Lead News
-
ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി സംഘത്തിൽ സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനും!! പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനും- വിഎം സുധീരൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്‌ഐടി) സിപിഎം ബന്ധമുള്ള രണ്ട് സി ഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനാണെന്ന നീക്കത്തിന്റെ ഭാഗമെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമനത്തിന് പിന്നിൽ മുതിർന്ന രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ ഉന്നതനുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൂടാതെ ഹൈക്കോടതി മേൽനോട്ടത്തിലുള്ള എസ്‌ഐടിയിൽ നുഴഞ്ഞ് കയറാനും വാർത്തകൾ സർക്കാരിലേക്ക് ചോർത്താനുമുള്ള നീക്കമാണിതെന്നും വി ഡി സതീശൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ‘എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ഫ്രാക്ഷനിൽ ഉൾപ്പെട്ടവരെ എസ്‌ഐടിയിൽ നിയോഗിച്ചത്? ഹൈക്കോടതിയുടെ മുന്നിൽ വന്ന രണ്ട് പേരുകളാണ് അംഗീകരിക്കപ്പെട്ടതെന്ന് മനസിലാക്കുന്നു. ഈ പേരുകൾ വന്നതിന് പിന്നിൽ സംസ്ഥാനത്തെ രണ്ട് മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് സിപിഎമ്മിന് വേണ്ടി വിടുപണി ചെയ്യുന്ന ഉന്നതനുമാണ്. ക്രമസമാധാന ചുമതലയിൽ ഇരുന്നപ്പോൾ ഇതേ ഉദ്യോഗസ്ഥൻ കോൺഗ്രസ് നേതാക്കൾക്കെതിരെ കള്ളക്കേസുകൾ ചുമത്തി കുപ്രസിദ്ധനായ വ്യക്തിയാണ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇരുന്ന് സിപിഎമ്മിനുവേണ്ടി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാൾ…
Read More » -
ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ല, കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ട്, ബസ് ഓടരുതെന്നോ ബസ് തിരിച്ചെടുക്കണമെന്നോ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കരാർ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം- ഗതാഗത മന്ത്രിക്ക് മറുപടിയുമായി മേയർ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇലക്ട്രിക് ബസ് സർവീസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിന് മറുപടിയുമായി മേയർ വിവി രാജേഷ് രംഗത്ത്. ബസ് കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേയിടുവെന്ന വാശി ഒന്നുമില്ലെന്നും കോർപ്പറേഷന് ഇഷ്ട്ടം പോലെ സ്ഥലം ഉണ്ടെന്നും പക്ഷെ നിലവിൽ അതിനെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ലെന്നും വിവി രാജേഷ് പറഞ്ഞു. അതുപോലെ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ പാലിക്കണമെന്നതാണ് പ്രധാന ആവശ്യമെന്നും റൂട്ട് നിശ്ചയിക്കുന്നതിലടക്കം കരാർ ലംഘനമുണ്ടെന്നും വിവി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023 ഫെബ്രുവരി 21ന് തിരുവനന്തപുരം കോർപ്പറേഷനും സ്മാർട്ട് സിറ്റിയും കെഎസ്ആർടിസിയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകൾ പാലിക്കണം എന്നാണ് കോർപ്പറേഷന്റെ ആവശ്യം. പീക്ക് ടൈമിൽ ഇലക്ട്രിക് ബസുകൾ സിറ്റിയിൽ വേണമെന്നാണ് വ്യവസ്ഥ. എന്നാൽ അത് പാലിക്കുന്നില്ല. റൂട്ട് നിശ്ചയിക്കുന്ന കാര്യത്തിലും ലംഘനം ഉണ്ടായി. കോർപ്പറേഷനുമായി ആലോചന ഇല്ലാതെയാണ് റൂട്ട് നിശ്ചയിക്കുന്നത്. ബസ് സർവീസിലെ ലാഭ വിഹിതം നൽകുന്നതിലും വീഴ്ച്ചയുണ്ട്. ഇലക്ട്രിക് ബസ്…
Read More » -
വയനാടൻ മണ്ണിൽ നിന്ന് കോൺഗ്രസ് പടയൊരുക്കം തുടങ്ങുന്നു : നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയം ആരംഭിക്കുന്നു,: സതീശൻ പറഞ്ഞ തലമുറ മാറ്റം എന്തെന്നറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം
വയനാട് : അതിജീവനത്തിന്റെ മണ്ണാണ് വയനാട്ടിലേത്. പ്രകൃതി എല്ലാം തകർത്തെറിഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് ഉയർത്തെഴുന്നേറ്റവരുടെ നാട്. ആ മണ്ണിൽ നിന്നാണ് കോൺഗ്രസ് അതിജീവനത്തിന്റെ പുതിയ പോരാട്ടം ആരംഭിക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ യുദ്ധതന്ത്രങ്ങൾ മെനയാൻ ഏതു സ്ഥലമാണ് ഏറ്റവും നല്ലത് എന്ന ചിന്ത അവരെ കൊണ്ടെത്തിച്ചത് വയനാട്ടിലാണ് ആ വയനാടൻ മണ്ണിൽ നിന്നാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് കോൺഗ്രസ് നാന്ദി കുറിക്കുന്നത്. പുതുവർഷത്തിൽ ജനുവരി 4, 5 തീയതികളിൽ ആണ് കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ ഔദ്യോഗിക യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വയനാട്ടിൽ ചേരുന്ന കോൺഗ്രസ് കോൺക്ലേവിൽ സ്ഥാനാർഥിനിർണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ നേതൃസമിതികളിൽ നിന്നായി 170 മുതിർന്ന നേതാക്കൾ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം താഴേത്തട്ടിൽ നിന്നായിരിക്കും…
Read More » -
പുതുതലമുറ വോട്ടുകൾ നിർണായകം : തദ്ദേശ തെരഞ്ഞെടുപ്പിൽ പുതുതലമുറ വോട്ടുകൾ പ്രതിഷേധ വോട്ടുകളായി: ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് അതും ഒരു കാരണം എന്ന് വിലയിരുത്തൽ
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ തിരിച്ചടിക്ക് ഒരു കാരണം പുതുതലമുറ വോട്ടുകൾ ഇടതുപക്ഷത്തിനെതിരെയുള്ള പ്രതിഷേധ വോട്ടുകളായി മാറിയതാണെന്ന് വിലയിരുത്തൽ. പുതുതലമുറയുടെ രാഷ്ട്രീയവും വോട്ടുകളും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത് എന്നും അത് നേടാൻ ആകണമെന്നും തോൽവി അവലോകനം ചെയ്യുന്ന ചർച്ചകളിൽ ആവശ്യമുയർന്നു. പുതിയ തലമുറയിലെ കുട്ടികൾ തങ്ങളുടെ ഓട്ടോ കാശും ഏറ്റവും കൃത്യമായി ഉപയോഗിക്കാൻ കെൽപ്പുള്ളവരാണ്. വെറും രാഷ്ട്രീയ ചായ്‌വ് മാത്രം നോക്കി വോട്ടു കുത്തുന്നവരല്ല പുതുതലമുറയിലെ വോട്ടർമാർ. സോഷ്യൽ മീഡിയയുടെ സ്വാധീനവും പുതുതലമുറയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട് എന്നതിനാൽ രാഷ്ട്രീയപാർട്ടികൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണെന്നും അവലോകനങ്ങളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അഴിമതിയെ എതിർക്കുന്ന, വ്യക്തമായ വികസന കാഴ്ചപ്പാടുള്ള, തൊഴിൽ വിദ്യാഭ്യാസ അവസരങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കിട്ടാനായി കാത്തിരിക്കുന്ന, വെള്ളം ചേർക്കാത്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള പുതുതലമുറ മുൻഗാമികളെ പോലെ കണ്ണടച്ച് ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ പിന്നാലെ പോകുന്നവരല്ല എന്ന് തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടത്…
Read More » -
അതീവ രഹസ്യം; സൈനിക ആസ്ഥാനത്ത് അസിം മുനീറിന്റെ മകള്‍ വിവാഹിതരായി; രാഷ്ട്രീയ നേതാക്കളടക്കം പങ്കെടുത്തിട്ടും ചിത്രങ്ങള്‍ പോലും പുറത്തുവിട്ടില്ല; വരനും സൈനികന്‍
ഇസ്ലാമാബാദ്: പാക് പ്രതിരോധ മേധാവി അസിം മുനീറിന്റെ മകള്‍ മഹ്നൂര്‍ വിവാഹിതയായി. അസിം മുനീറിന്റെ സഹോദരന്‍ ഖാസിം മുനീറിന്റെ മകന്‍ അബ്ദുള്‍ റഹ്മാനാണ് വരന്‍. കഴിഞ്ഞയാഴ്ച റാവല്‍പിണ്ടിയിലെ പാകിസ്ഥാന്‍ ആര്‍മി ആസ്ഥാനത്ത് വളരെ രഹസ്യമായിട്ടാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പോലും പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കളും ഉന്നത സൈനിക ഉദ്യോഗസ്ഥരും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. പാക് പ്രതിരോധ മേധാവിയായ അസിം മുനീറിന് നാല് പെണ്‍മക്കളാണ്. മഹ്നൂര്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ മകളാണ്. അതേസമയം, പാകിസ്ഥാന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനമനുഷ്ഠിക്കുകയും പിന്നീട് സൈനിക ഓഫീസര്‍മാര്‍ക്കായി സംവരണം ചെയ്ത ക്വാട്ടയിലൂടെ സിവില്‍ സര്‍വീസിലെത്തുകയും ചെയ്തയാളാണ് വരന്‍ അബ്ദുള്‍ റഹ്മാന്‍. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണറായി സേവനമനുഷ്ഠിക്കുകയാണ്. പാകിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി, പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ദാര്‍, ഐഎസ്‌ഐ മേധാവി തുടങ്ങിയവരും, വിരമിച്ച ജനറല്‍മാര്‍, മുന്‍ മേധാവികള്‍ തുടങ്ങി പാകിസ്ഥാന്‍ സൈന്യത്തിലെ മറ്റ് അംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. 400 പേരോളം വിവാഹത്തില്‍…
Read More » -
വിഭജിക്കണോ മലപ്പുറത്തെ : വിഭജിക്കണം എന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് : വിഭജന ആവശ്യം ആദ്യം ഉയർത്തിയത് ലീഗ്
മലപ്പുറം : മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. B കേരള മുസ്ലിം ജമാഅത്ത് ആണ് ഇപ്പോൾ മലപ്പുറം വിഭജനം എന്ന ആശയത്തെ മുന്നോട്ടു വച്ചിരിക്കുന്നത് നേരത്തെ മുസ്ലിം ലീഗും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മലപ്പുറം ജില്ലാ വിഭജനം വീണ്ടും കേരളത്തിൽ സജീവ ചർച്ചയാവുകയാണ്. മലപ്പുറം ജില്ലയെ വിഭജിച്ചില്ലെങ്കിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ശരിയാമിത്തം വിനിയോഗിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിഭജനം വേണമെന്ന് ഒരു കൂട്ടർ വാദിക്കുന്നത്. മലപ്പുറം ജില്ലയിലെ 47 ലക്ഷത്തോളം വരുന്ന ജനങ്ങൾക്ക് നിലവിലെ ഭരണസൗകര്യങ്ങൾ പരിമിതമാണെന്നും ജില്ല വിഭജിച്ചാൽ മാത്രമേ വികസനവും സൗകര്യങ്ങളും എല്ലാവർക്കും ഉറപ്പാക്കാൻ സാധിക്കൂ എന്നും കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ചൂണ്ടിക്കാട്ടി. സംസ്ഥാന ജനസംഖ്യയുടെ 14ശതമാനത്തോളം മലപ്പുറം ജില്ലയിൽ ഉണ്ട്. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മലപ്പുറം ജില്ലയിലാണ്. കേരളത്തിലെ മറ്റു…
Read More »



