Health

  • മങ്കിപോക്സിന് ഇനി പുതിയ പേര്; എംപോക്സ് എന്ന പേരിൽ അറിയപ്പെടുമെന്ന് ലോകാരോ​ഗ്യസംഘടന

    മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോ​ഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ്  പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോ​ഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. ദശകങ്ങളോളം പഴക്കമുള്ള രോ​ഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയത്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്നത വാദമാണ് പ്രധാനം. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി…

    Read More »
  • ഷാംപു: മുടിയുടെ ആരോഗ്യവും ശിരോ ചർമത്തിൻ്റെ സംരക്ഷണവും ഉറപ്പുവരുത്തുക; ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന 10 കാര്യങ്ങൾ

    മുടിയുടെ സംരക്ഷണത്തിനും ചെളിപോകാനും ഷാംപൂ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മുടി കഴുകുമ്പോഴുള്ള ഷാംപൂ ഉപയോഗം ഒഴിവാക്കാനാകാത്ത കാര്യമായി മാറിയിട്ടുണ്ട്. ഏത് തരത്തിലുളള മുടി ആണെങ്കിലും കൃത്യമായി ഷാംപൂ ചെയ്തില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും മുടിയിൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നവരും കുറവല്ല. സ്ഥിരമായി ഷാംപൂ ഉപയോഗിച്ചാൽ മുടിക്ക് പെട്ടന്ന് കേട് വരാൻ സാധ്യതയുണ്ട്. ഇത് മുടി കൂടുതൽ വരണ്ടതാകാനും പൊട്ടിപ്പോകാനും കാരണമാകും. അതിനാൽ കൃത്യമായി ഷാംപൂ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടന് അത്യാവശ്യമാണ് ദിവസേന മുടി കഴുകുന്നതിൽ തെറ്റില്ല. എന്നാൽ ഷാംപൂ ചെയ്യുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി. ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട 10 കാര്യങ്ങൾ: ⭕ മുടി നനച്ചതിനു ശേഷം ഷാംപൂ ചെയ്യുക. മുടി നനച്ചതിനുശേഷമാണ് ഷാംപൂ ഉപയോഗിക്കേണ്ടതെന്ന് പ്രത്യേകം ഓർമ്മിക്കുക പലരും മുടി നനയ്ക്കുന്നതിനു മുമ്പേ ഷാംപൂ തലയിൽ തേക്കാറുണ്ട്. ഇത് വലിയ അബദ്ധമാണ്. ഷാംപൂ ഇടുന്നതിനു മുമ്പ്…

    Read More »
  • ദിവസവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍

    ശാരീരിക ബന്ധവും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് നമുക്ക് ആഗ്രഹിച്ചാലും അവഗണിക്കാന്‍ കഴിയില്ല. വിവാഹിതരായാലും അവിവാഹിതരായാലും. ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. സഹവസിക്കുമ്പോള്‍ ശാരീരികവും വൈകാരികവുമായ നേട്ടങ്ങള്‍ ഇരുവര്‍ക്കും ലഭിക്കുന്നു. ഇണചേരല്‍ വിഷയത്തില്‍ അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തില്‍. ശാരീരിക ബന്ധത്തില്‍ നമ്മുടെ ശരീരം തലച്ചോറില്‍ ചിലതരം രാസ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്ന് പറഞ്ഞു. നമ്മുടെ ശരീരത്തിന് വിശ്രമിക്കാനുള്ള ഒരു സിഗ്‌നല്‍ ലഭിക്കുന്നു. ദിവസവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തിലെ പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സമ്മര്‍ദ്ദം അനുഭവപ്പെടില്ല. നിങ്ങള്‍ക്ക് ഒരിക്കലും ഹൃദ്രോഗം വരില്ല. എല്ലാ ദിവസവും ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും ഓരോ തവണയും നിങ്ങള്‍ക്ക് ആനന്ദം നല്‍കുകയും ചെയ്യുന്നു. ശാരീരിക ബന്ധത്തിന് നിരവധി ഗുണങ്ങളുണ്ട്. അതില്‍ നിന്ന് നമുക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നല്ല ഉറക്കം നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഓക്സിടോസിന്‍…

    Read More »
  • കഴിക്കരുതേ ഈ ഭക്ഷണങ്ങൾ, പ്രമേഹത്തെ വിളിച്ചുവരുത്തും ഈ ഏഴ് ഭക്ഷണങ്ങള്‍…!

    പ്രമേഹം ഒരേ സമയം മിത്രവും ശത്രുവുമാണ്. അനുനയിപ്പിച്ചു നിർത്തിയാൽ അപകടരഹിതമായി സസുഖം ജീവിക്കാം. അവഗണിച്ചാൽ കണ്ണ് മുതൽ കരൾ വരെ നിശ്ചലമായി ഇഞ്ചോടിഞ്ച് മരണമായിരിക്കും ഫലം. പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍, അതുമാത്രമല്ല, സ്വാധിഷ്ടമായ പല ഭക്ഷണങ്ങളും പ്രമേഹ രോഗത്തെ വിളിച്ചുവരുത്തും. ചിട്ടയായ ജീവിതം, ക്രമമായ ഭക്ഷണം- ഇതാണ് പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഏക പോംവഴി. പ്രമേഹത്തെ അകറ്റി നിർത്താനുള്ള 7ഭക്ഷണങ്ങൾ ഒഴിവാക്കൂ. ⭕ പഴച്ചാറുകള്‍ മധുരമുളള പഴച്ചാറുകൾ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും. ⭕ കേക്കിലെ ക്രീം കേക്കുകള്‍ വീട്ടില്‍ തയ്യാറാക്കിയാലും കടയില്‍…

    Read More »
  • പ്രഭാതസവാരിയും പ്രഭാതവ്യായാമവും ആരോഗ്യത്തിന് അത്യുത്തമം, പ്രമേഹത്തെ വരുതിയിലാക്കാം, ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും പ്രതിരോധിക്കാം

    നല്ലൊരു വ്യായാമമാണ് പ്രഭാതസവാരി. ആരോഗ്യകരമായ വ്യായാമങ്ങളില്‍ പ്രഭാതസവാരിക്ക് ഒന്നാം സ്ഥാനമാണ്. ശരീരത്തിനും മനസിനും ഊര്‍ജം നല്‍കാന്‍ രാവിലത്തെ നടത്തത്തിന് സാധിക്കും. ഇത് ശരീരത്തിലെ അപചയപ്രക്രിയ ദൃതഗതിയിലാക്കും. അതേ പോലെ കൊഴുപ്പിനെയും നിയന്ത്രിക്കും. അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായം, പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണെന്നാണ്. നടക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നട്ടെല്ല് നിവര്‍ത്തിയുള്ള പൊസിഷനില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള അരമണിക്കൂർ നടത്തം രക്തസമ്മര്‍ദം കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും കായികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. അതേ പോലെ രാവിലെ വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗ- പക്ഷാഘാത സാധ്യതകൾ കുറവായിരിക്കുമെന്ന് പുതിയ പഠനം. ആറ് മുതല്‍ എട്ട് വര്‍ഷം വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കത്തില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണ് പങ്കെടുത്തത്. യു.കെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റയുടെ…

    Read More »
  • ധാരാളം വെള്ളം കുടിക്കൂ, ആരോഗ്യത്തിനും ആനന്ദത്തിനും വേറെന്തു വേണം

    വെളളം കുടിക്കാൻ പലർക്കും വിമുഖതയാണ്. ഭക്ഷണത്തോടൊപ്പം കഷായം പോലെ ചെറിയ അളവിൽ മാത്രം വെള്ളം കുടിക്കുന്ന ചിലരെ കാണാറുണ്ട്. പക്ഷേ പ്രതിദിനം മൂന്ന് ലീറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആയുർവേദത്തോടൊപ്പം മോഡേൺ മെഡിസിനും നിഷ്കർഷിക്കുന്നത്. ഇത് ശരീരത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനും പല രോഗങ്ങൾ മാറാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ എന്തൊക്കെ പ്രയോജനങ്ങൾ ലഭിക്കും എന്നറിയുക ❥രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും ❥ ശരീരത്തിലെ മെറ്റാബോളിസം നല്ല രീതിയില്‍ മെച്ചപ്പെടുത്തും ❥ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളും ❥ രക്തയോട്ടം വര്‍ധിക്കിപ്പുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും ❥ മലവിസര്‍ജന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്നു. ❥മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഏറ്റവും ഉത്തമമാണ്

    Read More »
  • നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമായി വരുന്ന ചില ഭക്ഷണപാനീയങ്ങൾ

    നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഗ്യാസ്, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള ഉദരസംബന്ധമായ പ്രശ്നങ്ങളാണ് അധികപേരും സാധാരണയായി നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍.  ആമാശയത്തിലുണ്ടാകുന്ന ദഹനരസം അന്നനാളം അടക്കമുള്ള മുകള്‍ഭാഗത്തേക്ക് കയറിവരുന്നതോടെയാണ് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലുമെല്ലാം അനുഭവപ്പെടുന്നത്. ചിലര്‍ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുള്ളത് മൂലം ഇത് കൂടെക്കൂടെ അനുഭവപ്പെടാം. മറ്റ് ചിലര്‍ക്ക് ഭക്ഷണമായിരിക്കും ഇതിന് കാരണമാകുന്നത്. അത്തരത്തില്‍ നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനും കാരണമായി വരുന്ന ചില ഭക്ഷണപാനീയങ്ങളെ കുറിച്ചറിയാം. സ്പൈസിയായ ഭക്ഷണം കഴിക്കുന്നത് നെഞ്ചെരിച്ചിലിനും പുളിച്ചുതികട്ടലിനുമെല്ലാം കാരണമായി വരാം. പ്രത്യേകിച്ച് രാത്രിയില്‍ ഇത്തരത്തിലുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് ഉചിതം. അതുപോലെ സ്പൈസിയായ ഭക്ഷണത്തിന് ശേഷം ഫ്രൂട്ട്സ് കഴിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. കഫീൻ, പ്രധാനമായും കാപ്പിയില്‍ കാണുന്ന ഘടകവും നെഞ്ചെരിച്ചിലുണ്ടാക്കാം. കാപ്പിയില്‍ മാത്രമല്ല സോഡ, ചായ, ഐസ്ഡ് ടീ എന്നിങ്ങനെ പല പാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ട്. കാപ്പി കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല എന്നാല്‍ വെറുംവയറ്റില്‍ കാപ്പി കഴിക്കുന്നതോ, അമിതമായ അളവില്‍ കാപ്പി കഴിക്കുന്നതോ ആകാം പ്രശ്നമാകുന്നത്. ചിലര്‍ക്ക് പുതിനയും…

    Read More »
  • ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ചേർക്കാവുന്ന 3 ലഘുഭക്ഷണങ്ങൾ

    ആഗോളതലത്തിൽ പ്രമേഹരോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി എണ്ണത്തിൽ ഏറ്റവും വലിയ വർധനയാണ് ഇന്ത്യയിൽ കണ്ട് വരുന്നത്. പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ തരം ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് ആണ്. ഇന്ത്യയിൽ 20-79 വയസ്സിനിടയിലുള്ള പ്രമേഹബാധിതരുടെ എണ്ണം 2021-ൽ 74.2 ദശലക്ഷമായിരുന്നു, 2045-ഓടെ ഇത് 124.9 ദശലക്ഷമായി ഉയരാൻ സാധ്യതയുണ്ടെന്ന് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ ഡയബറ്റിസ് അറ്റ്‌ലസ് റിപ്പോർട്ട് ചെയ്യുന്നു. ജനിതകശാസ്ത്രവും കുടുംബ ചരിത്രവും മാറ്റിനിർത്തിയാൽ പ്രായം, പൊണ്ണത്തടി, അനാരോഗ്യകരമായ ഭക്ഷണക്രമം, പെരുമാറ്റ ശീലങ്ങൾ എന്നിവ പ്രമേഹത്തിനുള്ള അപകട ഘടകങ്ങളാണെന്ന് വിദഗ്ധർ പറയുന്നു. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, രക്തത്തിലെ ലിപിഡിന്റെ അളവ് എന്നിവ നന്നായി നിയന്ത്രിക്കുന്നതിലൂടെ പ്രമേഹ സങ്കീർണതകൾ ഉണ്ടാകുന്നത് തടയാനോ കാലതാമസം വരുത്താനോ കഴിയും. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ചേർക്കാവുന്ന 3 ലഘുഭക്ഷണങ്ങളിതാ… ബദാം: സങ്കീർണ്ണമല്ലാത്ത ടൈപ്പ്-2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ബദാം സഹായിക്കുന്നു. ദിവസവും 30 ​ഗ്രാം ബദാം കഴിക്കുന്നത് രക്തത്തിലെ…

    Read More »
  • പോഷകങ്ങളുടെ കലവറയായ ബീറ്റ്റൂട്ട് രോഗപ്രതിരോധത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും ഉത്തമം; അറിയാം ബീറ്റ്റൂട്ട് ജ്യൂസി​ന്റെ ആരോ​ഗ്യ​ഗുണങ്ങൾ

    പോഷകങ്ങളുടെ കലവറയാണ് ബീറ്റ്റൂട്ട്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ബീറ്റ്റൂട്ട്. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. ബീറ്റ്‌റൂട്ട് കഴിച്ചതിന് ശേഷം ഉണ്ടാകുന്ന നൈട്രിക് ഓക്സൈഡിന്റെ വർദ്ധനവ് ആരോഗ്യമുള്ള ആളുകളിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചുവന്ന രക്താണുക്കളുടെ രൂപവത്കരണത്തിന് സഹായിക്കുന്നു. ഇത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്സിജനും പോഷകങ്ങളും വഹിക്കുന്ന ആരോഗ്യകരമായ രക്തം എത്തുന്നതും ഉറപ്പാക്കുന്നു. ഭക്ഷണത്തിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിനും രക്തത്തിലെ ആന്റിഓക്‌സിഡന്റ് അളവ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ നാരുകളുടെ അളവ് കൂടുതലാണ്. നിങ്ങളുടെ ദഹന പ്രക്രിയകളെ നിയന്ത്രിക്കുന്നതിലും മലബന്ധത്തിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിന് മലവിസർജ്ജനം ലഘൂകരിക്കുന്നതിലും ഇത് വളരെയധികം ഗുണം ചെയ്യും.  ബോറോണും സമ്പുഷ്ടമായ അളവിൽ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ബീറ്റ്റൂട്ടിൽ…

    Read More »
  • കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു, ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു… അറിയാം പപ്പായ കഴിച്ചാലുള്ള ​ഗുണങ്ങൾ

    കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. പപ്പൈൻ എന്ന എൻസൈമിന്റെ സാന്നിദ്ധ്യം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. പപ്പായയിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിനെ ഓക്‌സിഡൈസ് ചെയ്യുന്നത് തടയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും പപ്പായയിൽ ധാരാളമുണ്ട്. അതിനാൽ ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. പപ്പായയിൽ പപ്പൈൻ എന്ന എൻസൈം മറ്റ് ഭക്ഷണങ്ങളും വിഘടിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു. നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നാരുകളാലും സമ്പന്നമാണ്. ഇത് മലബന്ധം തടയുകയും ആരോഗ്യകരമായ ദഹനനാളത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പപ്പായയിൽ നാരുകൾ, വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുന്നു. അമിതമായ കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതം, രക്താതിമർദ്ദം എന്നിവയുൾപ്പെടെ നിരവധി ഹൃദ്രോഗങ്ങൾക്ക് കാരണമാകും. ഉയർന്ന നാരുകൾ ഉള്ളതിനാൽ പപ്പായ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിലനിർത്താൻ സഹായിക്കുമെന്ന് പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഒരു പപ്പായയിൽ പ്രതിദിന…

    Read More »
Back to top button
error: