Feature
-
പാതി മയക്കം;രാത്രികാല ഡ്രൈവിംഗ് സൂക്ഷിക്കുക
എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്. ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കുക. പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റിൽ കൺമുൻപിൽ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, കാൽനട യാത്രകാർ, റോഡിന്റെ വശങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നു. വാഹനങ്ങൾ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കിൽ യാത്രക്കാരൻ ഏതു രീതിയിൽ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവർക്ക് ഉണ്ടായിരിക്കണം. അതായത് കൺമുൻപിൽ…
Read More » -
ഒരു മനുഷ്യന്റെ ജീവനുവേണ്ടി പാസഞ്ചർ ട്രെയിൻ 100 കിമി വേഗതയിൽ പാഞ്ഞ കഥ
ഒഡീഷയിൽ ഒന്നിന് പിറകെ ഒന്നായി മൂന്ന് ട്രെയിനുകൾ അപകടത്തിൽപ്പെട്ട് മുന്നൂറിനടുത്ത് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഇതാ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി പാസഞ്ചർ ട്രെയിൻ നൂറു കിലോമീറ്റർ വേഗതയിൽ പാഞ്ഞ കഥ.സംഭവം കേരളത്തിൽ തന്നെയാണ്. കുറ്റാക്കൂരിരുട്ടത്ത് റയിൽ പാളത്തിനരികെ എവിടെയോ ചോരവാർന്ന് മരണം കാത്തു കിടക്കുകയായിരുന്ന ഒരു യുവാവിന്റെ ജീവൻ രക്ഷിക്കാൻ കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചർ ആദ്യം വേഗംകുറച്ചത് മണിക്കൂറിൽ എൺപതു കിലോമീറ്ററിൽനിന്ന് ഇരുപതിലേക്ക്.ഒടുവിൽ എൻജിൻ കാബിനിലെ ടോർച്ച് വെളിച്ചം പാതയോരത്തു നിന്ന് കണ്ടെത്തിയ ആ ജീവനുമായി പറന്നത് ഇരുപതിൽ നിന്ന് നൂറുകിലോമീറ്റർ വേഗതയിൽ.. അവിശ്വസനീയമെന്ന് കരുതാവുന്ന ഒരു രക്ഷപെടുത്തലിന്റെ തീവണ്ടിക്കഥ ഇവിടെ തുടങ്ങുകയാണ്… കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിലെ ലോക്കോ പൈലറ്റുമാരായ കെ.ടി. ടോമിക്കും മുഹമ്മദ് ആസിനും നെഞ്ചിടിപ്പിന്റെ നിമിഷങ്ങളായിരുന്നു അത്. 100 കിലോമീറ്റർ വേഗത്തിലോടിയ മറ്റൊരു തീവണ്ടിയിൽനിന്ന് തെറിച്ചുവീണ പത്തൊമ്പതുകാരന്റെ രക്ഷകരായത് അവരായിരുന്നു.ഒപ്പം ഒരുപറ്റം സുമനസ്സുകളും. തിരുനെൽവേലി-ദാദർ സൂപ്പർഫാസ്റ്റിൽനിന്ന് രണ്ടു വർഷം മുൻപൊരു രാത്രിയിൽ തെറിച്ചുവീണ കണ്ണൂർ പട്ടാനുർ…
Read More » -
അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തില്‍ ഭക്ഷണം വാങ്ങാനെത്തിയ അച്ഛന് കിട്ടിയത് സ്വന്തം മകനെ! അമ്മയുടെ ദുരൂഹ മരണത്തില്‍ ജയിലിലായ അച്ഛനെ പത്തുവര്‍ഷത്തിന് ശേഷം തിരിച്ചറിഞ്ഞത് 13കാരന്‍
അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതിരണത്തിനിടെ അച്ഛനെ തിരിച്ചറിഞ്ഞ ഒരു മകൻറെ വാർത്തയാണ് ജാർഖണ്ഡിൽ നിന്നും പുറത്തുവരുന്നത്. ജാർഖണ്ഡിലെ രാംഗഡിലെ ഡിവൈൻ ഓംകാർ മിഷൻ എന്നു പേരുള്ള അനാഥാലയത്തിലാണ് ഈ അപൂർവ കൂടിക്കാഴ്ച നടന്നത്. അനാഥാലയത്തിൽ വളർന്ന ശിവം വർമ എന്ന പതിമൂന്നു വയസുകാരൻ പത്ത് വർഷത്തിന് ശേഷം അച്ഛൻ ടിങ്കു വർമയെ കണ്ടുമുട്ടുകയായിരുന്നു. 2013-ൽ ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവറായ ടിങ്കു വർമയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്ന് മൂന്ന് വയസുകാരനായിരുന്നു ശിവം. തുടർന്ന് ഒറ്റപ്പെട്ടുപോയ ശിവത്തെ അധികൃതർ അനാഥാലയത്തിന് കൈമാറുകയായിരുന്നു. അനാഥാലയത്തിന് കീഴിലുള്ള സ്‌കൂളിൽ എട്ടാം ക്ലാസിലാണ് ശിവം ഇപ്പോൾ പഠിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ടിങ്കു ജയിൽ മോചിതനായത്. പിന്നീട് ഓട്ടോറിക്ഷാ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുകയായിരുന്നു. അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തിൽ എത്തിയാണ് പലപ്പോഴും വിശപ്പടക്കാറുള്ളത്. ഇവിടെ ഭക്ഷണം വിളമ്പാൻ എത്തിയതായിരുന്നു ശിവം. ഇതിനിടയിൽ ഭക്ഷണത്തിനായി വരി നിൽക്കുന്ന ആൾക്ക് അച്ഛന്റെ…
Read More » -
രാജ്യം വിറങ്ങലിച്ച തീവണ്ടി ദുരന്തങ്ങൾ
ദില്ലി: ഒഡിഷയിൽ മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ നടുക്കത്തിൽ നിന്ന് രാജ്യം ഇനിയും കരകയറിയിട്ടില്ല. 288 പേരാണ് ഇന്നലെ നടന്ന അപകടത്തിൽ ഇതുവരെ മരണമടഞ്ഞത്. 56 പേർ ഇപ്പോഴും പരിക്കേറ്റ് അത്യാസന്ന നിലയിലാണ്. ഇവരടക്കം പുറമെ ആയിരത്തിലധികം പേർ പരിക്കേറ്റ് ചികിത്സയിലാണ്. ഇതാദ്യമായല്ല രാജ്യത്ത് ട്രെയിൻ അപകടം നടക്കുന്നത്. രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 1988 ജൂലൈ 8: കേരളത്തെ ദുരന്തക്കയത്തിലേക്ക് തള്ളിയിട്ട പെരുമൺ റെയിൽ ദുരന്തം നടന്നത് . അന്ന് 105 പേർ മരണമടഞ്ഞു. 1981 ജൂൺ 6: ബിഹാറിലെ ഭാഗമതി നദിയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞു. എത്ര പേർ മരിച്ചുവെന്ന് ഇതുവരെ കൃത്യമായി കണക്കാക്കിയിട്ടില്ല. മരണസംഖ്യ 500 മുതൽ 800 വരെയെന്നാണ് കണക്ക്. അതിശക്തമായ മഴ, ചുഴലിക്കാറ്റ് എന്നിവയാണ് അപകടകാരണമായി പറയുന്നത്. 1995 ഓഗസ്റ്റ് 20: ദില്ലിയിലേക്കുള്ള പുരുഷോത്തം എക്‌സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം നിർത്തിയിട്ട കാളിന്ദി എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി. രണ്ട് ട്രെയിനുകളിലുമായി 350 ലധികം…
Read More » -
കാർവാറിലെ കാഴ്ചകൾ
കാളി നദിയുടെയും അറബിക്കടലിന്റെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് ആകർഷണീയമായ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട കാർവാർ. ബാംഗ്ലൂരിൽ നിന്ന് 522 കിലോമീറ്റർ അകലെയാണ് കാർവാർ സ്ഥിതി ചെയ്യുന്നത്.നഗരത്തിലുള്ളവർക്ക് വാരാന്ത്യ യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്.ഒരു സൈഡ് കടലും മറുഭാഗം മഴക്കാടുകളാലും നിറഞ്ഞ കാർവാർ ബാംഗ്ലൂർ, ഗോവ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് റോഡ്, റയിൽ എന്നിവയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴയുടെ വിവിധ ഭാവങ്ങൾ കാണണോ, മഴക്കാടുകളുടെ നിഗൂഢമായ പച്ചപ്പിലേക്ക് ആഴ്ന്നിറങ്ങണോ അതുമല്ലെങ്കിൽ കടലിന്റെ വശ്യതയിൽ നീന്തിത്തുടിക്കണോ ..നേരെ വിട്ടോളൂ കാർവാറിലേക്ക്. ഡോൾഫിനുകളെ കാണാൻ ഇഷ്ടമാണെങ്കിൽ കാർവാർ ആണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം. വർഷം മുഴുവനും ഇവിടെ ഡോൾഫിനുകളെ കാണാൻ കഴിയും.ഒപ്പം ബോട്ടിൽ 45 മിനിറ്റ് അകലെയുള്ള കുറുംഗഡ് ദ്വീപ് സന്ദർശിക്കുകയും ചെയ്യാം. സ്‌നോർക്കലിംഗ്, കയാക്കിംഗ്, റിവർ റാഫ്റ്റിംഗ്, ബനാന ബോട്ട് സവാരി തുടങ്ങിയ ജല കായിക വിനോദങ്ങളിൽ ഏർപ്പെടാനും ഇവിടെ…
Read More » -
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങൾ
മഴയുടെ അടയാളങ്ങൾ ചേർന്നിരിക്കുന്ന ഇടങ്ങൾ സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.മഞ്ഞിൽ കുളിച്ച്, മഴയിൽ നനഞ്ഞിരിക്കുന്ന നാടുകൾ ഒരുപാട് കാണാനുണ്ടെങ്കിലും അതിൽ പ്രധാനപ്പെട്ട കുറച്ചിടങ്ങളുണ്ട്. നാടിന്റെ തനതായ ഭംഗി കൊണ്ട് ആകർഷിക്കുന്ന കുറച്ച് നാടുകൾ… വടക്കു കിഴക്കൻ ഇന്ത്യയിലെ ചിറാപുഞ്ചി മുതൽ ഇങ്ങ് കർണ്ണാടകയിലെ അഗുംബെ വരെയുള്ള സ്ഥലങ്ങൾ സഞ്ചാരികൾക്ക് നല്കുന്നത് മഴയുടെ കിടിലൻ കാഴ്ചകളാണ്… ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന 7 സ്ഥലങ്ങൾ 1. മൗസിൻറാം 2. ചിറാപുഞ്ചി 3. അഗുംബെ 4. മഹാബലേശ്വർ 5. പാസിഘട്ട് 6. അംബോലി 7. ഗാങ്ടോക്ക് മേഘങ്ങളുടെ വാസസ്ഥലം എന്ന് അര്‍ത്ഥം വരുന്ന മേഘാലയ ഇന്ത്യയില്‍ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ്.മഴക്കാലം ആകമ്പോഴെക്കും മേഘാലയ കൂടുതല്‍ സുന്ദരിയാകും.ഒരുപക്ഷേ, മേഘാലയയെ ലോകം മുഴുവന്‍ അറിയപ്പെടാന്‍ ഇടയാക്കുന്നതിന് ഒരു പ്രധാന കാരണം ഒരുകാലത്ത് അനുസ്യൂതമായി പെയ്തുകൊണ്ടിരുന്ന ചിറാപുഞ്ചിയെന്ന മഴനാടിന്റെ സാന്നിദ്ധ്യമാവാം. ഏതായാലും മഴയെ സ്നേഹിക്കുന്നവരെയും അല്ലാത്തവരെയും ചിറാപുഞ്ചി എന്നും വിസ്മയിപ്പിക്കും.എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്…
Read More » -
അവന് കാമഭ്രാന്ത്; ഒരാഴ്ച കൂടി കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ചത്തുപോകുമായിരുന്നു:നടി സംയുക്ത
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതും സോഷ്യല്‍മീഡിയയില്‍ വൈറലായതുമായ വിഷയമാണ് തമിഴ് സീരിയല്‍ താരങ്ങളും ദമ്ബതികളുമായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍. വിവാഹം കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ തന്നെ ഇരുവരും വേർപിരിയുകയായിരുന്നു.നിരവധി ആരാധകരുള്ള ജോഡിയുടെ വേര്‍പിരിയല്‍ പ്രേക്ഷകര്‍ക്കും അത്ഭുതമായിരുന്നു. ഇപ്പോഴിതാ വിഷ്ണുവുമായി രണ്ടാഴ്ചക്കുള്ളിൽ തന്നെ ബന്ധം വേർപ്പെടുത്താൻ ഇടയാക്കിയ കാര്യങ്ങളെപ്പറ്റി സംയുക്ത തുറന്നു പറഞ്ഞിരിക്കുകയാണ്.അവന് കാമഭ്രാന്താണ് എന്നാണ് സംയുക്ത ഒറ്റവാക്കിൽ ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. എസ്‌എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിഷ്ണുവില്‍ നിന്നും നേരിട്ട ലൈംഗീകപീഡനത്തെ കുറിച്ച് സംയുക്ത വെളിപ്പെടുത്തിയത്.സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയിലുള്ളതെന്നും പലതരം പോണ്‍വീഡിയോകള്‍ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാഗത്ത് അലര്‍ജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതല്‍ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തില്‍ പറയുന്നു. പ്രണയിച്ചിരുന്ന സമയത്ത് സിപ്പിക്കുള്‍ മുത്ത് സീരിയലിലെ കഥാപാത്രം പോലെ നല്ലവനായിരുന്നു വിഷ്ണുകാന്തെന്നും വിവാഹത്തോടെയാണ് അവനെ എനിക്ക്…
Read More » -
കൊച്ചാണ്ടിയെ ഓർക്കുമ്പോൾ
*ഏബ്രഹാം വറുഗീസ്* കുറച്ചു നാളുകൾക്കു ശേഷമായിരുന്നു കൊച്ചാണ്ടിയെ കാണുന്നത്.രാവിലെ ഞാൻ എഴുന്നേറ്റു വരുന്നതും കാത്ത് വീടിന്റെ മുമ്പിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു അയാൾ. എന്താ കൊച്ചാണ്ടി ഒന്നു വിളിക്കാമായിരുന്നില്ലേ എന്ന എന്റെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞതുമില്ല. മുമ്പ് കാലത്തും വൈകിട്ടുമെല്ലാം ‘പളയ പേപ്പർ ബുക്ക്.. ..’എന്നൊക്കെ വിളിച്ചുകൊണ്ട് തന്റെ പഴയ ഹീറോ സൈക്കിളിൽ ഞാൻ താമസിക്കുന്ന വീടിന്റെ മുമ്പിൽ കൂടിയൊക്കെ അയാൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ പോകാറുള്ളതായിരുന്നു.അതു കൂടാതെ എന്റെ പല ആവശ്യങ്ങൾക്കും ഞാൻ കൊച്ചാണ്ടിയെയാണ് ആശ്രയിച്ചുകൊണ്ടിരുന്നതും.വീടെല്ലാം കൂട്ടിവാരി തുടയ്ക്കുക, പെയിന്റടിക്കുക,മാർക്കറ്റിൽ നിന്ന് അല്ലറചില്ലറ സാധനങ്ങൾ വാങ്ങിപ്പിക്കുക.. അങ്ങനെ പലതും.സന്ധ്യയാൽപ്പിന്നെ അവനെ കിട്ടുകയില്ലെന്ന് എനിക്കറിയാം.ഏതെങ്കിലും മദ്യഷാപ്പിന്റെ മുമ്പിൽ കിടക്കുന്നുണ്ടാവും അവനപ്പോൾ.അതിനാൽ എനിക്കാവശ്യമുള്ളപ്പോഴെല്ലാം ഞാൻ രാവിലെ തന്നെ അവനെ പിടികൂടുമായിരുന്നു.അന്നു ഞാനും അവധിയെടുക്കും.പിന്നെ പണിയും കഥപറച്ചിലുമൊക്കെയായി ആ ദിവസം മുഴുവൻ ഞാനും കൊച്ചാണ്ടിയും കൂടി അവിടെ അടിച്ചുപൊളിക്കും. എന്റെ കോയമ്പത്തൂർ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളുമായിരുന്നു അങ്ങനെ കൊച്ചാണ്ടിയോടൊപ്പം ഇടയ്ക്കിടെ വീണുകിട്ടിയിരുന്ന ആ ദിവസങ്ങൾ.കാരണം കൊച്ചാണ്ടി…
Read More » -
ഭക്ഷണ-പാനീയങ്ങളില് നിന്ന് പഞ്ചസാര, അല്ലെങ്കില്‍ മധുരം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ഗുണം?
ഭക്ഷണ-പാനീയങ്ങളില് നിന്ന് പഞ്ചസാര, അല്ലെങ്കില്‍ മധുരം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് ഗുണം? എന്ത് മാറ്റമാണ് ഇത് ശരീരത്തില്‍ ഉണ്ടാക്കുക? പലര്‍ക്കും സത്യത്തില്‍ ഇതിന്‍റെ ഉത്തരം കൃത്യമായി അറിയില്ല എന്നതാണ് സത്യം. മധുരമെന്നത് പഞ്ചസാര മാത്രമല്ല. നാം കഴിക്കുന്ന പല ഭക്ഷണത്തിലും മധുരം അടങ്ങിയിട്ടുണ്ട്. പലഹാരങ്ങള്‍, സ്വീറ്റ്സ്, മറ്റ് പാനീയങ്ങള്‍ (ബോട്ടില്‍ഡ് ഡ്രിംഗ്സ്) മുതല്‍ പഴങ്ങളില്‍ വരെ മധുരമടങ്ങിയിട്ടുണ്ട്. ഇങ്ങനെ പല രീതിയില്‍ ശരീരത്തിലേക്ക് മധുരമെത്താം. മധുരത്തിലൂടെ ധാരാളം കലോറി ശരീരത്തിലെത്തുന്നുണ്ട്.ഇത് പൊണ്ണത്തടിക്ക് കാരണമാകും.ഇതിന് പുറമെ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യതയും കൂടുന്നു. ഹൃദയാരോഗ്യത്തെ ഭീഷണിയിലാക്കുന്നൊരു ഘടകമാണ് റിഫൈൻഡ് ഷുഗര്‍ അഥവാ പല ഭക്ഷണപദാര്‍ത്ഥങ്ങളിലും ചേര്‍ക്കുന്ന പ്രോസസ് ചെയ്ത മധുരം. മധുരം അധികമാകുമ്ബോള്‍ പ്രമേഹത്തിനൊപ്പം തന്നെ ബിപി, കൊളസ്ട്രോള്‍ സാധ്യതയും കൂടുന്നു. ഇവ ഹൃദയത്തെയാണ് പ്രതികൂലസാഹചര്യത്തിലാക്കുന്നത്. മധുരമൊഴിവാക്കുമ്ബോള്‍ പരോക്ഷമായി ഹൃദയവും സുരക്ഷിതമാകുന്നത് ഇങ്ങനെയാണ്. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മധുരമൊഴിവാക്കുന്നത് സഹായിക്കും. കാരണം മധുരം കാര്യമായ അളവില്‍ അകത്തെത്തുമ്ബോള്‍ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ബാധിക്കപ്പെടുന്നു.ഇത് ആകെ ആരോഗ്യത്തെയും…
Read More » -
മരണത്തെ തോൽപ്പിച്ച മനുഷ്യൻ
തൂക്കിലേറ്റപ്പെട്ട ആളുകള്‍ എല്ലാവരും മരിക്കണമെന്നില്ല.ജീവനും മരണവും തൂക്കുകയറിനോടു മത്സരിച്ചു മരണം തോറ്റുമടങ്ങിയ ചരിത്രങ്ങൾ ഏറെയുണ്ട്.അതിലൊന്നാണ് ഇത്.ഒടുവിൽ കോടതിക്കു പോലും വിധിവാചകം മാറ്റിയെഴുതേണ്ടി വന്നു എന്നത് ചരിത്രം. 1177 മുതൽ 1798 വരെ ലണ്ടനിലെ Tyburn Tree എന്ന സ്ഥലത്തായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പൊതുമധ്യത്തില്‍ തൂക്കികൊന്നിരുന്നത്.ഇവിടെയുള്ള Newgate Prison ഇങ്ങിനെ പൊതുമധ്യത്തില്‍ തൂക്കി കൊല്ലുന്നത് ഒരു ക്രൂരവിനോദം പോലെ ആഘോഷിച്ചിരുന്നു.ഇത് കാണുവാനും അന്ന് ധാരാളം ആളുകള്‍ കൂടുമായിരുന്നു. അവിടെ തൂക്കുമരണം വധിക്കപ്പെട്ട ആയിരങ്ങളിൽ ഒരാൾ വില്യം ഡ്യുവൽ എന്നയാളായിരുന്നു.ബലാത്സംഗം, കവർച്ച, കൊലപാതകം എന്നീ കുറ്റങ്ങൾക്ക് കുറ്റാരോപിതനായ 17 കാരനായ ഡ്യുവലിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 1740 നവംബറിലെ ഒരു അതികഠിനമായ ശൈത്യകാലദിനത്തിൽ, ആ യുവാവ് മറ്റ് നാല് പേർക്കൊപ്പം Tyburn Tree എന്ന സ്ഥലത്ത് തൂക്കിലേറ്റപ്പെട്ടു. ഏതാണ്ട് ഇരുപത്തിരണ്ട് മിനിറ്റോളം തൂക്കിലേറ്റിയ ശേഷം, അദ്ദേഹത്തിന്റെ ശരീരം കയറിൽ നിന്ന് വെട്ടിമാറ്റി, ഒരു കൂലിക്കുതിരവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു , അങ്ങിനെ തൂക്കിലേറ്റപ്പെട്ട ശവങ്ങള്‍ ഒക്കെ അടുത്തുള്ള…
Read More »