CrimeNEWS

വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പിതാവിനെ ചവിട്ടിക്കൊലപ്പെടുത്തി; അതിഥി തൊഴിലാളിയായ മകന്‍ ഒളിവില്‍

ഇടുക്കി: വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പിതാവിനെ അതിഥി തൊഴിലാളിയായ മകന്‍ ചവിട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശ് സ്വദേശിയായ ഭഗത്സിങ് (56) ആണ് കൊല്ലപ്പെട്ടത്. ഉടുമ്പന്‍ചോല ശാന്തരുവിയിലാണ് സംഭവം. പിതാവിനെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍പ്പോയ മകന്‍ രാകേഷി(26)നായി തിരച്ചില്‍ നടക്കുകയാണ്.

സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികള്‍ ആയിരുന്നു ഇരുവരും. ഞായറാഴ്ച രാത്രി പത്തേമുക്കാലോടെ മദ്യപാനത്തിനിടെ ഇവര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും രാകേഷ് പിതാവിനെ ചവിട്ടുകയുമായിരുന്നു. പിതാവ് ബോധരഹിതനായി വീട്ടില്‍ കിടക്കുകയാണെന്ന് രാകേഷ് അയല്‍വാസികളെ അറിയിച്ചു. നാട്ടുകാരാണ് ഭഗത്സിങ്ങിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തിക്കുന്നതിനുമുന്‍പ് മരിച്ചു.

Signature-ad

മര്‍ദനത്തില്‍ ഭഗത്സിങ്ങിന്റെ വാരിയെല്ലുപൊട്ടി. രാകേഷ് ഉടുമ്പഞ്ചോലയിലെ തോട്ടം മേഖലയില്‍ ഉള്ളതായാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അതേസമയം, ഇവരുടെ കൂടുതല്‍ വിവരങ്ങളോ ചിത്രമോ എസ്റ്റേറ്റ് ഉടമകളുടെ പക്കല്‍ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: