KeralaNEWS

കോട്ടയം നഗരസഭയുടെ അക്കൗണ്ടില്‍ നിന്നും 211.89 കോടി രൂപ കാണാനില്ല; ആരോപണവുമായി പ്രതിപക്ഷ നേതാവ്

കോട്ടയം: നഗരസഭയുടെ അക്കൗണ്ടുകളില്‍ 211.89 കോടി രൂപ കാണാനില്ലെന്ന് ആരോപണം. ബാങ്ക് അക്കൗണ്ടുകളിലെ റീ കണ്‍സിലിയേഷന്‍ രേഖകള്‍ പരിശോധിച്ചതില്‍ ചെക്ക് മുഖേന വരവ് രേഖപ്പെടുത്തിയിട്ടുള്ള തുക കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഷീജ അനിലാണ് കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ഓഡിറ്റിലെ വിവരങ്ങളാണിതെന്നും ഷീജ പറഞ്ഞു. ബാങ്ക് ഓഫ് െമഹാരാഷ്ട്ര, എസ്.ബി.ഐ, എസ്.ഐ.ബി എന്നിങ്ങനെ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ വരവുവെച്ച തുകയാണ് കാണാത്തത്. അതേസമയം ഔദ്യോഗികമായി ഓഡിറ്റ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും പരിശോധിച്ചശേഷം മറുപടി പറയാമെന്നും സെക്രട്ടറി അറിയിച്ചു.

Back to top button
error: