മഴക്കാലമായാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് ബ്രേക്കിന്‍റെ കാര്യത്തിലാണെന്നു വാഹനവുമായി പരിചയിച്ചിട്ടുള്
ഓയിലിന്‍റെ അംശമൊക്കെയുള്ള റോഡില്‍ മഴ പെയ്യുന്നതോടെ തെന്നല്‍ സാധ്യതയേറും. അമിത സ്പീഡില്‍ വരുന്ന വാഹനങ്ങള്‍ സ്കിഡ് ചെയ്യാന്‍ സാധ്യതയേറെയാണ്.പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങള്‍.
വാഹനത്തിന്‍റെ ഇന്‍ഡിക്കേറ്ററുകള്‍ പ്രകാശിക്കുന്നുണ്ടോയെന്ന് മഴക്കാലത്തിനു മുന്‍പു തന്നെ പരിശോധിക്കണം. അതു തെളിഞ്ഞില്ലെങ്കില്‍ പിന്നാലെ പിന്നാലെ വരുന്ന വാഹനം ഇടിക്കാന്‍ സാധ്യതയേറെ.
വെള്ളം കയറിക്കിടക്കുന്ന വഴിയില്‍ക്കൂടി കഴിവതും യാത്ര ഒഴിവാക്കുക. യാത്ര ആരംഭിച്ചാല്‍ വളരെ ശ്രദ്ധിച്ചുപോവുക. പരിചയമില്ലാത്ത റോഡാണെങ്കില്‍ കുഴിയും വഴിയും തിറിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.
വാഹനങ്ങള്‍ പാഞ്ഞു പോവുമ്പോള്‍, സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ വെള്ളം തെറിച്ചു വീഴാതിരിക്കാന്‍ വഴിയില്‍ കല്ലെടുത്തു വയ്ക്കുന്നത് വ്യാപകമാണ്. വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.പക്ഷേ, ഡ്രൈവര്‍മാര്‍ വെള്ളം തെറിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബസ് ഡ്രൈവര്‍മാര്‍. നനഞ്ഞിറങ്ങിയ ജനത്തെ കുളിപ്പിച്ചു വിടരുത്.
മഴക്കാലത്തിനു മുന്‍പു തന്നെ വാഹനത്തിന്‍റെ ടയര്‍, ഇന്‍ഡിക്കേറ്ററുകള്‍, ബ്രേക്ക്, വൈപ്പറുകള്‍, ബാറ്ററി എന്നിവയൊക്കെ കൃത്യമായി പരിശോധിക്കുക.
ഓടുന്ന ബസിലും മറ്റും ചാടിക്കയറുന്നത് ഏതു കാലത്തും അപകടമാണെന്നിരിക്കെ മഴക്കാലത്ത് അതിനെപ്പറ്റി ചിന്തിക്കുക പോലുമരുത്. നനഞ്ഞു കിടക്കുന്ന റോഡില്‍നിന്ന് ഓടുന്ന ബസിലേക്കു ചാടിക്കയറുമ്പോള്‍ വീഴ്ച സംഭവിക്കാം.
മഴക്കാലത്ത് അമിത വേഗം ഒഴിവാക്കുക.ട്രാഫിക് നിയമങ്ങള്‍ക്ക് മഴയെന്നോ വെയിലെന്നോയുള്ള വ്യത്യാസമില്ല.നിയമങ്ങള്‍ ഒരിക്കലും തെറ്റിക്കരുത്.