Lead News

  • ഇറാന്‍ യുദ്ധം, എല്‍പിജി വിതരണം: രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും രണ്ടു വഴിക്ക്; കമല്‍നാഥ് മുതല്‍ ശശി തരൂര്‍വരെ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി രംഗത്ത്; അവസരം മുതലാക്കി ആഞ്ഞടിച്ച് ബിജെപി; ‘രാഷ്ട്രീയ ലാഭത്തിനായി രാഹുല്‍ ഭീതി വിതയ്ക്കുന്നു’

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഹൈക്കമാന്‍ഡും നേതാക്കളും രണ്ടുവഴിക്ക്. ഇറാന്‍ യുദ്ധവും എല്‍പിജി വിതരണ സാഹചര്യവുമാണ് കോണ്‍ഗ്രസിനുള്ളില്‍ നിലവിലെ അഭിപ്രായ വ്യത്യാസത്തിനു കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും ഇന്ത്യയിലെ ഇന്ധന വിതരണ സാഹചര്യവും മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി കമല്‍നാഥ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, മനീഷ് തിവാരി എന്നിവരടങ്ങുന്ന മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി, യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലെ മോദി സര്‍ക്കാരിന്റെ നയതന്ത്ര നിലപാടിനെതിരെ ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തോട് വിയോജിക്കുകയും സര്‍ക്കാരിന്റെ സമീപനത്തെ പ്രശംസിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വിദേശനയം ‘അപകടത്തിലായ ഒന്നാണ്’ എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇതിനെ ‘ഉത്തരവാദിത്തമുള്ള ഭരണതന്ത്രം’ എന്നാണ് വിളിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെ കേന്ദ്രം അപലപിക്കണമെന്ന് രാഹുല്‍…

    Read More »
  • ലൈം​ഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ

    കൊച്ചി: ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം നിഷേധിച്ച് കോടതി. രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. രഞ്ജിത്തിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണിത്. ശനിയാഴ്ചയാണ് എറണാകുളം സബ്ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കിയത്. രഞ്ജിത്തിന്റെ ജാമ്യഹർജി പരിഗണിക്കാൻപോലും കോടതി തയ്യാറായില്ല. അതിനുമുൻപുതന്നെ കസ്റ്റഡിയിൽ വിടുകയായിരുന്നു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് എതിർത്തു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, കസ്റ്റഡി അനിവാര്യമാണെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. രഞ്ജിത്തിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ജാമ്യം അനുവദിക്കണമെന്നുള്ള രഞ്ജിത്തിന്റെ ഹർജി പരിഗണിക്കുന്നത് ഈ മാസം ഏഴാം തീയതിയിലേക്ക് മാറ്റി. അതിനിടെ രഞ്ജിത്തിന്റെ സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ടാമത്തെ കാരവാൻ…

    Read More »
  • ആറുവയസ്സുകാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു; വായിൽ തുണി തിരുകി, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചു നീട്ടി, കവിളിലും കൈകളിലും നിറയെ പാടുകൾ; മർദ്ദന ദൃശ്യങ്ങൾ അയൽവാസി ജനലിലൂടെ പകർത്തി

    കാസർഗോഡ്: രണ്ടാനച്ഛൻ ആറ് വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. പൊലീസിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും. അതേസമയം സംഭവത്തിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോട് വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 6 വയസുകാരനെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ ജനലിലൂടെ അയൽവാസി പകർത്തുകയായിരുന്നു. രണ്ടാനച്ഛനിൽ നിന്നും നേരിട്ടത് ക്രൂര പീഡനമാണ്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്നും കുട്ടി മൊഴി നൽകിയിരുന്നു. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ അടിച്ചു. കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദ്ദിച്ചിരുന്നു. കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. സംഭവത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ലീഗൽ സർവീസസ് അതോറിറ്റി…

    Read More »
  • സുരേഷ് ഗോപി എഫ്‌സിആർഎ ബില്ലിലെ പ്രൊവിഷൻസ് ഒന്ന് നന്നായി വായിച്ചുനോക്കണം!! ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും!! ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി…തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സർവ്വേകൾ തട്ടിക്കൂട്ട് ആണ്- വി ഡി സതീശൻ

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ടി വരികയാണെന്ന് വിഡി സതീശൻ പറഞ്ഞു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ‘എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് പാർട്ടി കോൺഗ്രസിൽ വായിച്ചത്. എന്നാൽ തെരഞ്ഞെടുപ്പിൽ അവരുമായി കൂട്ടുചേർന്ന് മത്സരിക്കുകയാണ്. പാർട്ടി കോൺഗ്രസ് തീരുമാനത്തെപ്പോലും കാറ്റിൽപ്പറത്തികൊണ്ടാണ് പിണറായി നീങ്ങുന്നത്. ബിജെപി ഈസ്റ്ററും ക്രിസ്തുമസും വരുമ്പോൾ കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകും. എന്നിട്ടിപ്പോൾ എഫ്‌സിആർഎ ഭേദഗതി ബിൽ വന്നു. ആട്ടിൻതോലിട്ട ചെന്നായ്ക്കളാണ് ബിജെപി. സിപിഐഎമ്മിന്റേയും ബിജെപിയുടെയും സംഘപരിവാറിന്റേയും മുഖം ഈ തെരഞ്ഞെടുപ്പിൽ പുറത്തുവരും- പ്രതിപക്ഷ നേതാവ് പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സർവ്വേകൾ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശൻ പറഞ്ഞു. ‘പെയ്ഡ് സർവ്വേകളാണ് ഭൂരിഭാഗവും. പാർലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വികെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സർവ്വേകൾ.…

    Read More »
  • ഇറാന്റെ ആകാശം യുഎസിന് മരണ കെണിയാകുന്നു; തകര്‍ന്നടിഞ്ഞ വ്യോമ പ്രതിരോധത്തിന് ഇടയിലും യുദ്ധവിമാനങ്ങളെ വെടിവെച്ചിടുന്നത് എങ്ങനെ? ഷൂട്ട് ആന്‍ഡ് സ്‌കൂട്ട് തന്ത്രവുമായി മജിദ് പ്രതിരോധ സംവിധാനം; താഴ്ന്നു പറക്കല്‍ ഇനി എളുപ്പമാകില്ല

    ടെഹ്‌റാന്‍: ഇറാന്റെ ആകാശത്തിനു മുകളിലൂടെയുള്ള പറക്കല്‍ അത്ര എളുപ്പമാണെന്നു കരുതിയ നാളുകള്‍ കഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍, തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന രണ്ട് യുഎസ് സൈനിക വിമാനങ്ങളെയും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളെയും ഇറാന്‍ ആക്രമിച്ചു. സൈനിക ശക്തിയില്‍ യുഎസിന് തുല്യമാണെന്ന് ഇതിനര്‍ത്ഥമില്ലെങ്കിലും, ടെഹ്റാനിലെ ആകാശത്തിന് മേല്‍ തനിക്ക് പൂര്‍ണ ആധിപത്യമുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ ഇത് തകര്‍ക്കുന്നു. വെള്ളിയാഴ്ച ട്രംപിനെ സംബന്ധിച്ചിടത്തോളം ആകാശം ഇടിഞ്ഞുവീണതിന് തുല്യമായിരുന്നു. എന്നാല്‍ തകര്‍ന്നടിഞ്ഞ വ്യോമപ്രതിരോധം മാത്രമുള്ള ഇറാന്‍ ഇത്രയും അത്യാധുനിക യുദ്ധവിമാനങ്ങളെ ലക്ഷ്യം വെച്ചത് എങ്ങനെയാണ്?   അപ്രതീക്ഷിതമായ രീതികള്‍ ഉപയോഗിച്ച് യുഎസിനെ ഞെട്ടിക്കുന്ന ‘അസമമായ യുദ്ധമുറയില്‍’ (Asymmetric warfare) ഇറാന്റെ വൈദഗ്ധ്യമാണ് ഇതിനുള്ള ഉത്തരം. യുദ്ധം ഇപ്പോള്‍ രണ്ടാം മാസത്തിലേക്ക് കടന്നിട്ടും ഇറാന്റെ ഈ തന്ത്രങ്ങളെക്കുറിച്ച് യുഎസിന് ഇപ്പോഴും ധാരണയില്ലെന്ന് തോന്നുന്നു. വെള്ളിയാഴ്ച യുഎസ് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ (F-15E Strike Eagle) യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെ, ഇറാന്റെ ഐആര്‍ജിസി അത്യാധുനിക പ്രതിരോധ…

    Read More »
  • ‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല; പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

    ആലപ്പുഴ: താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളി അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി.സുധാകരൻ. 63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 15-ാം വയസ്സിലാണ് പാർട്ടിയിൽ ചേർന്നതെന്നും ജി. സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനാണ് തന്നെ വളർത്തിയതെന്ന വാദത്തെ സുധാകരൻ നിഷേധിച്ച സുധാകരൻ 1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം അന്ന് മലബാറിൽ തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരായ വിമർശനം. തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ലെന്നുംവീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവർത്തിച്ചു. മാർക്‌സിനെയോ ഏംഗൽസിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാർക്‌സിസ്റ്റുകാരും. എ. വിജയരാഘവനെ സുധാകരൻ ‘പരാജയരാഘവൻ’ എന്നും വിശേഷിപ്പിച്ചു. വിജയരാഘവൻ…

    Read More »
  • ഒറ്റപ്പെട്ടാലും ഒറ്റയ്ക്കല്ല അയാള്‍! ശത്രു രാജ്യത്ത് പൈലറ്റുമാര്‍ എങ്ങനെ അതിജീവിക്കും? കരയിലോ വെള്ളത്തിലോ ആകട്ടെ; ട്രാക്കിംഗ് സംവിധാനം മുതല്‍ ഭക്ഷണം വരെ; യുഎസ് വ്യോമസേനയുടെ അതിജീവന സംവിധാനം ഇങ്ങനെ; ഇജക്ഷന്‍ കിറ്റ് വേറെ ലെവല്‍

    ന്യൂയോര്‍ക്ക്: ദക്ഷിണ ഇറാനില്‍ യുഎസ് എഫ്-15ഇ (F-15E) യുദ്ധവിമാനം വെടിവെച്ചിട്ടതോടെ പൈലറ്റിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഒരു വശത്ത് ഇറാനിയന്‍ സൈന്യം ഈ പ്രദേശത്ത് തെരച്ചില്‍ നടത്തുമ്പോള്‍, മറുവശത്ത് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് പൈലറ്റിനെ കണ്ടെത്താനും വീണ്ടെടുക്കാനുമുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിലും ഏറ്റവും അപകടകരമായ നിമിഷം പലപ്പോഴും വരുന്നത് ഒരു യുദ്ധവിമാനം അതിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ്. അത് പ്രവര്‍ത്തനരഹിതമായതോ, മിസൈല്‍ ആക്രമണമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളോ ആവാം. അങ്ങനെ അത് ശത്രുരാജ്യത്ത് തകര്‍ന്നുവീഴുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍ വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിക്കാനും (Eject) ശത്രു രാജ്യത്ത് അതിജീവിക്കാനും നിര്‍ബന്ധിതരാകും. ഇറാനില്‍ തകര്‍ന്ന എഫ്-15ഇ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ പുറത്തേക്കു തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ അപകടസാധ്യത അടിവരയിടുന്നു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റൊരാള്‍ ഇപ്പോഴും കാണാമറയത്താണ്. വിമാനത്തില്‍ കരുതിയിരിക്കുന്ന സംവിധാനങ്ങളെയും പരിശീലനത്തെയും ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ അതിജീവനം. ഇത്തരത്തിലുള്ള അതിരൂക്ഷമായ അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ക്കായി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സ് ഒരു അത്യാധുനിക അതിജീവന സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.…

    Read More »
  • മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിച്ചു, കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി, കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു… മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം, ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… കാസർ​​ഗോഡ് രണ്ടാനച്ഛന്റെ കയ്യിൽ നിന്ന് ആറുവയസുകാരൻ നേരിട്ടത് കൊടീയ പീഡനം

    കാസർഗോഡ്: ആറ് വയസുകാരനെ രണ്ടാനച്ഛൻ മർദിച്ച സംഭവത്തിൽ കുട്ടി നേരിട്ടത് സമാനതകളില്ലാത്ത ക്രൂര പീഡനമെന്ന് റിപ്പോർട്ട്. രണ്ടാനച്ഛനായ ഷൗക്കത്തലി സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് കുട്ടി മൊഴി നൽകി. മുഖത്തിന്റെ ഒരു വശത്ത് തണുത്ത പാൽക്കവർ വെച്ച ശേഷം മറുഭാഗത്തെ കവിളിൽ ആഞ്ഞടിക്കും. കൂടാതെ കുട്ടിയുടെ കാലുകൾ വളച്ചൊടിച്ച് കഴുത്തോളം വലിച്ചുനീട്ടി. കഴുത്ത് നിലത്തേക്ക് അമർത്തിപ്പിടിച്ചു. മർദ്ദനമേറ്റ് കുട്ടി കരയുമ്പോൾ, ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷം വീണ്ടും മർദ്ദനം തുടരുകയായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കുട്ടിയെ മർദിച്ചു… ഇങ്ങനെ നീളുന്നു ആറുവയസുകാരൻ അനുഭവിച്ച പീഡനങ്ങൾ. അതുപോലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കുട്ടിയുടെ കണ്ണുകൾക്ക് താഴെയും കൈകളിലും മർദ്ദനമേറ്റതിലുള്ള പച്ച നിറത്തിലുള്ള പാടുകളുണ്ട്. ശരീരത്തിലും തലയിലും മുറിവുകളുടെ പാടുകളുമുണ്ട്. അതേസമയം സംഭവത്തിൽ പൊലീസിനെതിരെ കുട്ടിയുടെ പിതാവ് രംഗത്തെത്തി. പോലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും. അതുകൊണ്ട് തന്നെ പ്രതിക്ക് ജാമ്യം ലഭിച്ചുവെന്നും കേസ് ഒത്ത് തീർപ്പാക്കാൻ പോലീസ് ശ്രമം നടത്തിയെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.…

    Read More »
  • ഒറ്റപ്പെട്ടാലും ഒറ്റയ്ക്കല്ല അയാള്‍! ശത്രു രാജ്യത്ത് പൈലറ്റുമാര്‍ എങ്ങനെ അതിജീവിക്കും? കരയിലോ വെള്ളത്തിലോ ആകട്ടെ; ട്രാക്കിംഗ് സംവിധാനം മുതല്‍ ഭക്ഷണം വരെ; യുഎസ് വ്യോമസേനയുടെ അതിജീവന സംവിധാനം ഇങ്ങനെ; ഇജക്ഷന്‍ കിറ്റ് വേറെ ലെവല്‍

    ന്യൂയോര്‍ക്ക്: ദക്ഷിണ ഇറാനില്‍ യുഎസ് എഫ്-15ഇ (F-15E) യുദ്ധവിമാനം വെടിവെച്ചിട്ടതോടെ പൈലറ്റിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഒരു വശത്ത് ഇറാനിയന്‍ സൈന്യം ഈ പ്രദേശത്ത് തെരച്ചില്‍ നടത്തുമ്പോള്‍, മറുവശത്ത് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് പൈലറ്റിനെ കണ്ടെത്താനും വീണ്ടെടുക്കാനുമുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിലും ഏറ്റവും അപകടകരമായ നിമിഷം പലപ്പോഴും വരുന്നത് ഒരു യുദ്ധവിമാനം അതിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ്. അത് പ്രവര്‍ത്തനരഹിതമായതോ, മിസൈല്‍ ആക്രമണമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളോ ആവാം. അങ്ങനെ അത് ശത്രുരാജ്യത്ത് തകര്‍ന്നുവീഴുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍ വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിക്കാനും (Eject) ശത്രു രാജ്യത്ത് അതിജീവിക്കാനും നിര്‍ബന്ധിതരാകും. ഇറാനില്‍ തകര്‍ന്ന എഫ്-15ഇ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ പുറത്തേക്കു തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ അപകടസാധ്യത അടിവരയിടുന്നു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റൊരാള്‍ ഇപ്പോഴും കാണാമറയത്താണ്. വിമാനത്തില്‍ കരുതിയിരിക്കുന്ന സംവിധാനങ്ങളെയും പരിശീലനത്തെയും ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ അതിജീവനം. ഇത്തരത്തിലുള്ള അതിരൂക്ഷമായ അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ക്കായി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സ് ഒരു അത്യാധുനിക അതിജീവന സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.…

    Read More »
  • എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ ​വാഹനം തടഞ്ഞുനിർത്തി, ഗൺമാനെ കയ്യേറ്റം ചെയ്തു, കാളികാവ് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, മൂന്നുപേർ കസ്റ്റഡിയിൽ, രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു

    വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്തതായി പരാതി. ഗൺമാന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിൽ വണ്ടൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപത്തുവെച്ച് എംപിയുടെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി. വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്നു ശശി തരൂർ. രണ്ട് വാഹനങ്ങളിലാണ് തരൂരും സംഘവും ഉണ്ടായിരുന്നത്. ഇതിനിടെ ചെളിത്തോട് പാലത്തിനു സമീപം രണ്ടു വാഹനങ്ങളിൽ എത്തിയ സംഘവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിന്റെ വീഡിയോയും പുറത്തുവന്നു. അതേസമയം എംപിയുടെ വാഹനം തടഞ്ഞതായും സംഘത്തിലെ ഒരാൾ ഗൺമാനെ കയ്യേറ്റം ചെയ്തു എന്നുമാണ് പരാതിയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ശശി തരൂർ എംപി പ്രതികരിച്ചു.’എന്റെ സുരക്ഷാ ജീവനക്കാരൻ ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായ അനിഷ്ട…

    Read More »
Back to top button
error: