Health
-
രണ്ടു പിടി വാളൻപുളിയില മതി മലബന്ധത്തിന്;പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയുടെ ചികിത്സാ രീതികൾ
പൊൻമുടിയുടെ താഴ്‌വാരത്താണ് നാട്ടുകാരുടെ മരുന്നമ്മ എന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്.പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും കടന്നാൽ ആദ്യത്തെ ചെക്ക്പോസ്റ്റ്.അവിടെ നിന്നു കാട്ടിലേക്കൊരു ചെറിയ വഴിയുണ്ട്.അങ്ങനെ പോകുമ്പോൾ ചെറിയൊരു ബോർഡ്, ശിവജ്യോതി ചികിത്സാലയം.അതിനപ്പുറം പനയോല കൊണ്ടുള്ള ഒരു കുടിൽ.അതാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ വീടും ചികിത്സാലയവും എല്ലാം.രാജ്യം പത്മശ്രീ നൽകി ആദരിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ചില ചികിത്സാ പൊടിക്കൈകൾ നോക്കാം കുഴിനഖം വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും. ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാ റാൻ സഹായിക്കും. ചിലന്തിവിഷത്തിന് ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും. വയറുകടി/വയറ് എരിച്ചിൽ ആദം – ഹവ്വാ ചെടി എന്ന് അറിയപ്പെടുന്ന (ചുവന്ന ശവം നാറി) ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്. ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ കിരിയാത്ത് എന്ന ചെടിയുടെ ഇലയിട്ട്…
Read More » -
ഡെങ്കിപ്പനിക്ക് ശേഷം ആരോഗ്യകരമായ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ്
രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമായും ദില്ലിയില്‍ തന്നെയാണ് കാര്യമായ തോതില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ രോഗിക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കാതെ കടന്നുപോകാം. എന്നാല്‍ മറ്റ് ചിലപ്പോള്‍ രോഗിയുടെ ജീവന് വരെ ഇത് ഭീഷണിയാകാം. അതിനാല്‍ തന്നെ ഡെങ്കിപ്പനി സമയത്തിന് തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യേണ്ടതുണ്ട്. ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സകളൊന്നുമില്ല. എന്നാല്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്ന അനുബന്ധ പ്രശ്നങ്ങള്‍ക്കാണ് ചികിത്സയെടുക്കുക. പ്രധാനമായും രക്തകോശങ്ങളുടെ കൗണ്ട് കുറയുന്നത് പോലെ ജീവന് ഭീഷണിയാകാവുന്ന കാര്യങ്ങള്‍ക്കാണ് ചികിത്സ തേടേണ്ടത്. പനി, തലവേദന, ശരീരവേദന, ചര്‍മ്മത്തില്‍ പാടുകള്‍- നിറവ്യത്യാസം, അസഹനീയമായ തളര്‍ച്ച എന്നിവയെല്ലാമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വൈറല്‍ അണുബാധയായതിനാല്‍ തന്നെ ഇത് ഭേദപ്പെട്ടാലും ശരീരത്തില്‍ ഇതിന്‍റേതായ ക്ഷീണം നിലനില്‍ക്കാം. ഇതെല്ലാം പരിഹരിക്കുന്നതിനായി ഡെങ്കിപ്പനിക്ക് ശേഷം ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അത്തരത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ സഹായകമായ ഡയറ്റ് ടിപ്സ്…
Read More » -
ചായകൾ പലതരം, പ്രതിരോധശേഷിക്ക് തുളസി ചായ; പ്രമേഹത്തിനും ഹൃദയാരോഗ്യത്തിനും വെളുത്തുള്ളി ചായ: ചായക്കൊപ്പം ചില ലഘുഭക്ഷണൾ നിഷിദ്ധം
ആരോഗ്യപരമായി തുളസി ഔഷധ ഗുണങ്ങള്‍ നിറഞ്ഞ സസ്യമാണ്. എന്നാലും, ഇത് ചവച്ചരച്ച് കഴിക്കുന്നതും ദോഷം ചെയ്യും.നിങ്ങള്‍ക്ക് അതിന്റെ പോഷകങ്ങള്‍ എടുക്കണമെങ്കില്‍ തുളസി ചായ ഒരു നല്ല ഓപ്ഷനാണ്. തുളസി സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇത് മനസ്സിന് ശാന്തി നല്‍കുന്നു. രോഗപ്രതിരോധ സംവിധാനത്തിനും ഹൃദയത്തിനും തുളസി നല്ലതാണ്. ഇത് ഒരു മികച്ച ആന്‍റിവൈറല്‍ ആണ്, അതുപോലെ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കുന്ന സസ്യവുമാണ്. കൊതുകുകളും പ്രാണികളും തുളസി നീര് അല്ലെങ്കില്‍ തുളസി എണ്ണയില്‍ നിന്ന് ഓടിപ്പോകുന്നു. തുളസി ചര്‍മ്മത്തിനും നല്ലതാണ്. ഇതിന് രേതസ് ഗുണങ്ങളുണ്ട്. ഒരു പ്രതിരോധശേഷി ബൂസ്റ്ററായി തുളസി ഉപയോഗിക്കുന്നതിന്, അതിന്റെ ചായ കുടിക്കുക അല്ലെങ്കില്‍ നിങ്ങളുടെ ചായയില്‍ 4-5 ഇലകള്‍ ചേര്‍ക്കുക. തുളസി ചായ ഉണ്ടാക്കുന്നതിനുള്ള പാചകക്കുറിപ്പ്: 5 തുളസി ഇലകള്‍ എടുക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ക്കുക. 250 മില്ലി വെള്ളത്തില്‍ 3-5 മിനിറ്റ് തിളപ്പിക്കുക. ഇനി ഇത് അരിച്ചെടുത്ത് കുടിക്കുക. തുളസിയില ചവയ്ക്കുന്നതിനേക്കാള്‍ നല്ലത് ചായയിൽ ചേർത്ത് കുടിക്കുന്നതാണ്. കാരണം…
Read More » -
മധുരം അപകടകരം, മധുരം ഉപേക്ഷിച്ചാല്‍ അമിതവണ്ണം കുറയുമെന്ന് തീർച്ച: പഞ്ചസാര വെളുത്ത വിഷം
❖ അമിത വണ്ണം അലട്ടാത്തവര്‍ അധികമുണ്ടാകില്ല. പരിഹാരത്തിനായി പല വഴികൾ പരീക്ഷിച്ചു നോക്കിയിട്ടുമുണ്ടാകും. എന്നാല്‍ ശാസ്ത്രീയമായ ഡയറ്റ് പിന്തുടരേണ്ടത് അത്യാവശ്യമാണ്. ❖ മധുരം കുറച്ചാല്‍ വണ്ണം കുറയ്ക്കാം എന്നത് കുറേയൊക്കെ സത്യമാണ്. എന്നാല്‍ വര്‍ക്കൗട്ടോ, മറ്റ് ഡയറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ മധുരം കുറച്ചത് കൊണ്ടു മാത്രം കാര്യമില്ല. എങ്കിലും മധുരം കുറയ്ക്കുന്നത് വലിയ രീതിയില്‍ തന്നെ വയറില്‍ കൊഴുപ്പടിയുന്നത് പരിഹരിക്കും. ❖ പഞ്ചസാര മാത്രമല്ല മധുര പാനീയങ്ങള്‍, ഡിസേര്‍ട്ട്സ്, പലഹാരങ്ങള്‍, മിഠായി, ചോക്ലേറ്റ്സ്, പാക്കേജ്ഡ് ഫ്രൂട്ടസ് ജ്യൂസ്, സോഡ എന്നിവയെല്ലാം കഴിവതും ഒഴിവാക്കണം. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്നമില്ല. ❖ ഡയറ്റില്‍ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഇതും വയര്‍ കുറയ്ക്കുന്നതിന് സഹായിക്കും. ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുന്നതും അതുമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും തടയാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റ് സഹായിക്കും. മുട്ട, ചിക്കന്‍, മത്സ്യം, നട്ടസ്, പയറുവര്‍ഗങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താം. മിതമായ അളവിലേ എല്ലാം കഴിക്കാവൂ. ❖ കാര്‍ബോഹൈഡ്രേറ്റ്…
Read More » -
ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അകറ്റാൻ പപ്പായകൊണ്ട് ഒര് ഐറ്റം…
പപ്പായ ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന ഒരു വൈവിധ്യമാർന്ന പഴമാണ്. ആരോഗ്യകരവും പോഷകപ്രദവുമായ ഈ പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ്. ഇത് ചർമ്മത്തിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു. പപ്പായയിൽ പുനരുജ്ജീവിപ്പിക്കുന്ന എൻസൈമുകൾ ഉണ്ട്. അത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. പപ്പായ ചർമ്മത്തിലെ പൊട്ടൽ തടയുകയും തുറന്ന സുഷിരങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പപ്പായ ജ്യൂസ് മുഖത്ത് പുരട്ട് 10 മിനുട്ടിന് ശേഷം മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടുതവണ ഇത് ഉപയോഗിക്കാം. നിങ്ങളുടെ ചർമ്മത്തിൽ വളരെയധികം വ്യത്യാസങ്ങൾ നൽകുന്നു. പപ്പായയിൽ ആൽഫ ഹൈഡ്രോക്‌സിൽ ആസിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ ചുളിവുകളും നേർത്ത വരകളും പോലുള്ള വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്ന ഒരു ആന്റി-ഏജിംഗ് മാസ്‌കായി ഉപയോഗിക്കാം. വിറ്റാമിൻ ഇ, സി എന്നിവ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു. അര കപ്പ് പഴുത്ത പപ്പായ ഒരു ടേബിൾസ്പൂൺ പാലും തേനും ചേർത്ത് മിക്സ് ചെയ്ത് മുഖത്തിടുക. മുഖത്തും കഴുത്തിലും ഇത് മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.…
Read More » -
രോഗപ്രതിരോധശേഷിക്കും ചർമ്മത്തിന്റെ ആരോഗ്യത്തിനും സ്ട്രോബെറി
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് സ്ട്രോബെറി. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടമാണ്. സ്ട്രോബെറിയിൽ 90 ശതമാനം വരെ ജലാംശമുണ്ട്. നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിന്‍ സി. സ്ട്രോബെറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ഇവ രോഗപ്രതിരോധശേഷിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിനുകളും പൊട്ടാസ്യവും മറ്റു ധാതുക്കളും സ്ട്രോബെറിയില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തെ മൃദുലവും സുന്ദരവുമാക്കാനും മുഖക്കുരു തടയാനും ചര്‍മ്മത്തിലെ ചുളിവ് മാറാനും ചര്‍മ്മം തിളങ്ങാനും സ്ട്രോബെറി സഹായിക്കും. ഇതിനായി സ്ട്രോബെറി എങ്ങനെയൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം… 1) താനും സ്ട്രോബെറി എടുത്ത്, അതിന്‍റെ നീര് പിഴിഞ്ഞെടുക്കുക. ഇനി ഒന്നര ടേബിൾ സ്പൂൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് മിശ്രിതമാക്കാം. ഇനി ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി 15 മുതൽ 20 മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തിൽ കഴുകി കളയാം. മുഖക്കുരു…
Read More » -
കൊടിഞ്ഞി മാറാൻ പെരിങ്ങലത്തിന്റെ മൂന്ന് ഇലകൾ മതി
കൊടിഞ്ഞി അഥവാ മൈഗ്രേൻ ഉള്ളവർക്കു പെരിങ്ങലത്തിന്റെ മൂന്ന് ഇലകൾ പറിച് (ഒന്ന് കൂമ്പ് ഇല, മറ്റൊന്ന് ഇടത്തരം ഇല, പിന്നെ ഒരു മൂത്ത ഇല )കയ്യിൽ വച്ച് നന്നായി കശക്കി ആ നീര് കാലിന്റെ പെരു വിരലിൽ (തള്ള വിരലിൽ ) വീഴ്ത്തുക. വലതു വശത്തെ ചെന്നി കുത്തിന് ഇടതു കാലിന്റെ പെരുവിരലിലും, ഇടതു വശത്തെ ചെന്നി കുത്തിന് വലതു കാലിന്റെ പെരു വിരലിലും ആണ് പിഴിയേണ്ടത്. രാവിലെ ഉള്ള കൊടിഞ്ഞിക്ക് സൂര്യൻ ഉദിച്ചു ഉയരുന്നതിനു മുൻപും, വൈകുന്നേരം ആണ് ഉണ്ടാകുന്നതെങ്കിൽ സൂര്യാ അസ്തമനത്തിന് മുൻപും ആണ് ചെയ്യേണ്ടത്.കടുത്ത വേദന ഉള്ളവർ അല്പം നിറുകയിലും പിഴിയണം. ഞെരടി നീര് നസ്യം ചെയ്യുന്നതും നല്ലത് ആണ്. ഒരു വേരൻ, വട്ടപെരുക്, പെരിങ്ങലം, പെരുക്, എന്നീ പേരുകളിൽ ഈ സസ്യം അറിയപ്പെടുന്നു.
Read More » -
പാൽ അപകടകാരിയെന്ന് പഠനം, ഹൃദയാരോഗ്യത്തിന് ദോഷം; സ്ട്രോക്ക് വരാനും സാധ്യത
പാൽ ഏറ്റവും പോഷക സമ്പുഷ്ടവും ആരോഗ്യദായകവുമായ ഭക്ഷണമെന്നാണ് എവരും കരുതിയിരുന്നത്. എന്നാൽ ആധുനിക വൈദ്യശാസ്ത്രം നിരന്തര പഠനത്തിലും ഗവേഷണത്തിലൂടെയും കണ്ടെത്തിയത് പാൽ അപകടകാരിയാണെന്നാണ്. പാലും പാൽ ഉല്പന്നങ്ങളായ പാൽപ്പൊടി, വെണ്ണ, നെയ്യ്, പാൽ പേട, പനീർ, ലെസ്സി, ചീസ്, ബട്ടർ മിൽക്ക് തുടങ്ങിയവയൊക്കെ ഹൃദയത്തെ ദോഷകരമായി ബാധിക്കും എന്നാണ് പുതിയ പഠനം. യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. ശരാശരി 61 വയസ്സുള്ള 1929 രോഗികളുടെ ജീവിതശൈലിയുടെ വിവിധ വശങ്ങൾ, മരുന്നുകളുടെ ഉപയോഗം, ഭക്ഷണക്രമം, പാലുത്പന്നങ്ങളുടെ ഉപഭോഗം എന്നിങ്ങനെ വിശകലനം ചെയ്ത ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്. കൂടുതല്‍ പാലുത്പന്നങ്ങള്‍ കഴിക്കുന്നവര്‍ക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. പ്രത്യേകിച്ച്, വെണ്ണ കഴിക്കുന്ന ആളുകള്‍ക്ക് അക്യൂട്ട് മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാകാന്‍ ചീസ് പ്രേമികളേക്കാള്‍ സാധ്യത കൂടുതലാണ്. പാലുത്പന്നങ്ങളിലെ ഉയര്‍ന്ന പൂരിത കൊഴുപ്പും കൊളസ്ട്രോളുമാണ് ഹൃദയത്തിന് തകരാറുണ്ടാക്കുന്നത്. ഹൃദ്രോഗിക്ക് പാലിന്റെയും പാലുത്പന്നങ്ങളുടെയും അമിത ഉപയോഗം ഗുണത്തേക്കാളേറെ ദോഷം ചെയ്യും.…
Read More » -
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍
വണ്ണം കുറയ്ക്കാന്‍ ഇരുന്നൂറ് വഴികള്‍ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. ശരിയായ സമയത്ത് ശരിയായ ഭക്ഷണം എന്നതാണ് വണ്ണം കുറയ്ക്കാനുള്ള ഒരേയൊരു വഴി. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രമിക്കുക. രാത്രി കഴിക്കുന്ന ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ്, കലോറി, കൊഴുപ്പ് എന്നിവ കുറഞ്ഞ അളവിലായിരിക്കണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം നട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാന്‍ സഹായിക്കും. നട്സ് പെട്ടെന്ന് വയര്‍ നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അതിനാല്‍ ബദാം, വാള്‍നട്സ്, പിസ്ത തുടങ്ങിയവ രാത്രി കഴിക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഇവ കഴിക്കാം. ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഓട്സ് സഹായിക്കും.…
Read More » -
ഒരു കാരണവുമില്ലാതെ ചിരിക്കുന്നത് ഒരു ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാണെന്ന് പുതിയ പഠനം
നിങ്ങളുടെ ചുറ്റുമുള്ള ആരെങ്കിലും ഇടയ്ക്കിടെ ഒരു കാരണവുമില്ലാതെ ചിരിക്കുകയാണെങ്കിൽ അതൊരു ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമായാണ് പുതിയ പഠനം പറയുന്നത്. ഒരു കാരണവുമില്ലാതെ ചിരിക്കുന്നത് അപസ്മാരത്തിന്റെ ലക്ഷണമാകാമെന്ന് പുതിയ പഠനത്തിൽ പറയുന്നു. നേരത്തെയുള്ള രോഗനിർണയം ഈ അവസ്ഥയെ കൂടുതൽ ഫലപ്രദമായി ചികിത്സിക്കാൻ സഹായിക്കും. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ അപ്പോളോ ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. സുധീർ കുമാർ ഈ ആരോഗ്യസ്ഥിതിയെക്കുറിച്ച് അടുത്തിടെ ട്വീറ്റ് ചെയ്തു. ഒരു ആറ് വയസുകാരൻ യാതൊരു കാരണവുമില്ലാതെ അനിയന്ത്രിതമായി ചിരിക്കുന്ന സംഭവത്തെ കുറിച്ച് ഡോ. സുധീർ കുമാർ സൂചിപ്പിച്ചു. ‘കഴിഞ്ഞ മൂന്ന് മാസമായി ഒരു കാരണവുമില്ലാതെ കുട്ടി ചിരിക്കുന്നു. ചിരിക്കാനുള്ള കാരണം ചോദിച്ചപ്പോൾ, അവൻ ഒരു കാരണവും പറയാൻ കഴിഞ്ഞില്ല. കുട്ടിയ്ക്ക് എന്തെങ്കിലും മാനസിക പ്രശ്‌നമുണ്ടെന്ന് മാതാപിതാക്കൾ കരുതി. പക്ഷേ ഒരു സൈക്യാട്രിസ്റ്റിനെ സന്ദർശിക്കുന്നതിന് മുമ്പ് എന്നിൽ നിന്ന് ക്ലിയറൻസ് ആവശ്യപ്പെട്ടിരുന്നു…’- ഡോ. സുധീർ പറഞ്ഞു. ആവർത്തിച്ചുള്ള ചിരിയ്ക്ക് കാരണമാകുന്ന ‘ജെലാസ്റ്റിക് അപസ്മാരം’ (ജിഎസ്) ആണെന്ന് സംശയിക്കുന്നതായി ഡോ.…
Read More »