KeralaNEWS

ഉമാ തോമസിനെ കാണാന്‍ പോലും ദിവ്യാ ഉണ്ണി തയ്യാറായില്ല; രൂക്ഷവിമര്‍ശനവുമായി ഗായത്രി വര്‍ഷ

തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എംഎല്‍എ ഉമാ തോമസിനെ കാണാന്‍ പോലും പരിപാടിയുടെ പ്രധാന നര്‍ത്തകിയായ ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വര്‍ഷ പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം.

സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യക്ക് മനസുണ്ടായില്ല. ആദ്യഘട്ടത്തില്‍ മാധ്യമങ്ങള്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു.

Signature-ad

അതിനിടെ നൃത്ത പരിപാടിയിലെ മുഖ്യ നര്‍ത്തകിയായിരുന്ന ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പൊലീസ് മൊഴിയെടുക്കാന്‍ തയ്യാറെടുക്കവേയായിരുന്നു മടക്കം.

Back to top button
error: