Lead News

  • രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപിയെന്ന് കോൺ​ഗ്രസ്- കേസെടുത്ത് സൈബർ പോലീസ്

    ഹരിപ്പാട്: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ചേർത്താണ് വീഡിയോ നിർമിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്‌മെന്റുകൾ ചേർത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിർ ബിജെപി സ്ഥാനാർത്ഥിയുടെയും എഐ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വൻതോതിൽ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്. എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ വീഡിയോ നീക്കം ചെയ്യാൻ‌ ആവശ്യപ്പെടണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താൻ ശ്രമിച്ചതിന് എതിർ സ്ഥാനാർത്ഥിക്ക് എതിരെ…

    Read More »
  • ‘ഇറാന്‍ പരമോന്നത നേതാവ് അബോധാവസ്ഥയില്‍; യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ കഴിയില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈമാറിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ‘ദി ടൈംസ്’; ഇറാനില്‍ എവിടെയെന്ന വിവരവും വെളിയില്‍; എല്ലാം എഐ ദൃശ്യങ്ങള്‍

    ലണ്ടന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ആണെന്നും യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കന്‍, ഇസ്രയേലി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കി ‘ദി ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ഖ്വാം (Qom) നഗരത്തില്‍ ‘ഗുരുതരമായ’ ആരോഗ്യസ്ഥിതിക്ക് ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ, അദ്ദേഹത്തെ റഷ്യയിലേക്കു കൊണ്ടുപോയെന്നും ചികിത്സയിലാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ ഒന്നാം ദിവസം കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയില്‍ നിന്ന് പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം 56 കാരനായ ഖമേനിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. തന്റെ പിതാവും മാതാവും ഭാര്യയും മക്കളില്‍ ഒരാളും കൊല്ലപ്പെട്ട ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലിനു ‘ചെറിയ’ പരിക്കു പറ്റിയെന്നായിരുന്നു ഭരണകൂടം നേരത്തേ റിപ്പോര്‍ട്ട്് ചെയ്തിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഗള്‍ഫ് സഖ്യകക്ഷികളുമായി പങ്കുവെച്ചതും ‘ദി ടൈംസ്’ കണ്ടതുമായ പുതിയ നയതന്ത്ര മെമ്മോ സൂചിപ്പിക്കുന്നത് അദ്ദേഹം മുമ്പ് കരുതിയതിനേക്കാള്‍ വളരെ അപകടകരമായ…

    Read More »
  • യുഎസ് തീവ്രവാദ സൈന്യം റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മാറും!! അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും വർഷങ്ങളോളം ഇല്ലാതാക്കി കളയും, സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഞങ്ങൾ മറുപടി നൽകുമ്പോൾ പരിധികൾവെക്കില്ല- ഇറാൻ

    ടെഹ്‌റാൻ: ഇറാന്റെ റെഡ് ലൈനുകൾ ലംഘിച്ചാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആ‍ഞ്ഞടിക്കും, അവരുടെ എണ്ണ, വാതക ശേഖരം വർഷങ്ങളോളം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർ (ഐആർജിസി). ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണിക്ക് മറുഭീഷണിയുമായി ഇറാനെത്തിയത്. ഇതിനിടെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് യുഎസ് കനത്ത ആക്രണം നടത്തിയതായി ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘യുഎസ് തീവ്രവാദ സൈന്യം’ റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കും. ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. എന്നിരുന്നാലും, ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പ്രതികരിക്കാൻ മടിക്കില്ല- ഇറാൻ സൈനിക വിഭാഗം പ്രതികരിച്ചു. ‘അമേരിക്കയുടെയും അതിന്റെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കും, ഇത് അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും വർഷങ്ങളോളം മേഖലയിലെ എണ്ണ, വാതക വിതരണത്തിൽ നിന്ന് നിഷ്‌കരുണം പുറന്തള്ളും’ പ്രസ്താവനയിൽ ഐആർജിസി പറയുന്നു. അതുപോലെ അയൽ…

    Read More »
  • ഇനി വിധിയെഴുത്ത് മാത്രം ബാക്കി… കലാശക്കൊട്ട് വർണാഭമാക്കി മുന്നണികൾ

    തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള വിധിയെഴുത്തിന് രണ്ട് ദിവസം മാത്രം ബാക്കി…നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് ആറുമണിയോടെ തിരശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ മുന്നണികളെല്ലാം തങ്ങളുടെ ഭാ​ഗം മനോഹരമായി ഓടിത്തീർത്തു. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായ ദിനത്തിനാണ് പര്യവസാനമായത്. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളികൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാ‍ർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരപ്പറമ്പാക്കി മാറ്റി മുന്നണികൾ. പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻഡിഎ സ്ഥാനാർഥി ആർ…

    Read More »
  • ‘ഇന്ന് രാത്രി മുഴുവൻ നാ​ഗരികതയും മരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരും’… ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

    വാഷിങ്ടൺ: ഇറാന് നൽകിയ അന്ത്യശാസനം ഇന്ന് അവസാനിക്കുന്ന സാ​ഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് കടുത്ത മുന്നറിയിപ്പുമായി രംഗത്ത്. “ഇന്ന് രാത്രി ഒരു മുഴുവൻ സിവിലൈസേഷൻ തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട്” എന്നാണ് സോഷ്യൽ പ്ലാറ്റ്‌ഫോമായ ട്രൂത്തിൽ കുറിച്ചത്. ഇന്ന് രാത്രി ലോകചരിത്രത്തിലെ ഏറ്റവും നിർണായക നിമിഷങ്ങളിൽ ഒന്നായിരിക്കും, 47 വർഷമായി തുടരുന്ന ഭീഷണി, അഴിമതി, മരണങ്ങൾ എന്നിവയ്ക്ക് ഇതോടെ അവസാനം വരുമെന്നും ട്രംപ് കുറിച്ചു. ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചതിങ്ങനെ- ഇന്ന് രാത്രി മുഴുവൻ നാ​ഗരികതയും മരിക്കും, ഇനി ഒരിക്കലും തിരിച്ചുവരാൻ കഴിയില്ല. അത് സംഭവിക്കണമെന്ന് എനിക്ക് ആ​ഗ്രഹമില്ല, പക്ഷേ അത് സംഭവിക്കും. എന്നിരുന്നാലും, ഇപ്പോൾ നമുക്ക് സമ്പൂർണ്ണവും സമ്പൂർണ്ണവുമായ ഭരണമാറ്റം ഉണ്ട്, അവിടെ വ്യത്യസ്തവും ബുദ്ധിപരവും കുറഞ്ഞതുമായ സമൂലമായ മനസ്സുകൾ നിലനിൽക്കുന്നു, ഒരുപക്ഷേ വിപ്ലവകരമായി അത്ഭുതകരമായ എന്തെങ്കിലും സംഭവിക്കാം, ആർക്കറിയാം? ലോകത്തിന്റെ ദീർഘവും സങ്കീർണ്ണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്ന് ഇന്ന് രാത്രി നമുക്ക് കണ്ടെത്താനാകും. 47 വർഷത്തെ കൊള്ള, അഴിമതി, മരണം…

    Read More »
  • സമയം അടുത്തു, ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, രാജ്യത്തിനു വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായി 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികളുമുണ്ട് കൂടെ- പെസെഷ്‌കിയാൻ

    ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞ സമയം അടുത്തു, രാജ്യത്തെ പ്രതിരോധിക്കാൻ ജീവൻ ത്യജിക്കാൻ തയ്യാറാണെന്ന് 14 ദശലക്ഷത്തിലധികം ധീരരായ ഇറാനികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ‘ഞാനും ഇറാനുവേണ്ടി എന്റെ ജീവിതം ബലിയർപ്പിച്ചിട്ടുണ്ട്, ഞാൻ ഇപ്പോഴും അങ്ങനെയാണ്, ഇനിയും അങ്ങനെ തുടരും’ പെസെഷ്‌കിയാൻ എക്‌സിൽ കുറിച്ചു. അതേസമയം ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ നാശം വിതയ്ക്കുന്ന ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമയപരിധി അടുത്തെത്തി നിൽക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ പ്രതികരണമെത്തിയത്. ട്രംപിന്റെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇതുവരെ കാര്യമായ തീരുമാനമുണ്ടായിട്ടില്ല. ഹോർമുസ് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാനിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ ബോംബിടുമെന്ന ട്രംപിന്റെ ഭീഷണിയെത്തുടർന്ന്, രാജ്യത്തെ വൈദ്യുതി നിലയങ്ങൾക്ക് ചുറ്റും ‘മനുഷ്യ ശൃംഖല’ രൂപീകരിക്കാൻ ഇറാൻ മന്ത്രി യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജീവൻ ത്യജിക്കാൻ 14 ദശലക്ഷത്തിലധികം ഇറാനികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന പെസെഷ്‌കിയാൻ അറിയിച്ചത്.…

    Read More »
  • പാക്കിസ്ഥാനു കൊടുത്ത ഉറപ്പ് ഇറാൻ പിൻവലിച്ചു? മധ്യസ്ഥത പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ

    ടെഹ്‌റാൻ: ഗൾഫ് മേഖലയിലെ യുദ്ധസമാന സാഹചര്യത്തിനിടെ നിർണ്ണായക നീക്കമായി ഇറാൻ്റെ എലൈറ്റ് സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ തടഞ്ഞതായി റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെ ഹോർമുസ് കടലിടുക്ക് ഭാഗത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കപ്പലുകൾ അപ്രതീക്ഷിതമായി തടഞ്ഞത്. റോയിറ്റേഴ്‌സ് റിപ്പോർട്ട് പ്രകാരം, കപ്പലുകൾ തടഞ്ഞതിൻ്റെ കാരണം ഇറാൻ ആയി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച്, കഴിഞ്ഞ ആഴ്ച പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇറാൻ തമ്മിൽ നടന്ന ചർച്ചകളുടെ ഭാഗമായിരുന്നു രണ്ടു കപ്പലുകളും ഹോർമൂസ് വഴി യാത്ര തിരിച്ചത്. ഈ ധാരണ പ്രകാരം ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽഎൻജി ഗതാഗതത്തിന് ഇറാൻ താൽക്കാലിക അനുമതി നൽകിയിരുന്നുവെന്നാണ് സൂചന. അതേസമയം, തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇരു ടാങ്കറുകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ് തീരത്തോട് ചേർന്ന് നിർത്തിയ നിലയിലായിരുന്നു. കപ്പൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം, ആ ഹോർമുസ് കടലിടുക്ക് കടക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും വ്യക്തമാകുന്നു. സുരക്ഷാ സാഹചര്യങ്ങൾ മോശമായതിനെ…

    Read More »
  • സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർസർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ

    തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വിരുദ്ധ വോട്ടുകൾ ബി.ജെ.പിക്ക് നൽകിയതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. മാറ്റത്തിനാണ് ജനങ്ങൾ വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്. ബി.ജെ.പിക്ക് പോലും വിജയ പ്രതീക്ഷയില്ല. പിന്നെ എന്തുമാറ്റമാണ് അവർക്ക് കൊണ്ടുവരാൻ സാധിക്കുക? കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ പണം വാരിയെറിഞ്ഞ പ്രചാരണം നടത്താൻ സാധിക്കുന്നുണ്ട്. ഇതൊന്നും കേരളത്തിൽ ചെലവാകാൻ പോകുന്നില്ല. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലെ ത്രികോണ മത്സരം പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്. ചെറുപ്പക്കാർ രാഷ്ട്രീയ ഭേദമില്ലാതെ യു.ഡി.എഫിനൊപ്പം അണിചേരുകയാണ്. അഞ്ച് വർഷത്തെ നേട്ടമെന്ന പേരിൽ എൽ.ഡി.എഫ് 10 വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് വയ്ക്കുമ്പോഴും ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടത്തിന്റെ അടുത്തുപോലും എത്താൻ അവർക്ക് സാധിച്ചിട്ടില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയ ഒന്നിലും എൽ.ഡി.എഫിന് ഭരണനേട്ടം അവകാശപ്പെടാനില്ല. വികസനം ആരു നടത്തിയാലും അതു ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. വേൾഡ് സ്റ്റാർട്ടപ്പ് റിപ്പോർട്ടിൽ എൽ.ഡി.എഫ് നൽകിയത്…

    Read More »
  • ‘കഴിഞ്ഞ 10 വർഷം കൊണ്ട് കേരളത്തിലുണ്ടായത് അഴിമതി മാത്രമാണ്; ആർജ്ജവമുള്ള സർക്കാരാണ് ഇവിടെ വരേണ്ടത്‘- പ്രിയങ്ക ഗാന്ധി

    സുൽത്താൻ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി എംപി. ഇരു സർക്കാരുകളുടേയും പിന്തുണ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് പ്രിയങ്ക പറയുന്നത്. പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണ്. 10 വർഷമായി ജനങ്ങളെ കുറിച്ച് ചിന്തയില്ലാത്ത സർക്കാരാണ് ഭരിച്ചത്. കേരളം കടത്തിൽ മുങ്ങി. വന്യജീവി ആക്രമണം വലിയ പ്രശ്നമായി നിലനിൽക്കുന്നു; പ്രിയങ്ക ഗാന്ധി പറഞ്ഞു. വന്യജീവി പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തി വേണം, എന്നാല്‍ വന നിയമം കൃത്യമായി നടപ്പിലാക്കുന്നില്ല എന്നും പ്രിയങ്ക ആരോപിച്ചു. അതുപോലെ, കേന്ദ്രം ന്യൂനപക്ഷങ്ങളെ തകർക്കുന്നെന്നും ക്രിസ്ത്യൻ എൻജിഒകളെ എഫ്സിആ‌ർഎ ഉപയോഗിച്ച് വേട്ടയാടുന്നു എന്ന് പറഞ്ഞ പ്രിയങ്ക പ്രചാരണത്തിന്‍റെ അവസാന ലാപ്പിൽ എൽഡിഎഫിനും എൻഡിഎയ്ക്കും എതിരെ ആഞ്ഞടിച്ചു. തൊഴിലില്ലായ്മ കൊണ്ട് യുവാക്കൾ നാട് വീടുന്നതെന്നും കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നത് ഭീരുക്കളാണെന്നും പറഞ്ഞു. ആർജവമുള്ള സർക്കാരാണ് കേരളം ഭരിക്കേണ്ടത്. 10 വർഷം കൊണ്ട് എല്ലായിടത്തും അഴിമതി പടർന്നു എന്നും പ്രിയങ്ക പറഞ്ഞു.

    Read More »
  • 15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

    മസ്കറ്റ്: മസ്കറ്റിൽ 15 വയസുകാരിയെ കാണാതായി. ഷെറീൻ മഹ്മൂദ് ഷഅബാൻ യഹ്യ എന്ന വിദ്യാർത്ഥിനിയെയാണ് കാണാതായത്. മസ്കറ്റിലെ ബൗഷർ വിലായത്തിലെ അൽ ഘുബ്ര പ്രറോയൽ ഒമാൻ പൊലീസിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ വിഭാഗം പുറത്തിറക്കിയ അറിയിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം ഇതുവരെ വിദ്യാ‍ർത്ഥിനി തിരികെ എത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭ്യമാകുന്നവർ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. ജനങ്ങളുടെ സഹകരണത്തോടെ കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

    Read More »
Back to top button
error: