Lead News

  • കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി

    കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി.പി.സി, ആർ.ഒ, എച്ച്.ഒ.യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കുക എന്ന ലക്ഷ്യത്തോടെ ‘ബി ദ നമ്പർ വൺ’ ക്യാമ്പയിൻ ആരംഭിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ശാഖ, സി.പി.സി, ആർ.ഒ എന്നിവയ്ക്ക് സംസ്ഥാനതലത്തിൽ ‘ബി ദ നമ്പർ വൺ’ മിനിസ്റ്റേഴ്‌സ് ട്രോഫി നൽകും. സംസ്ഥാനതലത്തിൽ മികച്ച ജില്ലയ്ക്ക് മൂന്നു ലക്ഷവും സംസ്ഥാനതലത്തിൽ മികച്ച ശാഖക്ക് രണ്ട് ലക്ഷവും ജില്ലാതലത്തിൽ മികച്ച ശാഖക്ക് 50,000 രൂപയും ക്യാഷ് അവാർഡും നൽകും. നിഷ്‌ക്രിയ ആസ്തിയിലുള്ള കുറവ്, ബിസിനസ്സ് വളർച്ച (നിക്ഷേപം + വായ്പ), നിക്ഷേപത്തിലുള്ള വർദ്ധന, CASA നിക്ഷേപത്തിലുള്ള വർദ്ധന, CASA നിക്ഷേപത്തിന്റെ എണ്ണത്തിലുള്ള വർദ്ധന, വായ്പാ വർദ്ധന, ഗോൽഡ് ലോണിലുള്ള വർദ്ധന, ബാങ്കിന്റെ ഇമേജ് പൊതുജനങ്ങളിൽ വർദ്ധിപ്പിക്കുന്ന എന്തെങ്കിലും ഇടപെടലുകൾ/ വികസന പ്രവർത്തനങ്ങൾ (ജില്ലാ…

    Read More »
  • മോഫിയ പര്‍വീണിന്റെ മരണം; സിഐ സുധീറിന് സസ്പെൻഷൻ

    കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ കേസില്‍ സിഐ സുധീറിന് സസ്‌പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം, റിമാന്റ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നുവെന്നും ഭര്‍ത്താവ് സുഹൈല്‍ ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയാണെന്നും അശ്ലീലചിത്രങ്ങള്‍ കണ്ട് അനുകരിക്കാന്‍ ഭാര്യയെ നിര്‍ബന്ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭര്‍ത്തൃവീട്ടുകാര്‍ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയ സ്ഥിരമായി ഉപദ്രവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പലതവണ ശരീരത്തില്‍ മുറിവേല്‍പിച്ചു. 40 ലക്ഷം രൂപ സ്ത്രീധനവും ആവശ്യപ്പെട്ടു. അതേസമയം, കേസ് റൂറല്‍ ജില്ലാ…

    Read More »
  • രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണവില വര്‍ധിച്ചു; പവന് 35,880 രൂപ

    സംസ്ഥാനത്ത് രണ്ട് ദിവസം ഒരേ വില തുടര്‍ന്ന ശേഷം സ്വര്‍ണവില വര്‍ധിച്ചു. വെള്ളിയാഴ്ച ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,485 രൂപയിലും പവന് 120 രൂപ വര്‍ധിച്ച് 35,880 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രണ്ടു ദിവസമായി ഗ്രാമിന് 4,470 രൂപയിലും പവന് 35,760 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നവംബര്‍ 16ന് ആണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്കാകട്ടെ നവംബര്‍ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഇന്ന് വീണ്ടും അമേരിക്കന്‍ ബോണ്ട് വിപണി സജീവമാകുന്നത് സ്വര്‍ണത്തിന് പ്രധാനമാണ്.

    Read More »
  • അട്ടപ്പാടിയിൽ വീണ്ടും കുഞ്ഞ് മരിച്ചു; കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ മൂന്നാമത്തെ മരണം

    പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കുഞ്ഞ് മരിച്ചു. വീട്ടിയൂര്‍ ആദിവാസി ഊരിലെ ഗീതു – സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കഴിഞ്ഞ 4 ദിവസത്തിനുള്ളില്‍ അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ മരണമാണ് ഇത്. ഈ വര്‍ഷം ഇത് വരെ 10 കുട്ടികള്‍ മരിച്ചുവെന്നാണ് കണക്ക്. ഈ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് അട്ടപ്പാടിയിലെ ചികിത്സാ സംവിധാനങ്ങളുടെ അഭാവത്തിലേക്കാണ്. ആദിവാസി ഗര്‍ഭിണികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനുള്ള ജനനി ജന്മരക്ഷ പദ്ധതി മൂന്ന് മാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. ഫണ്ട് കിട്ടാത്തതിന്റെ പ്രശ്‌നമായിരുന്നുവെന്നും ഇപ്പോള്‍ ഫണ്ട് വന്നിട്ടുണ്ടെന്നുമാണ്. ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ സുരേഷ് പി ഒ പറയുന്നത്.

    Read More »
  • പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ സ്ത്രീധനമായ 75 ലക്ഷം രൂപ നല്‍കി വധു

    രാജസ്ഥാന്‍: വിവാഹത്തിനായി നീക്കി വെച്ച സ്ത്രീധന തുക പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നല്‍കി വധു. ബാര്‍മര്‍ നഗരത്തിലെ കിഷോര്‍സിംഗ് കാനോദിന്റെ മകള്‍ അഞ്ജലി കന്‍വറാണ് അഭിനന്ദനീയമായ ഈ തീരുമാനം പിതാവിനെ അറിയിച്ചതും നടപ്പിലാക്കിയതും. നവംബര്‍ 21നാണ് അജ്ഞലി പ്രവീണ്‍ സിംഗിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് തന്നെ അഞ്ജലി തന്റെ തീരുമാനം പിതാവിനെ അറിയിച്ചിരുന്നു. തനിക്ക് സ്ത്രീധനമായി നീക്കിവെച്ചിരിക്കുന്ന പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. മകളുടെ ആഗ്രഹമനുസരിച്ച് കിഷോര്‍ കുമാര്‍ കാനോദ് പ്രവര്‍ത്തിക്കുകയും സ്ത്രീധനം നല്‍കാനായി മാറ്റിവെച്ചിരുന്ന75 ലക്ഷം രൂപ ഹോസ്റ്റല്‍ നിര്‍മ്മിക്കാന്‍ നല്‍കുകയും ചെയ്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന അഞ്ജലിയുടെ ഈ തീരുമാനത്തെ സമൂഹമാധ്യമങ്ങള്‍ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. വിവാഹചടങ്ങിനെത്തിയ അതിഥികള്‍ക്ക് മുന്നിലും തന്റെ തീരുമാനത്തെക്കുറിച്ച് അഞ്ജലി അറിയിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് എല്ലാവരും അഞ്ജലിയുടെ തീരുമാനത്തെ സ്വീകരിച്ചത്.

    Read More »
  • കാസര്‍കോട് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിംഗ്; പ്ലസ് വൺ വിദ്യാർത്ഥിയുടെ മുടി മുറിച്ചു

    കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ സ്‌കൂളില്‍ റാഗിംഗ്. ഉപ്പള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുട്ടിയുടെ മുടി മുറിച്ചു. മുടിവെട്ടിന്റെ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലെത്തിയതോടെയാണ് റാഗിംഗ് വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. സ്‌കൂളിന് എതിര്‍വശത്തുള്ള കഫറ്റീരിയയില്‍ വച്ചാണ് മുടി മുറിച്ചതെന്നാണ് ഇരയായ വിദ്യാര്‍ത്ഥി പറയുന്നത്. മുടി മുറിച്ച കുട്ടികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടതെന്നാണ് സൂചന. അതേസമയം, പരാതി കിട്ടിയിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. പരാതി കിട്ടുകയാണെങ്കില്‍ നടപടിയെടുക്കാമെന്നാണ് അധ്യാപകരുടെ നിലപാട്. സ്‌കൂളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാണെന്നും വിദ്യാര്‍ത്ഥികളെ ഡാന്‍സ് കളിപ്പിക്കുകയും, വേഷം കെട്ടിക്കുകയും ചെയ്തതായി വിവരമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

    Read More »
  • വീണ്ടും മഴക്കെടുതി ഭീഷണിയിൽ തമിഴ്നാട് ; 5 ജില്ലകളിൽ റെഡ് അലർട്ട്, 22 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

    ചെന്നൈ: തെക്കന്‍ ബംഗാള്‍ കടലില്‍ രൂപം കൊണ്ട അന്തരീക്ഷ ചുഴിയെത്തുടര്‍ന്ന് തമിഴ്‌നാട്ടിലെ 5 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. തൂത്തുക്കുടി, തിരുനെല്‍വേലി, രാമനാഥപുരം, പുതുക്കോട്ട, നാഗപട്ടണം എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 22 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. തൂത്തുക്കുടി, കന്യാകുമാരി, തിരുവാരൂര്‍, തെങ്കാശി ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് അവധി. പുതുച്ചേരി, കാരയ്ക്കല്‍ എന്നിവടങ്ങളിലെ വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ചെന്നൈയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, തൂത്തുക്കുടി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ ഇന്നു മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ഇതാദ്യമായി തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളില്‍ വെള്ളം കയറി. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ ഇവിടെ കുടുങ്ങി. അതേസമയം, തിരുച്ചിറപ്പള്ളിയില്‍ നിന്നു തൂത്തുക്കുടിയിലേക്കു പോയ ഇന്‍ഡിഗോ വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്നു തിരിച്ചിറക്കി.

    Read More »
  • 24 മണിക്കൂറിനിടെ 9,868 പേര്‍ രോഗമുക്തി നേടി; 488 മരണം

    രാജ്യത്ത് 24 മണിക്കൂറിനിടെ 10,549 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,45,55,431 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 488 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,67,468 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 9,868 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,39,77,830 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇതുവരെ 63,71,06,009 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,20,27,03,659 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.

    Read More »
  • തക്കാളി മുറിച്ചും കൊടുക്കപ്പെടും

    പച്ചക്കറികൾക്കു വലിയ വിലക്കയറ്റമാണ് ഇപ്പോഴുള്ളതെങ്കിലും ഇതിൽ തക്കാളിയുടെ വിലയാണ് ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ പ്രധാന ചർച്ചാവിഷയം.സമൂഹമാധ്യമങ്ങളിൽ വൈറലാണ് തക്കാളി വിലയിലെ ട്രോളുകൾ.അതിലൊന്നാണ് തക്കാളി മുറിച്ചും കൊടുക്കപ്പെടും എന്നത്. തുടർച്ചയായി പെയ്ത കനത്തമഴയിൽ തക്കാളിത്തോട്ടങ്ങളിൽ മിക്കതും തണ്ടുചീഞ്ഞും കീടങ്ങൾ കൊണ്ടും നശിച്ചതുമാണ് ഈ സ്ഥിതിവിശേഷത്തിന് വഴിതെളിച്ചത്. ഇത്ര പ്രതികൂലമായ അന്തരീക്ഷം താങ്ങാൻ തക്കാളിക്ക് കഴിയില്ല.തക്കാളിക്കെന്നല്ല മറ്റു പല പച്ചക്കറികൾക്കും.മുറ്റത്തൊരുമുറം കൃഷിയും അടുക്കളത്തോട്ടവും ടെറസ്സ് കൃഷിയുമൊക്കെയായി കേരളം കഴിഞ്ഞ സീസണിൽ പച്ചക്കറി വിലയെ നേരിട്ടെങ്കിലും ഇത്തവണ ഇവിടെയും മഴ പണിപറ്റിച്ചു.

    Read More »
  • ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവ്‌; ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

    പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയുടെ നിര്യാണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചത്. കവിയും പ്രശസ്ത ഗാനരചയിതാവുമായ ബിച്ചു തിരുമലയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. ചലച്ചിത്ര ഗാനകലയെ ആസ്വാദക പക്ഷത്തേക്ക് കൂടുതലായി അടുപ്പിക്കുകയും ജനകീയവൽക്കരിക്കുകയും ചെയ്ത ഗാന രചയിതാവാണ് ബിച്ചു തിരുമല. അസാധാരണമായ പദ സ്വാധീനം കൊണ്ടും സംഗീതാത്മകമായ ഭാഷാ പ്രയോഗം കൊണ്ടും അദ്ദേഹത്തിന്റെ ഗാനങ്ങൾ ആസ്വാദക മനസ്സിനോട് ചേർന്നു നിന്നു. സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളുമടക്കം അയ്യായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റേതായി വന്നു. എൺപതുകളിലും തൊണ്ണൂറുകളിലും കേരളത്തിൽ മുഴങ്ങിക്കേട്ട നിരവധി ഹിറ്റ് ഗാനങ്ങൾ ബിച്ചുവിന്റെ തൂലികയിൽ പിറന്നതായിരുന്നു. മലയാളത്തിലെ എണ്ണപ്പെട്ട ചലച്ചിത്ര ഗാനങ്ങൾക്ക് വരികൾ എഴുതിയതിലൂടെ ശ്രദ്ധേയനായിരുന്നു ബിച്ചു തിരുമല. ബിച്ചുവിന്റ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി കുറിച്ചു.

    Read More »
Back to top button
error: