Health

  • സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം

    തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാന്‍സര്‍ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സര്‍ജിക്കല്‍ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആര്‍സിസിയില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ഈ രണ്ട് കാന്‍സര്‍ സെന്ററുകളിലും ഇവ യാഥാര്‍ത്ഥ്യമാക്കിയത്. സംസ്ഥാനത്തെ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളില്‍ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതില്‍ 2.60 ലക്ഷം ആളുകളെയാണ് ഈ പോര്‍ട്ടല്‍ വഴി കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണില്‍…

    Read More »
  • കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പുറത്തിറക്കി

    തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാന്‍സര്‍ കെയര്‍ സ്യൂട്ടിന്റെ കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കേരള കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ രൂപകല്പന ചെയ്തത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ശൈലി ആപ്പ് മുഖേന ഇതുവരെ സ്‌ക്രീന്‍ ചെയ്ത 37 ലക്ഷത്തിലധികം ആളുകളില്‍ രണ്ടു ലക്ഷത്തി നാല്‍പ്പത്തിനായിരത്തിലധികം ആളുകളെയാണ് കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ടത്. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്ലിനിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഴ്ചയില്‍ ഒരു നിശ്ചിത ദിവസം ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍, ഓറല്‍ എക്‌സാമിനേഷന്‍, പാപ് സ്മിയര്‍ പരിശോധന എന്നിവയാണ് ചെയ്യുന്നത്. പരിശോധനക്ക് ശേഷം ബയോപ്‌സി, എഫ്എന്‍എസി, തുടങ്ങിയവ വേണ്ടവരെ താലൂക് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. താലൂക്ക് ആശുപത്രികളില്‍ ഈ ടെസ്റ്റുകള്‍ക്ക് വേണ്ട സാമ്പിളുകള്‍ എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിളുകള്‍…

    Read More »
  • ചർമ്മത്തെ മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തും മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും, ഈ എണ്ണ ഇങ്ങനെ ഉപയോ​ഗിക്കാം

    വിറ്റാമിനുകളും ആൻറി ഓക്‌സിഡൻറുകളും കൊണ്ട് സമ്പുഷ്ടമാണ് ഒലീവ് ഓയിൽ. ഒലീവ് ഓയിലിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻറെ ഇലാസ്തികത നിലനിർത്തുകയും മൃദുലവും തിളക്കമുള്ളതുമായ ചർമ്മത്തെ നിലനിർത്തുകയും ചെയ്യുന്നു. മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒഴിവാക്കാനും ചർമ്മത്തിലെ ചുളിവുകളെ കുറയ്ക്കാനുമൊക്കെ ഒലീവ് ഓയിൽ സഹായിക്കുന്നു. ഇതിനായി രണ്ട് ടീസ്പൂൺ തക്കാളി നീരും ഒരു ടീസ്പൂൺ ഒലീവ് ഓയിലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. തക്കാളിയിൽ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. തക്കാളിയിൽ ‘ലൈക്കോപീൻ’ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും കറുത്ത പാടുകളെെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കേശ സംബന്ധമായ പ്രശ്നങ്ങൾ പല വിധമാണ്. അതിൽ താരനും തലമുടി കൊഴിച്ചിലും ആണ് ഇന്നും എല്ലാവരുടെയും പ്രധാന വില്ലന്മാർ. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രകൃതിദത്ത മാർഗങ്ങൾ ആശ്രയിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ താരനെ അകറ്റാനും തലമുടി…

    Read More »
  • മാതളം കഴിക്കൂ…ഗുണങ്ങൾ ധാരാളം… വിളർച്ച അകറ്റും, ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഡിഎൻഎ കേടുപാടുകൾ തടയാനും നന്നാക്കാനും സഹായിക്കുന്നു

    മാതളത്തിന് ധാരാളം പോഷക​ഗുണങ്ങൾ ഉണ്ടെന്ന കാര്യം നമ്മുക്ക് എല്ലാവർക്കും അറിയാം. വിളർച്ചയുള്ളവർ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യുന്നു. മലിനീകരണം, സിഗരറ്റ് പുക തുടങ്ങിയ പാരിസ്ഥിതിക വിഷങ്ങളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ക്യാൻസറിലേക്ക് നയിച്ചേക്കാവുന്ന ഡിഎൻഎ കേടുപാടുകൾ തടയാനും നന്നാക്കാനും ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസ് മാത്രം ക്യാൻസറിനെ അകറ്റി നിർത്തില്ല, എന്നാൽ മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ആരോഗ്യകരമായ, സസ്യാധിഷ്ഠിത ഭക്ഷണത്തിന് ഇത് പോഷകസമൃദ്ധമായ ഒരു കൂട്ടിച്ചേർക്കലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാൻസറിന്റെ വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു കെമിക്കൽ സിഗ്നലിലേക്കുള്ള ആകർഷണം ദുർബലപ്പെടുത്തി കാൻസർ കോശങ്ങളുടെ ചലനത്തെ തടയാൻ മാതളനാരങ്ങ ജ്യൂസിലെ ഘടകങ്ങൾ സഹായിച്ചതായി ചില ഗവേഷണങ്ങൾ കണ്ടെത്തി. മാതളനാരങ്ങ ജ്യൂസ് കാൻസർ കോശങ്ങളുടെ വളർച്ചയെ അടിച്ചമർത്തുന്നതായി ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. പ്രോസ്റ്റേറ്റ് ക്യാൻസറിന്റെ വളർച്ചയെ മന്ദഗതിയിലാക്കുന്നതിൽ മാതളനാരങ്ങയ്ക്ക് ബന്ധമുള്ളതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.…

    Read More »
  • നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു; എങ്ങനെ നിയന്ത്രിക്കാം ? അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

    തിരക്ക് പിടിച്ച ഈ ജീവിതം ആരോഗ്യത്തിലുളള നമ്മുടെ ശ്രദ്ധകുറയാനിടയാക്കിയിട്ടുണ്ട്. അതിൻറെ ഫലമായി നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് പലരെയും കീഴ്പ്പെടുത്തിയിരിക്കുകയാണ്. രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം… 1) പച്ചിലക്കറികളാണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. ആവശ്യമായ പോഷകങ്ങൾ ലഭ്യമാകാൻ പതിവായി ഇലക്കറികൾ കഴിക്കുന്നത് നല്ലതാണ്. ഇലക്കറികളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച് ചീര, ബ്രോക്കോളി എന്നിവയിൽ. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന…

    Read More »
  • കൊവിഡിന് ശേഷമുള്ള ക്ഷീണം അകറ്റാൻ

    കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധികളെ ഇപ്പോഴും പൂര്‍ണമായി തരണം ചെയ്യാൻ നമുക്കായിട്ടില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസ് വകഭേദങ്ങള്‍ രോഗവ്യാപനം തുടരുക തന്നെയാണ്. വാക്സിൻ ആശ്വാസം പകരുന്നുണ്ടെങ്കിലും വ്യത്യസ്തമായ വൈറസ് വകഭേദങ്ങള്‍ വാക്സിനെ പോലും ചെറുത്ത് തോല്‍പിച്ചാണ് ശരീരത്തിനകത്തെത്തുന്നത്. എങ്കിലും രോഗതീവ്രത കുറയ്ക്കുന്നതിന് വാക്സിൻ വലിയ രീതിയില്‍ സഹായകമാകുന്നുണ്ട്. രോഗതീവ്രത കുറയുന്നത് കൊണ്ട് രോഗം ബാധിക്കപ്പെടുന്ന സമയത്ത് മാത്രമല്ല, ഇതിന് ശേഷവും ആശ്വാസം ലഭിക്കാം, അതെങ്ങനെയെന്നല്ലേ? വിശദമാക്കാം. കൊവിഡ് 19 ബാധിക്കപ്പെട്ട ഒരു വിഭാഗം പേരില്‍ രോഗസമയത്ത് കാണുന്ന പല ആരോഗ്യപ്രശ്നങ്ങളും പിന്നീട് രോഗമുക്തി നേടിയ ശേഷവും ഏറെ നാളത്തേക്ക് നീണ്ടുനില്‍ക്കുന്നുണ്ട്. ലോംഗ് കൊവിഡ് എന്നാണിതിനെ ഡോക്ടര്‍മാര്‍ വിശേഷിപ്പിക്കുന്നത്. അധികവും രോഗം തീവ്രമായി ബാധിച്ചവരിലാണ് ലോംഗ് കൊവിഡും വലിയ തോതിലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ക്ഷീണം, ശ്വാസതടസം, മണവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ, ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും വരുന്ന കുറവ് എന്നിങ്ങനെ പല പ്രശ്നങ്ങളും ലോംഗ് കൊവിഡില്‍ കാണാം. ഇതില്‍ മിക്കവരെയും ബാധിക്കുന്ന പ്രശ്നം ക്ഷീണമാണ്.…

    Read More »
  • പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

    പാലക്കാട്: പാലക്കാട് മുതലമടയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നിഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം രോഗബാധിത പ്രദേശമായും സമീപത്തെ കൊല്ലങ്കോട്, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകള്‍ രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവിറക്കി. രോഗവ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പ്രദേശത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പന്നിപ്പനി സ്ഥിരീകരിച്ച പന്നി ഫാമിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നി ഫാമുകളിലെയും എല്ലാ പന്നികളെയും പ്രോട്ടോക്കോളുകള്‍ പാലിച്ച് ഉടന്‍ ഉന്മൂലനം ചെയ്യണമെന്നും ജഡം സംസ്‌കരിച്ച് ആ വിവരം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. നിര്‍ദേശങ്ങള്‍ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതും പന്നികള്‍, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ രോഗബാധിത പ്രദേശങ്ങളില്‍ നിന്നും കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളില്‍ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും  ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണം. മുതലമട ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ചിട്ടുള്ള പന്നി ഫാമില്‍ നിന്നും…

    Read More »
  • കഴുത്തിലെ കറുപ്പ് കുറയ്ക്കാൻ ​​ചില വീട്ടുവൈദ്യങ്ങൾ

    കഴുത്തിൽ കറുപ്പ് ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കഴുത്തിന് ചുറ്റുമുള്ള ഹൈപ്പർപിഗ്മെന്റേഷൻ വിവിധ കാരണങ്ങളാൽ സംഭവിക്കാം. ഇത് ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിന് വേണ്ടി ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇത് തീർച്ചയായും നിങ്ങളെ സംരക്ഷിക്കും എന്നതിൽ സംശയമില്ല. കറുത്ത കഴുത്തിന് കാരണമാകുന്നത് എന്താണ്? കഴുത്ത് കറുപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശുചിത്വമില്ലായ്മയാണ്. നിങ്ങൾ ദിവസവും കുളിച്ചാലും കഴുത്തിന്റെ പിൻഭാഗം വൃത്തിയാക്കിയില്ലെങ്കിൽ, അത് കഴുത്തിൽ അഴുക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും. പൊണ്ണത്തടി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, ത്വക്ക് അവസ്ഥ, പ്രമേഹം എന്നിവയും കഴുത്തിലെ കറുപ്പിന് കാരണമാകുന്ന ചില കാരണങ്ങളാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, കഴുത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അതിനാൽ, ഹോർമോൺ മാറ്റങ്ങൾക്ക് പുറമേ, സൂര്യപ്രകാശം എളുപ്പത്തിൽ ബാധിക്കും. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നിങ്ങളുടെ കഴുത്തിന്റെ പിൻഭാഗത്തും സൺസ്ക്രീൻ പുരട്ടുന്നത് നല്ലതാണ്. നിങ്ങളുടെ ഇരുണ്ട കഴുത്ത് എങ്ങനെ വൃത്തിയാക്കാം? കഴുത്തിലെ കറുപ്പ് അകറ്റാൻ സഹായിക്കുന്ന ചില വീട്ടുവൈദ്യങ്ങൾ ഇതാ: 1. സ്‌ക്രബ് ചെയ്യുക…

    Read More »
  • ഉറക്കം ശരിയായില്ലെങ്കിൽ ഒന്നും ശരിയാകില്ല, അഞ്ചുമണിക്കൂറിൽ താഴെയാണോ ഉറക്കം ? എങ്കിൽ സൂക്ഷിക്ക‍ുക…

    ഉറക്കം ശരിയായില്ലെങ്കിൽ ഒന്നും ശരിയാകില്ല, അഞ്ചുമണിക്കൂറിൽ താഴെയാണോ ഉറക്കം ? എങ്കിൽ സൂക്ഷിക്ക‍ുക… നിങ്ങൾക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാൻ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 50 വയസിൽ താഴെയുള്ളവര്‍ അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവർക്കാണ് പണി കിട്ടുക. ഇത്തരക്കാർക്ക് വിട്ടുമാറാത്ത രോഗം കണ്ടെത്താനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യുകെയിലെ യുസിഎൽ ഗവേഷകർ കണ്ടെത്തി. ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യതയാണ് കൂടുതൽ. പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 50, 60, 70 വയസിനിടയിൽ അഞ്ച് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നത് മൾട്ടിമോർബിഡിറ്റിയുടെ 30 ശതമാനം മുതൽ 40 ശതമാനം വരെ വർധിച്ച അപകടസാധ്യതയുണ്ടാക്കുന്നു. ഉയർന്ന ആരോഗ്യ സേവന ഉപയോഗം, ആശുപത്രിവാസം, വൈകല്യം എന്നിവയുമായി മൾട്ടിമോർബിഡിറ്റി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍. അതുകൊണ്ട് തന്നെ ഇത് പൊതുജനാരോഗ്യത്തിന് ഒരു വലിയ വെല്ലുവിളിയാണ്. 50 വയസിൽ താഴെയുള്ള അഞ്ച്…

    Read More »
  • പെരുംജീരകം വെള്ളം ക‍ുടിക്കൂ; ശരീരഭാരം കുറയ്ക്കാം… ദഹനക്കേട് പരിഹരിക്കും… ​ഗുണങ്ങൾ ഏറെ

    അമിതവണ്ണം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമത്തിന്റെ അഭാവം, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാം ഭാരം കൂടുന്നതിന് കാരണമാകും. ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ് പെരുംജീരക വെള്ളം. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കുക മാത്രമല്ല, നിരവധി ആരോ​ഗ്യ​ഗുണങ്ങളാണ് ഈ വെള്ളം കുടിക്കുന്നതിലൂടെ ലഭിക്കുന്നു. പെരുംജീരകത്തിൽ നാരിന്റെ അളവ് കൂടുതലാണ്. പെരുംജീരകം ഇട്ട വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കും. ഇത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. ശരീരഭാരം കുറയ്ക്കാൻ, രാവിലെ വെറും വയറ്റിൽ പെരുംജീരക വെള്ളം കുടിക്കുന്നതാണ് ഉത്തമം. പെരുംജീരകത്തിൽ സിങ്ക്, ഫോസ്ഫറസ്, സെലിനിയം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ജീരകവെള്ളം മികച്ചതാണ്. ദിവസവും പെരുംജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് പരിഹരിക്കാൻ സഹായിക്കും. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഇത് കഴിക്കുന്നത് ഉറപ്പാക്കുക. മെച്ചപ്പെട്ട ദഹനം ഭാരത്തിലെ ഏറ്റക്കുറച്ചിലുകളെ നിയന്ത്രിക്കുന്നതിനാൽ ഇത് ശരീരഭാരം കുറയ്ക്കാൻ പരോക്ഷമായി സഹായിക്കും.…

    Read More »
Back to top button
error: