Lead News

  • ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി; പോലീസ് സുരക്ഷ ശക്തിപ്പെടുത്തി

    മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും എം.പിയുമായ ഗൗതം ഗംഭീറിന് ഐ.എസ് ഭീകരരുടെ വധഭീഷണി. ചൊവ്വാഴ്ച്ച രാത്രിയാണ് ഇ-മെയിലില്‍ വധഭീഷണി വന്നത്. ഐ.എസ്.ഐ.എസ് കശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി. ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 2019-ല്‍ അദ്ദേഹം കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

    Read More »
  • കോവിഡിന്‍റെ മൂന്നാംവരവ് യൂറോപ്പിനെ വിറപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന,lakshangalകോവിഡിന്‍റെ മൂന്നാംവരവ് യൂറോപ്പിനെ വിറപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന, ലക്ഷങ്ങൾ മരിച്ചു വീണേക്കാം

    കോപൻഹേഗൻ: കോവിഡിന്‍റെ മൂന്നാംവരവ് യൂറോപ്പിനെ വിറപ്പിക്കുമെന്നു ലോകാരോഗ്യ സംഘടന. ഇപ്പോഴത്തെ സ്ഫോടനാത്മകമായ സ്ഥിതി തുടർന്നാൽ ഈ ശൈത്യ കാലത്തു ലക്ഷക്കണക്കിന് ആളുകൾക്കു ജീവൻ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും സംഘടന മുന്നറിയിപ്പ് നൽകി. കോവിഡ് അതിവേഗം വ്യാപിക്കുന്നതു കണക്കിലെടുത്തു പല യൂറോപ്യൻ രാജ്യങ്ങളും ഇതിനകം കർശനമായ നിയന്ത്രണങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. ഇന്‍റൻസീവ് കെയർ യൂണിറ്റുകളിൽ കടുത്ത പ്രതിസന്ധിയുണ്ടായേക്കാം. ഇപ്പോൾ മുതൽ 2022 മാർച്ച് വരെയുള്ള ശൈത്യ കാലത്ത് വൻ ദുരന്തമാണ് പ്രതീക്ഷിക്കേണ്ടത്. കോവിഡ് വ്യാപനം രൂക്ഷമായ 53 രാജ്യങ്ങളിൽ 49ലും ആശങ്കാജനകമാണ് സാഹചര്യം. 15 ലക്ഷത്തോളം പേരാണ് ഇതിനകം യൂറോപ്പിൽ കോവിഡ് ബാധിച്ചു മരിച്ചിട്ടുള്ളത്. ഇന്നത്തെ സ്ഥിതിയിൽ കോവിഡ് ആളിക്കത്തിയാൽ മരണ സംഖ്യ 22 ലക്ഷമായി ഉയരാൻ സാധ്യതയുണ്ട്. ഇപ്പോൾത്തന്നെ മധ്യേഷ്യയിലെയും യൂറോപ്പിലെയും പ്രധാന മരണ കാരണം കോവിഡ് -19 ആയി മാറിയിട്ടുണ്ട്. ഡെൽറ്റാ വൈറസ് വകഭേദമാണ് യൂറോപ്പിൽ ഭീതിപടർത്തിയിരിക്കുന്നത്. മാസ്ക്, ശാരീരികാകലം പാലിക്കൽ എന്നിവയിൽനിന്നു പിന്നോട്ടുപോയതു രോഗം പടരാൻ വലിയ സാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്.…

    Read More »
  • ദത്തുവിവാദ കേസില്‍ ഗുരുതര പിഴവ്; റിപ്പോര്‍ട്ടിലെ ഒരു ഭാഗം മായിച്ച് കളഞ്ഞു

    തിരുവനന്തപുരം: ദത്തുവിവാദ കേസില്‍ ഗുരുതര പിഴവ് സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. വനിതാ ശിശുവികസന ഡയറക്ടര്‍ ടി.വി.അനുപമയുടേതാണ് റിപ്പോര്‍ട്ട്. ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിലെ ഒരുഭാഗം മായ്ച്ചുകളഞ്ഞുവെന്നും ദത്ത് തടയാന്‍ സിഡബ്ല്യുസി ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ദത്തുമായി ബന്ധപ്പെട്ട കാര്യം സിഡബ്ല്യുസി പൊലീസിനെ അറിയിച്ചില്ല. അനുപമ എസ്.ചന്ദ്രന്റെ പരാതി ലഭിച്ചിട്ടും സിഡബ്ല്യുസി ദത്ത് നടപടികളുമായി മുന്നോട്ടുപോയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് മന്ത്രി വീണാ ജോര്‍ജിന് കൈമാറും.

    Read More »
  • ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു

    പാലക്കാട്: ആളിയാര്‍ ഡാമിന്റെ 11 ഷട്ടറുകളും തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. ഓരോ ഷട്ടറും 12 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 4,000 ഘന അടി വെള്ളമാണ് ഒരേസമയം പുറത്തേക്ക് ഒഴുക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ രാത്രിയോടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിറ്റൂര്‍ പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പാലക്കാട് ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കി.

    Read More »
  • പിതാവ് ലൈംഗികമായി പീഡിപ്പിച്ചു; മകളുടെ സഹപാഠികൾ വീട്ടിൽക്കയറി വെട്ടിക്കൊന്നു

    ബെംഗളൂരു: ബിഹാര്‍ സ്വദേശിയെ മകളുടെ സഹപാഠികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാര്‍ഷിക സര്‍വകലാശാല ജികെവികെ ക്യാംപസില്‍ സെക്യൂരിറ്റി ജീവനക്കാരനായ ദീപക് കുമാര്‍ സിങ്ങിനെ (46) തിങ്കളാഴ്ച രാവിലെയാണ് സംഘം കൊലപ്പെടുത്തിയത്. പെണ്‍കുട്ടി ഉള്‍പ്പെടെ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാളെക്കൂടി പിടികൂടാനുണ്ട്. പിതാവില്‍ നിന്നുള്ള ലൈംഗിക പീഡനം സഹിക്കവയ്യാതെ, സഹപാഠികളായ ആണ്‍കുട്ടികളെ വിളിച്ചു വരുത്തുകയായിരുന്നുവെന്നു കോളജ് വിദ്യാര്‍ഥിനിയായ മകള്‍ വെളിപ്പെടുത്തി. ദീപക്കിനു 2 ഭാര്യമാരുണ്ട്. ആദ്യ ഭാര്യ ബിഹാറിലാണ്. കലബുറഗി സ്വദേശിനിയായ രണ്ടാം ഭാര്യയില്‍ 2 പെണ്‍മക്കളുണ്ട്. തിങ്കളാഴ്ച രാവിലെ മദ്യലഹരിയില്‍ ദീപക് പീഡനശ്രമം തുടര്‍ന്നപ്പോള്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. പിതാവ് പീഡിപ്പിക്കുന്നത് മുന്‍പ് അമ്മയോടു പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ വഴക്ക് ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

    Read More »
  • കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 9,283 രോഗബാധിതര്‍, 437 മരണം

    രാജ്യത്ത് 24 മണിക്കൂറിനിടെ 9,283 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 3,45,35,763 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 437 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,66,584 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 10,949 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,39,57,698 പേരാണ് ആകെ രോഗമുക്തി നേടിയത്. 63,47,74,225 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് 1,18,44,23,573 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു. നിലവില്‍ 1,11,481 സജീവകേസുകളാണ് ചികിത്സയിലുളളത്.

    Read More »
  • ഇടുക്കി പൊന്മുടി ഡാം 9 മണിക്ക് തുറക്കും

    ഇടുക്കി: വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയുള്ളതിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി പൊന്‍മുടി ഡാം രാവിലെ 9 മണിക്ക് തുറക്കും. അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം തുറന്ന് 130 ക്യുമെക്‌സ് വരെ വെള്ളം പന്നിയാര്‍ പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് കളക്ടര്‍ അറിയിച്ചു. പൊന്മുടി പുഴയില്‍ 60 സെന്റീ മീറ്റര്‍ വരെ ജലം ഉയരാം. പന്നിയാര്‍ പുഴയുടെ ഇരുകരകളില്‍ താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

    Read More »
  • വീണ്ടും സ്ത്രീധന പീഡനം; യുവതി വിഷക്കായ കഴിച്ച് ജീവനൊടുക്കി, ഭര്‍ത്താവും കുടുംബവും അറസ്റ്റിൽ

    പത്തനംതിട്ട: യുവതി ഒതളങ്ങ കഴിച്ച് ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവും കുടുംബവും അറസ്റ്റില്‍. തിരുവല്ല മേപ്രാലില്‍ ശാരിമോള്‍(30) ആണ് മരിച്ചത്. ഭര്‍ത്താവ് കൃഷ്ണദാസ്, സഹോദരന്‍ ജിഷ്ണുദാസ്, മാതാപിതാക്കളായ മായാദാസ്, ഗുരുദാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. യുവതിയുടെ സഹോദരന്റെ ഭാര്യ സ്മിതയും കേസില്‍ പ്രതിയാണ്. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസ്. സ്മിതയെ കണ്ടെത്താനായില്ല എന്നാണ് പൊലീസ് പറയുന്നത്. 2021 മാര്‍ച്ച് 30ന് സ്ത്രീധനത്തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിന് പിന്നാലെയാണ് യുവതി ഒതളങ്ങ കഴിച്ചത്.അടുത്ത ദിവസം ശാരി മരിച്ചു. ശാരിമോളുടെ പേരിലുള്ള ഫിക്‌സഡ് ഡെപ്പോസിറ്റ് ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും മാനസികമായി പീഡിപ്പിച്ചെന്നാണ് പരാതി. കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ നാലുപേരെയും ജാമ്യത്തില്‍ വിട്ടു. സ്ത്രീധന പീഡനത്തിനും ആത്മഹത്യാപ്രേരണയ്ക്കുമാണ് കേസ്. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. ബഹ്‌റൈനില്‍ നഴ്‌സായിരുന്ന ശാരിമോള്‍ അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു സംഘര്‍ഷവും ആത്മഹത്യയുമുണ്ടായത്.

    Read More »
  • കോവിഡാനന്തര കാലത്തും ജീവിക്കാൻ പറ്റാതെ ദുരിതക്കയത്തിൽ ജനങ്ങൾ

    കോവിഡ് മഹാമാരി വരുത്തിവച്ച തൊഴിൽ നഷ്ടവും സാമ്പത്തിക ദുരിതവും പലരെയും ആത്മഹത്യയിലേക്കും മോഷണത്തിലേക്കും ലഹരിമരുന്ന് കടത്തിലേക്കും മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.അതു കൂടാതെയാണ് മൊബൈൽ ആപ്പുകളുടെ വിവിധ ആപ്പുകൾ വഴി ഇപ്പോൾ കയറെടുക്കേണ്ടി വരുന്നവർ.എളുപ്പത്തിൽ ലോൺ കിട്ടുന്ന, ഓൺലൈൻ തട്ടിപ്പുകാരുടെ വലയിൽ ചെന്ന് ചാടാൻ ആളുകളെ പ്രേരിപ്പിക്കുന്നതും മുകളിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. മൊബൈല്‍ ആപ്പ് വഴി വായ്പ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ പോലീസ് നിതാന്ത ജാഗ്രത പുലർത്തിയതു മൂലം ഇത്തരം സംഘങ്ങൾ ഇടയ്ക്ക് നിർജ്ജീവമായിരുന്നു. എന്നാൽ ഒരിടവേളയ്ക്കു ശേഷം ഓൺലൈൻ ലിങ്ക് വഴിയും മറ്റും ഓൺലൈൻ തട്ടിപ്പ് രംഗത്തെ വ്യാജ ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ തട്ടിപ്പ് സംഘങ്ങൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. പ്ലേ സ്റ്റോറ് വഴിയും അല്ലാതെയുള്ള ഓൺലൈൻ ലിങ്ക് വഴിയുമുള്ള ഭൂരിഭാഗം വായ്പാ ദാതാക്കൾക്കും RBI യുടെ NBFC (Non-Banking Financial Company ) ലൈസൻസ് ഇല്ലാത്തവരാണ്.ഏഴു ദിവസം മുതൽ ആറുമാസം വരെ തിരിച്ചടവ്…

    Read More »
  • സിനിമാ നിര്‍മ്മാതാവ് സതീഷ് കുറ്റിയില്‍ അന്തരിച്ചു

    കോഴിക്കോട്: ചലച്ചിത്ര നിര്‍മ്മാതാവും ബി.ഡി.ജെ.എസ് കോഴിക്കോട് ജില്ലാ ട്രഷററുമായ സതീഷ് കുറ്റിയില്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. 2016 ല്‍ നിയമാസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. എസ്‌എന്‍ഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന്‍ സെക്രട്ടറി ആയിരുന്നു. വടകര ജയഭാരത് തിയറ്റര്‍ ഉടമയാണ്. ജോലനം, കാക്കക്കും പൂച്ചക്കും കല്യാണം തുടങ്ങി ഏഴോളം സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. പിതാവ്: സ്വാതന്ത്രസമര സേനാനി കുറ്റിയില്‍ നാരായണന്‍. മാതാവ്: ലക്ഷ്മി. ഭാര്യ: അഡ്വ. സൈറ സതീഷ്. മക്കള്‍: ബ്രിട്ടോ സതീഷ്, ഷാരേ സതീഷ്. മരുമകള്‍: ശശികല ബ്രിട്ടോ. സഹോദരങ്ങള്‍: സുഭാഷ്, സുജാത, വേണുഗോപാല്‍, സുഗുണേഷ്, സന്തോഷ്, സുലേഖ, പരേതനായ സുരേഷ്

    Read More »
Back to top button
error: