Lead News
-
സെലിബ്രിറ്റിയുടെ മകളായാൽ റോഡിലൂടെ ബിയർ കുപ്പിയുമായി നടക്കാൻ പാടില്ലേ : സാറ ടെണ്ടുൽക്കർക്ക് നേരിടേണ്ടി വരുന്നത് സൈബർ ബൗൺസറുകൾ : കയ്യിൽ ബീയർ കുപ്പിയുമായി സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെ നടുറോഡിൽ സാറാ ടെണ്ടുൽക്കർ
ഗോവ: പ്രശസ്തനായ ഒരു സെലിബ്രിറ്റിയുടെ മകനോ മകളോ ആയി ആണെങ്കിൽ ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് 100 വട്ടം ആലോചിക്കണം. ലോകമെമ്പാടും ആരാധകരുള്ള സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ബിയർ കുപ്പിയുമായി ഗോവൻ തെരുവുകളിലൂടെ നടക്കുന്നത് കാണുമ്പോൾ സോഷ്യൽ മീഡിയയ്ക്ക് വാളെടുത്തു തുള്ളാൻ ഇതിനപ്പുറം ഇനിയെന്തു വേണം.. സച്ചിന്റെ മകൾ സാറാ ടെണ്ടുൽക്കർ മറ്റാരെയും പോലെ പുതുവർഷം ഒന്ന് ആഘോഷിക്കാൻ ഇറങ്ങിയപ്പോഴാണ് സോഷ്യൽ മീഡിയയുടെ വലയിൽ പെട്ടത്. ലോകമെമ്പാടും കുപ്പി പൊട്ടിച്ചും മൂക്കുമുട്ടെ മദ്യപിച്ചും പുതുവർഷത്തെ വരവേറ്റവർ തന്നെയാണ് കെട്ടു വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ സാറക്കെതിരെ വിമർശനവുമായി സൈബറിടത്തിൽ പുതുവർഷം ആഘോഷിക്കുന്നത്. സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയുമായ സാറാ ടെണ്ടുൽക്കർ ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കൾക്കൊപ്പം നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. എപ്പോഴെടുത്ത വിഡിയോയാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും, പുതുവത്സരാഘോഷത്തിന് മുൻപാണ് ചിത്രീകരിച്ചതാണെന്നാണ് ചില സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ടെത്തലും തറപ്പിച്ചു പറയലും.. വിഡിയോയിൽ, സാറ തന്റെ…
Read More » -
വെള്ളാപ്പള്ളിക്ക് എം വി ഗോവിന്ദന്റെ പുതുവർഷ സമ്മാനം : നടേശനെ ഭംഗിയായി തള്ളി ഗോവിന്ദൻ : സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളത്: എൽഡിഎഫിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഎമ്മും സിപിഐയുമാണെന്ന് വെള്ളാപ്പള്ളിയെ ഓർമ്മിപ്പിച്ച് ഗോവിന്ദൻ
കൊച്ചി: പുതുവർഷ ഉപഹാരമായി വെള്ളാപ്പള്ളി നടേശന് കിടിലൻ സമ്മാനം കൊടുത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വെള്ളാപ്പള്ളിയെ ഭംഗിയായി തള്ളി കൊണ്ടാണ് ഗോവിന്ദൻ പുതുവർഷത്തിൽ നിലപാടുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ വെള്ളാപ്പള്ളിയെ സിപിഎം സംരക്ഷിക്കുന്നു എന്ന ആരോപണത്തിനാണ് കുറച്ചെങ്കിലും അറുതി വന്നിരിക്കുന്നത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എല്ലാ അർത്ഥത്തിലും തള്ളിക്കൊണ്ടാണ് ഗോവിന്ദൻ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടുകൾ വ്യക്തമാക്കിയിരിക്കുന്നത്. അടുത്തിടെ വെള്ളാപ്പള്ളി നടത്തിയ പല പരാമർശങ്ങളും എൽഡിഎഫിൽ തന്നെ കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഐ പരസ്യമായി തന്നെ വെള്ളാപ്പള്ളി – സിപിഎം സ്നേഹബന്ധത്തിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. ഇതിനൊക്കെ ശേഷമാണ് വെള്ളാപ്പള്ളിയെ പരസ്യമായി ഗോവിന്ദൻ തള്ളി പറഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമായി തന്നെ നിരാകരിച്ചു . വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഎമ്മിനില്ലെന്ന് ഗോവിന്ദൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ…
Read More » -
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളുന്നു: ജയസൂര്യക്ക് ഒരു കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യാൻ നീക്കം: സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും: ഇയാൾക്ക് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും സൂചന
സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: നടൻ ജയസൂര്യയ്ക്ക് കുരുക്കാവുന്ന തരത്തിലേക്ക് അന്വേഷണം നീളു കൊച്ചി: പുതുവർഷം നടൻ ജയസൂര്യയ്ക്ക് അത്ര സുഖകരമാവില്ലെന്ന് സൂചന നൽകിക്കൊണ്ട് ഇ ഡി അന്വേഷണം ശക്തമാക്കുന്നു. സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. കേസിൽ ജയസൂര്യ അടക്കമുള്ളവർക്ക് എളുപ്പത്തിൽ ഊരി പോകാൻ കഴിയാത്ത തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ വിവരം. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയതെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍ഡ് അംബാസിഡർക്കുള്ള പ്രതിഫലം…
Read More » -
നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക വഴിത്തിരിവുകൾക്ക് സാധ്യത :മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും:വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതുവർഷത്തിൽ നിർണായക നടപടികൾക്ക് സാധ്യത. കേസിന്റെ വിധി പോയ വർഷത്തിൽ വന്നെങ്കിലും പുതുവർഷത്തിൽ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തത വരുത്താനാണ് അതിജീവിതയുടെ നീക്കം. തന്നെ ആക്രമിച്ച കേസിലെ പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അതിജീവിത പോലീസ് അന്വേഷണം ആവശ്യപ്പെടും. വസ്തുത പരിശോധന റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കോടതി കസ്റ്റഡിയിലുള്ള മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതില്‍ വസ്തുതാ പരിശോധന പൂര്‍ത്തിയായെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം വിചാരണക്കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു വസ്തുതാ പരിശോധന. മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി മൂന്ന് തവണ മൂന്ന് കോടതികളിലായി പരിശോധിച്ചുവെന്നാണ് ജില്ലാ ജഡ്ജിയുടെ അന്വേഷണറിപ്പോര്‍ട്ട്. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണകോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. ലീന റഷീദ് മെമ്മറി കാര്‍ഡ് സ്വകാര്യകസ്റ്റഡിയില്‍…
Read More » -
എസ്എൻഡിപിയുടെ ആ കോളേജ് മലപ്പുറത്ത് ആണല്ലോ : വെള്ളാപ്പള്ളിയെ അതൊന്ന് അറിയിച്ചു കൊടുക്കണേ: നജീബ് കാന്തപുരം എംഎൽഎയുടെ ഫേയ്സ്ബുക്ക് പോസ്റ്റ് വൈറൽ : വെള്ളാപ്പള്ളിയുടെ മറുപടി ഉടൻ ഉണ്ടാകും
കോഴിക്കോട്: പെരിന്തൽമണ്ണ എസ്എൻഡിപി കോളേജ് മലപ്പുറത്താണ് സാർ… വെള്ളാപ്പള്ളിയെ അതൊന്ന് അറിയിക്കണേ..നജീബ് കാന്തപുരം എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാൽ വെള്ളാപ്പള്ളി നടേശന് ഹാലിളകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വെള്ളാപ്പള്ളിക്കുള്ള മറുപടിയാണ് നജീബ് കാന്തപുരം ഫേസ്ബുക്കിലൂടെ കൊടുത്തത്. മലബാറിലെ മൂന്ന് ജില്ലകളിൽ തങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഡയലോഗിനുള്ള മറുപടിയായിരുന്നു ഇത്. തന്റെ നിയോജക മണ്ഡലത്തിൽ ഭംഗിയായി പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജാണ് പെരിന്തൽമണ്ണ എസ്എൻഡിപി കോളേജെന്നും അത് മലപ്പുറം ജില്ലയിൽ തന്നെയാണെന്ന് വെള്ളാപ്പള്ളിയെ അറിയിച്ച് കൊടുക്കണേയെന്നും നജീബ് കാന്തപുരം ഫേയ്സ്ബുക്കിൽ കുറിച്ചതിന് കയ്യടികൾ ഏറെ കിട്ടുന്നുണ്ട്. 2002 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി സാഹിബാണ് ഈ കോളജ് അനുവദിച്ചത്. ഏതായാലും യുഡിഎഫിന്റെ ആ നല്ല കാലം വരട്ടെ. എസ്എൻഡിപിക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ആവശ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമുക്ക് മലപ്പുറം ജില്ലയിൽ ഇനിയും കൊണ്ടു വരാമെന്നും നജീബ്…
Read More » -
ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികര്‍ക്ക് ദാരുണാന്ത്യം; ഒട്ടോയിലിടിച്ചു തെന്നിമാറിയ ബൈക്ക് മറിഞ്ഞു; മരണകാരണം തല നിലത്തടിച്ചത്
പാലക്കാട് ജില്ലയിലെ കൊടുമ്പ് ഓലശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സുഹൃത്തുക്കൾ മരിച്ചു. രമേഷ്, കൊടുമ്പ് സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഓലശ്ശേരിക്ക് സമീപം വെച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഓട്ടോയെ ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം തെറ്റിയ ബൈക്ക് ഓട്ടോറിക്ഷയിൽ തട്ടി റോഡിലേക്ക് മറിയുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചുവീണ ഇരുവരുടെയും തല റോഡിൽ ശക്തമായി ഇടിച്ചതാണ് മരണകാരണമെന്നാണ് നിഗമനം. അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്ന് ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read More » -
കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാ തോമസ് നിയമനടപടിക്ക്; സ്‌റ്റേഡിയം നല്‍കിയത് വിലാസംപോലും ഇല്ലാത്തവര്‍ക്ക്; ജിസിഡിഎ പ്രതിക്കൂട്ടില്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ ജിസിഡിഎയ്‌ക്കെതിരെ ഉമാ തോമസ് എംഎല്‍എയുടെ നിയമനടപടി. രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. അപകടത്തിന്റെ ഉത്തരവാദികളെ പോലും കണ്ടെത്താനായില്ലെന്നും പരിപാടിക്ക് അനുമതി നല്‍കിയതില്‍ വ്യക്തതയില്ലെന്നും ഉമ തോമസ്. സംഘടകരായ മൃദംഗ വിഷന് സമന്‍സ് അയച്ചിട്ട് അവര്‍ കൈപ്പറ്റിയില്ലെന്നാണ് അറിഞ്ഞത് . വിലാസം പോലും ഇല്ലാത്തവര്‍ക്കാണോ സ്റ്റേഡിയം വാടകയ്ക്ക് നല്‍കിയത്. തനിക്ക് അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അന്ന് അപകടം സംഭവിക്കുമായിരുന്നുവെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി ഡിസംബര്‍ 29ന് കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെ വീണു പരുക്കേറ്റ എംഎല്‍എ ഏറെനാള്‍ ആശുപത്രിയില്‍ ചികിത്സയിലും പിന്നീടു വീട്ടില്‍ വിശ്രമത്തിലുമായിരുന്നു. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റ ഉമ തോമസ് 6 ദിവസം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടതോടെ മുറിയിലേക്കു മാറ്റി റീഹാബിലിറ്റേഷന്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നല്‍കി.
Read More » -
പൈപ്പ് ലൈനിന് മുകളിൽ ഒരു ടോയ്‌ലറ്റ്!! മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9 മരണം, 111 പേർ ഗുരുതരാവസ്ഥയിൽ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ, രണ്ടുപേർക്ക് സസ്പെൻഷൻ, ഒരാളെ സർവീസിൽ നിന്ന് പുറത്താക്കി
ഇന്ദോർ: മധ്യപ്രദേശിൽ മലിനജലം കുടിച്ച് 1,146 പേർക്ക് ഡയേറിയ, 9പേർ മരിച്ചു. മധ്യപ്രദേശിലെ ഭഗീരഥപുരയിലാണ് സംഭവം. നൂറോളം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച ഇന്ദോർ മേയറാണ് ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും. സംഭവത്തിൽ മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം, സോണൽ ഓഫീസർ ഷാലിഗ്രാം സിതോളിനെയും അസിസ്റ്റന്റ് എഞ്ചിനീയർ യോഗേഷ് ജോഷിയെയും സസ്പെൻഡ് ചെയ്തു. പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് (പിഎച്ച്ഇ) ഇൻ ചാർജ് സബ് എഞ്ചിനീയർ ശുഭം ശ്രീവാസ്തവയെ ഉടനടി സർവീസിൽ നിന്ന് പുറത്താക്കി. വിഷയത്തിൽ ഉത്തരവാദിത്തം കണ്ടെത്തുന്നതിനായി ഐഎഎസ് ഓഫീസർ നവജീവൻ പവാറിന്റെ നേതൃത്വത്തിൽ മൂന്നംഗ അന്വേഷണ സമിതിയും രൂപീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ നന്ദലാൽ പാൽ (70), ഊർമ്മിള യാദവ് (60), താര (65)…
Read More »

