Lead News

  • സ്കൂട്ടർ ജീപ്പിന് പിന്നിൽ ഇടിച്ച് മകനൊപ്പം യാത്ര ചെയ്ത വീട്ടമ്മ മരിച്ചു

    കോട്ടയം: സ്കൂട്ടർ ജീപ്പിന് പിന്നിൽ ഇടിച്ച് മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ മരിച്ചു. അരുണാപുരം ചേലമറ്റം പോളിന്റെ ഭാര്യ ജെസിയാണ് (57) മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന മകൻ ജസ്റ്റിൻ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഏറ്റുമാനൂർ – പൂഞ്ഞാർ സംസ്ഥാന പാതയിൽ മുത്തോലി ആണ്ടൂർക്കവലയിൽ ചൊവ്വാഴ്ച രാത്രി പത്തോടെയാണ് അപകടം. സംഭവത്തില്‍ കിടങ്ങൂർ പൊലീസ് കേസ് എടുത്തു.

    Read More »
  • ദത്തുവിവാദ കേസ് ; കുടുംബക്കോടതി ഇന്ന് പരിഗണിച്ചേക്കും

    തിരുവനന്തപുരം: ദത്തുവിവാദ കേസ് കുടുംബക്കോടതി ഇന്ന് പരിഗണിച്ചേക്കും. എത്രയും വേഗം കേസ് പരിഗണിക്കണമെന്ന സർക്കാർ ആവശ്യത്തിൽ ഇന്ന് ഉച്ചയ്ക്കുശേഷം കോടതി നിലപാട് അറിയിക്കും. ഡിഎൻഎ പരിശോധനാ ഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഗവൺമെന്റ് പ്ലീഡറോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഡിഎൻഎ ഫലം ഗവൺമെന്റ് പ്ലീഡർ ഇന്ന് കോടതിയിൽ സമർപിക്കും. വനിതാ–ശിശു വികസന വകുപ്പ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

    Read More »
  • അച്ഛനുറങ്ങാത്ത രാവുകൾ

    കൂട്ടുകാരന്റേതുൾപ്പടെ സ്വന്തമാക്കിയ രണ്ടു ഭാര്യമാരെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് അവിഹിതബന്ധം വഴി കാമുകിക്ക് തന്നിലുണ്ടായ ഒരു കുഞ്ഞിന് വേണ്ടി തെരുവിലിറങ്ങി സമരം ചെയ്യാൻ ആ ചെറുപ്പക്കാരന് ഒട്ടും മടി തോന്നിയില്ല.അതാണ് രക്തബന്ധത്തിന്റ പവ്വർ.അതിലുപരി പലരെയും ഇതിനുമുമ്പ് തെരുവിലിറക്കിയ പരിചയവുമുണ്ട്.പലരുടെയും ഹീറോ ആണത്രെ ഇപ്പോൾ ആ താടി നരയ്ക്കാത്ത യുവാവ്.പലരും ഇതിനകം ആ താടി ഒരു ഫാഷനായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇനിയിപ്പോൾ താടിക്കാരെ മുട്ടി കേരളത്തിൽ നടക്കാൻ വയ്യാതായാലും അത്ഭുതപ്പെടാനില്ല. ആ​ദ്യ​ ഭാര്യയെയും അ​തി​ലു​ള്ള ര​ണ്ട് കു​ട്ടി​ക​ളെ​യും ക​ള​ഞ്ഞ് പി​ന്നീ​ട് കൂ​ട്ടു​കാ​ര​ന്റെ ഭാ​ര്യ​യെ അ​ടി​ച്ചു മാ​റ്റി ക​ല്യാ​ണം കഴിച്ച​ ഒരാൾ.അയാൾ ​വീണ്ടുമൊരു യുവതിയെ പ്രണയിക്കുന്നു, ഗ​ർ​ഭി​ണി​യാ​ക്കു​ന്നു. അ​വ​ൾ പ്ര​സ​വി​ച്ചെ​ന്ന​റി​ഞ്ഞി​ട്ടും കു​ഞ്ഞി​നെ അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഉ​പേ​ക്ഷി​ച്ചെ​ന്ന​റി​ഞ്ഞി​ട്ടും ആ​റേ​ഴ് മാ​സം നി​ശ​ബ്ദ​നാ​യി​ട്ടി​രി​ക്കു​ന്നു.പി​ന്നീ​ട് ര​ണ്ടാം ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച ശേ​ഷം മൂന്നാമത്തെ ആ കാ​മു​കി​യെ സ്വീകരിക്കാൻ തീരുമാനിച്ചതോടെ അയാളുടെ പിതൃത്വവും അതുവരെ മുണ്ടാട്ടം മുട്ടിനിന്ന അമ്മയുടെ മാ​തൃ​ത്വ​വും ഉ​ണ​രു​ന്നു.പിന്നെ കേ​ര​ള​മേ ല​ജ്ജി​ക്കൂ എ​ന്ന പ്ല​ക്കാ​ർ​ഡു​മാ​യി ​നേരെ തെരുവിലേക്ക് ശരിക്കും ആ ചെറുപ്പക്കാരൻ…

    Read More »
  • പാർട്ടി കമ്മിറ്റികളിലെ ഉയർന്ന പ്രായപരിധി 75 വയസ്സാക്കി സിപിഎം

    തിരുവനന്തപുരം: പാർട്ടി കമ്മിറ്റികളിലെ ഉയർന്ന പ്രായപരിധി 75 വയസ്സാക്കി സിപിഎം. കേന്ദ്ര, സംസ്ഥാന, ജില്ലാ കമ്മിറ്റികളിൽ വരെ ഉയർന്ന പ്രായ പരിധി 75 വയസ്സായിരിക്കുമെന്നും ഒഴിവാക്കുന്നവരെ പാർട്ടി സംരക്ഷിക്കുമെന്നും സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വഞ്ചിയൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലാ സെക്രട്ടേറിയറ്റിലും ഒരു വനിതയെ ഉൾപ്പെടുത്തും. ഏരിയാ കമ്മിറ്റികളിൽ 40 വയസ്സിൽ താഴെ രണ്ടു പേരെന്നത് നിർബന്ധമാക്കും. പാർട്ടി പ്രവർത്തകർ അധികാര ദല്ലാൾ ആകരുതെന്നു കോടിയേരി പറഞ്ഞു.

    Read More »
  • തൊടുപുഴയില്‍ പാറക്കുളത്തില്‍ 2 യുവാക്കളുടെ മൃതദേഹം കണ്ടെത്തി

    തൊടുപുഴ: വണ്ണപ്പുറം ഒടിയപാറയ്ക്ക് സമീപമുള്ള പാറക്കുളത്തിൽ രണ്ടു യുവാക്കളുടെ മൃതദേഹം കണ്ടെത്തി. ഒടിയപാറ സ്വദേശികളായ അനീഷ് (25), രതീഷ്(24) എന്നിവരാണ് മരിച്ചത്. 2 ദിവസം മുൻപ് പ്രദേശത്തുനിന്ന് കാണാതായ യുവാക്കളുടെ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • ആലുവയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ:പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി, സി ഐ യുടെ വീഴ്ച പരിശോധിക്കും

      ആലുവയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യ സംബന്ധിച്ച വിവാദത്തില്‍ സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് തേടി. കൊച്ചി റേഞ്ച് ഡിഐജിയോടാണ് റിപ്പോര്‍ട്ട് തേടിയത്. വിഷയം കൈകാര്യം ചെയ്തതില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദേശം. വിഷയത്തില്‍ ഇന്ന് വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നും ഡിജിപി നിര്‍ദേശിക്കുന്നു. പോലിസിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ ആലുവയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ സംഭവ സ്ഥലം നേരിട്ട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ചകള്‍ അടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ഗുപ്തയോട് ഡി ജി പി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സേനയ്ക്ക് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ചും ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡി ഐ ജി യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി ഐ യ്ക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്നാണ് സൂചനകള്‍.

    Read More »
  • പ്രകൃതിക്ഷോഭം; മത്സ്യത്തൊഴിലാളികൾക്ക് 47.84 കോടിയുടെ സഹായ പാക്കേജ്

    1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്നു കടലിൽ പോകാൻ കഴിയാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3,000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 47.84 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇതുപ്രകാരമുള്ള ധനസഹായം ലഭിക്കും. ഒക്ടോബറിലും നവംബറിലുമുണ്ടായ ശക്തമായ പ്രകൃതിക്ഷോഭത്തെത്തുടർന്നു കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി ദിവസങ്ങളോളം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം വറുതിയിലായ കുടുംബങ്ങളെ സഹായിക്കാനാണു പ്രത്യേക പാക്കേജായി തുക അനുവദിക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത് എടുത്ത തീരുമാനം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വലിയ സഹായമാണെന്നും മന്ത്രി പറഞ്ഞു. ഉൾനാടൻ, തീര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാമ്പത്തികമായി…

    Read More »
  • മോഡലുകളുടെ മരണം; ഹാർഡ് ഡിസ്ക് കിട്ടി, തിരികെ കായലിലിട്ടെന്ന് മത്സ്യത്തൊഴിലാളികള്‍

    കൊച്ചി: മുന്‍ മിസ് കേരള ഉള്‍പ്പെടെ 3പേര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്‌ക് കിട്ടിയെന്നും തിരികെ കായലില്‍ ഇട്ടെന്നും മത്സ്യത്തൊഴിലാളികള്‍. തിങ്കളാഴ്ചയാണ് സംഭവം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു സമീപം കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. കൊല്ലപ്പെട്ട മിസ് കേരള അന്‍സി കബീര്‍, റണ്ണറപ് അഞ്ജന ഷാജന്‍ എന്നിവര്‍ ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദിവസത്തെ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലെറിഞ്ഞെന്നായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ഹോട്ടല്‍ ഉടമയായ റോയി ജോസഫ് വയലാട്ടിന്റെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്നും ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു

    Read More »
  • കണ്ണൂരിൽ ബലൂൺ വിൽപ്പനക്കാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്​; രാജസ്ഥാന്‍ സ്വദേശി അറസ്​റ്റില്‍

    ക​ണ്ണൂ​ര്‍:ബലൂൺ വിൽപ്പനക്കാരിയായ നാ​ടോ​ടി പെ​ണ്‍കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. ക​ണ്ണൂ​രി​ല്‍നി​ന്ന്​ പൊ​ലീ​സ് സം​ഘം രാ​ജ​സ്ഥാ​നി​ലെ​ത്തി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. രാ​ജ​സ്ഥാ​ന്‍ കോ​ട്ട സ്വ​ദേ​ശി​യാ​യ വി​ക്കി ബ്യാ​രി​യാ​ണ് (25) അ​റ​സ്​​റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ വി​ക്കി​യു​ടെ സ​ഹോ​ദ​രി​ കാ​ജോ​ളി​നെ പൊ​ലീ​സ്​ നേ​ര​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ലു​ള്‍പ്പെ​ടെ ബ​ലൂ​ണ്‍ വി​ല്‍പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന വി​ക്കി​ബ്യാ​രി, സ​ഹോ​ദ​രി കാ​ജോ​ളി‍െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മ​റ്റൊ​രു രാ​ജ​സ്ഥാ​ന്‍ സം​ഘ​ത്തി​ലെ ബ​ലൂ​ണ്‍ വിൽപ്പനക്കാരിയായ 16കാ​രി പെ​ണ്‍കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്.ഇ​തി​നു​ശേ​ഷം ഇ​യാ​ള്‍ രാ​ജ​സ്ഥാ​നി​ലേ​ക്ക് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. പെ​ണ്‍കു​ട്ടി ഇ​പ്പോ​ള്‍ ബാ​ലി​ക സ​ദ​ന​ത്തി​ല്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി​യി​ലാ​ണു​ള്ള​ത്.

    Read More »
  • റാന്നിയിൽ ബസും ലോറിയും കൂട്ടിമുട്ടി നിരവധി പേർക്ക് പരിക്ക്

    റാന്നി പാലച്ചുവട്ടിൽ ബസും ലോറിയും കൂട്ടിമുട്ടി നിരവധി യാത്രക്കാർക്ക് പരിക്ക്.കോഴഞ്ചേരിയിൽ നിന്നും റാന്നിക്ക് വന്ന പരുവാനിക്കൽ ബസും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.രാവിലെ പത്തരയോടെയാണ് സംഭവം. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    Read More »
Back to top button
error: