Health

  • പല്ല് വേദനയ്ക്ക് ചില പൊടിക്കൈകൾ

        ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് പല്ലുവേദന നിയന്ത്രിക്കാം. എന്നാൽ കുറച്ച് ദിവസത്തേക്ക് വേദന തുടരുകയാണെങ്കിൽ, കൃത്യമായ കാരണം കണ്ടെത്താൻ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടത് അത്യാവശ്യമാണ്. പല്ലുവേദനയെ കൂടുതൽ നേരം അവഗണിക്കരുത്. ഈ പരിഹാരങ്ങൾ പരീക്ഷിച്ചതിന് ശേഷവും നിങ്ങൾക്ക് വേദന അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ദന്തരോഗവിദഗ്ദ്ധനെ കാണുക!   ചില പ്രകൃതിദത്തമായ പൊടിക്കൈകളാണ് താഴെ..   1. ഗ്രാമ്പൂ പല്ലുവേദനയ്ക്കുള്ള പണ്ടുകാലം മുതൽക്കെയുള്ള പ്രതിവിധിയാണ് ഗ്രാമ്പൂ. ഇത് വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. കുറച്ച് ആശ്വാസം ലഭിക്കാൻ നിങ്ങൾക്ക് ഗ്രാമ്പൂ പലവിധത്തിൽ ഉപയോഗിക്കാം. വേദന ബാധിച്ച സ്ഥലത്ത് കുറച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുക.         2. വെളുത്തുള്ളി ഇന്ത്യൻ പാചകത്തിലെ ഏറ്റവും സാധാരണമായ ഈ ഘടകം പല്ലുവേദനയെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യും. നിങ്ങൾക്ക് വെളുത്തുള്ളി ചായ തയ്യാറാക്കാം…

    Read More »
  • മുടിയുടെ സൗന്ദര്യം കാക്കാൻ ഈ എണ്ണകൾ സഹായിക്കും

      സൗന്ദര്യമുള്ള മുടി ഇന്നും പലർക്കും ഒരു സ്വപ്നമാണ്. എന്നാൽ അത് ഒരു സ്വപ്നം മാത്രമല്ല. പൊടി, അന്തരീക്ഷ മലിനീകരണം, തെറ്റായ ഉൽപ്പന്നങ്ങൾ മുടിയിൽ ഉപയോഗിക്കുന്നത്, പോഷകക്കുറവുള്ള ആഹാരം, തുടങ്ങിയവയെല്ലാം മുടിയുടെ സൗന്ദര്യത്തിന് തടസമാണ്aaa. ശക്തവും മനോഹരവുമായ മുടിയിഴകൾക്ക് ശരിയായ രീതിയിലുള്ള പോഷണം നൽകേണ്ടതുണ്ട്. തലമുടിയെ ഉള്ളിൽ നിന്ന് പോഷിപ്പിക്കാൻ ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെങ്കിലും, മുടിയിഴകൾ മനോഹരമായി, ആരോഗ്യമുള്ളതായി സൂക്ഷിക്കാൻ എണ്ണ പുരട്ടുന്നത് കൂടുതൽ ഗുണം ചെയ്യും. മുടിയുടെ ആരോഗ്യത്തിനുള്ള പല തരം എണ്ണകൾ ഇതാ..   1. ബദാം എണ്ണ ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ, മഗ്നീഷ്യം എന്നിവയും മുടി വളർച്ചയെ സുഗമമാക്കുന്നു. ഇത് ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു, മുടി കൊഴിച്ചിൽ തടയാനും ബദാം എണ്ണ ഉത്തമമാണ്.   2. വെളിച്ചെണ്ണ ഏറ്റവും ജനപ്രിയമായ എണ്ണകളിൽ ഒന്നാണ് വെളിച്ചെണ്ണ. മലയാളികൾക്ക് വെളിച്ചെണ്ണ ഇല്ലാതെ ഒരു പാചകവുമില്ല, സൗന്ദര്യ സംരക്ഷണവുമില്ല. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഇത്…

    Read More »
  • മുടിയുടെ ആരോഗ്യം കുറച് ശ്രദ്ധിച്ചാൽ വീണ്ടെടുക്കാവുന്നതേയുള്ളു

            തലമുടി എന്നും സൗന്ദര്യത്തിന്റെ അടയാളമായി കണക്കാക്കി പോരുന്നു. നീണ്ട ഇടതൂർന്ന കേശഭാരം, ചുരുണ്ട മുടി മാത്രമല്ല പുതിയ ലോകത്ത് പല നിറങ്ങളിൽ തല മുടി പ്രത്യക്ഷപെടാറുണ്ട്. ആരോഗ്യമുള്ള മുടിയിഴകൾ കാണാൻ തന്നെ ചന്തമാണ്. നമ്മുടെ ചില രീതികളിൽ മാറ്റം വരുത്തിയാൽ നല്ല മുടി ഉണ്ടാകുന്നത് കാണാം.       ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതോടൊപ്പം ദിവസത്തിൽ ഒരിക്കൽ മൾട്ടിവിറ്റമിനുകൾ കഴിക്കുന്നതും പരിഗണിക്കുക. ഇത് ഒരു ഡോക്ടറുടെ സഹായത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണത്തിൽ എന്തെങ്കിലും പോഷകക്കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇത്തരം സപ്ലിമെന്റുകൾ സഹായിക്കും. എന്നിരുന്നാലും മുടി വളർച്ച വേഗത്തിലാക്കാനായി ഒരു കാരണവശാലും ഇത് അമിതമായ അളവിൽ ഉപയോഗിക്കരുത്.       കെമിക്കൽ അടങ്ങിയ കേശ സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മുടിക്ക് ഭംഗി നൽകുന്ന സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം എല്ലാം മുടിക്ക് കേട് വരുത്തിയേക്കാം. ഇവയൊക്കെ മുടിയെ ദുർബലപ്പെടുത്തുകയും മുടി വേഗത്തിൽ പൊട്ടിപ്പോകാൻ കാരണമാകുകയും ചെയ്യും. എല്ലായ്‌പോഴും…

    Read More »
  • മുടിയഴകിന് ഇനി നെയ്യ് മതി

    നെയ്യ് നമ്മുടെയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാണ്. ചൂട് ചോറിൽ നെയ്യ് ഒഴിച്ച് കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണപ്രദമാണ്. ദോശ ചുടുമ്പോൾ ഒരല്പം നെയ്യ് മുകളിൽ തൂവുന്നത് രുചി വർധിപ്പിക്കും. എന്നാൽ ഇത്തരത്തിലുള്ള ആരോഗ്യ ഗുണങ്ങളും രുചിയും മാത്രമല്ല നെയ്യ് എന്ന് തന്നെ പറയേണ്ടി വരും. നെയ്യ് ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ മുടിയിലും നെയ്യ് ഉപയോഗിക്കാറുണ്ട്. അത് മുടിക്ക് ഉത്തമമാണ്.   നെയ്യിലെ നല്ല കൊളസ്‌ട്രോളും ഫാറ്റി ആസിഡും ശരീരത്തിന് രോഗശാന്തി നൽകുന്ന ഘടകങ്ങളായി പ്രവർത്തിക്കുന്നു. മുടിയും ചർമ്മവും ഈർപ്പമുള്ളതാക്കാനും ഇത് ഉപയോഗിക്കുന്നു. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. മങ്ങിയതും വരണ്ടതും കേടായതുമായ മുടിയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഈർപ്പത്തിന്റെ അഭാവം. നെയ്യിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകരവും സമ്പന്നവുമായ ഫാറ്റി ആസിഡുകൾ ശിരോചർമ്മത്തെയും രോമകൂപങ്ങളെയും ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുന്നു.   മുടിയിലും ശിരോചർമ്മത്തിലും നേരിട്ട് നെയ്യ് പുരട്ടുന്നത് മുടിക്ക് കൂടുതൽ മിനുസവും…

    Read More »
  • ഈ ഇരട്ടകൂട്ട് വെള്ളം നല്ലതാണ് സൗന്ദര്യത്തിനും ആരോഗ്യത്തിനും

      തടിയേക്കാള്‍ പ്രധാനപ്പെട്ട പ്രശ്‌നമാണ് പലര്‍ക്കും വയറെന്നത്. ചാടുന്ന വയര്‍ പലര്‍ക്കും ആരോഗ്യ പ്രശ്‌നമാണ്. തടിയില്ലാത്തവര്‍ക്ക് പോലും വയര്‍ ചാടുന്നതാണ് പ്രധാന പ്രശ്‌നം. ഇത് സൗന്ദര്യ പ്രശ്‌നമായി കാണുന്നവരാണ് പലരും. എന്നാല്‍ സൗന്ദര്യ പ്രശ്‌നത്തേക്കാള്‍ ഇത് ആരോഗ്യ പ്രശ്‌നമാണ്. വയററില്‍ കൊഴുപ്പ് പെട്ടെന്ന് അടിഞ്ഞു കൂടും. എന്നാല്‍ പോകാന്‍ ഏറെ ബുദ്ധിമുട്ടുമാണ്. ഇതിനായി ഭക്ഷണ, വ്യായാമ നിയന്ത്രണത്തോടൊപ്പം ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങള്‍ കൂടിയുണ്ട്. ഇതെക്കുറിച്ചറിയൂ.   ഇതിനായി വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാവുന്ന പ്രത്യേക പാനീയമുണ്ട്. ആര്‍ക്കും ഏറെ എളുപ്പം ഉണ്ടാക്കാവുന്ന ഒന്നാണിത്. ഇതിനായി 2 ചേരുവകളാണ് വേണ്ടത്. നല്ല ജീരകം, ഇഞ്ചി എന്നിവയാണ് ഇവ.വയര്‍ കുറയുന്നതിനായി ഉപയോഗിയ്ക്കുന്ന വീട്ടുവൈദ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇഞ്ചി. ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. വയറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇഞ്ചി ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതാണ് ഒരു ഗുണം. ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന ഒന്നാണിത്. ദഹന പ്രക്രിയ…

    Read More »
  • കോട്ടയം കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുന്നു; സ്‌കാനിംങ് മെഷീൻ ഉദ്ഘാടനം 26ന്

    കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിങം മെഷീനിന്റെ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുറിച്ചി ഹോമിയോ ആശുപത്രി വളപ്പിൽ നടക്കുന്ന ചടങ്ങ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻകൈ എടുത്താണ് പതിമൂന്നു ലക്ഷം രൂപ വിനിയോഗിച്ചു അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രണം സ്ഥാപിച്ചത്. ഗ്രാമീണ മേഖലയിൽ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം നിലവിലില്ല. ഈ സാഹചര്യത്തിൽ ഇത് കൂടുതൽ ഗുണകരമായി മാറും. ഈ അൾട്രാ സൗണ്ട് സ്‌കാനിങ് മെഷ്യൻ സ്ഥാപിക്കുന്നതോടെ പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ സ്‌കാനിംങ് എടുക്കാൻ സാധിക്കുന്നതാണ്. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് അൾട്ടാ സൗണ്ട് സ്‌കാനിങ് നടത്താൻ സാധിക്കും. ആശുപത്രിയിലെ ഫെർട്ടിലിറ്റി ക്ലിനിക്കിന് വേണ്ടി ഇത് ഉപയോഗിക്കാൻ സാധിക്കും. വേരിക്കോസ് വെയിൻ, അൾസർ…

    Read More »
  • കോവിഡ് കണക്കുകൾ: ഇന്ന് കേരളത്തിൽ 3581പേർക്ക് കൂടെ കോവിഡ്

    കേരളത്തില്‍ 3581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂര്‍ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂര്‍ 158, വയനാട് 129, കാസര്‍ഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2597 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 353 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.   നിലവില്‍ 37,239 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം…

    Read More »
  • പേരയിലയിൽ പലതുണ്ട് കാര്യം..!

    നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ സാധാരണ നിലയില്‍ കണ്ടുവരുന്ന മരമാണ് പേര. പേരക്ക നമ്മുടെയൊക്കെ സ്ഥിരം ഫലങ്ങളിൽ ഒന്നാണ്. പേരയിലയും പല കാര്യങ്ങള്‍ക്കായി നമ്മള്‍ ഉപയോഗിക്കുന്നു. എന്നാൽ പേരയിലയില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നത് പലര്‍ക്കുമറിയില്ല. എന്നാല്‍ നമ്മള്‍ ഇത് തിരിച്ചറിയുന്നത് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ ബി, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് പേരയില. പൊതുവില്‍ പല ആവശ്യങ്ങള്‍ക്കായി നമുക്ക് പേരയില ഉപയോഗിക്കാനാകും. എന്നാല്‍ പേരയില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് തിളപ്പിച്ച വെള്ളത്തിലാണ്. രക്തത്തിലെ ചീത്ത കൊളസ്‌ട്രോള്‍, പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കാന്‍ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമമാണ്. പേരയിലയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി മുടിയുടെ വളര്‍ച്ചയ്ക്കു വളരെയേറെ സഹായിക്കും. ചുമ, കഫക്കെട്ട് എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനായി പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. അതുപ്പോലെ പേരയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാനും സഹായിക്കും.

    Read More »
  • ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന്..

    വേനൽ കാലത്ത് ചുണ്ടുകൾ വരഞ്ഞു പൊട്ടുന്നുന്നതിന് ധാരാളം പ്രതിവിധികളുണ്ട്.  ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളേക്കാള്‍ നേര്‍ത്ത ചര്‍മ്മമാണ് ചുണ്ടിലേത്. വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ ചുണ്ടുകള്‍ക്ക് നനവ് നിലനിര്‍ത്താന്‍ കഴിയില്ല. അപ്പോൾ ചുണ്ട് ഉണങ്ങുകയും പൊട്ടുകയും ചെയ്യുന്നു.   സ്ഥിരമായി കറ്റാര്‍ വാഴ നീര് ഉപയോഗിക്കുന്നത് ചുണ്ടുകള്‍ വിണ്ടുകീറുന്നത് കുറയാന്‍ സഹായിക്കും. ചുവന്നുള്ളി നീര്, തേന്‍, ഗ്ലിസറിന്‍ എന്നിവ യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടുന്നതും ബീറ്റ്‌റൂട്ട്, തേന്‍ എന്നിവയുടെ മിശ്രിതം പുരട്ടുന്നതും ചുണ്ടുകളുടെ വരള്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.       അതേപ്പോലെ വരണ്ട ചര്‍മ്മം അകറ്റാന്‍ റോസ് വാട്ടര്‍ ഏറ്റവും മികച്ച ഒന്നാണ്. ഒലീവ് ഓയിലും റോസ് വാട്ടറും ചേര്‍ത്ത് പുരട്ടുന്നതാണ് കൂടുതല്‍ ഉത്തമം. ഇവ ദിവസവും രണ്ട് നേരം പുരട്ടാം. ചുണ്ടിന് നിറം നല്‍കാനും റോസ് വാട്ടര്‍ സഹായിക്കും.   ചുണ്ടുകളിലെ ഡെഡ് സ്‌കിന്‍ നീക്കം ചെയ്യാന്‍ ആഴ്ചയിലൊരിക്കല്‍ ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് വളരെ നല്ലതാണ്. വിറ്റമിന്‍…

    Read More »
  • മൂക്കില്‍ പല്ല് മുളച്ചു..! ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

    ന്യൂയോര്‍ക്ക്: മൂക്കില്‍ പല്ലു മുളയ്ക്കുന്ന കാലം എന്നത് ഇനി അതിശയോക്തിയല്ല. മൗണ്ട് സിനായിലെ ഓട്ടോലാറിംഗോളജി ക്ലിനിക്കില്‍ എത്തിയപ്പോഴാണ് 11 മില്ലിമീറ്റര്‍ നീളമുള്ള പല്ല് വലത്തേ മൂക്കിലേക്കു വളര്‍ന്നുകയറിയത് രോഗി അറിഞ്ഞത്. ശസ്ത്രക്രിയയിലൂടെ അതു നീക്കം ചെയ്തു. വര്‍ഷങ്ങളായി വലതു മൂക്കിലൂടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന മുപ്പത്തെട്ടുകാരന് ഇതല്ലാതെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. ‘എക്ടോപ്പിക് ടൂത്ത്’ എന്നു ഡോക്ടര്‍മാര്‍ വിളിക്കുന്ന ഈ പല്ല് എടുത്തുകളഞ്ഞതോടെ ശ്വാസതടസ്സം നീങ്ങി. മൂക്കിനുള്ളിലേക്കു ക്യാമറ കടത്തിയുള്ള റിനോസ്‌കോപ്പിയിലൂടെയാണ് ഡോക്ടര്‍മാരായ സാഗര്‍ ഖന്ന, മൈക്കല്‍ ടേണര്‍ എന്നിവര്‍ ശസ്ത്രക്രിയ നടത്തിയത്. അത്യപൂര്‍വമായ ഈ കേസിന്റെ വിശദാംശങ്ങള്‍ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.  

    Read More »
Back to top button
error: