Health

  • മൈഗ്രേന്‍: കഠിനമായ വ്യായാമം, മദ്യം, ചില പ്രത്യേക രീതികളിലുള്ള യോഗ ഇവയൊക്കെ ഒഴിവാക്കുക; ഒപ്പം പരീക്ഷിക്കാം ചില ഒറ്റമൂലികളും

    മൈഗ്രേന്‍ വരാതെ നോക്കുക എന്നതാണ് രോഗം തടയുന്നതിനുള്ള ഏറ്റവും നല്ല ചികിത്സ. തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രേന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഈ നാഡീസംബന്ധമായ രോഗം ദിവസങ്ങളോളം രോഗികളെ കിടപ്പിലാക്കുന്ന വേദനയ്ക്ക് കാരണമാകും. കൃത്യമായ പ്രതിരോധ നടപടികള്‍, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയിലൂടെ മൈഗ്രേന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതിനാൽ രോഗത്തിനു കാരണമാകുന്ന ശീലങ്ങള്‍ രോഗി തന്നെ കണ്ടെത്തി തടയുക. കഠിനമായ വ്യായാമം തലവേദനയ്ക്ക് കാരണമാകും. പേശികളിലുണ്ടാകുന്ന പിരിമുറുക്കം ടെന്‍ഷന്‍ തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. മരുന്നുകളുടെ അമിത ഉപയോഗം കാരണം മൈഗ്രേന്‍ വരാം. മൈഗ്രേന്‍ വരാന്‍ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, റെഡ് വൈന്‍ മൈഗ്രേന്‍ ഉണ്ടാക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഒരു പഠനത്തില്‍ കണ്ടെത്തിയത്, റെഡ് വൈന്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും 19.5 ശതമാനം പേര്‍ക്ക് മൈഗ്രേന്‍ അനുഭവപ്പെട്ടു എന്നാണ്. ചില പ്രത്യേക രീതികളിലുള്ള യോഗ, മൈഗ്രേന്‍…

    Read More »
  • മഞ്ഞുകാലമായി ചർമത്തിന് വേണം സ്പെഷ്യൽ കെയർ; രാത്രിയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

    ചർമ്മം വരണ്ടുണങ്ങി നിർജീവമാകുന്ന കാലമാണ് മഞ്ഞുകാലം. നിരന്തരം വീശിയടിക്കുന്ന തണുത്ത കാറ്റാണ് ഇതിന് കാരണം. ഈർപ്പം നഷ്ടപ്പെടുന്നതോടെ ചർമ്മത്തിന്റെ തിളക്കവും നഷ്ടമാകുന്നു. അതുകൊണ്ട് തന്നെ മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണം പ്രത്യേക പ്രാധാന്യം അർഹിക്കുന്നതാണ്. മഞ്ഞുകാലത്ത് ചർമ്മം ആരോഗ്യകരവും തിളക്കമുള്ളതുമാക്കി വെക്കാൻ ചില പൊടിക്കൈകൾ ഇതാ. 1. മഞ്ഞുകാലത്ത് രാത്രിയിൽ വെളിച്ചെണ്ണയോ പാലോ ഓട്സിലോ കാപ്പിപ്പൊടിയിലോ ചേർത്ത് തയ്യാറാക്കുന്ന സ്ക്രബ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. 2. അലോ വേര ജെൽ രാത്രിയിൽ മുഖം വൃത്തിയാക്കിയ ശേഷം പുരട്ടി രാവിലെ കഴുകി കളയുക. 3. മഞ്ഞുകാലത്ത് രാത്രി ഉറങ്ങുന്നതിന് മുൻപ് മുഖത്തെ മുഴുവൻ അഴുക്കും മേക്കപ്പും ഭംഗിയായി കഴുകി കളയുക. ഇതും ചർമ്മം മൃദുലവും ആരോഗ്യകരവുമായി ഇരിക്കാൻ സഹായിക്കും. 4. മഞ്ഞുകാലത്ത് ധാരാളം വെള്ളം കുടിക്കുക. ഇത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. 5. മഞ്ഞുകാലത്ത് ഇളം ചൂട് വെള്ളത്തിൽ മുഖം കഴുകുക. ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നിലനിർത്താൻ ഇത് ഉപകരിക്കും. 6. ചർമ്മത്തിന്റെ…

    Read More »
  • ഇടയ്ക്കിടെ സമയം നോക്കുന്ന ശീലമുണ്ടെങ്കിൽ രാത്രിയിൽ അത് നല്ലതല്ല, ഇത് ഉറക്കത്തെ മോശമായി സ്വാധീനിക്കും; മനസിലാക്കാം കിടപ്പമുറിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

    ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കിടപ്പുമുറിയെന്ന് പറയാം. കിടപ്പുമുറി നമ്മുടെ ഉറക്കത്തെയും മനസന്തോഷത്തെയും വളയെധികം സ്വാധീനിക്കുന്നയിടമാണ്. അതിനാൽ തന്നെ കിടപ്പറ എപ്പോഴും വൃത്തിയായും മനോഹരമായും കൊണ്ടുനടക്കേണ്ടതുണ്ട്. ഇപ്പോഴാകട്ടെ രാത്രിയിൽ ഉറക്കം ലഭിക്കുന്നില്ലെന്നും ഉറക്കം കൃത്യമാകുന്നില്ലെന്നും പരാതിപ്പെടുന്നവർ ഏറെയാണ്. ഇതുമൂലമാകാം പിന്നീട് മാനസികമായ ബുദ്ധിമുട്ടുകൾ പതിവായി നേരിടുകയും ചെയ്യാം. ഇത്തരക്കാർ കിടപ്പമുറിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അല്ലെങ്കിൽ ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്. 1) കിടപ്പുമുറിയിലെ വെളിച്ചം എപ്പോഴും കൃത്യമായി ക്രമീകരിച്ചിരിക്കണം. അധികം വെളിച്ചം പാടില്ല, അതുപോലെ കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരം വെളിച്ചങ്ങളും പാടില്ല. ഉറങ്ങാനുള്ള സമയമാകുമ്പോൾ എല്ലാ വെളിച്ചവും അണയ്ക്കുന്നതാണ് ഉചിതമെന്ന് വിദഗ്ധർ പറയുന്നു. ഇത് നമ്മളിൽ കൂടുതൽ ‘മെലട്ടോണിൻ’ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു. നമ്മുടെ ഉറക്കത്തെ സ്വാധീനിക്കുന്ന ഹോർമോൺ ആണ് ‘മെലട്ടോണിൻ’. 2) കിടപ്പുമുറിയിൽ എല്ലാ സാധനങ്ങളും വലിച്ചുവാരി ഇടുക. വസ്ത്രങ്ങൾ കൂട്ടിയിടുക, അല്ലെങ്കിൽ അമിതമായി സാധനങ്ങൾ കുത്തിനിറച്ച് വയ്ക്കുകയെല്ലാം ചെയ്യുന്നത് ഉറക്കത്തെ മോശമായി സ്വാധീനിക്കാം. അതിനാൽ കിടപ്പുമുറി എപ്പോഴും വൃത്തിയായി…

    Read More »
  • നല്ല ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ; അറിയാം ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ

    നല്ല ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികൾ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ഊർജ്ജവും ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലക്കറികൾ സഹായിക്കും. ബ്രൊക്കോളി, ചീര, കോളിഫ്ലവർ, കാബേജ്, മുരിങ്ങയില തുടങ്ങി നിരവധി ഇനം ഇലക്കറികൾ വിപണിയിൽ ലഭ്യമാണ്. ഹൃദയത്തിൻറെ ആരോഗ്യം മുതൽ ശരീരഭാരം നിയന്ത്രിക്കാൻ വരെ ഈ ഇലക്കറികൾ സഹായിക്കും. അറിയാം ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങൾ… 1) പോഷകങ്ങളുടെ കലവറയാണ് ഇലക്കറികൾ. വിറ്റാമിനുകൾ, മിനറലുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, ഫോളിക് ആസിഡ്, അയേൺ, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 2) വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇലക്കറികളുണ്ട്. 3) ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികൾ. അതിനാൽ വിളർച്ച ഒഴിവാക്കാൻ ഇലക്കറികൾ ഡയറ്റിൽ…

    Read More »
  • മങ്കിപോക്സിന് ഇനി പുതിയ പേര്; എംപോക്സ് എന്ന പേരിൽ അറിയപ്പെടുമെന്ന് ലോകാരോ​ഗ്യസംഘടന

    മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോ​ഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് ഇനി മുതല്‍ എംപോക്സ് (mpox) എന്ന പേരിൽ അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. മങ്കിപോക്സ് എന്ന പേരിന് പിന്നിലെ വംശീയത ചൂണ്ടിക്കാട്ടി വിവിധഭാ​ഗങ്ങളിൽ നിന്ന് എതിർപ്പുയർന്നിരുന്നു. ഇതോടെ ആണ്  പേരുമാറ്റുന്നതിനെക്കുറിച്ച് ലോകാരോ​ഗ്യസംഘടന ചർച്ചകൾ ആരംഭിച്ചത്. ഒടുവിൽ തിങ്കളാഴ്ച്ച പേരുമാറ്റിയ വിവരം ലോകാരോ​ഗ്യസംഘടന പരസ്യമാക്കുകയായിരുന്നു. ദശകങ്ങളോളം പഴക്കമുള്ള രോ​ഗത്തിന്റെ പേരുമാറ്റാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടിയത്. ഒന്ന് മങ്കിപോക്സ് എന്ന പേര് കറുത്ത വർ​ഗക്കാരെ അധിക്ഷേപിക്കാൻ ഉപയോ​ഗിക്കുന്നു എന്നത വാദമാണ് പ്രധാനം. മറ്റൊന്ന് ഈ പേര് തുടരുന്നതോടെ കുരങ്ങുകൾ മാത്രമാണ് രോ​ഗത്തിന് കാരണക്കാർ എന്ന തെറ്റിദ്ധാരണ ഉണ്ടാകും എന്നതുമായിരുന്നു. എന്താണ് മങ്കിപോക്‌സ്? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി…

    Read More »
  • ഷാംപു: മുടിയുടെ ആരോഗ്യവും ശിരോ ചർമത്തിൻ്റെ സംരക്ഷണവും ഉറപ്പുവരുത്തുക; ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന 10 കാര്യങ്ങൾ

    മുടിയുടെ സംരക്ഷണത്തിനും ചെളിപോകാനും ഷാംപൂ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും. മുടി കഴുകുമ്പോഴുള്ള ഷാംപൂ ഉപയോഗം ഒഴിവാക്കാനാകാത്ത കാര്യമായി മാറിയിട്ടുണ്ട്. ഏത് തരത്തിലുളള മുടി ആണെങ്കിലും കൃത്യമായി ഷാംപൂ ചെയ്തില്ലെങ്കിൽ അത് മുടിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും. എല്ലാ ദിവസവും മുടിയിൽ ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നവരും കുറവല്ല. സ്ഥിരമായി ഷാംപൂ ഉപയോഗിച്ചാൽ മുടിക്ക് പെട്ടന്ന് കേട് വരാൻ സാധ്യതയുണ്ട്. ഇത് മുടി കൂടുതൽ വരണ്ടതാകാനും പൊട്ടിപ്പോകാനും കാരണമാകും. അതിനാൽ കൃത്യമായി ഷാംപൂ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കേണ്ടന് അത്യാവശ്യമാണ് ദിവസേന മുടി കഴുകുന്നതിൽ തെറ്റില്ല. എന്നാൽ ഷാംപൂ ചെയ്യുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മതി. ഷാംപു ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. പ്രധാനപ്പെട്ട 10 കാര്യങ്ങൾ: ⭕ മുടി നനച്ചതിനു ശേഷം ഷാംപൂ ചെയ്യുക. മുടി നനച്ചതിനുശേഷമാണ് ഷാംപൂ ഉപയോഗിക്കേണ്ടതെന്ന് പ്രത്യേകം ഓർമ്മിക്കുക പലരും മുടി നനയ്ക്കുന്നതിനു മുമ്പേ ഷാംപൂ തലയിൽ തേക്കാറുണ്ട്. ഇത് വലിയ അബദ്ധമാണ്. ഷാംപൂ ഇടുന്നതിനു മുമ്പ്…

    Read More »
  • ദിവസവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍

    ശാരീരിക ബന്ധവും മനുഷ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ്. അത് നമുക്ക് ആഗ്രഹിച്ചാലും അവഗണിക്കാന്‍ കഴിയില്ല. വിവാഹിതരായാലും അവിവാഹിതരായാലും. ശാരീരിക ബന്ധവുമായി ബന്ധപ്പെട്ട അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. അത് സ്ത്രീയായാലും പുരുഷനായാലും. സഹവസിക്കുമ്പോള്‍ ശാരീരികവും വൈകാരികവുമായ നേട്ടങ്ങള്‍ ഇരുവര്‍ക്കും ലഭിക്കുന്നു. ഇണചേരല്‍ വിഷയത്തില്‍ അടുത്തിടെ നടത്തിയ ഒരു ഗവേഷണത്തില്‍. ശാരീരിക ബന്ധത്തില്‍ നമ്മുടെ ശരീരം തലച്ചോറില്‍ ചിലതരം രാസ സംയുക്തങ്ങള്‍ പുറപ്പെടുവിക്കുന്നുവെന്ന് പറഞ്ഞു. നമ്മുടെ ശരീരത്തിന് വിശ്രമിക്കാനുള്ള ഒരു സിഗ്‌നല്‍ ലഭിക്കുന്നു. ദിവസവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ശരീരത്തിലെ പല രോഗങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരിക്കലും സമ്മര്‍ദ്ദം അനുഭവപ്പെടില്ല. നിങ്ങള്‍ക്ക് ഒരിക്കലും ഹൃദ്രോഗം വരില്ല. എല്ലാ ദിവസവും ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയും ഓരോ തവണയും നിങ്ങള്‍ക്ക് ആനന്ദം നല്‍കുകയും ചെയ്യുന്നു. ശാരീരിക ബന്ധത്തിന് നിരവധി ഗുണങ്ങളുണ്ട്. അതില്‍ നിന്ന് നമുക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. നല്ല ഉറക്കം നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ഓക്സിടോസിന്‍…

    Read More »
  • കഴിക്കരുതേ ഈ ഭക്ഷണങ്ങൾ, പ്രമേഹത്തെ വിളിച്ചുവരുത്തും ഈ ഏഴ് ഭക്ഷണങ്ങള്‍…!

    പ്രമേഹം ഒരേ സമയം മിത്രവും ശത്രുവുമാണ്. അനുനയിപ്പിച്ചു നിർത്തിയാൽ അപകടരഹിതമായി സസുഖം ജീവിക്കാം. അവഗണിച്ചാൽ കണ്ണ് മുതൽ കരൾ വരെ നിശ്ചലമായി ഇഞ്ചോടിഞ്ച് മരണമായിരിക്കും ഫലം. പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്‍റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്‍റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. പണ്ടുകാലങ്ങളില്‍ മുതിര്‍ന്നവരില്‍ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പഞ്ചസാരയുടെ അളവ് കൂടുന്നതാണ് പ്രമേഹ രോഗത്തിന് കാരണം. എന്നാല്‍, അതുമാത്രമല്ല, സ്വാധിഷ്ടമായ പല ഭക്ഷണങ്ങളും പ്രമേഹ രോഗത്തെ വിളിച്ചുവരുത്തും. ചിട്ടയായ ജീവിതം, ക്രമമായ ഭക്ഷണം- ഇതാണ് പ്രമേഹത്തെ നിയന്ത്രിച്ചു നിർത്താനുള്ള ഏക പോംവഴി. പ്രമേഹത്തെ അകറ്റി നിർത്താനുള്ള 7ഭക്ഷണങ്ങൾ ഒഴിവാക്കൂ. ⭕ പഴച്ചാറുകള്‍ മധുരമുളള പഴച്ചാറുകൾ കൂടുതലായി കുടിക്കുന്നത് പലപ്പോഴും പ്രമേഹരോഗം വിളിച്ചുവരുത്തും. ⭕ കേക്കിലെ ക്രീം കേക്കുകള്‍ വീട്ടില്‍ തയ്യാറാക്കിയാലും കടയില്‍…

    Read More »
  • പ്രഭാതസവാരിയും പ്രഭാതവ്യായാമവും ആരോഗ്യത്തിന് അത്യുത്തമം, പ്രമേഹത്തെ വരുതിയിലാക്കാം, ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും പ്രതിരോധിക്കാം

    നല്ലൊരു വ്യായാമമാണ് പ്രഭാതസവാരി. ആരോഗ്യകരമായ വ്യായാമങ്ങളില്‍ പ്രഭാതസവാരിക്ക് ഒന്നാം സ്ഥാനമാണ്. ശരീരത്തിനും മനസിനും ഊര്‍ജം നല്‍കാന്‍ രാവിലത്തെ നടത്തത്തിന് സാധിക്കും. ഇത് ശരീരത്തിലെ അപചയപ്രക്രിയ ദൃതഗതിയിലാക്കും. അതേ പോലെ കൊഴുപ്പിനെയും നിയന്ത്രിക്കും. അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായം, പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണെന്നാണ്. നടക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നട്ടെല്ല് നിവര്‍ത്തിയുള്ള പൊസിഷനില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള അരമണിക്കൂർ നടത്തം രക്തസമ്മര്‍ദം കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും കായികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും. അതേ പോലെ രാവിലെ വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗ- പക്ഷാഘാത സാധ്യതകൾ കുറവായിരിക്കുമെന്ന് പുതിയ പഠനം. ആറ് മുതല്‍ എട്ട് വര്‍ഷം വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കത്തില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണ് പങ്കെടുത്തത്. യു.കെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റയുടെ…

    Read More »
  • ധാരാളം വെള്ളം കുടിക്കൂ, ആരോഗ്യത്തിനും ആനന്ദത്തിനും വേറെന്തു വേണം

    വെളളം കുടിക്കാൻ പലർക്കും വിമുഖതയാണ്. ഭക്ഷണത്തോടൊപ്പം കഷായം പോലെ ചെറിയ അളവിൽ മാത്രം വെള്ളം കുടിക്കുന്ന ചിലരെ കാണാറുണ്ട്. പക്ഷേ പ്രതിദിനം മൂന്ന് ലീറ്റർ വെള്ളമെങ്കിലും കുടിക്കണം എന്നാണ് ആയുർവേദത്തോടൊപ്പം മോഡേൺ മെഡിസിനും നിഷ്കർഷിക്കുന്നത്. ഇത് ശരീരത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനും പല രോഗങ്ങൾ മാറാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ എന്തൊക്കെ പ്രയോജനങ്ങൾ ലഭിക്കും എന്നറിയുക ❥രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും ❥ ശരീരത്തിലെ മെറ്റാബോളിസം നല്ല രീതിയില്‍ മെച്ചപ്പെടുത്തും ❥ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളും ❥ രക്തയോട്ടം വര്‍ധിക്കിപ്പുകയും ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ചെയ്യും ❥ മലവിസര്‍ജന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും സമന്വയിപ്പിക്കുന്നതിനും സഹായിക്കുന്നു. ❥മൂത്രാശയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഏറ്റവും ഉത്തമമാണ്

    Read More »
Back to top button
error: