Feature
-
കടലാസ് കപ്പില്‍ ഓണപ്പായസം കുടിക്കും മുന്‍പ്;പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ വിഷമുള്ളതാണ് പേപ്പര്‍ കപ്പുകൾ
പ്ലാസ്റ്റിക് കപ്പുകളുടെ ഉപയോഗം പരിസ്ഥിതിക്കും ജീവജാലങ്ങള്‍ക്കും ഒരുപോലെ ഹാനികരമായിരുന്നു. പരിസ്ഥിതി മലിനീകരണം വര്‍ധിച്ചപ്പോള്‍ അതിനൊരു പരിഹാരം എന്ന രീതിയിലാണ് കടലാസ് കപ്പുകള്‍ വ്യാപകമാകാൻ തുടങ്ങിയത്. മണ്ണിലും വെള്ളത്തിലും വേഗത്തില്‍ അലിയുമെന്നും പ്രകൃതിക്ക് ദോഷകരമല്ലെന്നുമായിരുന്നു പേപ്പര്‍ കപ്പുകളുടെ ഗുണമായി പറഞ്ഞിരുന്നത്.എന്നാലിതൊന്ന് വായിക്കുന്നത് നന്നായിരിക്കും. ഓണക്കാലമായതിനാല്‍ പായസം കുടിക്കാൻ പലരും പേപ്പര്‍ കപ്പുകളാണ് ഉപയോഗിക്കാറ്. എന്നാല്‍ കടലാസ് കപ്പില്‍ പേരിന് മാത്രമേ കടലാസ് ഉള്ളൂ എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ വിഷമുള്ളതാണ് പേപ്പര്‍ കപ്പുകളെന്ന് സ്വീഡനിലെ ഗോഥെൻബര്‍ഗ് സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പ്ലാസ്റ്റിക് കപ്പുകള്‍ പോലെ തന്നെ കടലാസ് കപ്പുകളും മണ്ണിലോ വെള്ളത്തിലോ അലിഞ്ഞു ചേരുന്നില്ലെന്നും ഇവർ പറയുന്നു. “ഞങ്ങള് കടലാസ് കപ്പുകളും പ്ലാസ്റ്റിക് കപ്പുകളും ഈര്‍പ്പമുള്ള മണ്ണിലും വെള്ളത്തിലും ഏതാനും ആഴ്ചകളോളം ഉപേക്ഷിച്ചു. ഇത് കൊതുകളുടെ ലാര്‍വകളുടെ വളര്‍ച്ചയെ അനുകൂലമാക്കി അതല്ലാതെ മറ്റൊരു പ്രയോജനവും അതുകൊണ്ട് ഉണ്ടായില്ല.” ഗോഥെൻബര്ഗ് സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര…
Read More » -
ഇന്ത്യ ചന്ദ്രനില്‍ വിജയക്കൊടി നാട്ടുമ്ബോള്‍ ആ ബിഷപ്പിനെയും വേലപ്പൻ നായരേയും ഓർക്കാതിരിക്കാൻ പറ്റില്ല !
തിരുവനന്തപുരം:ദശാബ്ദങ്ങള്‍ക്കിപ്പുറം ഇന്ത്യ ചന്ദ്രനില്‍ വിജയക്കൊടി നാട്ടുമ്ബോള്‍ ആ ബിഷപ്പിനെയും വേലപ്പൻ നായരേയും ഓർക്കാതിരിക്കുന്നതെങ്ങനെ ? ഇന്ത്യക്ക് അഭിമാനമായി ലോകത്തതിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഇന്ന് ഐഎസ്‌ആർഒ. റഷ്യ പരാജയപ്പെട്ടിടത്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യ നേട്ടം കൊയ്യുമ്ബോള്‍ ലോകത്തിന്റെ മുഴുവൻ കണ്ണും ഇന്ന് ഐഎസ്‌ആര്‍ഒയിലാണ്.എന്നാൽ ഇന്നത്തെ ഈ നേട്ടത്തിനും ആഘോഷങ്ങള്‍ക്കും ഏറെ കാലം മുൻപ് മറ്റൊരു ചിത്രവും ചരിത്രവുമായിരുന്നു ഇസ്രോയ്ക്ക് ഉണ്ടായിരുന്നത്.ഗൂഗിളിൽ സേർച്ച് ചെയ്താൽ ആ ചിത്രം ഇന്നും കാണാം. സൈക്കിളില്‍ തുമ്ബയിലെ വിക്ഷേപണ കേന്ദ്രത്തിലേക്ക് ആദ്യ റോക്കറ്റ് വിക്ഷേപണത്തിനായി റോക്കറ്റ് നോസ് കോണുമായി പോകുന്ന രണ്ട് പേര്‍. ഇന്നും ഐഎസ്‌ആര്‍ഒയുടെ ഓരോ നേട്ടത്തിലും ഓര്‍മ്മിക്കപ്പെടുന്ന ആദ്യകാലത്തെ വരച്ചിടുന്ന ആ ചിത്രത്തില്‍ നാം കാണുന്ന രണ്ട് പേര്‍ ആരാണ്? 1963 നവംബര്‍ 21-നായിരുന്നു തുമ്ബയില്‍ നിന്ന് ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത്. അന്നത്തെ റോക്കറ്റ് എൻജിനീയറായിരുന്ന സി ആര്‍ സത്യയും അസിസ്റ്റന്റ് വേലപ്പൻ നായരുമാണ് ആ അപൂര്‍വ്വ ദൃശ്യത്തിലെ രണ്ട് പേര്‍. ഫ്രഞ്ച് ഫോട്ടോഗ്രഫര്‍ ഹെൻട്രി കാര്‍ട്ടിയര്‍-ബ്രെസണ്‍…
Read More » -
ഓണത്തിന് റീചാർജ് ചെയ്താല്‍ ന്യൂ ഇയർ വരെ;അറിയാം ബിഎസ്എൻഎല്ലിന്റെ 397 രൂപയുടെ പ്ലാൻ
ബിഎസ്എൻഎൽ 397 രൂപയുടെ പ്ലാൻ: ഓണത്തിന് റീച്ചാര്‍ജ് ചെയ്താല്‍ ക്രിസ്മസും കഴിഞ്ഞ്, ന്യൂ ഇയർ വരെ വാലിഡിറ്റി ലഭിക്കും. 150 ദിവസ വാലിഡിറ്റിയോടൊപ്പം 30 ദിവസത്തേക്ക് 2ജിബി പ്രതിദിന ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്‌എംഎസും ലഭിക്കും. 30 ദിവസത്തിന് ശേഷമുള്ള കോളിങ്ങിനായി ഉപയോക്താക്കള്‍ക്ക് വോയിസ് കോളിങ് പ്ലാനുകള്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാവുന്നതാണ്.ഈ തുകയ്ക്ക് ഇത്രയും ദിവസം വാലിഡിറ്റി നല്‍കുന്ന പ്ലാനുകള്‍ മറ്റ് ടെലിക്കോം കമ്ബനികള്‍ നല്‍കുന്നതായി കാണാൻ സാധിക്കില്ല. സിം വാലിഡിറ്റി കുറഞ്ഞ തുകയ്ക്ക് ദീര്‍ഘനാളേയ്ക്ക് നിലനിര്‍ത്താൻ ആഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് ബിഎസ്‌എൻഎല്‍ ഒരു സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവര്‍ക്ക് ഈ പ്ലാൻ ഏറെ ലാഭകരമാണ്.
Read More » -
ഇതുവരെ വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ നടിമാര്‍
പ്രായം 30 കഴിഞ്ഞിട്ടും ഇതുവരെ വിവാഹം കഴിക്കാത്ത മലയാളത്തിലെ പ്രമുഖ നടിമാര്‍ ആരൊക്കെയാണെന്ന് നോക്കാം 1. ശോഭന മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. 52 വയസ്സാണ് താരത്തിന്റെ പ്രായം. ഇപ്പോഴും അവിവാഹിതയായി തുടരുന്നു. കൂട്ടിന് ഒരു മകളെ ദത്തെടുത്തിട്ടുണ്ട്. നാരായണി എന്നാണ് മകളുടെ പേര്. 2. ലക്ഷ്മി ഗോപാലസ്വാമി പ്രായത്തെ തോല്‍പ്പിക്കുന്ന സൗന്ദര്യത്തിലൂടെ ഞെട്ടിക്കുന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് പ്രായം 52 കഴിഞ്ഞു. ഇപ്പോഴും അവിവാഹിതയാണ്. മികച്ചൊരു നര്‍ത്തകി കൂടിയാണ് താരം. 3. ലക്ഷ്മി ശര്‍മ 37 വയസ്സാണ് ലക്ഷ്മി ശര്‍മയുടെ പ്രായം. തനിക്ക് വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും താല്‍പര്യമുണ്ടെന്ന് ലക്ഷ്മി പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ വിവാഹമൊന്നും ശരിയാകുന്നില്ലെന്ന വിഷമമാണ് താരത്തിനുള്ളത്. 4. റീനു മാത്യൂസ് ഇമ്മാനുവല്‍ എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് റീനു ശ്രദ്ധിക്കപ്പെട്ടത്. പ്രായം 41. എയര്‍ ഹോസ്റ്റസ് ആയി ജോലി ചെയ്തുകൊണ്ടിരിക്കുമ്ബോഴാണ് സിനിമയിലെത്തിയത്. അവിവാഹിതയാണ്. 5. രമ്യ നമ്ബീശന്‍ പ്രായം 36 കഴിഞ്ഞെങ്കിലും…
Read More » -
വളവും വേണ്ട, വെള്ളവും വേണ്ട; പത്ത് റംമ്പുട്ടാന്‍ മരമുണ്ടെങ്കിൽ ഒരു ലക്ഷം കൂടെപ്പോരും
നൂറു കണക്കിനു വര്‍ഷം മുൻപ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തതസമ്മര്‍ദത്തിനും മരുന്നായി ഉപയോഗിച്ചിരുന്ന ഒന്നാണ് റംമ്പുട്ടാന്‍ .ഇതിലടങ്ങിയിരിക്കുന്ന ഗാലിക് ആസിഡ് കാന്‍സറിനെ വരെ പ്രതിരോധിക്കുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന കോപ്പര്‍ ശ്വേത അരുണ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിക്കും. ഫോസ്ഫറസ് കിഡ്‌നിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ശരീരത്തിലെ കലകളുടെയും കോശങ്ങളുടെയും വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.ഇതിൽ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌സ് ശരീരത്തതിന് ഉന്മേഷം പകരുന്നതാണ് അയണിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളായ വിളര്‍ച്ച, ക്ഷീണം, ബോധക്ഷയം എന്നിവയെ ചെറുക്കാന്‍ റംമ്പുട്ടാനില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അയണ്‍ സഹായിക്കും. നാരുകള്‍ കൂടുതലുള്ളതും കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് ശമിപ്പിക്കും. വണ്ണം കുറയ്ക്കാനും റംമ്പൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ചര്‍മത്തിലെ ജലാംശം കാത്തുസൂക്ഷിക്കാനും ചര്‍മം കൂടുതല്‍ തിളങ്ങാനും മൃദുലമാകാനും ഇതു സഹായിക്കും. മുടി നന്നായി വളരാനും റംമ്പുട്ടാനെ ആശ്രയിക്കാം. ഇതിന്റെ ഇലകള്‍ നന്നായി അരച്ച് തലയില്‍ തേച്ചുപിടിപ്പിക്കാം. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി ഇടതൂര്‍ന്നു വളരാന്‍ ഇതു സഹായിക്കും. കേരളത്തിൽ അതിവേഗം പ്രചരിക്കുന്ന…
Read More » -
കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം നല്‍കും; ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പ്രധാനപ്പെട്ട പഴങ്ങളിലൊന്നാണ് മാതളം
ഗർഭകാലത്ത് പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് വളരെ പ്രധാനമാണ്.ചില ഭക്ഷണങ്ങള്‍ കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യം നല്‍കും.അത്തരത്തിൽ ഗർഭിണി നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട പഴങ്ങളിലൊന്നാണ് മാതളം. ഇതില്‍ വിറ്റാമിൻ എ, സി, ഡി, ബി-6, സോഡിയം, പൊട്ടാസ്യം, ഡയെറ്ററി ഫൈബര്‍, കാല്‍സ്യം മഗ്നീഷ്യം, അയേണ്‍ എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഗുണകരമാകുന്ന പോഷകങ്ങളാണ് ഇവ. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ഛര്‍ദ്ദിയും വിളര്‍ച്ചയും ഒരു പരിധി വരെ അകറ്റാം. രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മാതളം സഹായിക്കും.മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് പ്ലാസന്റയ്ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭകാലത്ത് ശരീര വേദനകള്‍ സാധാരണയാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് മാതളം. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ഗര്‍ഭകാലത്തുണ്ടാകുന്ന കാല്‍ വേദനയ്ക്കും നടുവേദനയ്ക്കുമെല്ലാം പരിഹാരമാണ്. മാത്രമല്ല, പൊട്ടാസ്യം ബിപി നിയന്ത്രിച്ചു നിര്‍ത്താനും നല്ലതാണ്. കുഞ്ഞിന്റെ ബുദ്ധി വികാസത്തിന് മാതള നാരകം ഏറെ നല്ലതാണ്. ഇത്…
Read More » -
ഒറ്റ യാത്രയിൽ 5 ഡാമുകൾ; പോകാം ഗവിയിലേക്ക്
ഗവി യാത്രയില്‍ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാല്‍ അത് കാട് തന്നെയാണ് എന്നാണ് ഉത്തരം.70 കിലോമീറ്ററിലധികം ദൂരം കാടിനുള്ളിലൂടെ കടന്നു പോകുന്ന യാത്രയില്‍ ഓരോ കോണിലും പുത്തൻ കാഴ്ചകളും യാത്രാനുഭവങ്ങളുമാണ് യാത്രക്കാരെ കാത്തിരിക്കുന്നത്.എന്നാല്‍ ഇതൊക്കെ കണ്ടുവരാം എന്നു പറഞ്ഞ് ചാടിയിറങ്ങിയാൽ അതു മുഴുവനായും ആസ്വദിക്കാൻ കഴിയണമെന്നുമില്ല. ഏതൊരു യാത്രയ്ക്കും തയ്യാറെടുക്കുന്നതു പോലെ തന്നെ ഗവി യാത്രയിലും എന്തൊക്കെ കാഴ്ചകളും ഏതൊക്കെ സ്ഥലങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. കാടും കാട്ടിലൂടെയുള്ള സഫാരിയും പത്തനംതിട്ടയിലെ വലുതും ചെറുതുമായ പല അണക്കെട്ടുകളും കണ്ടുള്ള യാത്രയാണ് ഗവിയിലേക്കുള്ള യാത്രയുടെ പ്രധാന ആകര്‍ഷണം. ഗവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ആങ്ങമൂഴിയിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നാണ്.ഇവിടുന്ന് നേരേ പോകുന്നത് നാല് കിലോമീറ്റര്‍ അകലെയുള്ള കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്കാണ്.അടുത്തത് മൂഴിയാർ ഡാമാണ്. ഇവിടെ നിന്നും മൂഴിയാര്‍ ഡാമിലേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്. 1. മൂഴിയാര്‍ ഡാം സീതത്തോട് വില്ലേജില്‍ മൂഴിയാർ നദിക്ക് കുറുകെയാണ് മൂഴിയാര്‍ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കെഎസ്‌ഇബിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ അണക്കെട്ട്…
Read More » -
കുമരകം കായലും പിന്നെ കരിമീനും കപ്പയും കള്ളും ! ഓണത്തിന് പോകാം കോട്ടയത്തേക്ക്
കോട്ടയത്തിന്റെ തനത് രുചികൾ ആസ്വദിക്കണമെങ്കിൽ ഷാപ്പിൽ തന്നെ പോകണം.ഇല്ലെങ്കിൽ കോട്ടയത്തു നിന്ന് പെണ്ണ് കെട്ടണം.മറ്റു വഴികൾ ഒന്നുംതന്നെ ഇല്ല.മീനച്ചിലാറിന്റെയും വേമ്പനാട് കായലിന്റെയും കുളിരും കുമരകത്തെ താമസവും ബോട്ട് യാത്രയും ഉൾപ്പടെയുള്ള കോട്ടയത്തിന്റെ രുചികൾ നമ്മുടെയൊക്കെ ഭാവനകൾക്കും അപ്പുറത്താണ്..! കോട്ടയത്തിന്റെ രുചികളിൽ തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനുമെല്ലാമുണ്ട്.കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച മീനും രാവിലെ, ഉച്ചയ്ക്ക് മോരുകാച്ചിയതും പയറു തോരനും മീൻ വറുത്തതും ഒരിത്തിരി അച്ചാറും കൂട്ടിയുള്ള ഊണും രാത്രിയിലെ കഞ്ഞികുടിയുമെല്ലാം കോട്ടയംകാർക്ക് ഇന്നും മാറ്റമില്ലാതെ തുടരുന്ന ശീലങ്ങളാണ്.എന്നാൽ കോട്ടയംകാരുടെ മാസ്റ്റർപീസ് എന്നു പറയുന്നത് കള്ളും കപ്പയും കരിമീനുമാണ്. തേങ്ങക്കൊത്തിട്ട് വരട്ടിയ ബീഫിന്റെ രുചിയും എരിവും കുറയുന്നതിന് മുന്നേ കുമരകത്തേക്ക് വച്ചുപിടിക്കണം.കോട്ടയത്തിന്റെ സ്വന്തം കരിമീൻ രുചിയറിയാൻ വേറെ എവിടെ പോകാനാണ്. കരിമീൻ പൊള്ളിച്ചതാണ് കോട്ടയംകാരുടെ മാസ്റ്റർപീസ്. വാട്ടിപൊതിഞ്ഞ വാഴയിലയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് മെല്ലെ വെന്ത് ആകമാനം മസാല പൊതിഞ്ഞ കരിമീന്റെ പ്രശസ്തി…
Read More » -
64 വിഭവങ്ങൾ ; ആറന്മുള വള്ളസദ്യ പോലൊരു സദ്യ ലോകത്തൊരിടത്തും കാണില്ല
കോഴഞ്ചേരി:ആറന്മുള വള്ളസദ്യ പോലൊരു സദ്യ ലോകത്തൊരിടത്തും കാണില്ല. വിളമ്പുന്നത് 64 വിഭവങ്ങൾ. പലവിധ ഉപ്പേരി മുതൽ മൂന്ന് നാല് കൂട്ടം പായസം വരെ. വിളമ്പുന്നത് കാണുമ്പോൾ തന്നെ കണ്ണും മനസും വയറും നിറയും. രണ്ട് ദിവസത്തെ അധ്വാനം തന്നെയാണ് ആറന്മുള വള്ള സദ്യ ഒരുക്കുക എന്നത്. കണ്ണും മനസും കയ്യും എല്ലാം ഒരുപോലെ ഒരേയിടത്ത് ചെന്നെത്തേണ്ടുന്ന അധ്വാനം. രാവിലെ ഒമ്പത് മണിക്ക് വിളക്ക് കൊളുത്തിക്കൊണ്ടാണ് സദ്യയ്ക്കുള്ള ഒരുക്കം. ആദ്യം വറുത്തെടുക്കുന്നത് ഉപ്പേരി.അത് തന്നെ പലവിധം – ഏത്തയ്ക്കാ ഉപ്പേരി, ചേനയുപ്പേരി, ചേമ്പ് ഉപ്പേരി – അങ്ങനെയങ്ങനെ അത് നീളുന്നു.പിന്നെ ശർക്കര വരട്ടി, എള്ളുണ്ട, ഉണ്ണിയപ്പം, അട.. അങ്ങനെ മറ്റൊരു കൂട്ടം. പിന്നെ അച്ചാറ് തയ്യാറാക്കാനുള്ള തയ്യാറെടുപ്പുകളാണ്. വെളുത്തുള്ളി അച്ചാർ, ഇഞ്ചി, നാരങ്ങ, അമ്പഴങ്ങ തുടങ്ങി അനേകം അച്ചാറുകളുടെ എരിവ് പാചകപ്പുര കീഴടക്കി കഴിഞ്ഞു.വൈകിട്ട് പച്ചടിയുടേയും കിച്ചടിയുടേയും മണമാണ് അടുക്കളയ്ക്ക്. പുളിശ്ശേരി അടക്കമുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ തിരക്കുകളിലേക്ക് പാചകക്കാർ തിരിഞ്ഞു കഴിഞ്ഞു. അതിന് ശേഷം…
Read More » -
യെല്ലപ്പട്ടി അഥവാ തമിഴ്നാട്ടിലെ’അവസാന ഗ്രാമം’
അതിമനോഹരമാണ് കേരളത്തിനും തമിഴ്നാടിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന യെല്ലപ്പട്ടി എന്ന ഗ്രാമം. മൂന്നാര്‍-വട്ടവട റോഡില്‍ കുണ്ടളയ്ക്കും ടോപ് സ്റ്റേഷനും ഇടയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. തമിഴില്‍ ‘അവസാന ഗ്രാമം’ എന്നാണ് ‘യെല്ലപ്പെട്ടി’ എന്ന വാക്കിനര്‍ത്ഥം.അതിമനോഹരമായ കാഴ്ചകളാല്‍ സമ്ബന്നമാണ് യെല്ലപ്പട്ടി.മൂന്നാര്‍ ടൗണില്‍നിന്ന് 35 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. തോട്ടം മേഖലയിലെ മറ്റ് സ്ഥലങ്ങളില്‍നിന്ന് വിപരീതമായി പച്ചക്കറി കൃഷികള്‍ കൊണ്ട് സമ്ബന്നമാണ് ഇവിടം. തേയിലത്തോട്ടങ്ങളുടെ നടുവിലായി തൊഴിലാളി ലയങ്ങളും വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും സര്‍ക്കാര്‍ സ്കൂളും കൃഷിയിടങ്ങളും അടങ്ങുന്നതാണ് ഈ ഗ്രാമം. ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, ബട്ടര്‍ബീൻസ് തുടങ്ങിയവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കാളകളെ ഉപയോഗിച്ച് പരമ്ബരാഗത രീതിയിലാണ് നിലം ഉഴുതുമറിക്കുന്നത്. വിനോദസഞ്ചാര മേഖലയിലും യെല്ലപ്പട്ടിക്ക് വലിയ പ്രാധാന്യമുണ്ട്. ടെന്റ് ക്യാമ്ബിങ്, ട്രക്കിങ്, റോക്ക് ക്ലൈമ്ബിങ് പോലെയുള്ള സാഹസിക വിനോദങ്ങള്‍ക്ക് ഇവിടം വളരെ പ്രശസ്തമാണ്. സ്വകാര്യ മേഖലയിലുള്ള നിരവധി ടെന്റ് ക്യാമ്ബുകള്‍ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചെറുപ്പക്കാരായ സഞ്ചാരികളാണ് കൂടുതലായും സാഹസിക വിനോദങ്ങള്‍ക്കായി ഇവിടെയെത്തുന്നത്. മൂന്നാറിലെത്തുന്ന വിനോദ…
Read More »