Lead News

  • ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് വനിത എസ്ഐക്ക് ഗുരുതര പരിക്ക്.

    തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞ് വനിത എസ്ഐക്ക് ഗുരുതര പരിക്ക്. വെഞ്ഞാറമൂട് സ്റ്റേഷനിലെ വനിത എസ്ഐ ശ്യാമകുമാരിക്കാണു പരിക്കേറ്റത്. രാവിലെ വെഞ്ഞാറമൂട് സിന്ധു തിയറ്റർ ജംഗ്ഷനിലായിരുന്നു അപകടം.

    Read More »
  • മുല്ലപ്പെരിയാർ അണക്കെട്ടിന്റെ 2 ഷട്ടറുകൾ അടച്ചു

    ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ അടച്ചു. ഇപ്പോള്‍ 5 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്. നിലവില്‍ 141.50 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. കനത്തമഴയെ തുടര്‍ന്ന് ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്നലെ രാത്രിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 7 ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നത്. ഏഴ് ഷട്ടറുകളില്‍ മൂന്നെണ്ണം അറുപതും നാലെണ്ണം മുപ്പത് സെന്റി മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. സെക്കന്റില്‍ 3949 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കി വിട്ടത്. ഇതേ തുടര്‍ന്ന് പെരിയാര്‍ നദിയിലെ ജലനിരപ്പ് രണ്ടടിയിലധികം ഉയര്‍ന്നു. മതിയായ മുന്നറിയിപ്പ് ഇല്ലാതെ ഷട്ടര്‍ തുറന്ന് തീരദേശവാസികളെ ആശങ്കയിലാക്കി. അതേസമയം, മഴ കനത്തതോടെ ആളിയാറില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി. ആളിയാര്‍ ഡാമില്‍ 11 ഷട്ടറുകള്‍ 21 സെന്റി മീറ്റര്‍ വീതമാണ് ഉയര്‍ത്തിയതെന്ന് പറമ്പിക്കുളം -ആളിയാര്‍ സബ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. നീരൊഴുക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

    Read More »
  • മോഫിയയുടെ മരണം; ഭര്‍ത്താവും ബന്ധുക്കളും കസ്റ്റഡിയില്‍

    കൊച്ചി: ആലുവയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍. കോതമംഗലത്തെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഭര്‍ത്താവ് സുഹൈല്‍, ഭര്‍ത്താവിന്റെ അച്ഛന്‍, അമ്മ എന്നിവരെ അര്‍ധരാത്രിയോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ആലുവ സിഐ അവഹേളിച്ചെന്ന കുടുംബത്തിന്റെ ആരോപണത്തെ തുടര്‍ന്ന് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത കമ്മീഷനും, റൂറല്‍ എസ്പിയും ആവശ്യപ്പെട്ടിരുന്നു. ഗാര്‍ഹികപീഡനത്തെത്തുടര്‍ന്നാണ് എടയപ്പുറം കക്കാട്ടില്‍ വീട്ടില്‍ മോഫിയാ പര്‍വീന്‍ എന്ന എല്‍എല്‍ബി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പില്‍ സ്ഥലം സിഐ സുധീറിനും ഭര്‍തൃകുടുംബത്തിനും ഭര്‍ത്താവിനുമെതിരെ മോഫിയ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. മോഫിയയുടെയും സുഹൈലിന്റെയും പ്രണയവിവാഹമായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൂടുതല്‍ സ്ത്രീധനം വേണമെന്ന് പറഞ്ഞ് മോഫിയയെയും കുടുംബത്തെയും ഭര്‍തൃവീട്ടുകാര്‍ ബുദ്ധിമുട്ടിച്ച് തുടങ്ങി. ഇതോടെ സുഹൈലിനെതിരെ മോഫിയ ഒരു മാസം മുമ്പ് ആലുവ റൂറല്‍ എസ് പിക്ക് പരാതി നല്‍കി. ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും വന്‍ തുക…

    Read More »
  • കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികൾക്ക് മുൻഗണനയും മാനസിക പരിഗണനയും നൽകണം: ആരോഗ്യമന്ത്രി

    തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്ര ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാൻ മുൻഗണന നൽകണമെന്ന് സെന്‍ട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയോട് (കാര) ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തി മുൻഗണന നൽകണം. കാരായിൽ റജിസ്റ്റർ ചെയ്താൽ രാജ്യത്ത് എവിടെനിന്നും ദത്തെടുക്കാം. അവർക്ക് ആ അവസരം നഷ്ടമാകരുത്. മാത്രമല്ല, മാനസിക പരിഗണനയും ലഭിക്കണം. കുഞ്ഞിനെ ആന്ധ്രയിൽനിന്ന് കൊണ്ടുവരുമ്പോൾ തന്നെ ഇതിനുള്ള നടപടി തുടങ്ങിയിരുന്നതായി മന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ആന്ധ്രയിലെ ദമ്പതികളുമായി നേരിട്ടു സംസാരിച്ചിട്ടില്ല. അവർ താമസിക്കുന്ന ജില്ലയിലെ കലക്ടറുമായും സിഡബ്യുസി അധികൃതരുമായുമാണ് സംസാരിച്ചത്. പ്രാദേശിക ഭാഷ മാത്രം അറിയുന്ന ദമ്പതികളോട് ദ്വിഭാഷയിലാണ്‌ സംസാരിച്ചത്. അതേസമയം,അവിഷയത്തിൽ സമയോചിതമായി ഇടപെടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വിഷയം അറിഞ്ഞയുടനെ സർക്കാർ നിയമോപദേശം തെടി. കേസിൽ കക്ഷിയല്ലാഞ്ഞിട്ടും ഒരു ഉത്തരവാദിത്തമുള്ള സർക്കാരെന്ന നിലയിൽ വിവരങ്ങൾ കോടതിയെ അറിയിച്ചു.

    Read More »
  • വിട്ടുപോരാന്‍ വിഷമം; അനുപമയും അജിത്തും കുഞ്ഞിനെ കണ്ടു

    തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവായതിന് പിന്നാലെ അനുപമയും അജിത്തും കുഞ്ഞിനെ ശിശുഭവനിലെത്തി കണ്ടു. കുഞ്ഞിനെ കണ്ടതിൽ സന്തോഷമെന്ന് അനുപമ പറഞ്ഞു. 35 മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇടറുന്ന വാക്കുകളോടെയാണ് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചത്. കുഞ്ഞ് സുഖമായി ഇരിക്കുന്നു. എന്നാലും ഇവിടെ ഉപേക്ഷിച്ച് പോകാനാവില്ലല്ലോ എന്നും അനുപമ പറഞ്ഞു. അതേസമയം, അനുപമയ്ക്കൊപ്പമായിരുന്നു സർക്കാറെന്നും വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. കുഞ്ഞ് അനുപമയുടെത് എന്ന് ഉറപ്പാകുമ്പോഴും അനധികൃത ദത്തിന് കൂട്ട് നിന്നവർക്കെതിരെ എന്ത് നടപടിയെടുക്കും എന്നതാണ് പ്രധാനം. ദത്ത് നൽകലിൽ ഒരു വീഴ്ചയും ഉണ്ടായില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം. എന്നാൽ, അനധികൃത ദത്ത് ഉന്നയിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ് അനുപമ. തന്നിൽ നിന്നും കുഞ്ഞിനെ മാറ്റിയവർക്കും അതിന് കൂട്ടുനിന്നവർക്കുമെതിരെ നടപടി സ്വീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

    Read More »
  • പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജൻമാർക്കെതിരെ പ്രാവാസി ക്ഷേമ ബോർഡ്

    കേരള പ്രാവാസി ക്ഷേമ നിധിയിൽ പ്രവാസികൾക്ക് അംഗത്വം എടുത്തു നല്കാം എന്ന വ്യാജ പ്രചരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ ക്ഷേമ ബോർഡ്. ക്ഷേമ നിധിയിൽ അർഹരായ പ്രവാസി കേരളീയർക്ക് ഓൺലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pravasikerala.org മുഖേന ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈൻ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം നിലനിർത്തിയിട്ടുണ്ടെന്ന് ബോർഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. അംഗത്വത്തിനായുള്ള രജിസ്‌ട്രേഷൻ ഫീസ് 200 രൂപ മാത്രമാണ്. ഒമാനിൽ പ്രവർത്തിക്കുന്ന ഗ്ലോബൽ മണി എക്‌സ്‌ചേഞ്ച്, മലപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി ലിമിറ്റഡ്, (കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം നമ്പർ: 4455, മലപ്പുറം) എന്നീ സ്ഥാപനങ്ങൾ മാത്രമാണ് അർഹതയുള്ളവർക്ക് പ്രവാസി ക്ഷേമനിധി അംഗത്വം ബോർഡിന്റെ ഓൺലൈൻ സംവിധാനം വഴി നൽകാൻ അധികാരപ്പെടുത്തിയിട്ടുള്ള അംഗീകൃത സ്ഥാപനങ്ങൾ. എന്നാൽ ക്ഷേമ നിധി അംഗത്വം എടുത്തുനൽകാമെന്ന പരസ്യപ്രചാരണം നടത്തി ചില…

    Read More »
  • സംസ്ഥാനത്ത് ഇന്ന് 4,972 പുതിയ കോവിഡ് കേസുകള്‍; 57 മരണം

    സംസ്ഥാനത്ത് ഇന്ന് 4,972 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,265 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,581 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,79,531 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5050 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 376 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 52,710 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…

    Read More »
  • ദത്ത് വിവാദം; അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി

    തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അമ്മ അനുപമയ്ക്ക് കുട്ടിയെ കാണാന്‍ അനുമതി. ഡിഎന്‍എ പരിശോധനാ ഫലം പോസിറ്റിവായ സാഹചര്യത്തിലാണ് അനുപമയ്ക്ക് കുഞ്ഞിനെ കാണാനായി ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അനുമതി നല്‍കിയത്. നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സമരപ്പന്തലില്‍ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുന്ന ശിശുഭവനിലേക്ക് പോയാണ് കുഞ്ഞിനെ അനുപമ കാണുക. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ആന്ധ്രയില്‍ നിന്ന് കേരളത്തിലെത്തിച്ച കുഞ്ഞ് അനുപമയുടെയും അജിത്തിന്റെയും മകനെന്ന് വ്യക്ത്യക്തമായത്. ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറിയ ഫലം സി ഡബ്ല്യു സി കോടതിയില്‍ സമര്‍പ്പിക്കും. ഇന്നലെ രാജീവ് ഗാന്ധി സാങ്കേതികകേന്ദ്രത്തിലെത്തിയാണ് അനുപമയും അജിത്തും സാമ്ബിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്ബിള്‍ നേരത്തെ തന്നെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്ബിള്‍ ശേഖരിച്ചത്. നിലവില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലം സമരം തുടരുന്ന അനുപയും അജിത്തും കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ ആരോപണ വിധേയര്‍ക്കെതിരെ നടപടിയുണ്ടാകുന്നതുവരെ സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിയായ സന്തോഷമുണ്ട്. ഒരു വര്‍ഷത്തെ…

    Read More »
  • അനുപമയെ തെരുവിൽ ഇറക്കിയത് ഭരണകൂടം: കെ.കെ.രമ

    തന്റെ കുഞ്ഞിനു വേണ്ടി ഒരമ്മയ്ക്ക് തെരുവിൽ വന്നു കിടക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഭരണകൂടമാണെന്ന് ആർഎംപി നേതാവും വടകര മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയുമായ കെ.കെ.രമ. മുഖ്യമന്ത്രി ചെയർമാനായ ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റിയിലെ ആളുകളാണ് അനുപമക്ക് ഈ ഗതി വരുത്തിയത്.ഇത്തരത്തിൽ ഒരു സമരം ഇന്ത്യയിൽ ഇതാദ്യമായാണെന്നും കെ.കെ. രമ മാധ്യമങ്ങളോട് വ്യക്തമാക്കി. ​കു​ഞ്ഞ് അനുപമയുടേതാണെന്ന് തിരുവനന്തപുരം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞ്, അനുപമ, ഭർത്താവ് അ​ജി​ത്കു​മാ​ർ എന്നീ മൂന്നു പേരുടെയും ഡി.എൻ.എ ഫലം പോസിറ്റീവ് ആണ്. കുഞ്ഞിനെ കാണാൻ അനുപമക്ക് ചൈ​ൽ​ഡ് വെ​ൽ​​ഫെയ​ർ ക​മ്മി​റ്റി അനുമതി നൽകി. ഇതേതുടർന്ന് കു​​ന്നു​​കു​​ഴി​​യി​​ലെ നി​​ർ​​മ​​ല ശിശു ഭവനിലെത്തി കുഞ്ഞിനെ കണ്ടു. പ്രസവിച്ച് മൂന്നാംനാൾ മാറ്റപ്പെട്ട കുഞ്ഞിനെ ഒരു വർഷത്തിന് ശേഷമാണ് അനുപമ കാണുന്നത്.

    Read More »
  • കണ്ണൂര്‍ വിമാനത്താവള സുരക്ഷ; മോക്ഡ്രില്‍ നടത്തി

    കണ്ണൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനം, അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടേണ്ട വിധം തുടങ്ങിയവ വിലയിരുത്തുന്നതിനായി മോക്ഡ്രില്‍ നടത്തി. വിമാനം തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയാല്‍ എന്തൊക്കെ ചെയ്യണമെന്നത് സംബന്ധിച്ചായിരുന്നു മോക് ഡ്രില്‍. രാവിലെ പത്തരയോടെ ആരംഭിച്ച മോക്ഡ്രില്‍ ഒരു മണിക്കൂര്‍ നീണ്ടു. യാത്രാ ബസിനെ ഗോ എയര്‍ വിമാനമെന്ന് സങ്കല്‍പ്പിച്ചായിരുന്നു ഡ്രില്‍. എഐഎഎസ്എല്‍ ജീവനക്കാര്‍ വിമാനയാത്രക്കാരായി. എടിസി ഓഫീസര്‍മാര്‍ വൈമാനികരും സിഐഎസ്എഫ് ഭടന്മാര്‍ വേഷം മാറി ‘ഭീകരരു’മായി. ബന്ദികളായവരുടെ ബന്ധുക്കളായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാര്‍ വേഷമിട്ടു. എഐഎസ്എല്‍ ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരായി. എയറോഡ്രോം കമ്മറ്റി, ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ പൊലീസ് മേധാവി, കിയാല്‍ സിഇഒ എന്നിവരും, ഐ.ബി, കസ്റ്റംസ്, ഏഴിമല നാവിക സേനാ വിഭാഗം, എമിഗ്രേഷന്‍ തുടങ്ങിയവയും മോക്ഡ്രില്ലിന്റെ ഭാഗമായി. ഓരോ സമയത്തും കൈക്കൊള്ളേണ്ട നടപടികള്‍ രീതികളുസരിച്ച് ഇവര്‍ നിര്‍വ്വഹിച്ചു. ഒടുവില്‍ മോക്ഡ്രില്‍ സംബന്ധിച്ച വിവിധ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍…

    Read More »
Back to top button
error: