FictionLIFE

ഡിസി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം: പ്രായം മറന്നേക്കൂ, എല്ലാവർക്കും നോവലുകൾ അയക്കാം‌; അവസാന തീയതി സെപ്റ്റംബർ 15

കുട്ടികളിലെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്സ് നടത്തുന്ന ബാലസാഹിത്യ നോവൽ മത്സരത്തിലേക്ക് ഇപ്പോൾ എല്ലാ പ്രായക്കാർക്കും രചനകൾ അയക്കാം. എഴുത്തുകാരുടെ അഭ്യർത്ഥനപ്രകാരം 40 വയസ്സ് എന്ന പ്രായപരിധി ഡിസി ബാലസാഹിത്യ നോവൽ മത്സരത്തിൽനിന്ന് നീക്കം ചെയ്യുകയാണ്. 50,000 രൂപയാണ് അവാർഡ് തുക.

നിബന്ധനകൾ

  • 8 വയസ്സു മുതൽ 16 വയസ്സു വരെയുളള കുട്ടികൾക്ക് വായിച്ചു രസിക്കാൻ ഉതകുന്നതായിരിക്കണം നോവൽ
  • പുസ്തകരൂപത്തിലോ ആനുകാലികങ്ങളിലോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലോ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോവൽ മാത്രമേ മത്സരത്തിന്പ രിഗണിക്കുകയുള്ളൂ.
  • ലളിതമായ ഭാഷയായിരിക്കണം
  • A4 പേജിൽ പരമാവധി 10,000 വാക്കുകളിലൊതുങ്ങണം
  • മലയാളത്തിൽ ടൈപ്പ് സെറ്റ് ചെയ്ത ഹാർഡ് കോപ്പി വേണം അയക്കാൻ
  • അന്തിമ പട്ടികയിലെത്തുന്ന 5 കൃതികൾ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നതാണ്
  • അയക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാർ സൂക്ഷിക്കേണ്ടതാണ്.
  • രചനകൾ തിരിച്ചയക്കുന്നതല്ല.
  • ബയോഡേറ്റയും പൂർണ്ണ വിലാസത്തോടുകൂടി പ്രത്യേക പേജിൽ രേഖപ്പെടുത്തി ഡിസി ബുക്സ് ബാലസാഹിത്യ നോവൽ മത്സരം, ഡിസി കിഴക്കെമുറി ഇടം. ഗുഡ്ഷെപ്പേർഡ് സ്ട്രീറ്റ്. കോട്ടയം-1 ലേക്ക് അയയ്ക്കുക.
  • നോവലുകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 സെപ്റ്റംബർ 15. ഫലപ്രഖ്യാപനം: 2023 നവംബർ 14

Back to top button
error: