Feature
-
ക്രെഡിറ്റ് കാർഡ്:ഇരുതല മൂര്‍ച്ചയുള്ള വാൾ
ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ക്ക് ഇത് നല്ല കാലമാണ്. പുതിയ തലമുറയ്ക്കിടയില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടിയതോടെ അപേക്ഷകരും അനുവദിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളും വര്‍ധിക്കുകയാണ്.ജോലി ലഭിച്ചയുടനെ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇരുതല മൂര്‍ച്ചയുള്ള വാളായ ക്രെഡിറ്റ് കാര്‍ഡിനെ കരുതലോടെ ഉപയോഗിച്ചില്ലെങ്കില്‍ അപകട സാധ്യത ഉപയോഗിക്കുന്നവനാണ്. ഇതിനാല്‍ ആദ്യമായി ഉപയോഗിക്കുന്നവര്‍ കരുതലോടെ വേണം ക്രെഡിറ്റ് കാര്‍ഡിനെ സമീപിക്കാന്‍.ക്രെഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കുമ്ബോഴും ഉപയോഗിക്കുമ്ബോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കുടിശ്ശിക വരുത്താതെ കൃത്യസമയത്ത് അടച്ചു തീര്‍ക്കുക എന്നത് പ്രധാനമാണ്. വൈകി അടയ്ക്കുമ്ബോള്‍ ഫീസും പലിശയും നല്‍കേണ്ടിവരും. കൃത്യസമയത്ത് ബില്ലടയ്ക്കത്തത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയും ചെയ്യും. കൃത്യസമയത്ത് പണമടയ്ക്കുന്നവര്‍ക്ക് ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താനും ഭാവിയില്‍ ഉയര്‍ന്ന ക്രെഡിറ്റ് ലിമിറ്റ് ലഭിക്കാനും സാധിക്കും മാസാവസാനം ക്രെഡിറ്റ് കാര്‍ഡ് ബില്‍ ജനറേറ്റ് ചെയ്യുമ്ബോള്‍ തുക മുഴുവനായി അടയ്ക്കാനും നിശ്ചിത ശതമാനം അടയ്ക്കാനുമുള്ള സൗകര്യം ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ നല്‍കുന്നുണ്ട്. ബില്‍ തുകയുടെ നിശ്ചിത…
Read More » -
ഓരോ തവണ ലാൻഡ് ചെയ്യുമ്പോഴും പത്തുപതിനഞ്ചുകിലോഗ്രാം റബറാണ് വിമാനങ്ങൾ റൺവേയിൽ ബാക്കിയാക്കുന്നത്
ഓരോ വിമാനവും ലാന്റ് ചെയ്യുമ്പോൾ ഓരോ ടയറിൽ നിന്നും ഏകദേശം 750 ഗ്രാമോളം റബർ റൺവേയിൽ അവശേഷിപ്പിക്കുന്നു.അതുവരെ അനങ്ങാതിരിക്കുന്ന ടയറുകൾ ഒറ്റ നിമിഷം കൊണ്ട് മണിക്കൂറിൽ 240 കിലോമീറ്റർ വേഗതയിൽ ഭാരമേറിയ വിമാനവുമായി റൺവേയിൽ ഇറങ്ങുന്ന ആ നിമിഷം തന്നെ വിമാനം നിർത്താനുള്ള ബ്രേക്കും പ്രവർത്തിച്ചുതുടങ്ങും.ബ്രേക്ക് പ്രവർത്തിച്ച് തുടങ്ങിയാൽ ടയറിനു മുകളിലെ താപം 500 ഡിഗ്രി ഫാരൻഹീറ്റോളം ഉയരും.ഇത് ടയർ ഉരുകി റൺവേയിലും പൈലറ്റുകൾക്ക് വഴികാട്ടാനായി പിടിപ്പിച്ചിട്ടുള്ള ലൈറ്റുകളിലും തേഞ്ഞുപിടിക്കുന്നതിന് കാരണമാകുന്നു. A380 വിമാനത്തിന് 22 ടയറുകൾ ഉണ്ട്. ഓരോ തവണ ഇറങ്ങുമ്പോഴും പത്തുപതിനഞ്ചുകിലോഗ്രാം റബർ ആ വിമാനം റൺവേയിൽ ബാക്കിയാക്കുന്നു. റൺവേയിൽ നിന്നും റൺവേയിലെ ലൈറ്റുകളിൽ നിന്നും ഈ റബ്ബർ നിരന്തരം നീക്കം ചെയ്യേണ്ടതുണ്ട്, അല്ലങ്കിൽ റൺവേയുടെ ഘർഷണം നഷ്ടപ്പെടുകയും വിമാനങ്ങൾ കൃത്യമായി ബ്രേക്ക് ചെയ്യാൻ പറ്റാതെ അപകടത്തിൽപ്പെടുകയും ചെയ്യും. ദിവസവും 650 വിമാനങ്ങൾ ഒക്കെയിറങ്ങുന്ന ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഓരോ ദിവസവും റൺവെയിൽ അടിയുന്നത് ഏതാണ് 5000 കിലോഗ്രാമോളം…
Read More » -
വീട്ടുചിലവ് എങ്ങനെ കുറയ്ക്കാം ?
മാറ്റമില്ലാത്ത ശമ്പളവും ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും ഒരു ശരാശരി കുടുംബനാഥനെ സംബന്ധിച്ച് ഏറ്റവും പിരിമുറക്കം അനുഭവിക്കുന്ന വിഷയങ്ങളിലൊന്നാണ്. മുമ്പ് ഇതിലും കുറഞ്ഞ ശമ്പളത്തില്‍ ഇതിലും മികച്ചരീതിയില്‍ കുടുംബം നോക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇന്ന് എന്തുകൊണ്ടാണ് ചെലവ് ഇത്രയേറെ കൂടുന്നത് എന്ന് നാം ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും നാം നിസ്സാരമായി പുച്ഛിച്ചുതള്ളുന്ന വീട്ടുഭരണം ചില്ലറക്കാര്യമല്ല.ടൈം മാനേജ്‌മെന്റ് പോലെ അറിഞ്ഞിരിക്കേണ്ട അല്ലെങ്കില്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട ഒരു വകുപ്പാണത്.ഓരോ മാസത്തിലും കിട്ടുന്ന വലിയ ബില്ലുകളെ ലഘൂകരിക്കാന്‍ വീട്ടിലെ ഒരംഗത്തിന് മാത്രം സാധിക്കുന്ന കാര്യമല്ല.കൂട്ടായ തീരുമാനത്തിലൂടെ ഇത്തരം മാസവാടകകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതാണ്. ചിലവ് വരുത്തുന്ന കാര്യങ്ങള്‍ എന്തെന്ന് കണ്ടെത്തി അതിനെ പൂര്‍ണ്ണമായും ഒഴിവാക്കി പ്രശ്‌നം പരിഹരിക്കാന്‍ വലിയ മികവ് ആവശ്യമില്ല.എന്നാല്‍ വെള്ളം, വൈദ്യുതി, ഗ്യാസ് പോലുള്ള വീട്ടുചെലവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാന്‍ സാധ്യമല്ല. അപ്പോഴോ? നമുക്കാകുന്ന രീതിയിൽ കുറച്ചു കൊണ്ടുവരാൻ ശ്രമിക്കണം. എങ്ങനെ ഇത്തരം ചെലവുകളെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും?ഓരോന്നിലും ചെറിയ തോതിലുള്ള വിനിയോഗമാറ്റം വരുത്തിയാല്‍ മാത്രം മതി.ഇങ്ങനെ ഒരു…
Read More » -
ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ കോഡുകളുടെ രഹസ്യം അറിയുമോ?
ഇന്ത്യയുടെ ജീവനാഡിയാണ് റെയില്‍വെ.രാജ്യത്തിന്റെ നാനാഭാഗത്തേക്കും പരന്ന് കിടക്കുന്ന റെയില്‍ ശൃഖല, ജനതയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കുള്ള വലിയ ഒരു ആശ്വാസമാണ്.കുറഞ്ഞ നിരക്കില്‍ ദീര്‍ഘദൂരം സഞ്ചരിക്കാമെന്നതാണ് ഇന്ത്യയില്‍ ട്രെയിന്‍ ഗതാഗതത്തിന് പ്രചാരമേറാനുള്ള പ്രധാന കാരണം. ട്രെയിനില്‍ യാത്ര ചെയ്യാത്തവരായി നമ്മളില്‍ ആരുമുണ്ടാകില്ല.എന്നാല്‍ ട്രെയിന്‍ കോച്ചുകളില്‍ രേഖപ്പെടുത്തിയ രഹസ്യ കോഡുകളെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇതിന്റെ അര്‍ത്ഥമെന്തെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഒരുപക്ഷെ കോച്ചുകളില്‍ രേഖപ്പെടുത്തിയ ഈ കോഡുകളുടെ അര്‍ത്ഥം ചുരുക്കം ചിലര്‍ക്ക് മാത്രമാകും അറിയുക. ഈ കോഡുകള്‍ പറഞ്ഞു വെയ്ക്കുന്നത് എന്തെന്ന് പരിശോധിക്കാം — ഇന്ത്യയിലുള്ള എല്ലാ ട്രെയിന്‍ കോച്ചുകളിലും ഇത്തരത്തിലുള്ള ചില കോഡുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി നാല് മുതല്‍ ആറ് അക്കങ്ങള്‍ വരെ നീളുന്ന കോഡുകളാണ് കോച്ചുകളില്‍ ഇടംപിടിക്കുന്നത്. കോഡിന്റെ ആദ്യ രണ്ട് അക്കം അതത് കോച്ചുകള്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷത്തെയാണ് സൂചിപ്പിക്കുക. ഉദ്ദാഹരണത്തിന് 8439 എന്നാണ് കോഡ് എങ്കില്‍ കോച്ച് നിര്‍മ്മിക്കപ്പെട്ടത് 1984 ലാണ് എന്നാണ് അര്‍ത്ഥം. അതേസമയം, രാജധാനി എക്‌സ്പ്രസ് പോലുള്ള ഏതാനും ചില…
Read More » -
കോട്ടയം പുഷ്പനാഥ് വിടപറഞ്ഞിട്ട് അഞ്ച് വർഷങ്ങൾ
കോട്ടയം: അപസർപ്പക നോവലുകളുടെ ആചാര്യൻ കോട്ടയം പുഷ്പനാഥ് വിടപറഞ്ഞിട്ട് അഞ്ച് വർഷങ്ങൾ.2018 മെയ് 2 ന് ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1960 കളുടെ അവസാന കാലം. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മനോരാജ്യം എന്ന വാരിക പ്രചാരം കുറഞ്ഞ് പ്രതിസന്ധിയിലായ സമയം. വാരിക അടച്ചു പൂട്ടുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നതിന് ഇടയിലാണ് അക്കാലത്തെ ജനപ്രിയ സാഹിത്യകാരനായ കാനം ഇ ജെ മനോരാജ്യം വാരികയിൽ ഒരു കുറ്റാന്വേഷണ നോവൽ പ്രസിദ്ധീകരിക്കുക എന്ന ആശയം മുൻപോട്ട് വെച്ചത്. നിലവിൽ അക്കാലത്തുണ്ടായിരുന്ന പ്രധാന എഴുത്തുകാർ ആരും ഇതിനു തയ്യാറാകാതെ വന്നപ്പോൾ മനോരാജ്യത്തിന്റെ പത്രാധിപസമിതി അത് ഒരു പുതിയ എഴുത്തുകാരനെക്കൊണ്ട് ചെയ്യിപ്പിക്കാൻ തീരുമാനിച്ചു. അതിന് അനുയോജ്യമായ ഒരാളെ കണ്ടെത്തുന്നതിനായി കാനം ഇ ജെ എന്ന സാഹിത്യകാരനെ തന്നെ അവർ ചുമതലപ്പെടുത്തി. ഏറെ അന്വഷണത്തിനോടുവിലായാണ് അക്കാലത്ത് ചമ്പക്കുളത്തെ ബി കെ എം ഡിറ്റക്ടീവ് മാഗസിനിൽ സ്ഥിരമായി, അതും വളരെ വ്യത്യസ്തമായ ശൈലിയിൽ അപസർപ്പക കൃതികൾ എഴുതിയിരുന്ന ഒരു എഴുത്തുകാരെനെക്കുറിച്ച്…
Read More » -
കുംഭൽഗഢ് കോട്ട: ഇന്ത്യയിലെ വൻമതിൽ
വന്മതിലെന്നു കേൾക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുക ചൈനയിലെ വന്മതിൽ തന്നെയാണ്. ഇനി ചന്ദ്രനിൽ നിന്നു നോക്കിയാൽ പോലും അതും നഗ്നനേത്രങ്ങളുപയോഗിച്ച് കാണാൻ സാധിക്കുന്ന ഭൂമിയിലെ മനുഷ്യ നിർമ്മിതമായ ഏക വസ്തു ചൈനയിലെ വന്മതിലാണത്രെ. എന്നാൽ ചൈനയിൽ മാത്രമല്ല നമ്മുടെ നാട്ടിലുമൊരു വന്മതിലുണ്ട്. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും നീണ്ട മതിൽ എന്നറിയപ്പെടുന്ന ഒന്ന്… രാജസ്ഥാനിലെ ചരിത്രമുറങ്ങുന്ന കുംഭല്ഗഡ് കോട്ടയും അതിന്റെ മതിലും ഒക്കെ ചേരുന്നതാണ് നമ്മുടെ വന്മതിൽ. ഭാരത ചരിത്രത്തിലെ തന്നെ നിർണ്ണായകമായ പല കാര്യങ്ങൾക്കും സംഭവങ്ങൾക്കും പേരുകേട്ട കുംഭല്ഗഡ് കോട്ടയുടെ വിശേഷങ്ങൾ… യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന കുംഭല്ഗഡ് കോട്ട ഇന്ത്യയുടെ വന്മതിൽ എന്നാണ് അറിയപ്പെടുന്നത്. രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളിലായാണ് ഇത് നീണ്ടു കിടക്കുന്നത്. 15-ാം നൂറ്റാണ്ടിൽ മേവാർ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ് ഇത് നിർമ്മിക്കുന്നത്. മേവാർ ഭരണാധികാരികളുടെ ഒളിയിടമായും ഈ കോട്ട വർത്തിച്ചിട്ടുണ്ട്. മഹാറാണ…
Read More » -
മഴക്കാലം, കൃഷിക്കാലം
വേനൽമഴ ശക്തി പ്രാപിച്ചു.ഇനി കൃഷിയിറക്കാനുള്ള സമയമാണ്.വിത്തും കൈക്കോട്ടുമായി മണ്ണിലേക്കിറങ്ങാം. അടുക്കളമുറ്റം പച്ചക്കറി തോട്ടമാക്കി സ്വയംപര്യാപ്‌തത കൈവരിക്കാം.കാലമറിഞ്ഞു കൃഷിയിറക്കിയാൽ പലതുണ്ടു മെച്ചം. കീടബാധ കുറയും, വിളവു കൂടും, ജലക്ഷാമം നേരിടില്ല. പയർ പയർ കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയം മഴക്കാലമാണ്. തടങ്ങളോ വാരങ്ങളോ എടുത്തു വേണം പയർ വിത്ത് നടാൻ. പച്ചച്ചീര മഴക്കാലത്തു കൃഷി ചെയ്യാവുന്നതു പച്ചച്ചീരയാണ്. ചുവന്ന ചീരയിൽ ഈ സമയത്ത് ഇലപ്പുള്ളി രോഗം വ്യാപകമായിരിക്കും.നീർവാർച്ചയുള്ള സ്‌ഥലമാണു ചീരക്കൃഷിക്ക് അഭികാമ്യം. ചാലുകളെടുത്തോ തടമെടുത്തോ ചീര പറിച്ചുനടാം.ഗോമൂത്രം നേർപ്പിച്ചത്, കപ്പലണ്ടിപ്പിണ്ണാക്ക്, എല്ലുപൊടി, ചാണകം, ജൈവവളം എന്നിവയാണു വളങ്ങൾ. ഇഞ്ചി, മഞ്ഞൾ കഴിഞ്ഞ വർഷങ്ങളിൽ നട്ട ഇഞ്ചിയും മഞ്ഞളും മഴ പെയ്തതോടെ മുള വന്നുതുടങ്ങും.ഇവ പറിച്ചെടുത്തു മുളയുള്ള ഭാഗം വീണ്ടും നടാം.തടമെടുത്ത് അതിൽ ചെറിയ കുഴികളിലായാണ് നടേണ്ടത്. വെണ്ട മെയ്–ജൂൺ സീസണിൽ ആരംഭിക്കുന്ന വെണ്ടക്കൃഷിയാണ് ഏറ്റവും വിളവു തരുന്നത്. മണ്ണിന്റെ ഘടനയനുസരിച്ചു കുഴികളോ ചാലുകളോ എടുത്തു വിത്തു നടാം. ചെടികൾ തമ്മിൽ ഒരടിയും വരികൾ തമ്മിൽ…
Read More » -
വാഴക്കൃഷി, അറിയേണ്ടതെല്ലാം
വാഴ നടും മുൻപ് കുഴിയിൽ നല്ലതുപോലെ അടിവളം കൊടുക്കണം. വാഴ നട്ട് അടുത്ത 16 ദിവസം വെള്ളം ഒഴിക്കണ്ട, വളവും വേണ്ട. 56 ദിവസം കഴിയുമ്പോൾ എല്ലു പൊടി, പൊട്ടാഷ്…എന്നിവ കൊടുക്കണം. ഈ സമയത്ത് കൊടുക്കുന്ന വളമാണ് കായുടെ മുഴുപ്പും എണ്ണവും ഭംഗിയും പടലയും രൂപപ്പെടുത്തുന്നത്.. വാഴ കുലച്ചു കഴിഞ്ഞശേഷം പടലകൾ കൂടുവാൻ വേണ്ടി എന്തുചെയ്തിട്ടും കാര്യമില്ല..!! നേന്ത്രവാഴയ്ക്കുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും. വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല. വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും. വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും. വാഴക്കന്ന് ചരിച്ചു…
Read More » -
വസ്തു വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
*ഭൂമി വാങ്ങുന്നതിന് മുമ്പ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.വസ്തുവിന്റെ വില ദിനംപ്രതി കുതിച്ചുയരുന്ന ഇക്കാലത്ത് വേണ്ടത്ര ശ്രദ്ധയില്ലാതെ വസ്തു വാങ്ങിയാൽ, ഭാവി ജീവിതം കോടതി വരാന്തകളിലും കൂടി ചെലവഴിക്കേണ്ടി വന്നേക്കാം.അതിനാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. 1. ഭൂമിയുടെ സർവ്വേ നമ്പർ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക. 2. ഉടമയ്ക്ക് കൈവശാവകാശം ഉണ്ടോ എന്ന് വില്ലേജ് ഓഫീസിൽ അന്വേഷിക്കുക. 3. വസ്തു റവന്യൂ റിക്കവറിക്ക് വിധേയമായിട്ടുണ്ടോ എന്ന് അന്വേഷിക്കണം. 4. അസ്സലാധാരങ്ങളും മുന്നാധാരങ്ങളും ശ്രദ്ധാപൂർവ്വം പരിശോധിക്കണം. 5.മുന്നാധാരത്തിൽ ചേർത്തിട്ടുള്ള അതിരുകളിൽനിന്ന് വ്യത്യസ്തമായി ഇപ്പോഴത്തെ അതിരുകളിൽ വ്യത്യാസമുണ്ടെങ്കിൽ, അവ പ്രത്യേകം ശ്രദ്ധിച്ച് ആധാരത്തിൽ എഴുതി ചേർക്കേണ്ടതാണ്. 6. ഭൂമിക്കടിയിൽ കൂടി എണ്ണ പൈപ്പ് ലൈനോ ഗ്യാസ് പൈപ്പ് ലൈനോ പോയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. 7. മുന്നാധാരങ്ങളിൽ മുക്തിയാറിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് കൃത്യമായി പരിശോധിക്കണം. 8. യഥേഷ്ടം ഭൂമിയിലേക്ക് കയറുവാനുള്ള വഴി സൗകര്യം ഉണ്ടോയെന്നും, ആ വഴിയുടെ അവകാശങ്ങളും മറ്റു വിവരങ്ങളും രേഖകൾ നോക്കി മനസ്സിലാക്കുകയും ചെയ്യണം.വഴിയെക്കുറിച്ചു…
Read More » -
വേനൽമഴ:വിഷജീവികളെ സൂക്ഷിക്കുക; ആശുപത്രികളുടെ ലിസ്റ്റ്
കടുത്ത ചൂടിനൊപ്പം മഴ പെയ്തതോടെ വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധ്യതയേറെയാണ്.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർ ഏറെ ശ്രദ്ധിക്കണം. പാമ്പ് കടിച്ചാൽ പാമ്പു കടിക്കുന്നത് സാധാരണയായി കൈക്കോ കാലിനോ ആയിരിക്കും. എത്ര ഉഗ്ര വിഷമായാലും വിഷത്തെ ദേഹത്തിലേക്ക് വ്യാപിക്കാതെ സൂക്ഷിക്കണം.. പാമ്പു കടിച്ചാല്‍ വിഷം രക്തധമനികളില്‍ വ്യാപിക്കാതിരിക്കാന്‍ കടിയേറ്റ ഭാഗത്തിന് ഏതാനും മുകളിലായി മുറുക്കി കെട്ടുന്നതും നല്ലതാണ്.കടിയേറ്റ ഭാഗത്ത് ബ്ലേഡുകൊണ്ട് ചെറുതായി മുറിച്ച് രക്തം കളയണം. എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുകയും വേണം. തേള്‍ വിഷചികിത്സ തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക. തുമ്പച്ചാറ് പുരട്ടുക. വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക. തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക ആനച്ചുവടി പുരട്ടുക മുക്കറ്റി നീര് പുരട്ടുക വെറ്റിലയും ഇന്തുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക ചുണ്ണാമ്പ് മുറിവില്‍ പുരട്ടുക. അണലിവേങ്ങയുടെ തൊലിഅരച്ച് മുറിവില്‍ പുരട്ടുക. വെറ്റിലയും ഇന്ദുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക എന്നിങ്ങനെയുള്ള…
Read More »