ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിൽ കാറിടിച്ചു ഗുരുതരമായ പരുക്കേറ്റ് 15 മാസമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്ന നിയമ വിദ്യാർഥിനി മരിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെയാണ് അമിത വേഗതയിൽ പാഞ്ഞു വന്ന കാർ വിദ്യാർത്ഥിനിയെ ഇടിച്ചു തെറിപ്പിച്ചത്. തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ വാണി സോമശേഖരൻ (24) ആണ് മരിച്ചത്. 2023 സെപ്റ്റംബർ 21നായിരുന്നു സംഭവം.
വീഴ്ചയിൽ തലച്ചോറിനു ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്നു അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീടു വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു. 3 മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കി പരിചരിക്കുകയായിരുന്നു. ഇന്നലെ (വെള്ളി) ഉച്ചയോടെയായിരുന്നു അന്ത്യം.
അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ് വാണി. സഹോദരൻ: വസുദേവ്.