Feature

  • കൊതുകിനെ അകറ്റാം, രോഗങ്ങൾ അകറ്റാം

    മഴക്കാലമായതോടെ കൊതുകുശല്യവും കൂടിയിട്ടുണ്ട്.ഡെങ്കിപോലുള്ള പല രോഗങ്ങള്‍ക്കും കാരണം കൊതുകാണ്. വീട്ടിലും പരിസരത്തും കൊതുകുവളരാനുള്ള സാഹചര്യം കഴിയുന്നത്ര ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വിപണിയില്‍ പലതരത്തിലുള്ള കൊതുകുനശീകരണ ഉപാധികളും ഉണ്ടെങ്കിലും ഇതില്‍ പലതും ആരോഗ്യത്തിന് ഹാനികരമാണ് എന്നതാണ് സത്യം. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ പല അസുഖങ്ങള്‍ക്കും കാരണമാകും. എന്നാല്‍ വീട്ടില്‍ ലഭ്യമായ ചില വസ്തുക്കള്‍കൊണ്ട് എളുപ്പത്തില്‍ കൊതുകിനെ തുരത്താം. ആരോഗ്യപ്രശ്നങ്ങള്‍ ഒട്ടും ഉണ്ടാവില്ല.മാത്രമല്ല പോക്കറ്റ് കാലിയാവുകയുമില്ല. കാപ്പിപ്പൊടി, ആര്യവേപ്പില, പപ്പായ ഇല എന്നിവ കൊതുകിനെ തുരത്താൻ ബെസ്റ്റാണ്. കാപ്പിപ്പൊടി ചെറിയ പാത്രങ്ങളില്‍ കാപ്പിപ്പൊടി അല്പം എടുത്ത് വീടിന്റെ പലഭാഗത്തായി തുറന്ന് വയ്ക്കുക. കൊതുകുകള്‍ പിന്നെ ആ വഴിക്ക് വരില്ല. ആര്യവേപ്പ് ആര്യവേപ്പില ഇട്ട് കാച്ചിയ എണ്ണ ശരീരത്തില്‍ തേച്ച്‌ പിടിപ്പിക്കുക. ഇനി കൊതുകുകടിക്കുമെന്ന ഭീതിയേവേണ്ട. ഉറങ്ങുന്നതിന് മുമ്ബ് എണ്ണ ശരീരത്തില്‍ നിന്ന് കഴുകിക്കളയാൻ മറക്കരുത്. പപ്പായ ഇല പപ്പായ ഇല ചതച്ചെടുക്കുന്ന നീര് വെള്ളത്തില്‍ ഒഴിച്ചാല്‍ കൊതുകിന്റെ ലാര്‍വകള്‍ നശിക്കും. അതുപോലെ…

    Read More »
  • വെറും 155 രൂപയ്ക്ക് ട്രെയിനിൽ മണ്‍സൂണ്‍ മനോഹരമാക്കിയിരിക്കുന്ന പ്രകൃതിയുടെ കാഴ്ചകള്‍ കാണാം

    മംഗലാപുരം-ബാംഗ്ലൂർ റെയില്‍പാതയില്‍ കുക്കെ സുബ്രഹ്മണ്യ മുതല്‍ സകലേശ്പുര വരെയുള്ള ഭാഗം ഇന്ത്യൻ റെയില്‍വേയുടെ ഗ്രീന്‍ റൂട്ട് എന്നാണ് അറിയപ്പെടുന്നത്. 52 കിലോമീറ്റര്‍ ദൂരത്തില്‍ ചെറുതായി പേടിപ്പെടുത്തുന്ന ടണലുകള്‍ മുതല്‍ വെള്ളച്ചാട്ടങ്ങളും പച്ചപ്പുമെല്ലാം ഇവിടെ ആവശ്യത്തിലധികം കാണാം. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരത്തിലെ വ്യത്യാസമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. 906 മീറ്റര്‍ ഉയരത്തിലൂടെ പൊയ്ക്കൊണ്ടിരുന്ന യാത്ര സുബ്രഹ്മണ്യയാകുമ്ബോഴേക്കും വെറും 120 മീറ്റര്‍ ഉയരത്തിലെത്തും. 57 ടണലുകള്‍, 109 പാലങ്ങള്‍ എന്നിങ്ങനെ അതിശയം മാറാത്ത കാഴ്ചകള്‍ ഇവിടെ കാണാം. രസകരവും പേടിപ്പെടുത്തുന്നതും അതേസമയം കൗതുകം തോന്നിക്കുന്നതുമായ കാഴ്ചകള്‍ ഈ റൂട്ടിലങ്ങോളം കാണാം. വെള്ളച്ചാട്ടങ്ങളും കാടിനകത്തെ മഴയില്‍ കുത്തിയൊലിക്കുന്ന അരുവികളും മാത്രമല്ല, കാടിനുള്ളിലൂടെയുള്ള യാത്രകളും കയറ്റിറക്കങ്ങളും ഒക്കെയുണ്ട്. മണ്ണിടിച്ചിലും പാളത്തില്‍ പാറകള്‍ വീഴുന്നതുമെല്ലാം ഇവിടെ സാധാരണമാണ്. ഗ്രീൻ റൂട്ട് എന്ന് പറയുന്നത് സക്ലേഷ്പൂരിനും സുബ്രഹ്മണ്യയ്ക്കും ഇടയിലായാണ്. ഈ റൂട്ടില്‍ രണ്ടു വശത്തേയ്ക്കും പകല്‍ നേരത്ത് മൂന്നു ട്രെയിനുകള്‍ വീതമുണ്ട്. ഇവയിലെല്ലാം വിസ്റ്റാഡോം കോച്ചുകളും ഉണ്ട്. സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്താല്‍…

    Read More »
  • മറ്റൊരു മഴക്കാലം കൂടി പെയ്തു തുടങ്ങുമ്പോൾ

    പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ജൂൺ തുടങ്ങിയാൽ പിന്നീടങ്ങോട്ട് പേമാരിയാണ്.ഇടവപ്പാതിയുടെ പേക്കൂത്തുകൾ.കറുത്ത് വരുന്ന ആകാശക്കുടയ്ക്കു കീഴിൽ നേരത്തെ മുഴങ്ങുന്ന സ്‌കൂൾ മണികൾ. രാവിലെ തുടങ്ങുന്ന മഴയിൽ സ്‌കൂൾ ജീവിതം പോലും ബുദ്ധിമുട്ടായി മാറിത്തുടങ്ങും. ഉണങ്ങാത്ത വസ്ത്രങ്ങളുടെ ഗന്ധം, അതിങ്ങനെ ദേഹത്തൊട്ടി കിടക്കുന്നതിന്റെ അസ്വസ്ഥതകൾ, ഇടയ്ക്കിടയ്ക്ക് ചില വീടുകൾ മഴയെടുത്തു പോയെന്ന ആവലാതികൾ, ഉരുൾ പൊട്ടലുകൾ… ഇടവപ്പാതിയോടുള്ള പ്രണയം ചില നേരങ്ങളിൽ ഭയത്തിന്റേതായി മാറും. വീടിനു മുന്നിലെ നീണ്ടു കുറുകിയ തോടിന്റെ ഉള്ളിലൂടെ വരമ്പില്ലാതെ ഒഴുകുന്ന കുഞ്ഞരുവിയിൽ കാലു നനച്ച് തന്നെ വേണം സ്കൂളെത്താൻ. സൈക്കിൾ മാത്രം കടന്നു പോകുന്ന കുഞ്ഞു നാട്ടുവഴികൾ ഇന്ന് കാറു പായുന്ന കോൺക്രീറ്റ് റോഡുകളാകുമ്പോൾ നഷ്ടപ്പെട്ട സ്‌കൂൾ കാലത്തിനൊപ്പം ഓർമ്മയായ തോടിന്റെ നെടുവീർപ്പുകളും നെഞ്ചിനെ കുത്തുന്നു. ആദ്യത്തെ പ്രണയം പോലെയാണ് ആദ്യമഴയും. പച്ചകുത്തുംപോലെ പതിഞ്ഞുപോകും ഉള്ളിലതിന്റെ അവശേഷിപ്പുകൾ. മുഴുവൻ ഉൾച്ചൂടിനെയും ഒപ്പിയെടുത്ത് കുളിരണിയിക്കും…ആദ്യമഴയുടെ പിറ്റേന്ന് പറന്നുയരുന്ന ഈയാംപാറ്റകൾ….ഒരുദിനത്തിന്റെ ജീവിതംകൊണ്ടു തൃപ്തരായി അവയും വേഗം മടങ്ങിപ്പോകും-ആദ്യത്തെ പ്രണയം പോലെ……

    Read More »
  • ദൈവം തന്നതല്ലാതൊന്നും എന്നിലില്ല:ചിത്ര അരുൺ

    “ദൈവം തന്നതല്ലാതൊന്നും” എന്ന ഒരൊറ്റ പാട്ടിലൂടെ ജനഹൃദയങ്ങളെ കീഴടക്കുമ്ബോള്‍ മൂന്നു ഗാനങ്ങള്‍ മാത്രം റെക്കോഡ് ചെയ്യപ്പെട്ട ഗായികയായിരുന്നു ചിത്ര അരുണ്‍. ജനലക്ഷങ്ങളെ ഭക്തിയുടെ അത്യുന്നതശൃംഗങ്ങളിലേക്കാണ് 2018ല്‍ പുറത്തിറങ്ങിയ ആ ക്രിസ്തീയ ഭക്തിഗാനം ഉയര്‍ത്തിയത്. ജാതിമതഭേദമില്ലാതെ ആ ഗാനം ആസ്വാദകര്‍ ഏറ്റെടുത്തു. രാജേഷ് അത്തിക്കയത്തിന്റെ മനസ്സിനെ തൊട്ടുണര്‍ത്തുന്ന വരികള്‍. ജോജി ജോണ്‍സിന്റെ സംഗീതം. ആ പാട്ടുകേള്‍ക്കുമ്ബോള്‍ കരഞ്ഞുപോകുന്നെന്ന് നിരവധിപേര്‍ നേരിട്ടുപറഞ്ഞിട്ടുണ്ടെന്ന് ചിത്ര അരുണ്‍ പറയുന്നു. ഒരൊറ്റ പാട്ടിലൂടെ ചിത്രയുടെ ജീവിതമാകെ മാറിമറിയുകയായിരുന്നു. തുടര്‍ന്നുള്ള ഓരോ പാട്ടിലും തന്റെ കൈയൊപ്പ് പതിപ്പിച്ചുകൊണ്ട് യുവഗായകനിരയില്‍ ചിത്ര തന്റെ സ്ഥാനം ഉറപ്പിക്കുകതന്നെ ചെയ്തു.റാണി പത്മിനി എന്ന സിനിമയിലെ ‘ഒരു മകരനിലാവായി’ എന്ന ഗാനവും രക്ഷാധികാരി ബൈജുവിലെ ‘ഞാനീ ഊഞ്ഞാലില്‍’ എന്ന ഗാനവും ശ്രദ്ധപിടിച്ചുപറ്റി. പാലക്കാട് ചിറ്റൂര്‍ കോളജില്‍നിന്ന് സംഗീതത്തില്‍ ബിരുദവും തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍നിന്ന് ബിരുദാനന്തരബിരുദവും നേടിയ ചിത്ര ഒന്നാം റാങ്കോടെയാണ് പാസായത്.മാവേലിക്കര പി. സുബ്രഹ്മണ്യന്റെ ശിഷ്യകൂടിയായ ചിത്ര ശാസ്ത്രീയ സംഗീതത്തിലും തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.  …

    Read More »
  • മൂത്രത്തിന്റെ നിറം മാറ്റുന്ന ഭക്ഷണങ്ങൾ

    ഒരു വ്യക്തി കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള നല്ലൊരു സൂചകമാണ് മൂത്രം. ഭക്ഷണത്തില്‍ ചില ധാതുക്കളുടെ അളവ് കൂടിയാല്‍, അത് മൂത്രത്തിന്റെ നിറം, മണം, എന്നിവയിലെല്ലാം മാറ്റങ്ങളുണ്ടാക്കും. ഇതിനു കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാല്‍, ഡോക്ടറെ സമീപിക്കാതെ തന്നെ ഈ പ്രശ്നം സ്വയം പരിഹരിക്കാന്‍ കഴിയും. 1. ഉപ്പ് അടങ്ങിയ ഭക്ഷണം പായ്ക്കറ്റില്‍ വരുന്ന ചിപ്സ്, കാനില്‍ വാങ്ങാന്‍ കിട്ടുന്ന ഭക്ഷണം, ഉണക്കിയ മാംസം എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രധാനം. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കൂടുകയും, അതിനാവശ്യമായ വെള്ളം ശരീരത്തില്‍ എത്താതിരിക്കുകയും ചെയ്യുമ്ബോഴാണ് നിര്‍ജലീകരം സംഭവിക്കുന്നത്. 2. ഫ്രക്ടോസ് അമിതമായി അടങ്ങിയ കോണ്‍ സിറപ്പ് പായ്ക്കറ്റില്‍ വരുന്ന ഭക്ഷണത്തിലും മധുരമുള്ള ലളിതപാനീയങ്ങളിലും മറ്റു മധുരപലഹാരങ്ങളിലുമെല്ലാം കൂടിയ അളവില്‍ കാണപ്പെടുന്ന ഫ്രക്ടോസ്, അളവില്‍ക്കവിഞ്ഞ് ഇതിനു കാരണമാകുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് തിരിച്ചറിഞ്ഞാല്‍, ഡോക്ടറെ സമീപിക്കാതെ തന്നെ ഈ പ്രശ്നം സ്വയം പരിഹരിക്കാന്‍ കഴിയും. 1. ഉപ്പ് അടങ്ങിയ ഭക്ഷണം പായ്ക്കറ്റില്‍ വരുന്ന ചിപ്സ്, കാനില്‍ വാങ്ങാന്‍…

    Read More »
  • കനത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്; മഴക്കാലത്ത് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക

    കനത്ത മഴയില്‍ ചിലര്‍ക്ക് ഡ്രൈവിങ് ഹരമാണ്.ഗ്ളാസുകള്‍ നാലും ഉയര്‍ത്തിയിട്ട്, വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ച്, നേരിയ ശബ്ദത്തില്‍ സംഗീതവും ആസ്വദിച്ചുള്ള യാത്ര.അൽപ്പം ലഹരി കൂടി അകത്തുണ്ടെങ്കില്‍ സ്ഥിതി ഒന്നുകൂടി മാറും.നല്ല വേഗം, വഴിയിലെ വെള്ളം ചിന്നിത്തെറിപ്പിച്ച് അങ്ങനെ… ഇതൊക്കെ പറയുമ്പോള്‍ ഒരു രസമൊക്കെയുണ്ട്.പക്ഷേ, അപകടം അരികിലെത്താന്‍ ഏറെ സമയം വേണ്ട എന്ന് മറക്കരുത്.മഴയൊന്നു പെയ്താല്‍ തകരുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ അധികം. കുഴിയില്ലെന്നു കരുതി വെള്ളത്തിലേക്ക് വണ്ടി കയറ്റുമ്പോള്‍ അവിടെ വമ്പനൊരു ഗട്ടര്‍. ചിലപ്പോള്‍ വണ്ടി വെട്ടിച്ചു മാറ്റുന്നിടത്തായിരിക്കും “കുഴി’ വില്ലന്‍. മഴക്കാലമായാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബ്രേക്കിന്‍റെ കാര്യത്തിലാണെന്നു വാഹനവുമായി പരിചയിച്ചിട്ടുള്ളവര്‍ പറയും.വാഹനം വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ബ്രേക്ക് ഡ്രമ്മില്‍ വെള്ളം കയറും.ബ്രേക്കിന്‍റെ ശക്തി കുറയാന്‍ ഇതു മതി. ആദ്യത്തെയോ രണ്ടാമത്തെയോ ചവിട്ടിനു പിന്നെ ബ്രേക്ക് കിട്ടില്ലെന്ന യാഥാര്‍ഥ്യം അറിഞ്ഞുകൊണ്ടായിരിക്കില്ല പലരും ഇങ്ങിനെ ചെയ്യുന്നത്. നനഞ്ഞു കിടക്കുന്ന മിനുസമുള്ള റോഡിലാവട്ടെ “സ്കിഡിങ്’ ആണു പ്രധാന പ്രശ്നം. ഓയിലിന്‍റെ അംശമൊക്കെയുള്ള റോഡില്‍ മഴ പെയ്യുന്നതോടെ തെന്നല്‍ സാധ്യതയേറും. അമിത…

    Read More »
  • മൂന്ന് വയസുള്ള കുഞ്ഞിന്‍റെ അപ്രതീക്ഷിത വിയോഗത്തിലും വേദനയില്‍ തളരാതെ അവയവദാനത്തിന് അനുമതി നല്‍കി മാതാപിതാക്കള്‍; സല്യൂട്ട് നൽകി സമൂഹം!

    അവയവദാനം സംബന്ധിച്ച് വരുന്ന വാർത്തകൾ എപ്പോഴും നമ്മളിൽ ദുഖവും ആശ്വാസവും പ്രതീക്ഷയുമെല്ലാം ഒരേ സമയം നിറയ്ക്കാറുണ്ട്. പ്രത്യേകിച്ച് മരണാനന്തരം നടത്തുന്ന അവയവദാനമാകുമ്പോഴാണ് അത് മറ്റ് ജീവനുകൾക്ക് കാവലായി എന്ന് കേൾക്കുമ്പോൾ പോലും ഒരു ദുഖം നമ്മെ മൂടുക. അതും ചെറിയ കുട്ടികൾ മരിച്ച ശേഷം, നടക്കുന്ന അവയവദാനമാകുമ്പോൾ തീർച്ചയായും അത് ഏവരെയും സ്പർശിക്കും. എങ്കിൽപ്പോലും ഇത്തരം വാർത്തകൾ നമുക്ക് പകർന്നുനൽകുന്ന പ്രത്യാശ ചെറുതല്ല. ഇപ്പോഴിതാ മുംബൈയിൽ നിന്ന് അത്തരത്തിലൊരു വാർത്ത വരികയാണ്. മൂന്ന് വയസുള്ള കുഞ്ഞിൻറെ അപ്രതീക്ഷിത വിയോഗത്തിലും വേദനയിൽ തളരാതെ അവയവദാനത്തിന് അനുമതി നൽകിയിരിക്കുകയാണ് കുഞ്ഞിൻറെ മാതാപിതാക്കൾ. മുംബൈ ഡോംബിവിളി സ്വദേശിയായ മൂന്ന് വയസുകാരൻ സ്റ്റേഷനറി ബൈക്ക് ദേഹത്തേക്ക് മറിഞ്ഞതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റതോടെയാണ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്. മൂത്ത സഹോദരനൊപ്പം വീടിന് പുറത്ത് കളിക്കുകയായിരുന്നുവത്രേ കുഞ്ഞ്. ഇതിനിടെ അബദ്ധത്തിൽ വ്യായാമത്തിന് ഉപയോഗിക്കുന്ന സ്റ്റേഷനറി ബൈക്ക് കുഞ്ഞിൻറെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. വീഴ്ചയിൽ കുഞ്ഞിൻറെ തല തറയിൽ ശക്തിയായി ഇടിച്ചതോടെയാണ് ആന്തരീകമായി പരുക്ക്…

    Read More »
  • കേരളത്തിലെ ഇന്ത്യൻ കോഫി ഹൗസുകൾക്ക് പൂട്ടുവീഴുമ്പോൾ

     കോഫി ഹൗസ് ആവിപാറുന്ന സൗഹൃദങ്ങളുടെ ലോകമാണ്, രുചിയുടെ സുഗന്ധം പേറുന്ന കേരളപ്പെരുമയാണ്.സഖാവ് എകെജിയുടെ നേതൃത്വത്തിൽ 1958ല്‍ രൂപം നൽകിയ ഇന്ത്യൻ കോഫി ഹൗസിന്റെ ജന്മദേശം തൃശ്ശൂരാണ്. അതുകൊണ്ടാവണം ഇവിടുത്തെ മസാല ദോശയിൽ പോലും ചുവപ്പിന്റെ വിപ്ലവം ഒളിഞ്ഞിരിക്കുന്നത്. മറ്റിടങ്ങളിലെല്ലാം മഞ്ഞ മസാല ദോശ നൽകുമ്പോൾ കോഫി ഹൗസിൽ മാത്രം മസാല ദോശയുടെ നിറം ചുവപ്പാണ്. 58 വർഷം പഴക്കമുള്ള കൊല്ലം നഗരത്തിലെ ഇന്ത്യൻ കോഫി ഹൗസ് പൂട്ടുന്നു, ഇതിനുമുമ്പും ചില ബ്രാഞ്ചുകൾ പൂട്ടിയിട്ടുണ്ട്. പടർന്നുപന്തലിച്ച് മക്ഡോനാൾഡ് പോലെയോ കെഎഫ്സി പോലെയോ ആവേണ്ട ഒരു സ്ഥാപനമായിരുന്നു കോഫി ഹൗസ്. ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ കോഫി ഹൗസിൽ പുതിയ നിയമനങ്ങൾ ഒന്നും നടക്കുന്നില്ല ഉള്ളവരെ വച്ച് ഓടിക്കുകയാണ്. കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ എല്ലാ കച്ചവടങ്ങൾക്കും ഇത് തന്നെയാവും അവസ്ഥ. 80 കളിൽ അവിടെ പോയി ഒരു കോഫി കുടിക്കാൻ ക്യൂ നിൽക്കണമായിരുന്നു. പക്ഷേ കാലഘട്ടം അനുസരിച്ച് കച്ചവടം മാറിയില്ല.മിതമായ നിരക്കിൽ നല്ല ഭക്ഷണം…

    Read More »
  • ഡോ.ജയകുമാർ എന്ന കർഷകൻ

    ഡോ:ജയകുമാർ എന്ന കോട്ടയം മെഡിക്കൽ കോളേജിലെ പ്രഗത്ഭനായ ഹൃദ്രോഗ വിദഗ്ദ്ധനെ അറിയാത്തവർ ചുരുക്കമാണ്.എന്നാൽ ക്ഷീര കർഷനായ ഡോ.ജയകുമാറിനെ അങ്ങനെ ആർക്കും അറിയുവാൻ വഴിയില്ല. കോട്ടയം അയർക്കുന്നം പഞ്ചായത്തിലെ കേദാരം എന്ന വീട്ടിൽ കറവ പശുക്കളും കിടാരികളും എല്ലാം ചേർന്ന്  36 പേർ ഉണ്ട്.വീട്ടിലെത്തിയാൽ ഇതിന്റെയെല്ലാം കാവൽക്കാരൻ ഡോ.ജയകുമാറാണ്. ഇവുടുന്നുള്ള പാൽ പാത്രം തൂത്തുട്ടി സംഘത്തിലും  ബാക്കി നാട്ടിലുള്ളവർക്കുമായി നൽകുന്നു. നാട്ടിലുള്ളവരും മായം ചേർക്കാത്ത ശുദ്ധമായ  പാൽ കുടിക്കട്ടെ എന്നാണ് ഡോക്ടറിന്റെ അഭിപ്രായം.ഡോക്ടറെ സഹായിക്കാനും ഫാമിന്റെ കാര്യങ്ങൾ നോക്കി നടത്താനും ആളുകൾ ഉണ്ടെങ്കിലും തന്റെ കണ്ണ് എല്ലായിടത്തും എത്തിയാൽ മാത്രമേ അദ്ദേഹത്തിന് തൃപ്തിയാകു. തൊഴുത്തിലെ സുന്ദരികളെ ഒന്നും പുറത്ത് നിന്ന് കൊണ്ട് വന്നതല്ല.എല്ലാവരും കേദാരത്തിൽ ഉണ്ടായവർ തന്നെ… പച്ചപ്പുല്ലാണ്  പ്രധാന ആഹാരം. Co3  കേദാരത്തിന്റെ ഒരു വശത്ത് വെച്ച് പുടിപ്പിച്ചിരിക്കുന്നത് കൊണ്ട്  എല്ലാ കാലത്തും പുല്ല് സുലഭം… എല്ലാവരെയും ഇൻഷ്യർ ചെയ്ത് ഫാം വരെ ഇൻഷ്യർ ചെയ്തിട്ടുള്ളത്  കൊണ്ട്  പ്രത്യേകിച്ച് ഒരു ഭയമില്ല…  കൃത്യമായ…

    Read More »
  • അറിയാമോ, മൊബൈൽ ഫോൺ എന്ന വില്ലൻ നിങ്ങളുടെ മക്കളുടെ ജീവിതം കാർന്നു തിന്നുകയാണ് !

    സ ന്ദേ​ശ​വി​നി​മ​യ​രം​ഗ​ത്തെ ഇ​ള​ക്കി​മ​റി​ച്ച ഒ​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ക​ണ്ടു​പി​ടി​ത്തം.കൊ​ണ്ടുന​ട​ക്കാ​വു​ന്ന ത​രം ഫോ​ണു​ക​ൾ വ​ന്ന​തോ​ടെ ലോ​കം കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി. ഗ്ര​ഹാം​ബെ​ല്ലി​ന്‍റെ ടെ​ലി​ഫോ​ണി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ എ​വി​ടെ​നി​ന്നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​മെ​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യി.സ​ന്ദേ​ശ​രം​ഗ​ത്ത് വ​ൻ പ​രി​വ​ർ​ത്ത​ന​മാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൊ​ണ്ടു​വ​ന്ന​ത്.ഏ​തൊ​രാ​ളെ​യും അ​യാ​ളെ​വി​ടെയാണെങ്കിലും ന​മു​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​സ​രം അ​ത് ഒ​രു​ക്കി​ത്ത​രു​ന്നു.   ഇത് ഒരുതരത്തിൽ ചിന്തിച്ചാൽ നല്ലതാണെങ്കിലും നമ്മുടെ കൗമാരക്കാരായ പെൺകുട്ടികൾ വഴി തെറ്റുന്നതിനും ഒളിച്ചോടുന്നതിനും കാരണം മറ്റൊന്നല്ല.കൗമാരക്കാരായ പെണ്‍കുട്ടികള്‍ തെറ്റിലേക്ക് നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി മൊബൈല്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ഗുജറാത്തിലെ താക്കൂര്‍ വിഭാഗം.മൊബൈല്‍ ഫോണ്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ തെറ്റായ സൗഹൃദം വളര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കുട്ടികൾ മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിന്റെ മറുവശം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്തെ മാരക വേർഷനാണെന്നതാണ് ശരി.ഇൻര്‍നെറ്റില്‍ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.ഇടുക്കി വണ്ടൻമേട്ടിലായിരുന്നു സംഭവം.മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.…

    Read More »
Back to top button
error: