Movie

  • “ആദം -ഹവ്വ ഇൻ ഏദൻ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…..

    വ്വ ഇൻ ഏദൻ “. നിത്യഹരിത നായകൻ പ്രേം നസീറിനേയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകന്മാരാക്കി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത പ്രസിദ്ധനായ പരസ്യ കലാകാരനും കൂടിയാണ് കുര്യൻ വർണ്ണശാല. ബൈബിൾ പഴയ നിയമത്തിലെ ആദത്തിന്റെയും ഹവ്വയുടെയും മക്കളായ (കായേൻ,ആബേൽ ) ഇവരുടെ പച്ചയായ ജീവിതം പൂർണ്ണമായും അവതരിപ്പിക്കുകയാണ് “ആദം ഹവ്വ ഇൻ ഏദൻ” എന്ന ചിത്രത്തിൽ. പഴയ നിയമത്തിലെ “ഉല്പത്തി” അധ്യായത്തിലെ ചരിത്ര സത്യങ്ങളോട് നൂറുശതമാനം നീതിപുലർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തികഞ്ഞ സാങ്കേതിക മികവോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ആൽവിൻ ജോൺ “ആദ”ത്തെ അവതരിപ്പിക്കുമ്പോൾ ഹിന്ദി മോഡലും നടിയുമായ പൂജ ജിഗന്റെ “ഹവ്വ”യായെത്തുന്നു. പഞ്ചാബ്,കേരളം,തമിഴ്നാട് എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയായ ” ആദം -ഹവ്വ ഇൻ ഏദൻ ” എന്ന ചിത്രം ഡിസംബർ അവസാനവാരം തീയേറ്ററുകളിൽ എത്തും. സിനിമറ്റോഗ്രാഫി- അഭിഷേക് ചെന്നൈ, സമീർ ചണ്ഡീഗഡ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് –…

    Read More »
  • ”നമുക്ക് ഒരു ജാതിയേയുള്ളൂ അത് മനുഷ്യത്വം, ഒരു മതമേയുള്ളൂ അത്  സ്‌നേഹത്തിന്റെ മതം, ഒരു ഭാഷയേയുള്ളൂ അത് ഹൃദയത്തിന്റെ ഭാഷ”; നരേന്ദ്രമോദിയെ മുന്നില്‍ ഐശ്വര്യാറായിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടോ?

    ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്നിലിരുത്തി നടി ഐശ്വര്യാറായി നടത്തിയ പ്രസംഗം വൈറലാകുന്നു. നമുക്ക് ഒരു ജാതിയേ ഉള്ളെന്നും ഒരു മതവും ഒരു ഭാഷയുമേ ഉള്ളെന്നും ഒരേയൊരു ദൈവം അത് സര്‍വ്വവ്യാപിയാണെന്നും നടി പ്രസംഗിച്ചു. നടിയുടെ പ്രസംഗം സംഘപരിവാറിനിട്ടുള്ള കൊട്ടായി വിലയിരുത്തുകയാണ് വിമര്‍ശകര്‍. സംഭവം സാമൂഹ്യമാധ്യമങ്ങളിലും ചര്‍ച്ചയാണ്. പുട്ടപര്‍ത്തിയില്‍ നടന്ന ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തിലായിരുന്നു പ്രസംഗം. ‘ഒരേ ഒരു ജാതിയെ ഉള്ളൂ – മനുഷ്യത്വം. ഒരേ ഒരു മതമേ ഉള്ളൂ – സ്‌നേഹത്തിന്റെ മതം. ഒരേ ഒരു ഭാഷയെ ഉള്ളൂ – ഹൃദയത്തിന്റെ ഭാഷ. ഒരേ ഒരു ദൈവമേ ഉള്ളൂ. അവന്‍ സര്‍വ്വവ്യാപിയാണ്” ഇതായിരുന്നു വാക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ റാം മോഹന്‍ നായിഡു, കിഞ്ചാരാപു, ജി കിഷന്‍ റെഡി, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ എന്നിങ്ങനെ നിരവധി പേര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു സംഘപരിവാറിന്റെയും ബിജെപിയുടെയും വിദ്വേഷ രാഷ്ട്രീയത്തിനെതിരെയുള്ള മറുപടിയായി വാക്കുകള്‍ വിലയിരുത്തപ്പെടുകയാണ്. ഹൃദയത്തിന്റെ ഭാഷ എന്ന പ്രയോഗത്തെ…

    Read More »
  • കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് എത്തുന്ന ‘റേച്ചൽ’ സിനിമയിലെ ആദ്യ ഗാനം നാളെ

    പ്രണയവും നൊമ്പരവും പകയും സംഘർഷവും രക്തചൊരിച്ചിലും എല്ലാം ചേർന്നൊരു സിനിമാനുഭവമാകാനായി തിയേറ്റുകളിൽ എത്താനൊരുങ്ങുകയാണ് ‘റേച്ചൽ’ എന്ന ചിത്രം. പാലായിൽ നിന്നെത്തിയ വേട്ടക്കാരൻ പോത്തുപാറ ജോയിച്ചന്‍റെ മകള്‍ റേച്ചലായി കരിയറിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ഹണി റോസ് ഞെട്ടിക്കുമെന്ന് അടിവരയിട്ടിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘റേച്ചൽ’ ട്രെയിലർ. ക്രിസ്മസ് റിലീസായി ഡിസംബർ 6-ന് അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനമായ കണ്ണിൽ… നാളെ പുറത്തിറങ്ങാനായി ഒരുങ്ങുകയാണ്. രണ്ട് പതിറ്റാണ്ടായി സിനിമാലോകത്തുള്ള ഹണി റോസ് ഇറച്ചി വെട്ടുകാരിയായി ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ചിത്രമെന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ജോയിച്ചനായി ബാബുരാജും ശ്രദ്ധേയ വേഷത്തിലുണ്ട്. പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ ആദ്യ പോസ്റ്ററുകൾ വലിയ സ്വീകാര്യത നേടിയിരുന്നു. സിനിമയുടെ ടീസറും ഏവരും ഏറ്റെടുത്തിരുന്നു. ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും…

    Read More »
  • ‘ലോക’ ക്ക് ശേഷം കല്യാണി പ്രിയദര്‍ശന്‍ വീണ്ടുമെത്തുന്നു; പുതിയ സിനിമയ്ക്ക് ചെന്നൈയില്‍ തിരിതെളിഞ്ഞു

    ചെന്നൈ: കല്യാണി പ്രിയദര്‍ശനെ കേന്ദ്ര കഥാപാത്രമാക്കി പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈയില്‍ ചിത്രീകരണമാരംഭിക്കുന്ന ചിത്രം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ്സിന്റെ ഏഴാമത് സംരംഭമാണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയതും മികച്ച കളക്ഷന്‍ റെക്കോര്‍ഡുകള്‍ കുറിച്ച ചിത്രങ്ങളുമായ മായ, മാനഗരം, മോണ്‍സ്റ്റര്‍, താനക്കാരന്‍, ഇരുഗപത്രു, ബ്ലാക്ക് എന്നീചിത്രങ്ങള്‍ക്ക് ശേഷം പൊട്ടന്‍ഷ്യല്‍ സ്റ്റുഡിയോസ് അവരുടെ ഏറ്റവും പുതിയ നിര്‍മ്മാണം ഔദ്യോഗികമായി ആരംഭിച്ചു. മുന്നൂറുകോടി കളക്ഷന്‍ നേടി ഇന്റസ്ട്രിഹിറ്റടിച്ച ലോക ചാപ്റ്റര്‍ 1 ചന്ദ്ര യ്ക്ക് ശേഷം പ്രിയദര്‍ശന്‍ പ്രധാന വേഷത്തില്‍ എത്തുന്നുഎന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കല്യാണിയെ കൂടാതെ നാന്‍ മഹാന്‍ അല്ല ഫെയിം ദേവദര്‍ശിനി, വിനോദ് കിഷന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. നവാഗത സംവിധായകന്‍ തിറവിയം എസ്.എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് പ്രവീണ്‍ ഭാസ്‌കറും ശ്രീ കുമാറും ചേര്‍ന്നാണ്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം , ഛായാഗ്രഹണം:ഗോകുല്‍ ബെനോയ്്. എഡിറ്റര്‍:ആരല്‍ ആര്‍. തങ്കം , പ്രൊഡക്ഷന്‍ ഡിസൈനര്‍:മായപാണ്ടി:…

    Read More »
  • പീരീഡ് ഡ്രാമകളിൽ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന ദുൽഖർ സൽമാൻ; “കാന്ത”ക്കൊപ്പം ചർച്ചയായി ദുൽഖറിന്റെ റെട്രോ നായക വേഷങ്ങൾ

    ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” പ്രേക്ഷകരുടെ ഇടയിലും നിരൂപകരുടെ ഇടയിലും വലിയ ചർച്ചയായി വിജയ കുതിപ്പ് തുടരുമ്പോൾ, ദുൽഖർ സൽമാന്റെ പ്രകടനവും ഒട്ടേറെ വായനകൾക്ക് വിധേയമാവുകയാണ്. ടി കെ മഹാദേവൻ എന്ന കഥാപാത്രമായി ദുൽഖർ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുമ്പോൾ പഠനവിധേയമാകുന്നത് ദുൽഖർ തന്റെ കരിയറിൽ അഭിനയിച്ച പീരീഡ് ഡ്രാമകളിലെ നായക കഥാപാത്രങ്ങളാണ്. കഴിഞ്ഞു പോയ കാലത്തിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകരുമ്പോൾ ഈ നടൻ അതിന് നൽകുന്ന വിശ്വസനീയതയും കയ്യടക്കവും എടുത്തു പറയേണ്ടതാണ്. 2014 ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തു വന്ന “ഞാൻ” എന്ന ചിത്രത്തിലാണ് ദുൽഖറിനെ ആദ്യമായി ഒരു പീരീഡ് ഡ്രാമയിൽ നായകനായി കണ്ടത്. അതിലെ കെ ടി എൻ കോട്ടൂർ, രവി ചന്ദ്രശേഖർ എന്നീ വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന കഥാപാത്രങ്ങളെ അതിമനോഹരമായി തന്നെ ദുൽഖർ പകർന്നാടി. സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരവും വിപ്ലവകാരിയുമായിരുന്ന കെ ടി എൻ കോട്ടൂരിന് ദുൽഖർ നൽകിയ ശരീര ഭാഷ…

    Read More »
  • തിയേറ്ററുകൾ തോറും കൊളുത്തിടാൻ ഡബിൾ മോഹനൻ എത്തുന്നു! ‘വിലായത്ത് ബുദ്ധ’ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി, ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ

    പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ…

    Read More »
  • അഡാറ് വരവിനൊരുങ്ങി ഡബിൾ മോഹനൻ! ‘വിലായത്ത് ബുദ്ധ’യ്ക്ക് യുഎ സർട്ടിഫിക്കറ്റ്, ചിത്രം നവംബർ 21ന് തിയേറ്ററുകളിൽ

    പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’യ്ക്ക് യുഎ സർട്ടിഫിക്കറ്റ്. യുഎ സെൻസർ സർട്ടിഫിക്കറ്റോടെയുള്ള പോസ്റ്റർ പൃഥ്വിരാജ് സുകുമാരൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കാടും നാടും വിറപ്പിച്ച ഡബിൾ മോഹനന്‍റെ കഥ ഒരു ഗംഭീര ദൃശ്യ വിസ്മയം തന്നെയാകുമെന്ന് ട്രെയിലർ സൂചന നൽകിയിട്ടുണ്ട്. ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും അഭിനയമുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ കാണുമ്പോള്‍ മനസ്സിലാക്കാനാകുന്നത്. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ…

    Read More »
  • ‘അന്നു മനോജ് കെ. ജയന്റെ കൈവിട്ടു പോയിരുന്നെങ്കില്‍ രാധയായി മാറിയ ഞാന്‍ ട്രെയിനിനു മുന്നില്‍ ചാടുമായിരുന്നു; ഭയന്നുപോയ അദ്ദേഹം കരണത്തടിച്ചതു പോലും ഞാന്‍ അറിഞ്ഞില്ല’; സല്ലാപം സിനിമയില്‍ ജീവിതത്തിനും അഭിനയത്തിനും ഇടയിലെ നൂല്‍പാലത്തിലൂടെയുള്ള നിമിഷങ്ങളെക്കുറിച്ച് തുറന്നെഴുതി മഞ്ജു വാര്യര്‍

    കൊച്ചി: സല്ലാപം സിനിമയുടെ സെറ്റില്‍ രാധയെന്ന കഥാപാത്രമായി മാറിയതിനെക്കുറിച്ചുള്ള നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് നടി മഞ്ജു വാര്യര്‍. ലോഹിതദാസിന്റെ സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ മനോജ് കെ. ജയനുമൊത്തുള്ള ആത്മഹത്യാ രംഗത്തിന്റെ ഷൂട്ടിംഗിനിടെയാണ് മനസ് കൈവിട്ടുപോയതിനെക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന ആത്മകഥയില്‍ വിവരിക്കുന്നത്. കഥാപാത്രമെന്ന നിലയില്‍ പൂര്‍ണമായും ലയിച്ചുകഴിഞ്ഞ തന്നെ യാഥാര്‍ഥ്യത്തിലേക്കു തിരിച്ചെത്തിക്കാന്‍ മനോജ് കെ. ജയന്‍ കരണത്തടിച്ചിട്ടു പോലും താന്‍ അറിഞ്ഞില്ലെന്ന് മഞ്ജു പറയുന്നു. ട്രെയിനിനു മുന്നില്‍ ചാടി ആത്മഹ്യ ചെയ്യാന്‍ ഓടുന്ന കഥാപാത്രത്തെ നിയന്ത്രിക്കാന്‍ മനോജ് പാടുപെട്ടെന്നും അദ്ദേഹത്തിന്റെ കൈവിട്ടുപോയിരുന്നെങ്കില്‍ താനിന്നുണ്ടാകില്ലെന്നും മഞ്ജു ഓര്‍ക്കുന്നു. മഞ്ജുവിന്റെ വാക്കുകള്‍ ‘ലോഹി സാര്‍ പറഞ്ഞുതരുന്നതിനെ മനസ്സിലിട്ട് ആലോചിച്ചു പെരുക്കിയെടുക്കുന്നതായിരുന്നു ‘സല്ലാപ’ത്തില്‍ എന്റെ രീതി. ആദ്യ ദിവസങ്ങളില്‍ തന്നെ ഇങ്ങനെ രാധയായി മെല്ലെ മാറിത്തുടങ്ങിയിരുന്നു. അഭിനയിച്ചുതുടങ്ങി ഇത്രവര്‍ഷമായിട്ടും എനിക്ക് നേരത്തെ പറഞ്ഞ പരിമിതികളുണ്ട്. അപ്പോള്‍ പിന്നെ ഒന്നുമറിയാത്ത ഒരു പ്രായത്തില്‍ എന്താകും ചിന്തകളും അഭിനയരീതിയുമെന്ന് പറയേണ്ടതില്ലല്ലോ. ഷൂട്ട് തുടങ്ങി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ ക്ലൈമാക്‌സ് എടുക്കുന്ന…

    Read More »
  • നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ചരിത്ര ഇതിഹാസ ചിത്രം ‘എൻബികെ111’ ൽ നായികയായി നയൻതാര

    തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രത്തിൽ നായികയായി നയൻതാര. നയൻതാരയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ പ്രഖ്യാപനം ഉണ്ടായത്. ‘എൻബികെ111’ എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. ‘വീര സിംഹ റെഡ്ഡി’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. “പെദ്ധി” എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘എൻബികെ111’. സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവക്ക് ശേഷം ബാലകൃഷ്ണ – നയൻതാര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൻ്റെ കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാ കഥാപാത്രമാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക. ബാലകൃഷ്ണ, നയൻതാര ടീമിനെ ഇതുവരെ കാണാത്ത തരത്തിൽ അവതരിപ്പിക്കുയാണ് അണിയറ പ്രവർത്തകരുടെ…

    Read More »
  • സുബോധ് ഖാനോൽക്കർ – ദിലീപ് പ്രഭാവൽക്കർ ചിത്രം “ദശാവതാരം” ടീസർ പുറത്ത്; ആഗോള റിലീസ് ഡിസംബർ 12 ന്

    സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്സ് മാർക്കറ്റിംഗ് അവതരിപ്പിക്കുന്ന “ദശാവതാരം” മലയാളം ടീസർ പുറത്ത്. മറാത്തിയിലെ ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് 2025 ഡിസംബർ 12 ന് കേരളത്തിൽ റിലീസ് ചെയ്യും. സുബോധ് ഖാനോൽക്കർ രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ഓഷ്യൻ ഫിലിം കമ്പനി, ഓഷ്യൻ ആർട്ട് ഹൌസ് പ്രൊഡക്ഷൻ എന്നീ ബാനറുകളിൽ സുജയ് ഹാൻഡെ, ഓങ്കാർ കേറ്റ്, സുബോധ് ഖനോൽക്കർ, അശോക് ഹാൻഡെ, ആദിത്യ ജോഷി, നിതിൻ സഹസ്രബുധെ, മൃണാൾ സഹസ്രബുധെ, സഞ്ജയ് ദുബെ, വിനായക് ജോഷി എന്നിവരാണ്. ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് മാക്സ് മാർക്കറ്റിംഗ് ബാനറിൽ ഉമേഷ് കുമാർ ബൻസാൽ, ബവേഷ് ജനവ്ലേക്കർ, വരുൺ ഗുപ്ത. ദിലീപ് പ്രഭാവൽക്കർ, മഹേഷ് മഞ്ജരേക്കർ, ഭരത് ജാദവ്, സിദ്ധാർത്ഥ് മേനോൻ, പ്രിയദർശിനി ഇൻഡാൽക്കർ, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെർഡെ, സുനിൽ തവാഡെ, ആരതി വഡഗ്ബാൽക്കർ, ലോകേഷ് മിത്തൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചരിത്രത്തിൽ…

    Read More »
Back to top button
error: