Movie

  • നന്ദമൂരി ബാലകൃഷ്ണ- ബോയപതി ശ്രീനു ചിത്രം “അഖണ്ഡ 2 താണ്ഡവം” ട്രെയ്‌ലർ പുറത്ത്

    തെലുങ്ക് സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി, ബ്ലോക്ക്ബസ്റ്റർ തെലുങ്ക് സംവിധായകൻ ബോയപതി ശ്രീനു ഒരുക്കുന്ന “അഖണ്ഡ 2: താണ്ഡവം” ട്രെയ്‌ലർ പുറത്ത്. 2025 ഡിസംബർ 5 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. ബോയപതി ശ്രീനു – നന്ദമൂരി ബാലകൃഷ്ണ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമായ “അഖണ്ഡ 2: താണ്ഡവം”, ഇവരുടെ മുൻ ചിത്രമായ ‘അഖണ്ഡ’യുടെ തുടർച്ച ആയാണ് അവതരിപ്പിക്കുന്നത്. 14 റീൽസ് പ്ലസ് ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. കർണാടകയിൽ വെച്ച് നടന്ന ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ, കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ആണ് മുഖ്യാതിഥി ആയി പങ്കെടുത്തത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ, വ്യത്യസ്ത കഥാപാത്രങ്ങളായി ഉള്ള ബാലകൃഷ്ണയുടെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്. ആക്ഷൻ, ഇമോഷൻ, സനാതന ഹിന്ദു ധർമ്മവുമായി ബന്ധപ്പെട്ട കഥാ സന്ദർഭങ്ങൾ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്.…

    Read More »
  • “കരുതൽ” ന്റെ സംഗീതം ഇനി പ്രേക്ഷകരിലേക്ക്….

    ഡ്രീംസ് ഓൺ സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന “കരുതൽ” എന്ന ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് എറണാകുളം ചങ്ങമ്പുഴ പാർക്കിൽ വച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ നടൻ ഹരിശ്രീ അശോകൻ ഓഡിയോ സി.ഡി എം.എൽ.എ ഉമാ തോമസിന് കൈമാറി ആണ് ലോഞ്ച് നിർവ്വഹിച്ചത്. സംഗീതം സ്വിച്ച് ഓൺ ചെയ്തത് വർഷത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ നിർമ്മിക്കുകയും കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറി കൂടിയായ മാജിക് ഫ്രെയിംസിന്റെ സ്വന്തം ലിസ്റ്റിൻ സ്റ്റീഫൻ ആണ്. ചടങ്ങിൽ -സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുത്തു. നായകൻ പ്രശാന്ത് മുരളി നായിക ഐശ്വര്യ നന്ദൻ എന്നിവരെ കൂടാതെ പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനിൽ സുഗത , സിബി തോമസ്, ട്വിങ്കിൾ സൂര്യ, സോഷ്യൽ മീഡിയ താരം ആദർശ് ഷേണായി , വർഷ വിക്രമൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ…

    Read More »
  • അബിഷൻ ജീവിന്ത് – അനശ്വര രാജൻ ചിത്രം “വിത്ത് ലവ്” ടൈറ്റിൽ ടീസർ പുറത്ത്; നിർമ്മാണം സിയോൺ ഫിലിംസും എംആർപി എന്റർടെയ്ൻമെന്റും

    അബിഷൻ ജീവിന്ത്, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൌന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോൺ ഫിലിംസ്, എംആർപി എന്റർടെയ്ൻമെന്റുമായി സഹകരിച്ച് നിർമ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. “വിത്ത് ലവ്” എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് മദൻ. എംആർപി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഗേഷ് രാജ് പാസിലിയനും നസറത്ത് പാസിലിയനും ചേർന്നാണ് സൗന്ദര്യ രജനീകാന്തോനൊപ്പം ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വർഷത്തെ തമിഴിലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ടൂറിസ്റ്റ് ഫാമിലി’യുടെ വമ്പിച്ച വിജയത്തെത്തുടർന്ന്, അതിന്റെ സംവിധായകൻ അബിഷൻ ജീവിന്ത് ഈ റൊമാന്റിക് ഡ്രാമയിലൂടെ ആദ്യമായി നായകനായി അഭിനയിക്കാൻ ഒരുങ്ങുകയാണ് എന്ന പ്രത്യേകതയുമുണ്ട്. പ്രണയം, കോമഡി എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടൈറ്റിൽ ടീസർ സൂചിപ്പിക്കുന്നു. ഗുഡ് നൈറ്റ്, ലൌവർ, ടൂറിസ്റ്റ് ഫാമിലി എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകൾ നൽകി ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ്, ഈ ചിത്രത്തിന്റെ നിർമ്മാണത്തിനായി, സൌന്ദര്യ രജനീകാന്തിന്റെ സിയോൺ ഫിലിംസുമായി സഹകരിക്കുന്ന എംആർപി…

    Read More »
  • ‘വിശ്വാസികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ വിഷം ചീറ്റുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിരീശ്വരവാദി ആകുന്നതു കുറ്റകരമല്ല’; ഹനുമാന്‍ പരാമര്‍ശത്തില്‍ രാജമൗലിയെ പിന്തുണച്ച് രാംഗോപാല്‍ വര്‍മ; ‘ഗ്യാങ്‌സ്റ്റര്‍ സിനിമ നിര്‍മിക്കാന്‍ സംവിധായകന്‍ ഗ്യാങ്‌സ്റ്റര്‍ ആകണോ’?

    മുംബൈ: ഹനുമാനില്‍ വിശ്വസിക്കുന്നില്ലെന്ന പരാമര്‍ശം വ്യാപക വിമര്‍ശനത്തിനിടയാക്കിയ പശ്ചാത്തലത്തില്‍ സംവിധായകന്‍ എസ്.എസ്. രാജമൗലിയെ പിന്തുണച്ച് രാംഗോപാല്‍ വര്‍മ. എക്സില്‍ പങ്കിട്ട ഒരു നീണ്ട കുറിപ്പില്‍, ഇന്ത്യയില്‍ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്നായിരുന്നു വര്‍മയുടെ പ്രതികരണം. മഹേഷ് ബാബു നായകനും പ്രിയങ്കാ ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിലുമെത്തുന്ന ‘വാരാണസി’യുടെ ടൈറ്റില്‍ ലോഞ്ചിനിടെയാണ് രൗജമൗലി ‘ഞാന്‍ ഭഗവാന്‍ ഹനുമാനില്‍ വിശ്വസിക്കുന്നില്ല, ഹനുമാന്‍ എന്നെ നിരാശപ്പെടുത്തി’ എന്ന് തമാശരൂപേണയുള്ള പറഞ്ഞത്. ഈ പരാമര്‍ശത്തിനെതിരെ രാഷ്ട്രീയ വാനരസേന പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മതവികാരം വ്രണപ്പെടുത്തിയതിന് രാജമൗലിക്കെതിരെ കേസെടുത്തു. തുടര്‍ന്നും സമൂഹമാധ്യമങ്ങളില്‍ രാജമൗലിക്കെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്ന സാഹചര്യത്തിലാണ് രാംഗോപാല്‍ വര്‍മ രംഗത്തെത്തിയത്. ‘വിശ്വാസികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ വിഷം ചീറ്റുന്ന സാഹചര്യത്തില്‍, ഇന്ത്യയില്‍ നിരീശ്വരവാദിയാകുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ അറിയണം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 വിശ്വസിക്കാതിരിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നു. അതിനാല്‍, താന്‍ വിശ്വസിക്കുന്നില്ലെന്ന് പറയാന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട് – വിഷം ചീറ്റുന്നവര്‍ക്ക് തങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പറയാനുള്ള അവകാശം…

    Read More »
  • ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം “കാന്ത”; പ്രദർശന വിജയത്തിന്റെ രണ്ടാം വാരത്തിലേക്ക് ക്ലാസിക് ത്രില്ലർ

    ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” വമ്പൻ പ്രേക്ഷക പിന്തുണയോടെ രണ്ടാം വാരത്തിലേക്ക്. നിറഞ്ഞ സദസ്സുകളിലാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. രണ്ടാം വാരവും കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിലെല്ലാം ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. യുവാക്കളും കുടുംബ പ്രേക്ഷകരും നല്ല സിനിമകളെ സ്നേഹിക്കുന്ന സിനിമാ പ്രേമികളും ഒരുപോലെ സ്വീകരിച്ച ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടിയാണ് മുന്നോട്ടു കുതിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് വേഫറെർ ഫിലിംസ്. ബോക്സ് ഓഫീസിൽ മികച്ച കളക്ഷൻ ഇടുന്ന ചിത്രം ഡൊമസ്റ്റിക് മാർക്കറ്റിലും ഓവർസീസ് മാർക്കറ്റിലും വലിയ പ്രതികരണമാണ് നേടിയത്. കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലും റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും മികച്ച വിജയം തുടരുന്ന…

    Read More »
  • ഷാജി കൈലാസിൻ്റെ വരവ് ഫുൾ പായ്ക്കപ്പ്

    ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ … പായ്ക്കപ്പായി. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം എഴുപതു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് പൂർത്തിയായിരി ക്കുന്നത്.. കോ പ്രൊഡ്യൂസർ – ജോമി ജോസഫ് പുളിങ്കുന്ന്. മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാൻ്റർ മാരുടേയും, അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിൻ്റേയും കഥയാണ് ആക് ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മുണ്ടക്കയം, പാലാ കോട്ടയം, തേനി, എന്നിവിടങ്ങളിലാ യാണ് ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ‘ ജോജുജോർജ് നായകനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിര തന്നെ അണി നിരക്കുന്നു മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി…

    Read More »
  • ‘ഉടലിലാകെ ഒഴുകണ നദിയായ്‌ നീ… ‌ഉയിരിലാകെ നിറയണ തുഴയായ്‌ നീ…’ പ്രണയാർദ്രരായ് ഹണിയും റോഷനും; ‘റേച്ചലി’ലെ പ്രണയച്ചൂരുള്ള മനോഹര ഗാനം പുറത്ത്, ചിത്രം ഡിസംബർ 6-ന് തിയേറ്ററുകളിൽ

    പ്രണയം നിറച്ച, കവിത തുളുമ്പുന്ന വരികളും ഈണവുമായി ആസ്വാദക ഹൃദയങ്ങള്‍ കവ‍‍ർന്ന് ‘റേച്ചലി’ലെ ആദ്യ ഗാനം ശ്രദ്ധേയമാകുന്നു. ആദ്യ കേൾവിയിൽ തന്നെ ഏവരുടേയും ഹൃദയം കവരുന്ന വരികളും വേറിട്ട ഈണവുമായി എത്തിയിരിക്കുകയാണ് ‘കണ്ണിൽ മാരിവില്ലിൻ ചെണ്ട്…’ എന്ന് തുടങ്ങുന്ന ഗാനം. ‘റേച്ചലി’ലെ നായികയായ ഹണി റോസും നായകൻ റോഷൻ ബഷീറും ബാബുരാജുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. ചിത്രം ഡിസംബർ ആറിന് അഞ്ച് ഭാഷകളിൽ തിയേറ്ററുകളിലെത്താനായി ഒരുങ്ങുകയാണ്. ആഴമുള്ള വരികളും മനം കവരുന്ന ഈണവുമാണ് ഈ ഗാനത്തെ വേറിട്ടതാക്കുന്നത്. ‘ഉടലിലാകെ ഒഴുകണ നദിയായ്‌ നീ… ‌ഉയിരിലാകെ നിറയണ തുഴയായ്‌ നീ…’ എന്ന വരികളിൽ നദിപോലെ ഒഴുകി പരക്കുന്ന പ്രണയിനിയുടെ ഉയിരിൽ തുഴപോലെ തഴുകുന്ന കാമുകനെ വർണ്ണിച്ചിരിക്കുന്ന ഭാഗം ഏറെ മനോഹരമാണ്. രാഹുൽ മണപ്പാട്ടിന്‍റെ പ്രണയച്ചൂരുള്ള വരികള്‍ക്ക് വ്യത്യസ്തമായതും ആകർഷകവുമായ ഈണം നൽകിയിരിക്കുന്നത് ഇഷാൻ ഛബ്രയാണ്. അഹി അജയനും ജീവൻ പത്മകുമാറും ചേർന്നാണ് വരികളുടെ ആത്മാവറിഞ്ഞുകൊണ്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത ധൈര്യവും എന്തിനും പോന്ന ചങ്കൂറ്റവുമുള്ളൊരു…

    Read More »
  • ‘കാട്ടുക്കുള്ളേ വളരത് സന്തനമരം’! ‘വിലായത്ത് ബുദ്ധ’യിലെ തനി നാടൻ ചേലുള്ള ഗാനം പുറത്ത്, ചിത്രം നാളെ തിയേറ്ററുകളിൽ

    മറയൂരിന്‍റെ ഗ്രാമഭംഗിയും ചന്ദനമരങ്ങളുടെ ചേലും പ്രദേശവാസികളുടെ തൊഴിൽ സംസ്കാരവും പേരുകേട്ട മറയൂർ ശർക്കരയുടെ പരിണാമങ്ങളുമൊക്കെ ഉള്‍ച്ചേർത്തുകൊണ്ട് മറയൂരിന്‍റെ ഉള്‍ത്തുടിപ്പായി ‘വിലായത്ത് ബുദ്ധ’യിലെ ഗാനം പുറത്ത്. ‘കാട്ടുക്കുള്ളേ വളരത് സന്തനമരം…’ എന്ന വരികളിൽ തുടങ്ങുന്ന ഗാനത്തെ സ്പിരിറ്റ് ഓഫ് മറയൂർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ഈണമിട്ട് മറയൂർ സ്വദേശിയായ ഭുവനേശ്വർ എഴുതി പാടിയിരിക്കുന്നതാണ് ഗാനം. പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിലെത്തും. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ്…

    Read More »
  • ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം കാന്തയിലെ “കാർമുകിൽ” ഗാനം പുറ

    ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കിയ “കാന്ത” യിലെ പുതിയ ഗാനം പുറത്ത്. “കാർമുകിൽ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ പ്രണയ ഗാനം ആലപിച്ചത് പ്രദീപ് കുമാർ, വരികൾ രചിച്ചത് ശിവം എന്നിവരാണ്. ഝാനു ചന്റർ ഈണം പകർന്ന ഗാനത്തിൻ്റെ കോ കമ്പോസർ ശിവം. ദീപിക കാർത്തിക് കുമാർ, സെൽവമണി സെൽവരാജ് എന്നിവരാണ് ഗാനത്തിൻ്റെ അഡീഷണൽ വരികൾ രചിച്ചത്. അൻ്റോണിയോ വിവാൾഡീയുടെ ” ടു വയലിൻസ് ഇൻ എ മൈനർ” എന്ന കൺസേർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഗാനം ഒരുക്കിയത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ‘കാന്ത’ നിർമ്മിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. തമിഴിലും തെലുങ്കിലും പുറത്ത് വന്നിരിക്കുന്ന ഈ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും…

    Read More »
  • തിയേറ്ററുകൾ കൊള്ളയടിക്കാൻ ചിന്ന വീരപ്പൻ! ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിൽ

    പൃഥ്വിരാജ് സുകുമാരൻ ചന്ദന മോഷ്ടാവായ ഡബിൾ മോഹനൻ എന്ന കഥാപാത്രമായി എത്തുന്ന ‘വിലായത്ത് ബുദ്ധ’ നാളെ തിയേറ്ററുകളിൽ. സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളിലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. ശ്വാസമടക്കിപ്പിടിച്ചിരുന്ന കണ്ടുപോകുന്ന ഒട്ടേറെ രംഗങ്ങളും ആക്ഷൻ സീനുകളും കുടുംബങ്ങൾ ഏറ്റെടുക്കുന്ന അഭിനയ മുഹൂർത്തങ്ങളുമൊക്കെയായാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലർ തന്നിരിക്കുന്ന സൂചന. ഡബിൾ മോഹനനായി ഇതുവരെ കാണാത്ത രീതിയിലുള്ള മേക്കോവറിലാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. ശ്രദ്ധേയ കഥാപാത്രമായി ഷമ്മി തിലകനും ചിത്രത്തിലെത്തുന്നുണ്ട്. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ജി. ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ്…

    Read More »
Back to top button
error: