷം നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അടുത്ത കാലത്തായി ഏറ്റവും തീവ്രമായിട്ടുള്ള ഏകാന്തത അനുഭവിച്ചിട്ടുള്ള ആളാണ് ഞാന്‍. രണ്ടുവര്‍ഷം മുന്‍പാണ് എന്റെ പത്‌നി വിട പറഞ്ഞത്. ‘ബീയിംഗ് എലോണ്‍’ എന്നൊരു അവസ്ഥയെ എനിക്ക് ഏറ്റവും നന്നായി മനസിലാക്കാനാകും . ആ അനുഭവങ്ങളെക്കൂടിയാണ് ആരോയിലെ അഭിനയവേളയില്‍ ഞാന്‍ ഊര്‍ജ്ജമാക്കിയത്. ഒരു പക്ഷെ അങ്ങിനെ സ്വന്ത അനുഭവങ്ങളില്‍ നിന്നല്ലെങ്കില്‍ പോലും ഒരു കലാകാരന് പരകീയമായ അനുഭാവങ്ങളെ സഹഭാവത്തോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കും, സാധിക്കണം എന്നാണ് എന്റെ വിശ്വാസം. അതാണ് അഭിനേതാവിന്റെ കല’യെന്നു ശ്യാമപ്രസാദ് മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘മഞ്ജുവാര്യര്‍ തനിക്കെതിരേ നിന്നതുകൊണ്ടാണു തന്റെ കഥാപാത്രവും മനോഹരമായത്. ‘മഞ്ജു വാര്യര്‍…

    Read More »
  • അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത്”, റഹ്മാൻ്റെ കാരക്ടർ പോസ്റ്റർ പുറത്ത്

    ഭാവന, റഹ്മാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന “അനോമി’ എന്ന ചിത്രത്തിലെ നടൻ റഹ്മാൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ജിബ്രാൻ എന്ന് പേരുള്ള കഥാപാത്രം ആയാണ് റഹ്മാൻ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. “When the world doubted him, he chose to fight back” എന്ന കുറിപ്പോടെയാണ് റഹ്മാൻ്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. റിയാസ് മാരാത്ത് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വളരെ സ്റ്റൈലിഷ്, മാസ്സ് ലുക്കിലാണ് റഹ്മാനെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. നേരത്തെ ഭാവനയുടെ കാരക്ടർ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. സാറ ഫിലിപ്പ് എന്ന കഥാപാത്രമായാണ് ഈ ചിത്രത്തിൽ ഭാവന അഭിനയിച്ചിരിക്കുന്നത്. “ഹെർ കോഡ് ഈസ് ട്രൂത്ത്” എന്ന കുറിപ്പോടെയാണ് ഭാവനയുടെ ക്യാരക്ടർ പോസ്റ്റർ എത്തിയത്. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക്…

    Read More »
  • ‘കാന്ത’യിലെ ദുൽഖർ സൽമാന്റെ പ്രകടനം ഒരു നാഴികക്കല്ല്; പ്രശംസയുമായി സംവിധായകൻ രഞ്ജിത്ത് ശങ്കർ

    ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സാധാരണ പ്രേക്ഷകർക്കും നിരൂപകർക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചിത്രത്തിനും ദുൽഖർ സൽമാനും കയ്യടിയുമായി മുന്നോട്ടു വരികയാണ്. ഇപ്പോൾ പ്രശസ്ത സംവിധായകൻ രഞ്ജിത്ത് ശങ്കർ ആണ് ഈ ചിത്രത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാൻ നടത്തിയ പ്രകടനം ഒരു നാഴികക്കല്ലാണ് എന്നാണ് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം വമ്പൻ റിലീസായി കേരളത്തിൽ എത്തിച്ചതും വേഫറെർ ഫിലിംസ് തന്നെയാണ്. നേരത്തെ നടൻ ചന്തു സലിം കുമാറും ദുൽഖറിനെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരുന്നു. തന്റെ കരിയറിലെ ഏറ്റവും…

    Read More »
  • നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി “ഡിയര്‍ സ്റ്റുഡന്‍റ്സ് ” പുതിയ പോസ്റ്റർ പുറത്ത്; നിവിൻ പോളി – നയൻ താര ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

    നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ പുതിയ പോസ്റ്റർ പുറത്ത്. നയൻതാരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് നയൻ‌താര ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടെയുള്ള പോസ്റ്റർ പുറത്തു വിട്ടത്. വിദ്യ രുദ്രൻ എന്നാണ് ചിത്രത്തിൽ നയൻ‌താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് സൂചന. 6 വർഷത്തെ ഇടവേളക്ക് ശേഷമാണ് നിവിൻ പോളി – നയൻ താര ടീം ഒരു ചിത്രത്തിൽ ഒരുമിച്ചെത്തുന്നത്. ധ്യാൻ ശ്രീനിവാസൻറെ രചനയിലും സംവിധാനത്തിലും 2019 ൽ പുറത്തെത്തിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. പ്രേക്ഷകർ…

    Read More »
  • 500-600 കോടി ചിത്രങ്ങള്‍ ആവേശം കൊള്ളിക്കുന്നില്ല ; കല്‍ക്കി, സ്പിരിറ്റ് സിനിമകളില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് ദീപികാ പദുക്കോണ്‍ ; പുതിയ എഴുത്തുകാരെയും സംവിധായകശരയും നിര്‍മ്മാതാക്കളെയും പിന്തുണയ്ക്കുകയാണ് ലക്ഷ്യം

    ദീപിക പദുക്കോണ്‍ സംഭവബഹുലമായ 2025 ആയിരുന്നു. വരാനിരിക്കുന്ന രണ്ട് പാന്‍-ഇന്ത്യ ചിത്രങ്ങളുടെ നായികയായി അവര്‍ വര്‍ഷം ആരംഭിച്ചു, അത് അതേ രീതിയില്‍ അവസാനിക്കുകയുമാണ്. എന്നാല്‍ പ്രസ്തുത സിനിമകള്‍ മാറിയിരിക്കുന്നു എന്ന് മാത്രം. സന്ദീപ് റെഡ്ഡി വംഗയുമായുള്ള അവരുടെ പൊതു അഭിപ്രായവ്യത്യാസവും അദ്ദേഹത്തിന്റെ സ്പിരിറ്റ് എന്ന സിനിമയില്‍ നിന്നുള്ള പിന്മാറ്റവും നാഗ് അശ്വിന്റെ കല്‍ക്കി 2898 എഡി സീക്വലില്‍ നിന്ന് നടിയെ നീക്കം ചെയ്തതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ഒരു പുതിയ അഭിമുഖത്തില്‍, വലിയ ബജറ്റ് സിനിമകള്‍ ഇനി തന്നെ ആവേശം കൊള്ളിക്കു ന്നില്ലെന്ന് ദീപിക പറഞ്ഞു, ഇപ്പോള്‍ അവര്‍ കഥപറച്ചിലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‘സത്യസന്ധമായി പറഞ്ഞാല്‍, എത്ര കൂടുതല്‍ പ്രശസ്തി, എത്ര കൂടുതല്‍ വിജയം, എത്ര കൂടുത ല്‍ പണം? ഈ ഘട്ടത്തില്‍, അത് ഇനി അതല്ല. 100 കോടി സിനിമകളെക്കുറിച്ചോ, 500-600 കോടി സിനിമകളെക്കുറിച്ചോ അല്ല. ഇപ്പോള്‍ വലിയ തോതിലുള്ള സിനിമകളേക്കാള്‍ കഥപറച്ചിലി ലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നടി പറഞ്ഞു. ഒരു…

    Read More »
  • ‘അന്ന് ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടു’; തുറന്നു പറഞ്ഞ് സൂപ്പര്‍ താരം മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി; ‘ബസില്‍ കയറിയത് ഒരേയൊരു ദിവസം, അന്നുകൊണ്ടു യാത്രയും നിര്‍ത്തി’

    ബംഗളുരു: പൊതുസ്ഥലത്ത് പ്രത്യേകിച്ചും തിരക്കേറിയ ഇടങ്ങളില്‍ വച്ച് ലൈംഗികാതിക്രമം ഉണ്ടാകുന്നതിനെക്കുറിച്ചു വെളിപ്പെടുത്തലുമായി നടി. പ്രമുഖ നടി ലക്ഷ്മി മന്‍ചുവാണു കുട്ടിക്കാലത്തു നേരിട്ട അതിക്രമത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. തെലുഗു സൂപ്പര്‍താരം മോഹന്‍ ബാബുവിന്റെ മകളാണ് ലക്ഷ്മി. കൗമാര കാലത്ത് തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ചാണ് അവര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് ലക്ഷ്മി പറയുന്നു. സൂപ്പര്‍താരത്തിന്റെ മകളായിരുന്നതിനാല്‍ തന്നെ സ്‌കൂളിലേക്ക് പോകാന്‍ പ്രത്യേക വണ്ടിയും ഡ്രൈവറും ഒരു ബോഡി ഗാര്‍ഡും സദാ ഉണ്ടായിരുന്നു. അമ്മയും തന്നെ സ്‌കൂളിലേക്ക് ആക്കുന്നതിനായി പതിവായി വന്നിരുന്നുവെന്നും ലക്ഷ്മി ഓര്‍ത്തെടുത്തു. എന്നാല്‍ ഹാള്‍ ടിക്കറ്റ് വാങ്ങുന്നതിനായി ഒരു ദിവസം സ്‌കൂളില്‍ നിന്ന് ക്ലാസിലെ എല്ലാവരെയും അധ്യാപകര്‍ ഒരു ബസില്‍ കയറ്റി സെന്ററിലേക്ക് കൊണ്ടുപോയി. എന്നാല്‍ ആ യാത്രയ്ക്കിടെ ഒരാള്‍ തന്നെ മോശമായി തൊട്ടുവെന്നും വല്ലാത്ത ബുദ്ധിമുട്ടും പേടിയും തോന്നിയെന്നും ലക്ഷ്മി പറയുന്നു. ഭയന്ന് വിറച്ചു പോയ താന്‍ സുഹൃത്തുക്കളോട് വിവരം പറഞ്ഞുവെന്നും…

    Read More »
  • പോത്തുപാറ ജോയിയായി ബാബുരാജ്; ഹണി റോസ് നായികയായെത്തുന്ന ‘റേച്ചൽ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ചിത്രം ഡിസംബർ 6-ന് തിയേറ്ററുകളിൽ

    കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് എത്തുന്ന ‘റേച്ചൽ’ എന്ന സിനിമയിലെ ബാബുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ‍ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ജോയ് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചടങ്ങ് കൊച്ചിയിൽ നടന്നിരുന്നു. സംവിധായകൻ വിനയനാണ് ട്രെയിലർ പുറത്തിറക്കിയിരുന്നത്. ഓഡിയോ ലോഞ്ച് സംവിധായകൻ ലാൽ ജോസും നിർമ്മാതാവ് ജോബി ജോർജ്ജും ചേർന്നാണ് നിർവ്വഹിച്ചത്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരി റേച്ചലായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റേച്ചലിന്‍റെ പിതാവായ പോത്തുപാറ ജോയിയായി ബാബുരാജും ശ്രദ്ധേയ വേഷത്തിലെത്തുന്നു. ഗംഭീര സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ…

    Read More »
  • പ്രേക്ഷകർക്ക് പിടികൊടുക്കാത്ത രഹസ്യങ്ങളോടെ 27 വർഷങ്ങൾക്ക് ശേഷം വീണ്ടും ആമിയും, രവിശങ്കറും, ഡെന്നീസും, നിരഞ്ജനും, മോനായിയും വീണ്ടുമെത്തുന്നു.

    ഈ ക്രിസ്മസിന് ഡെന്നീസിന്റെ ബത്ലഹേം കാണാൻ വീണ്ടും ഒരുങ്ങി സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങിയ *”സമ്മർ ഇൻ ബത്ലഹേം”* ഡിസംബർ 12ന് 4K ദൃശ്യമികവോടെ തിയേറ്ററുകളിലെത്തും.രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ നിർമിച്ച് സിബി മലയിലാണ് ചിത്രം സംവിധാനം ചെയ്ത ചിത്രം, കോക്കേഴ്സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ച് കൊണ്ടാണ് വീണ്ടും തിയേറ്ററുകളിൽ എത്തിക്കുന്നത്…. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയ താരങ്ങളുടെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ചിത്രം വീണ്ടും കാണാൻ പ്രേക്ഷകർക്കിടയിൽ ആക്കം കൂട്ടുന്നു. ചിത്രത്തിന്റെ റീലീസിനോട് അനുബന്ധിച്ചു നടത്തുന്ന ഒഫീഷ്യൽ ട്രെയിലർ ലോഞ്ചും, പ്രസ്സ് മീറ്റും നവംബർ 19 ന് (ബുധനാഴ്ച) വൈകീട്ട് 05 മണിക്ക് കലൂർ ഗോകുലം പാർക്കിൽ വെച്ച് നടത്തുന്നു. മഞ്ജു വാര്യരും ചിത്രത്തിലെ മറ്റ് താരങ്ങൾക്കുമൊപ്പം, അണിയറ പ്രവർത്തകരും പങ്കെടുക്കുന്ന പ്രസ്സ് മീറ്റിലേക്കും ലോഞ്ചിങ് പരിപാടിയിലേക്കും താങ്കളേയും,…

    Read More »
  • സുന്ദര്‍ സി പിന്മാറിയ ഒഴിവില്‍ വരുന്നത് ധനുഷോ? രജനികാന്തിന്റെ ‘തലൈവര്‍ 173’ യുവനടന്‍ സംവിധാനം ചെയ്‌തേക്കും ; കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്

    സംവിധായകന്‍ സുന്ദര്‍ സി അപ്രതീക്ഷിതമായി പിന്മാറിയതിനെത്തുടര്‍ന്ന് രജനികാന്തിന്റെ ‘തലൈവര്‍ 173’ എന്ന ചിത്രം അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, രജനികാന്തിന്റെ മരുമകനും ചലച്ചിത്ര നിര്‍മ്മാതാവുമായ ധനുഷ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അഭ്യൂഹം. കമല്‍ ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ സംവിധാനം ചെയ്യാന്‍ ധനുഷുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ്. ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. ‘തലൈവര്‍ 173’ല്‍ നിന്ന് സുന്ദര്‍ സി പിന്മാറിയതിനെക്കുറിച്ച് റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ കമല്‍ ഹാസന്‍ പ്രതികരിച്ചു. ‘പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള കാരണം സുന്ദര്‍ സി ഒരു പത്രക്കുറിപ്പിലൂടെ വിശദീകരിച്ചിട്ടുണ്ട്. അതിനോട് എനിക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാനില്ല,’ അദ്ദേഹം പറഞ്ഞു. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍, തന്റെ താരമായ രജനികാന്തിനെ തൃപ്തിപ്പെടുത്തുന്ന ഒരു കഥ കണ്ടെത്തുകയാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എന്റെ താരം തിരക്കഥയില്‍ തൃപ്തനാകുന്നത് വരെ ഞങ്ങള്‍ അതിനായി തിരച്ചില്‍ തുടരും. നിലവില്‍ ഒരു മികച്ച തിരക്കഥ…

    Read More »
  • ജൂഡ് ആൻ്റെണിജോസഫ് വിസ്മയാ മോഹൻലാൽ- ചിത്രം തുടക്കം ചിത്രീകരണം ആരംഭിച്ചു.

    മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെചിത്രീ കരണം നവംബർ പതിനേഴ് തിങ്കളാഴ്ച്ച കുട്ടിക്കാനത്ത് ആരംഭിച്ചു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ‘ഒഫീഷ്യൽ ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ അരങ്ങേറിയിരുന്നു. ഒരുകൊച്ചുകുടുംബ ചിത്രമെന്ന് സംവിധായകൻ ജൂഡ് ആൻ്റെണി ജോസഫ് ലോഞ്ചിംഗ് വേളയിൽ ഈ ചിത്രത്തേക്കുറിച്ച്പറഞ്ഞിരുന്നു. ചിത്രത്തേക്കുറിച്ച് അതിനപ്പുറത്തേ ക്കൊന്നും കടക്കുന്നില്ല. എന്നിരുന്നാലും ചില മാജിക്കുകൾ ചിത്രത്തിലുണ്ടാകു മെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.2018 എന്ന മെഗാഹിറ്റിനു ശേഷം ജൂഡ് ആൻ്റെണി ഒരുക്കുന്ന ചിത്രമെന്ന നിലയിലും തുടക്കം ചലച്ചിത്ര വൃത്തങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്നതാണ്.എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നാന്ദി കുറിച്ച ആശിഷ് ജോ ആൻ്റെണി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മെയിൻ സ്ട്രീം സിനിമയുടെ ഭാഗമാകാനൊരു ങ്ങുന്നു. എമ്പുരാനിൽ മിന്നായം പോലെ എത്തിയ കഥപാത്രത്തെ ചിത്രം കണ്ടവർ അന്നേ ശ്രദ്ധിച്ചിരുന്നു. ഈ…

    Read More »
Back to top button
error: