Lead News
-
കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായി, കാത്തിരിക്കുന്നു മെയ് 4ന് വേണ്ടി…കടക്കു പുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്… കേൾക്കാനും മനസിലാക്കി കാര്യങ്ങൾ നടത്തി തരാൻ പറ്റുന്നവർ ഈ നാട് ഭരിക്കട്ടെ… സർക്കാരിനെതിരെ ഫിലിം ചേംബർ പ്രസിഡന്റ്
തിരുവനന്തപുരം: കഴിഞ്ഞ പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കിവിടേണ്ട സമയമായെന്ന് കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അനിൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് സർക്കാർ പരാജയമാണെന്നും മാറണമെന്നുമുള്ള തന്റെ നിലപാട് സിനിമാമേഖലയിലെ അനുഭവം വെച്ചാണ് പറയുന്നതെന്ന് അനിൽ തോമസ് കുറിച്ചു. പത്തുവർഷക്കാലം സിനിമാമേഖലയ്ക്ക് ദുരന്തം മാത്രമാണ് നൽകിയത്. കേരളത്തിൽ നികുതിക്കൊള്ള നടക്കുകയാണ്. സിനിമാ മന്ത്രി വ്യവസായത്തിന് ഒന്നും നൽകാൻ കഴിയാതെ നിസ്സഹായനായിരുന്നു. മുഖ്യമന്ത്രി ആവശ്യങ്ങൾ നടത്തിത്തരാൻ സമയം കണ്ടെത്തിയില്ലെന്നും അനിൽ തോമസ് കുറ്റപ്പെടുത്തി. ‘തുടർദുരന്തം അവസാനിക്കണം’ എന്ന് തുടങ്ങുന്ന കുറിപ്പ്, ‘കടക്കുപുറത്ത്, എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്’ എന്നാണ് അവസാനിക്കുന്നത്. അനിൽ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ തുടർ ദുരന്തം അവസാനിക്കണം… ഏപ്രിൽ 9,2026, കേരള നിയമംസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ, സ്ഥിരതയും വിവരവും, വിവേകവും ഉള്ള ഒരു സർക്കാർ കേരളം ഭരിക്കേണ്ട ആവകത ആണ് ഇപ്പോൾ ഉള്ളത്, പത്തുവർഷം കേരളം ഭരിച്ചവരെ ഇറക്കി വിടേണ്ട സമയം ആയി… എന്തുകൊണ്ട് LDF…
Read More » -
10 ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിച്ചാൽ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ- ഇറാൻ!! ഉപാധികൾ അംഗീകരിച്ച് അമേരിക്ക, നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചു- ദേശീയ സുരക്ഷാ കൗൺസിൽ… അമേരിക്കയുടെ വിജയമെന്ന് ട്രംപ്, യുഎസ് മറച്ചു വച്ച ഉപാധികൾ പുറത്തുവിട്ട് ഇറാൻ
ടെഹ്‌റാൻ/വാഷിങ്ടൺ: പശ്ചിമേഷ്യയിൽ ഇനി രണ്ടാഴ്ചത്തേക്ക് സമാധാനത്തിന്റെ നാളുകൾ. ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ അംഗീകരിച്ചതോടെ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. പിന്നാലെ പശ്ചിമേഷ്യൻ യുദ്ധത്തിൽ വിജയം അവകാശപ്പെട്ട് യുഎസും ഇറാനും രംഗത്തെത്തി. ഇറാനിയൻ ജനതയ്ക്കെതിരായ നിയമവിരുദ്ധ യുദ്ധത്തിൽ ശത്രുവിന് ചരിത്രപരമായ, തകർപ്പൻ പരാജയം സംഭവിച്ചിരിക്കുന്നുവെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ പ്രസ്താവനയിൽ അറിയിച്ചു. ഇറാൻ ഒരു വലിയ വിജയം കൈവരിക്കുകയും അമേരിക്കയെ തങ്ങളുടെ പത്തിന ഉപാധികൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്തുവെന്നും അവർ അവകാശപ്പെട്ടു. പത്ത് ഉപാധികൾ ചർച്ചകളിലൂടെ അംഗീകരിക്കുമ്പോൾ മാത്രമേ ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മതിക്കുകയുള്ളൂ എന്നും സുരക്ഷാ കൗൺസിൽ അറിയിച്ചു. ‘വിജയത്തിൽ എല്ലാ ഇറാൻ ജനതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ വിജയത്തിന്റെ വിശദാംശങ്ങൾ അന്തിമമാകുന്നതുവരെ അധികാരികളുടെ ഭാഗത്തുനിന്ന് ക്ഷമയും വിവേകവും ആവശ്യമാണെന്നും ഇറാനിയൻ ജനതയുടെ ഐക്യവും ഐക്യദാർഢ്യവും നിലനിർത്തണമെന്നും അഭ്യർഥിക്കുന്നു’, പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഇറാന്റെ ഉപാധികൾക്കുമേലുള്ള ചർച്ചകൾ ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ ആരംഭിക്കുമെന്നും വെടിനിർത്തൽ കാലപരിധി നീട്ടാൻ സാധ്യതയുണ്ടെന്നും ഇറാന്റെ…
Read More » -
ആശ്വാസം; രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറായി അമേരിക്ക; ഹൊർമൂസ് എത്രയും പെട്ടെന്ന് തുറക്കണമെന്ന് ഇറാനോട് ട്രംപ്
വാഷിങ്ടൺ: ഇറാനിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനസമയം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്. ഹോർമുസ് കടലിടുക്ക് ഇറാൻ എത്രയും വേഗം തുറന്നുകൊടുക്കണമെന്ന കർശന ഉപാധിയോടെയാണ് ഈ വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കി. പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ അസിം മുനീർ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ട്രംപ് തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി അറിയിച്ചു. ‘ഇറാനെതിരെ നടത്താനിരുന്ന ആക്രമണങ്ങൾ നിർത്തിവെക്കാൻ പാക് നേതാക്കൾ അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്ക് ഉടൻതന്നെ തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെങ്കിൽ, രണ്ടാഴ്ചത്തേക്ക് ആക്രമണങ്ങൾ നിർത്തിവെക്കാൻ സമ്മതിക്കുന്നു. ഇതൊരു ഇരുപക്ഷ വെടിനിർത്തലായിരിക്കും’.- ട്രംപ് കുറിച്ചു. ഇറാനെതിരായ സൈനിക നീക്കത്തിനുള്ള സമയപരിധി രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് നേരത്തെ ട്രംപിനോട് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് അഭ്യർഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് രണ്ടാഴ്ചത്തേക്ക് തുറന്നുകൊടുക്കണമെന്ന് അദ്ദേഹം ഇറാനോടും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ യുദ്ധം…
Read More » -
ചൈനയും റഷ്യയും ഉടക്കി; ഹോര്‍മൂസ് തുറക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള നീക്കം പാളി; യുഎന്‍ സഭയില്‍ ബഹ്‌റൈന്‍ കൊണ്ടുവന്ന പ്രമേയത്തെ വീറ്റോ ചെയ്തു; കപ്പല്‍ ഗതാഗതത്തിലെ പ്രതിസന്ധി തുടരും
യുഎന്‍: ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പല്‍ഗതാഗതം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യുഎന്‍ പ്രമേയത്തെ ചൈനയും റഷ്യയും വീറ്റോ ചെയ്തു. സുപ്രധാനമായ ഈ ജലപാത സുരക്ഷിതമാക്കുന്നതില്‍ അമേരിക്കയോടൊപ്പം ചേരാന്‍ ലോകസഭയിലെ യുഎസ് അംബാസഡര്‍ ‘ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളോട്’ ആഹ്വാനം ചെയ്തു. ബഹ്റൈന്‍ അവതരിപ്പിച്ച പ്രമേയത്തെ 15 അംഗ രക്ഷാസമിതിയില്‍ 11 പേര്‍ അനുകൂലിച്ചു. ചൈനയും റഷ്യയും എതിര്‍ത്തു. രണ്ട് രാജ്യങ്ങള്‍ വിട്ടുനിന്നു. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന തന്റെ അന്ത്യശാസനം ഇറാന്‍ അംഗീകരിക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്ത സാഹചര്യത്തില്‍, ‘ഒരു പരിഷ്‌കൃതി മുഴുവന്‍ ഇന്ന് രാത്രി മരിക്കും’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതു മുതല്‍ എണ്ണവില കുതിച്ചുയരുകയാണ്. അഞ്ച് ആഴ്ചയിലേറെയായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെ, ലോകത്തെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോയിരുന്ന പാതയായ കടലിടുക്ക് ടെഹ്റാന്‍ വലിയ തോതില്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. സമിതിയിലെ ഒരു സ്ഥിരം അംഗത്തിന്റെ നെഗറ്റീവ് വോട്ട് കാരണം കരട്…
Read More » -
സര്‍ക്കാര്‍ ഇനി പാവ; അധികാരം പൂര്‍ണമായി റവല്യൂഷനറി ഗാര്‍ഡിലേക്ക്; ഇറാന്റെ ഭാഗത്തുനിന്ന് ഇനി ചര്‍ച്ചകള്‍ ഉണ്ടാകില്ല; അന്തിമ യുദ്ധത്തിന് തയാറെടുത്ത് ഇറാന്‍ സൈന്യം
ന്യൂയോര്‍ക്ക്: നയതന്ത്രത്തിന്റെ വാതിലുകള്‍ അടഞ്ഞതോടെ ഇറാന്‍ നേതൃത്വം ഏകീകൃതമായ കടുത്ത നിലപാടിലെത്തിയെന്ന് റിപ്പോര്‍ട്ട്. അന്തിമ അധികാരം സര്‍ക്കാരില്‍നിന്ന് റവല്യൂഷനറി (ഐആര്‍ജിസി) ഗാര്‍ഡിലേക്ക് കൈമാറുന്നതിനു തുല്യമാണിതെന്നും ചൂണ്ടിക്കാട്ടുന്നു. ‘കൂട്ടായ സന്നദ്ധ ആത്മബലി’യെക്കുറിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ അടുത്തിടെ നടത്തിയ പ്രസ്താവനകള്‍ വെറും രാഷ്ട്രീയ നാടകമല്ലെന്നാണു വിലയിരുത്തല്‍. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള ദീര്‍ഘകാല പോരാട്ടത്തിനായി ടെഹ്റാന്റെ ഭാഗത്തുനിന്ന് ഇനി ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും ഇതു വ്യക്തമാക്കുന്നു. അമേരിക്കക്കാര്‍ ഈ യുദ്ധത്തില്‍ നിന്ന് എത്രയും വേഗം പുറത്തുകടക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാനറിയാം. ഇറാന് യുദ്ധത്തില്‍നിന്ന് പുറത്തു കടക്കാന്‍ ഒട്ടും ധൃതിയുമില്ല. ഇറാനിയന്‍ നയതന്ത്രത്തിന്റെ യുഗം ഔദ്യോഗികമായി അവസാനിച്ചോ? ടെഹ്റാനിലെ ആഭ്യന്തര അധികാര സമവാക്യങ്ങളില്‍ മൗലികമായ മാറ്റം വന്നതായി ഇന്റലിജന്‍സ് കുറിപ്പ് സൂചിപ്പിക്കുന്നു. 2026-ലെ സംഘര്‍ഷത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പ്രായോഗികവാദികളും സുരക്ഷാ സംവിധാനങ്ങളും തമ്മില്‍ വടംവലി നടന്നിരുന്നെങ്കില്‍, ഇപ്പോള്‍ രാജ്യത്തിന്റെ നിയന്ത്രണത്തിനായുള്ള ആഭ്യന്തര പോരാട്ടത്തില്‍ ഐആര്‍ജിസി വിജയിച്ചെന്നു പറയുന്നു. ഇറാനിലെ ജനങ്ങള്‍ ‘മരിക്കാന്‍ തയ്യാറാണ്’ എന്ന് എടുത്തുപറഞ്ഞുകൊണ്ടുള്ള പെസെഷ്‌കിയന്റെ സമീപകാല പ്രസ്താവനകളെ,…
Read More » -
രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വീഡിയോ, പ്രചരിപ്പിച്ചത് ബിജെപിയെന്ന് കോൺഗ്രസ്- കേസെടുത്ത് സൈബർ പോലീസ്
ഹരിപ്പാട്: രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചു പുറത്തിറക്കിയ എഐ വീഡിയോയ്ക്കെതിരെ കേസെടുത്ത് സൈബർ പോലീസ്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങൾ ചേർത്താണ് വീഡിയോ നിർമിച്ചതെന്ന് ആരോപിച്ച് യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. അധിക്ഷേപ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മതവികാരത്തെ ദുരുപയോഗപ്പെടുത്തുന്ന തരത്തിലുള്ള സ്റ്റേറ്റ്‌മെന്റുകൾ ചേർത്ത ഈ വീഡിയോ രമേശ് ചെന്നിത്തലയുടെയും എതിർ ബിജെപി സ്ഥാനാർത്ഥിയുടെയും എഐ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സ്ആപ്പ്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും വൻതോതിൽ ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചുവെന്നും ആരോപണമുണ്ട്. എഐ വീഡിയോയ്ക്ക് എതിരെ ചെന്നിത്തലയുടെ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി കളത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഈ വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ മലിനപ്പെടുത്താൻ ശ്രമിച്ചതിന് എതിർ സ്ഥാനാർത്ഥിക്ക് എതിരെ…
Read More » -
‘ഇറാന്‍ പരമോന്നത നേതാവ് അബോധാവസ്ഥയില്‍; യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ കഴിയില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കൈമാറിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ‘ദി ടൈംസ്’; ഇറാനില്‍ എവിടെയെന്ന വിവരവും വെളിയില്‍; എല്ലാം എഐ ദൃശ്യങ്ങള്‍
ലണ്ടന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് അബോധാവസ്ഥയില്‍ ആണെന്നും യുദ്ധത്തില്‍ തകര്‍ന്ന രാജ്യം ഭരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കന്‍, ഇസ്രയേലി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കി ‘ദി ടൈംസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം ഖ്വാം (Qom) നഗരത്തില്‍ ‘ഗുരുതരമായ’ ആരോഗ്യസ്ഥിതിക്ക് ചികിത്സയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. നേരത്തേ, അദ്ദേഹത്തെ റഷ്യയിലേക്കു കൊണ്ടുപോയെന്നും ചികിത്സയിലാണെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. യുദ്ധത്തിന്റെ ഒന്നാം ദിവസം കൊല്ലപ്പെട്ട തന്റെ പിതാവ് ആയത്തുള്ള അലി ഖമേനിയില്‍ നിന്ന് പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം 56 കാരനായ ഖമേനിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. തന്റെ പിതാവും മാതാവും ഭാര്യയും മക്കളില്‍ ഒരാളും കൊല്ലപ്പെട്ട ആക്രമണത്തില്‍ അദ്ദേഹത്തിന്റെ കാലിനു ‘ചെറിയ’ പരിക്കു പറ്റിയെന്നായിരുന്നു ഭരണകൂടം നേരത്തേ റിപ്പോര്‍ട്ട്് ചെയ്തിരുന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ അസാന്നിധ്യത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ഗള്‍ഫ് സഖ്യകക്ഷികളുമായി പങ്കുവെച്ചതും ‘ദി ടൈംസ്’ കണ്ടതുമായ പുതിയ നയതന്ത്ര മെമ്മോ സൂചിപ്പിക്കുന്നത് അദ്ദേഹം മുമ്പ് കരുതിയതിനേക്കാള്‍ വളരെ അപകടകരമായ…
Read More » -
യുഎസ് തീവ്രവാദ സൈന്യം റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മാറും!! അമേരിക്കയുടെയും സഖ്യകക്ഷികളുടേയും എണ്ണയും വാതക ശേഖരവും വർഷങ്ങളോളം ഇല്ലാതാക്കി കളയും, സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഞങ്ങൾ മറുപടി നൽകുമ്പോൾ പരിധികൾവെക്കില്ല- ഇറാൻ
ടെഹ്‌റാൻ: ഇറാന്റെ റെഡ് ലൈനുകൾ ലംഘിച്ചാൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ആഞ്ഞടിക്കും, അവരുടെ എണ്ണ, വാതക ശേഖരം വർഷങ്ങളോളം ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുമായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്‌സ് കോർ (ഐആർജിസി). ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാനിരിക്കെയാണ് ട്രംപിന്റെ ഭീഷണിക്ക് മറുഭീഷണിയുമായി ഇറാനെത്തിയത്. ഇതിനിടെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് യുഎസ് കനത്ത ആക്രണം നടത്തിയതായി ഇറാനി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘യുഎസ് തീവ്രവാദ സൈന്യം’ റെഡ് ലൈനുകൾ ലംഘിച്ചാൽ, ഇറാന്റെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കും. ഞങ്ങൾ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. എന്നിരുന്നാലും, ഇറാനിലെ സാധാരണ പൗരന്മാരുടെ സൗകര്യങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് പ്രതികരിക്കാൻ മടിക്കില്ല- ഇറാൻ സൈനിക വിഭാഗം പ്രതികരിച്ചു. ‘അമേരിക്കയുടെയും അതിന്റെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഞങ്ങൾ നടപടിയെടുക്കും, ഇത് അമേരിക്കയെയും അതിന്റെ സഖ്യകക്ഷികളെയും വർഷങ്ങളോളം മേഖലയിലെ എണ്ണ, വാതക വിതരണത്തിൽ നിന്ന് നിഷ്‌കരുണം പുറന്തള്ളും’ പ്രസ്താവനയിൽ ഐആർജിസി പറയുന്നു. അതുപോലെ അയൽ…
Read More » -
ഇനി വിധിയെഴുത്ത് മാത്രം ബാക്കി… കലാശക്കൊട്ട് വർണാഭമാക്കി മുന്നണികൾ
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള വിധിയെഴുത്തിന് രണ്ട് ദിവസം മാത്രം ബാക്കി…നിയമസഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് ആറുമണിയോടെ തിരശീല വീണു. മൂന്നാഴ്ച നീണ്ടുനിന്ന പരസ്യ പ്രചാരണത്തിൻ്റെ അവസാന ലാപ്പിൽ മുന്നണികളെല്ലാം തങ്ങളുടെ ഭാഗം മനോഹരമായി ഓടിത്തീർത്തു. നഗര കേന്ദ്രങ്ങളും ഗ്രാമങ്ങളും രാഷ്ട്രീയ പാർട്ടികളുടെ കൊടികളും മുദ്രാവാക്യങ്ങളാലും സമ്പന്നമായ ദിനത്തിനാണ് പര്യവസാനമായത്. ദിവസങ്ങൾ നീണ്ടുനിന്ന പോർവിളികൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കുമൊടുവിൽ ഓരോ മണ്ഡലങ്ങളിലും കൊട്ടിക്കലാശം ആവേശമാക്കാൻ സ്ഥാനാർഥികളും പ്രവർത്തകരും അരയും തലയും മുറുക്കി രംഗത്തെത്തി. റോഡ് ഷോയും റാലികളുമായാണ് സ്ഥാനാർഥികളും പ്രവർത്തകരും മണ്ഡലത്തിലെ കൊട്ടിക്കലാശ കേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്. ബാൻഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരപ്പറമ്പാക്കി മാറ്റി മുന്നണികൾ. പതിവുപോലെ പേരൂർക്കടയായിരുന്നു ഇക്കുറിയും കൊട്ടിക്കലാശത്തിലെ ശ്രദ്ധാ കേന്ദ്രം. മൂന്ന് സ്ഥാനാർഥികളും ക്രയിനിലേറി കൈവീശി കാട്ടിയായിരുന്നു അണികളെ ആവേശത്തിലാക്കിയത്. എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് കൂളിംഗ് ഗ്ലാസ് വച്ച് പ്രവർത്തകരെ കൈവീശി കാട്ടിയപ്പോൾ എൻഡിഎ സ്ഥാനാർഥി ആർ…
Read More »
