Lead News

  • ഐഎസ് തീവ്രവാദ കേസ്; വയനാട് സ്വദേശിക്ക് 5 വർഷം കഠിന തടവ്

    കൊച്ചി: ഐഎസ് തീവ്രവാദ കേസില്‍ വയനാട് സ്വദേശിയ്ക്ക് 5 വര്‍ഷം കഠിന തടവ്. കല്‍പ്പറ്റ സ്വദേശി നാഷിദുള്‍ ഹംസഫറിനെയാണ് കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചത്. നിലവില്‍ മൂന്ന് വര്‍ഷത്തിലധികമായി ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയ്ക്ക് 1 വര്‍ഷവും 10 മാസവും കഴിഞ്ഞാല്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതനാകാമെന്ന് കോടതി അറിയിച്ചു. കാസര്‍കോട് സ്വദേശികള്‍ക്കൊപ്പം ഐ എസ് തീവ്രവാദ സംഘടനയില്‍ ചേരുന്നതിന് വേണ്ടി നാഷിദുള്‍ അഫ്ഗാനിസ്ഥാനില്‍ എത്തുകയും സുരക്ഷാ സേനയുടെ പിടിയിലാകുകയുമായിരുന്നു. 2018 ല്‍ ഇന്ത്യയിലേക്ക് നാടുകടത്തിയപ്പോഴാണ് നാഷിദുളിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാഷിദുളിനൊപ്പം ഐ എസില്‍ ചേരാനായി പോയ മറ്റൊരു വയനാട് സ്വദേശി കേസില്‍ മാപ്പ് സാക്ഷിയായി.

    Read More »
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ

    പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 18കാരന്‍ അറസ്റ്റില്‍. ശ്രീകൃഷ്ണപുരം കുളക്കാട്ടുകുറിശി മുണ്ടൂര്‍ സ്വദേശി സുധീഷാണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇന്നലെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് വിവരം. പിന്നീടാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ കുടുംബം പൊലീസിനെ ബന്ധപ്പെട്ടു. പ്രതിയെ ഇന്നലെ രാത്രി 9.40 ഓടെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

    Read More »
  • യുഎഇ സുവർണ ജൂബിലി; അബുദാബി വിമാന ടിക്കറ്റിന് 50% ഇളവ്

    യുഎഇയുടെ സുവർണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിസ് എയർ അബുദാബി വിമാന ടിക്കറ്റിനു 50% ഇളവ് പ്രഖ്യാപിച്ചു. കൂടാതെ 50 പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭിക്കുന്ന ഫോട്ടോ മത്സരവും ആരംഭിച്ചു. വിസ്എയർ അബുദാബിയുടെ വെബ്സൈറ്റിലും മൊബൈൽ ആപ്പിലും നടക്കുന്ന ഫോട്ടോ മത്സരത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 50 പേർക്കാണ് ടിക്കറ്റ് ലഭിക്കുക. യുഎഇയുടെ പ്രമുഖ ലാൻഡ്മാർക്കിന്റെ ഫോട്ടോ എടുത്ത് #UAE50WithWIZZൽ പോസ്റ്റ് ചെയ്ത് Wizzair എന്ന് ടാഗ് ചെയ്യണം. മികച്ച ഫോട്ടോകൾ തിരഞ്ഞെടുത്ത് Wizz Air-ന്റെ സോഷ്യൽ മീഡിയ ചാനലുകളിൽ വീണ്ടും പോസ്റ്റ് ചെയ്യും. എയർലൈൻ സർവീസ് നടത്തുന്ന ഏതു സെക്ടറിലേക്കും 2022 മാർച്ച് 26 വരെ യാത്രചെയ്യാവുന്ന സൗജന്യ ടിക്കറ്റാണ് സമ്മാനം.

    Read More »
  • സേലത്ത് സിലിണ്ടർ പൊട്ടിത്തെറിച്ചു; മരണം മൂന്നായി, 12 വീടുകൾ തകർന്നു

    ചെന്നൈ: പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പത്മനാഭന്‍ എന്ന ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍, ഭാര്യ ദേവി എന്നിവരുടെ മരണമാണ് ഒടുവില്‍ സ്ഥിരീകരിച്ചത്. നേരത്തേ രാജലക്ഷ്മി(70) എന്ന സ്ത്രീയും മരിച്ചിരുന്നു. സേലം കരുങ്കല്‍പെട്ടിയിലാണ് ദാരുണമായ സംഭവം. രാവിലെ ആറരയോടെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് പത്മനാഭന്റെ വീട്ടിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ 11 പേര്‍ സേലം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികളടക്കം പരുക്കേറ്റവരെ ജില്ലാ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മൂന്നുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. 12 വീടുകള്‍ക്കു കാര്യമായ കേടുപാടുകളുണ്ട്.

    Read More »
  • ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍

    സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്. നിലവില്‍ ഒ.പി. സേവനങ്ങള്‍ സ്വീകരിക്കുന്നവരില്‍ വലിയൊരു ശതമാനം പേര്‍ക്കും തുടര്‍ ചികിത്സ വേണ്ടി വരും. തുടര്‍ ചികിത്സയ്ക്കായി വിദഗ്ധ ഡോക്ടറെ കാണാന്‍ വലിയ ആശുപത്രികളില്‍ വലിയ തിരക്കായിരിക്കും. ഇതിനൊരു പരിഹാരമായാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം നടപ്പിലാക്കുന്നത്. എല്ലാ ജില്ലകളിലും ഈ പദ്ധതി നടപ്പിലാക്കാന്‍ ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം വിജയകരമായി നടപ്പിലാക്കിയത്. മറ്റ് ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാന വ്യാപകമായി ഈ സേവനം ലഭ്യമാകും. ജില്ലയില്‍ ഒരു ഹബ്ബ് രൂപീകരിച്ചാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനം ഏകോപിപ്പിക്കുന്നത്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയേയാണ് ജില്ലകളിലെ ഹബ്ബുകളാക്കിയിരിക്കുന്നത്. ഇതുകൂടാതെ പലയിടത്തും സ്‌പെഷ്യലിസ്റ്റുകളെ റൊട്ടേഷന്‍ അടിസ്ഥാനത്തിലും…

    Read More »
  • ദത്ത് വിവാദം; കുഞ്ഞ് അനുപമയുടേത് തന്നെ, ഡിഎന്‍എ ഫലം പുറത്ത്‌

    തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ കുഞ്ഞ് അനുപമയുടേതു തന്നെയെന്ന് ഡിഎന്‍എ പരിശോധനാ ഫലം. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തിയ പരിശോധനയില്‍ കുഞ്ഞ് അനുമപയുടെയും അജിത്തിന്റേയും തന്നെയെന്ന് തെളിഞ്ഞു. മൂന്ന് തവണ ഡിഎന്‍എ സാമ്പിള്‍ ക്രോസ് മാച്ച് ചെയ്തപ്പോഴും മാതാവ് അനുപമയും പിതാവ് അജിത്തുമാണെന്ന് ഫലം ലഭിച്ചു. പരിശോധനാഫലം ഔദ്യോഗികമായി അനുപമയേയും അജിത്തിനേയും അറിയിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സിഡബ്ല്യുസി കോടതിയില്‍ സമര്‍പ്പിക്കും. അതേസമയം, ഫലം പോസിറ്റീവായതില്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. ഒരു വര്‍ഷത്തിലധികമായി ഈ വേദന അനുഭവിക്കുകയാണ്. ഫലം വന്നതോടെ വല്ലാത്ത ആശ്വാസമാണ്. ഫലം ഇതുവരെ കൈയ്യില്‍ കിട്ടിയിട്ടില്ല. ഔദ്യോഗികമായി ലഭിക്കാനായി കാത്തിരിക്കുകയാണെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കൈയ്യിലേക്ക് ലഭിക്കുമെന്നും എത്രയും വേഗം കാണാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

    Read More »
  • മാറാട് കൂട്ടക്കൊലക്കേസ്‌; രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

    കോഴിക്കോട്: മാറാട് കൂട്ടക്കൊലകേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സ്ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം രൂപ പിഴയും വിധിച്ചത്. കൊലപാതകം, മാരകായുധങ്ങളുമായി കലാപമുണ്ടാക്കുക തുടങ്ങിയവയാണ് നിസാമുദീനെതിരെ തെളിഞ്ഞ കുറ്റങ്ങള്‍. ഇരട്ട ജീവപര്യന്തം തടവിന് പുറമെ 56000 രൂപ പിഴയും നിസാമുദ്ദീന്‍ നല്‍കണം. സര്‍ക്കാരിനു വേണ്ടി സ്പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ ആര്‍ ആനന്ദ് ഹാജരായി. 2003 മേയ് 2 ന് ആയിരുന്നു ഒന്‍പത് പേര്‍ മരിച്ച മാറാട് കലാപം.

    Read More »
  • ഷൊർണ്ണൂരിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ തീ കൊളുത്തി

    ഷൊര്‍ണ്ണൂര്‍: മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി. പാലക്കാട് ഷൊര്‍ണ്ണൂരില്‍ കൂനത്തറ പാലയ്ക്കല്‍ സ്വദേശി രശ്മിയെയാണ് ഭര്‍ത്താവ് ഹേമചന്ദ്രന്‍ പൊളളലേല്‍പ്പിച്ചത്. ശരീരത്തില്‍ 50 ശതമാനം പൊള്ളലേറ്റ രശ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്. അതേസമയം, തീ കൊളുത്തുന്നതിനിടയില്‍ ഭര്‍ത്താവ് ഹേമചന്ദ്രന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇയാളും ചികിത്സയിലാണ്. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തി ഹേമചന്ദ്രന്‍ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഇന്നലെയും പ്രശ്‌നങ്ങളുണ്ടായി. പേടിപ്പിക്കാനായി ശരീരത്തിലേക്ക് മണ്ണെണ്ണ ഒഴിച്ച രശ്മിയെ, ഹേമചന്ദ്രന്‍ തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

    Read More »
  • പെട്രോളിനെക്കാൾ വേഗത്തിൽ കുതിക്കുന്ന തക്കാളി വില

    തക്കാളിയുടെ ഇന്നത്തെ വിപണി വില 110 – 120…. അതായത് ഒരു തക്കാളിക്ക് ഏകദേശം പത്തു രൂപ മുതല്‍ പന്ത്രണ്ടു രൂപ വരെ… അയൽ സംസ്ഥാനങ്ങളിലെ മഴയാണ് തക്കാളിക്ക് ഇത്ര വില ഉയരാൻ കാരണം.തക്കാളിക്കു മാത്രമല്ല മറ്റെല്ലാ പച്ചക്കറികളുടെയും അവസ്ഥ ഇതുതന്നെ.മനസ്സുവച്ചാൽ വീടുകളുടെ മട്ടുപ്പാവിലോ മുറ്റത്തോ നമുക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കാവുന്നതേയുള്ളൂ. വീട്ടാവശ്യത്തിനുള്ള പച്ചക്കറികളുടെ നല്ലൊരുഭാഗം മട്ടുപ്പാവിലെ കൃഷിയിലൂടെ വിളയിച്ചെടുക്കാന്‍ സാധിക്കും. ടെറസ്സില്‍ പച്ചക്കറി വളര്‍ത്തുന്നതിനായി പ്ലാസ്റ്റിക്ചാക്ക്, മണ്‍ചട്ടി, പ്ലാസ്റ്റിക് ചട്ടി, ഗ്രോ ബാഗ് തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. മേല്‍മണ്ണ്, മണല്‍, ഉണക്കിപ്പൊടിച്ച ചാണകം എന്നിവ തുല്യ അളവില്‍ ചേര്‍ത്ത് നടീല്‍മിശ്രിതം തയ്യാറാക്കാം. ഇത് ചാക്കുകളിലും ചട്ടികളിലും മുക്കാല്‍ഭാഗം വരെ നിറച്ച് പച്ചക്കറി കൃഷിചെയ്യാം. ചകിരിച്ചോറ് കമ്പോസ്റ്റ്, ചെറിയ കഷ്ണങ്ങളാക്കിയ തൊണ്ട് എന്നിവ മണ്ണ്മിശ്രിതത്തില്‍ ചേര്‍ത്താല്‍ ജലാംശം പിടിച്ചുനിര്‍ത്താം. അതോടൊപ്പം നടീല്‍ മാധ്യമത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യാം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലമാണ് പച്ചക്കറികൃഷിക്ക് ഉത്തമം. ടെറസിൽ ഇതാവോളം ലഭിക്കുമെന്നതിനാൽ നല്ല രീതിയിൽ…

    Read More »
  • അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 7 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

    അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 25-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. 26-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്. 27-11-2021: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ…

    Read More »
Back to top button
error: