Feature
-
വേദനയില്ലാതെ കുത്തിവെക്കാവുന്ന സിറിഞ്ചുകൾ വികസിപ്പിച്ച് മലയാളി ഡോക്ടറും സംഘവും
ബംഗളൂരു:വേദനയില്ലാതെ കുത്തിവെക്കാവുന്ന സിറിഞ്ചുകൾ വികസിപ്പിച്ച് മലയാളി ഡോക്ടറും സംഘവും. തൃശ്ശൂര്‍ സ്വദേശി ഡോ. അനു രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് ഇതിന് പിന്നില്‍. വേദനയില്ലാതെ കുത്തിവെക്കാവുന്ന പോളിമെറിക് നീഡിലുകളാണ് ഇവർ വികസിപ്പിച്ചെടുത്തത്.നിലവില്‍ രാജ്യത്ത് ഇതുപയോഗത്തിലില്ല. പോളിമെറിക് ലായനി അച്ചില്‍ (കാസ്റ്റ് മോള്‍ഡ്) ഒഴിച്ചാണ് പുതിയ മൈക്രോനീഡില്‍ ഉണ്ടാക്കുന്നത്. സാധാരണ താപനിലയില്‍ ഖരാവസ്ഥയിലെത്തുമെന്നതിനാല്‍ സമയവും ലാഭിക്കാം. കുത്തിവെപ്പ് സമയത്ത് തൊലിയുടെ അടിയിലുള്ള നാഡികളില്‍ സിറിഞ്ച് കൊള്ളുമ്ബോഴാണ് വേദനയുണ്ടാകുന്നത്. മൈക്രോ നീഡില്‍ തൊലിയുടെ തൊട്ടുതാഴെ വരെയേ എത്തുന്നുള്ളൂ. അതിനാലാണ് വേദനയില്ലാത്തത്. ദിവസേന ഒന്നിലധികം തവണ ഇൻസുലിൻ എടുക്കേണ്ടിവരുന്ന രോഗികള്‍ക്കും കൊച്ചുകുട്ടികള്‍ക്കും മൈക്രോനീഡില്‍ ഉപകാരപ്പെടും. ചെലവു കുറവായതിനാല്‍ പുതിയ മാതൃക വിപണിയിലും സ്വീകാര്യമാകും. ആകൃതിയിലെ പ്രത്യേകതമൂലം 20 ശതമാനം കുറവ് മരുന്ന് മതിയെന്നതും നേട്ടമാണ്.നിബ് ഇല്ലാത്ത പേന എപ്രകാരമാണോ അതുപോലെയാണ് ഐ.ഐ.എസ്. വികസിപ്പിച്ച മൈക്രോനീഡില്‍ മാതൃക. ബെംഗളൂരു നാഷണല്‍ എയറോസ്പേസ് ലബോറട്ടറിയില്‍ സീനിയര്‍ റിസര്‍ച്ച് അസോസിയേറ്റായ ഡോ. അനുവും ഈ ഗവേഷക…
Read More » -
മഴക്കാലം ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം
മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ചുമ, ജലദോഷം, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, ചിക്കുന്‍ ഗുനിയ തുടങ്ങി നിരവധി രോഗങ്ങള്‍ ഇക്കാലത്ത് ശക്തിയാര്‍ജിക്കും. അതിനാല്‍ മഴക്കാലത്ത് ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. മറ്റ് രോഗങ്ങളുള്ളവര്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി നിലനിര്‍ത്തി രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ ശ്രമിക്കണം. മഴക്കാലത്ത് ധാരാളം വെള്ളം കുടിക്കണം. താപനില കുറവാണെങ്കിലും ശരീരത്തിന് ആവശ്യത്തിനുള്ള വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇഞ്ചി, ഹെര്‍ബല്‍ ടീ, സൂപ്പുകള്‍ പോലെയുള്ളവ മഴക്കാലത്ത് കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടീ, കാമമൈല്‍ ടീ എന്നിവ പതിവാക്കുന്നതും ശരീരത്തിന് ഉത്തമമാണ്. ഇവ നിങ്ങളുടെ ശരീരത്തിന് ചൂടുപകരുക മാത്രമല്ല ചെയ്യുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ളവയാണ് ഈ പാനീയങ്ങള്‍. ഇത് നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. ആപ്പിള്‍, മാതളം, ഓറഞ്ച്, എന്നിവയില്‍ ധാരാളം മിനറല്‍സും, വിറ്റാമിന്‍സും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ശരീരത്തിന് പ്രതിരോധ ശേഷി പ്രദാനം ചെയ്യും.വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം പതിവാക്കുന്നത്…
Read More » -
പശുച്ചെവിയുടെ ആകൃതി; അറിയാം ഗോകർണ്ണത്തിന്റെ വിശേഷങ്ങൾ
കർണാടകത്തിലെ ഉത്തര കന്നഡ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ഗോകർണ്ണം(Gokarna). ഒരു ഹൈന്ദവ തീർത്ഥാടനകേന്ദ്രവും വിനോദസഞ്ചാരകേന്ദ്രവുംകൂടിയാണ് ഈ പട്ടണം. പല ഹിന്ദുപുരാണങ്ങളിലും ഐതിഹ്യങ്ങളിലും ഗോകർണ്ണത്തെപറ്റി പരാമർശ്ശിക്കുന്നുണ്ട്. മഹാബലേശ്വരക്ഷേത്രത്തെ ചുറ്റിയാണ് ഈ പട്ടണം നിലനിൽക്കുന്നത്. ഗോകർണ്ണത്തെ കടപ്പുറങ്ങളും പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ്. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണൈതിഹ്യം. മഴു പതിച്ച ഭൂമിയാണ് ഗോകർണ്ണം എന്ന് വിശ്വസിക്കുന്നു. ശ്രീമഹാഭാഗവതത്തിൽ ഗോകർണ്ണത്തെപറ്റി പരാമർശിക്കുന്നുണ്ട്. ഗോകർണൻ, ദുന്താകരി എന്നീ സഹോദരങ്ങൾ ഇവിടെ വസിച്ചിരുന്നു എന്നാണ് വിശ്വാസം. ഗംഗാവലി അഗ്നാശിനി എന്നീ നദികളുടെ സംഗമസ്ഥാനത്ത് അറബിക്കടലിനോട് ചേർന്നാണ് ഗോകർണ്ണത്തിന്റെ സ്ഥാനം. ബംഗളൂരുവിൽ നിന്ന് 483 കി.മീ യും മംഗലാപുരത്തുനിന്ന് 238കി.മീ യും അകലെയാണ് ഗോകർണ്ണം. ഗോകർണ്ണത്തോടടുത്ത് കിടക്കുന്ന നഗരം കാർവാറാണ്. ദേശീയപാത 17 ഗോകർണ്ണത്തുകൂടിയാണ് കടന്നുപോകുന്നത്. കര്‍ണാടകത്തിലെ പ്രമുഖ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോകര്‍ണം. ധാരാളം ബീച്ചുകളുള്ള ഈ സ്ഥലം ഒരു ടൂറിസ്റ്റുകേന്ദ്രം കൂടിയാണ്. വേണമെങ്കിൽ ഒരു കൊച്ചു കോവളം എന്നു വിശേഷിപ്പിക്കാം. ഗംഗാവലി, അഹനാശിനി നദികളുടെ സംഗമ സ്ഥലമായ ഗോകര്‍ണം ശിവഭഗവാന്‍ ഗോമാതാവിന്റെ കര്‍ണത്തില്‍ നിന്ന് ഭൂജാതനായ പുണ്യസ്ഥലമാണ് എന്നാണു ഐതിഹ്യം. നദികളുടെ…
Read More » -
തുളസിച്ചെടിയുടെ ഔസധഗുണങ്ങൾ അറിയാതെ പോകരുത്; പ്രത്യേകിച്ച് ഈ പനിക്കാലത്തെങ്കിലും
ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെടിയാണ് തുളസി.ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനമുള്ള തുളസി രണ്ടു തരത്തിലുണ്ട്.പച്ചനിറത്തിലുള്ള തുളസിയെ രാമ തുളസി അല്ലെങ്കിൽ ലക്ഷ്മി തുളസിയെന്നും ചാര നിറത്തിലുള്ള തുളസിയെ കൃഷ്ണ തുളസിയെന്നുമെന്നാണ് പറയുന്നത്. ബാക്ടീരിയ, ചർമ്മരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമാണ് ആയുർവേദത്തിൽ തുളസി ഉപയോഗിക്കുന്നത്. ചുമ, തൊണ്ടവേദന, ഉദരരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്‌ക്കുള്ള ഔഷധമായി തുളസി ഉപയോഗിക്കുന്നു.തുളസിയില ഉണക്കി പൊടിച്ച് നാസിക ചൂർണമായി ഉപയോഗിച്ചാൽ മൂക്കടപ്പ്, ജലദോഷം എന്നിവ ഇല്ലാതാവും.തുളസിനീരും അതേ അളവിൽ തേനും കൂടി ചേർത്ത് കഴിച്ചാൽ വസൂരിക്ക് ശമനം ഉണ്ടാകും. തുളസിനീരിൽ കുരുമുളക് പൊടി ചേർത്ത് കഴിച്ചാൽ ജ്വരം ഇല്ലാതാകും. തുളസി ഇട്ടു തിളപ്പിച്ചാറിയ വെള്ളം കണ്ണിലൊഴിച്ചാൽ ചെങ്കണ്ണ് മാറും. മുഖക്കുരു മാറുവാനായി തുളസിയിലയും പാടകിഴങ്ങും ചേർത്ത് അരച്ച് മുഖത്ത് പുരട്ടിയാൽ മതി. തുളസി നീരും പച്ച മഞ്ഞളും ചേർത്ത് പുരട്ടുന്നത് ചിലന്തി വിഷബാധയ്‌ക്ക് ശമനം ഉണ്ടാകാൻ കാരണമാകുന്നു. തുളസിയിലനീര് രാവിലെയും വൈകീട്ടും കുടിക്കുന്നത് മഞ്ഞപ്പിത്തം, മലേറിയ,…
Read More » -
ഉറുമ്പ് ശല്യം ഒഴിവാക്കാം
മഴക്കാലമായതോടെ ഉറുമ്പ് ശല്യവും രൂക്ഷമായിരിക്കുകയാണ്.വീട്ടിലും മുറ്റത്തും വളർത്തുമൃഗങ്ങളുടെ കൂട്ടിലും എന്നുവേണ്ട കാണുന്നിടത്തെല്ലാം ഉറുമ്പ് തന്നെ.ഇത്തിരിക്കുഞ്ഞനാണെങ്കിലും ഒരു കടികിട്ടിയാൽ അരമണിക്കൂർ ചൊറിഞ്ഞാലും നീറ്റൽ പോകില്ല.ഇതാ ഉറുമ്പിനെ തുരത്താനുള്ള ചില എളുപ്പവഴികൾ. സോപ്പുവെള്ളം സ്പ്രേ ചെയ്താല്‍ ഇവ പോകും. വെള്ളരിക്ക, കുക്കുമ്പര്‍ തുടങ്ങിയവ ഉറുമ്പിനിഷ്ടമല്ല.ഇവയുടെ ഓരോ കഷ്ണം ഉറുമ്പുകള്‍ വരുന്നിടത്ത് വയ്ക്കുക. മുളകു പൊടി, ഉപ്പ് എന്നിവ വിതറുന്നതും നല്ലതു തന്നെ. ഇവ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്യുകയുമാകാം. കര്‍പ്പൂര തുളസി ഉണക്കിപ്പൊടിച്ചിടുന്നത് ഉറുമ്പിനെ അകറ്റും. മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നത് നല്ലതാണ്. കർപ്പൂരം എണ്ണയിൽ പൊടിച്ച് ചേർത്ത് ഒരു തുണിയിൽ എടുത്ത് ഉറുമ്പ് വരുന്ന ഭാഗത്ത് തുടച്ചിടുക എല്ലുപൊടി & കടലപിണ്ണാക്ക് വളമായി നൽകുമ്പോൾ ഉറുമ്പ് വരാൻ സാദ്യത കൂടുതലാണ് ,അതിന് പരിഹാരമായി വേപ്പിൻപിണ്ണാക്ക് പൊടിച്ച് അല്പം ചാരവും ചേർത്ത് മണ്ണിന് മുകളിൽ ചെടിക്ക് ചുറ്റും വിതറുക അടുക്കളയുടെ പാതകം വിനാഗിരി മുക്കിയ തുണി കൊണ്ടു തുടച്ചാല്‍ ഉറുമ്പിനെ…
Read More » -
ചൂടും വായു മലിനീകരണവും നായ്ക്കളിൽ അക്രമവാസന കൂട്ടുമെന്ന് പഠനം
പത്തനംതിട്ട:ചൂടും വായു മലിനീകരണവും നായ്ക്കളിൽ അക്രമവാസന കൂട്ടുമെന്ന് പഠനം. പാരിസ്ഥിതിക ഘടകങ്ങളും നായകളിലെ ആക്രമണ സാധ്യതകളെയും കുറിച്ച് നടത്തിയ സമഗ്ര പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണല്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണമാണ് പഠന ഫലങ്ങള്‍ പുറത്തുവിട്ടത്. കാലാവസ്ഥയും,വായു മലിനീകരണവും നായകളില്‍ മനുഷ്യനെ ആക്രമിക്കാനുള്ള ഘടകങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതായിരുന്നു ഗവേഷകര്‍ പ്രധാനമായും പരിശോധിച്ചത്. ചൂട്, വെയില്‍, വായുമലിനീകരണം എന്നിവ കൂടുതലുള്ള സമയങ്ങളില്‍ നായകളുടെ ആക്രമണ സാധ്യത 11 ശതമാനത്തോളം ഉയരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. മനുഷ്യനും നായകളും തമ്മിലുള്ള സമ്ബര്‍ക്കത്തില്‍ നായകള്‍ക്ക് ശത്രുതാ സ്വഭാവം കൈവരിക്കാനുള്ള സാധ്യത ഏറുന്നത് ചൂട്, വെയില്‍ അതുമല്ലെങ്കില്‍ മൂടല്‍ മഞ്ഞുള്ള കാലാവസ്ഥയില്‍ ആയിരിക്കുമെന്നാണ് സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണലില്‍ പറയുന്നത്. അള്‍ട്രാ വയലറ്റ് കിരണങ്ങളുടെ അളവ് കൂടിയ ദിവസങ്ങളില്‍ 11 ശതമാനവും, ചൂട് കൂടിയ ദിവസങ്ങളില്‍ 4 ശതമാനവും, ഓസോണ്‍ അളവ് കൂടുതലുളള ദിവസങ്ങളില്‍ 3 ശതമാനവുമാണ് നായകള്‍ മനുഷ്യരെ കടിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ മഴയുള്ള…
Read More » -
കൈവിട്ട കളികൾക്ക് പ്രേരിപ്പിക്കുന്ന മൊബൈൽ ഫോണുകൾ
സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം.കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ ലോകം കൈപ്പിടിയിലൊതുങ്ങുന്ന അവസ്ഥയായി. ഗ്രഹാംബെല്ലിന്റെ ടെലിഫോണിൽനിന്ന് മൊബൈൽ ഫോണിലേക്കെത്തിയപ്പോൾ എവിടെനിന്നും ആശയവിനിമയം നടത്താമെന്ന അവസ്ഥ സംജാതമായി.സന്ദേശരംഗത്ത് വൻ പരിവർത്തനമാണ് മൊബൈൽ ഫോണുകൾ കൊണ്ടുവന്നത്.ഏതൊരാളെയും അയാളെവിടെയാണെങ്കിലും നമുക്ക് ബന്ധപ്പെടാനുള്ള അവസരം അത് ഒരുക്കിത്തരുന്നു. ഇത് ഒരുതരത്തിൽ ചിന്തിച്ചാൽ നല്ലതാണെങ്കിലും നമ്മുടെ കൗമാരക്കാരായ പെൺകുട്ടികൾ വഴി തെറ്റുന്നതിനും ഒളിച്ചോടുന്നതിനും കാരണം മറ്റൊന്നല്ല.കൗമാരക്കാരായ പെണ്‍കുട്ടികള്‍ തെറ്റിലേക്ക് നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി മൊബൈല്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ഗുജറാത്തിലെ താക്കൂര്‍ വിഭാഗം.മൊബൈല്‍ ഫോണ്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ തെറ്റായ സൗഹൃദം വളര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കുട്ടികൾ മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിന്റെ മറുവശം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്തെ മാരക വേർഷനാണെന്നതാണ് ശരി.ഇൻര്‍നെറ്റില്‍ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.ഇടുക്കി വണ്ടൻമേട്ടിലായിരുന്നു സംഭവം.മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ…
Read More » -
ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളുമായി കോട്ടയം ഈസ്റ്റ് ബി.ആർ.സിയുടെ ന്യൂസ് ബുള്ളറ്റിൻ
കോട്ടയം: ഭിന്നശേഷിക്കാരായ കുട്ടികളുടെ വിശേഷങ്ങളും ഓട്ടിസം സെന്ററിന്റെ പ്രവർത്തനങ്ങളും പങ്കുവച്ചുകൊണ്ട് കോട്ടയം ഈസ്റ്റ് ബ്‌ളോക്ക് റിസോഴ്‌സ് സെന്ററിന്റെ ന്യൂസ് ബുള്ളറ്റിൻ ‘റിഫ്‌ളക്ഷൻസ് ഫ്രം ലൈറ്റ്‌സ് ടു ലൈവ്‌സ്’. സമഗ്ര ശിക്ഷ കേരളം കോട്ടയം ഈസ്റ്റ് ബി.ആർ.സി. പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിന്റെ ആദ്യ ലക്കം ജില്ലാ വിദ്യാഭ്യാസ ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളിന് നൽകി പ്രകാശനം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി ബി.ആർ.സികളിലെ ഓട്ടിസം സെന്ററുകൾ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും സെന്ററിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു. കോട്ടയം ഈസ്റ്റ് ബി.ആർ.സി. പ്രവർത്തനങ്ങളും പദ്ധതികളും കുട്ടികളുടെ സൃഷ്ടികളുമാണ് മൂന്ന് മാസത്തിലൊരിക്കൽ പുറത്തിറക്കുന്ന ന്യൂസ് ബുള്ളറ്റിനിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നത്. കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങളിലും മറ്റ് ബി.ആർ.സികളിലും ന്യൂസ് ബുള്ളറ്റിന്റെ കോപ്പികൾ നൽകും. എസ്.എസ്.കെ. ജില്ലാ കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഡി.ഇ.ഒ. ഇൻചാർജ് എസ്.…
Read More » -
മഴക്കാലം: വൈദ്യുതി അപകടങ്ങളെ സൂക്ഷിക്കുക
മഴയും കാറ്റും ഒന്നു കനത്താല്‍ മതി, വൈദ്യുതി ഒളിച്ചുകളി ആരംഭിക്കും. കറന്‍റില്ലാതെ മൂന്നുനാലു ദിവസം, എപ്പോഴെങ്കിലും ഒന്നു തെളിഞ്ഞാലോ വോള്‍ട്ടേജില്ല, അല്ലെങ്കില്‍ ബള്‍ബുകള്‍ ഫ്യൂസായിപ്പോവുന്ന രീതികള്‍ ഹൈവോള്‍ട്ടേജ് ഇതൊക്കെ നമ്മുടെ നാട്ടില്‍. പക്ഷേ, അതിനൊക്കെ പരിഹാരം ഉണ്ടാക്കാന്‍ സ്വയം ഇറങ്ങിപ്പുറപ്പെടരുത്. വൈദ്യുതിയുമായി ബന്ധപ്പെട്ട എന്തു പ്രശ്നമുണ്ടായാലും അടുത്തുള്ള ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കുക. അവര്‍ മേല്‍നടപടി സ്വീകരിക്കട്ടെ.മീറ്ററിലെ ഫ്യൂസോ മറ്റോ പോയതാണെങ്കില്‍ വീടിനടുത്തുള്ള ഇലക്ട്രിഷ്യന്‍റെ സേവനം ആവശ്യപ്പെട്ടാലും മതി. സ്റ്റേവയറില്‍ നിന്നും ടെലിഫോണ്‍ റിസീവറില്‍നിന്നുമൊക്കെ വൈദ്യുതാഘാതം ഏല്‍ക്കാം. കാറ്റും മഴയും എത്തിയാല്‍ നാട്ടിന്‍പുറങ്ങളിലെ വൈദ്യുതിക്കമ്പികളാണ് ഏറെയും പൊട്ടിവീഴുക. പൊട്ടിക്കിടക്കുന്നതു ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം സമീപത്തുള്ള വൈദ്യുതി ബോര്‍ഡ് ഓഫിസില്‍ വിവരം അറിയിക്കുക . അവര്‍ എത്തുംവരെ ആരെങ്കിലും സംഭവസ്ഥലത്തു കാവല്‍നില്‍ക്കുന്നതു നന്നായിരിക്കും. ആള്‍ക്കാര്‍ അപകടമേഖലയിലേക്കു കടന്നുചെല്ലാതിരിക്കാനാണിത്. ചിലപ്പോള്‍ മരച്ചില്ല വൈദ്യുതിക്കമ്പിയില്‍ കുടുങ്ങിയേക്കാം. അങ്ങനെയുള്ള സന്ദര്‍ഭത്തിലും വെട്ടിമാറ്റാന്‍ തുനിയരുത്. ഇലക്ട്രിസിറ്റി ഓഫിസില്‍ വിവരം അറിയിച്ച് ലൈന്‍ ഓഫാക്കിയശേഷം മാത്രമേ എന്തെങ്കിലും ചെയ്യാവൂ.…
Read More » -
കുതിരയെ പരിചരിക്കൽ; ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം 1.20 ലക്ഷം രൂപ!
രസകരവും ആവേശകരവുമായ ഒരു തൊഴിൽ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് നമ്മളിൽ മിക്കവരും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാകണം. പക്ഷേ, അതിൻറെ സാധ്യതകളെ കുറിച്ചുള്ള ആശങ്ക മൂലം പലപ്പോഴും അത്തരം തിരഞ്ഞെടുപ്പുകൾ വേണ്ടെന്നു വെച്ച് സാധാരണ മിക്കവരും ഭൂരിഭാഗം പേരും ചെയ്യുന്ന ജോലികൾ തന്നെ തിരഞ്ഞെടുക്കാറാണ് പതിവ്. എന്നാൽ, വിചിത്രമായതും നല്ല ശമ്പളമുള്ളതുമായ നിരവധി ജോലികൾ ഈ ലോകത്തുണ്ട്. ഡെയ്‌ലി മെയിൽ റിപ്പോർട്ട് അനുസരിച്ച്, അത്തരത്തിൽ ഒരു ജോലിയാണ് കുതിരയുടെ ശരീരം പരിചരിക്കൽ. ജോലികേട്ട് നെറ്റി ചുളിക്കേണ്ട, ശമ്പളം എത്രയാണെന്ന് അറിയാമോ? പ്രതിദിനം ഏകദേശം 1,20,000 രൂപ. കുതിരയുടെ ശരീരം ആരോഗ്യത്തോടെയും സുന്ദരവുമായി സൂക്ഷിക്കുക എന്നതാണ് ഈ ജോലി കൊണ്ട് ഉദ്ദേശിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഈ ജോലിക്ക് ആളുകൾക്ക് മണിക്കൂറിന് 150 ഡോളർ (12,000 രൂപ) ലഭിക്കും, നിങ്ങൾ ഒരു ദിവസം 8-10 മണിക്കൂർ ജോലി ചെയ്താൽ ആകെ തുക 1,20,000 രൂപ. അത്തരത്തിലുള്ള മറ്റൊരു ജോലിയാണ് ബ്രൂഡ്മേർ മാനേജർ. അവർ ഗർഭിണികളായ കുതിരകൾ, ഒരു വയസ്സിൽ…
Read More »