Lead News
-
ക്യാമറയുള്ള കണ്ണട ധരിച്ച് പോളിംഗ് ബൂത്തിൽ; യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ കൈയ്യോടെ പിടികൂടി; കണ്ണട പിടിച്ചെടുത്തു
കാസർകോട് : ഉദുമയിൽ പോളിംഗ് ബൂത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ചെത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെതിരെ നടപടി. ഉദുമ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. നീലകണ്ഠന്റെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി ബൂത്തിലെത്തിയത്. ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ 165-ാം നമ്പർ ബൂത്തിലാണ് സംഭവം. ജമാൽ ധരിച്ച കണ്ണടയിൽ ക്യാമറയുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ട എൽഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ബൂത്തിൽ നേരിയ സംഘർഷാവസ്ഥ ഉണ്ടായെങ്കിലും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാൽ വിഷയത്തിൽ കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്.
Read More » -
” പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല”- പാലക്കാട് ബിജെപി വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ പ്രതികരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; ‘ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണം‘- രാജ്മോഹൻ ഉണ്ണിത്താൻ
കോഴിക്കോട്: വോട്ടിന് പണം നൽകിയെന്ന ദൃശ്യങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ബിജെപി നേതാവും പാലക്കാട് സ്ഥാനാർത്ഥിയുമായ ശോഭാ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനം ഉയർത്തി കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. “പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല” എന്ന പരാമർശം നടത്തി, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടു, അത് പുറത്തുകൊണ്ടുവന്ന യുവാക്കൾക്ക് അംഗീകാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്നാരോപിച്ചാണ് വിവാദം ഉയർന്നത്. ഈ സാഹചര്യത്തിൽ, സംഭവത്തിൽ ഉൾപ്പെട്ടതായി പറയുന്ന സ്ത്രീയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ശോഭ സുരേന്ദ്രനെ അയോഗ്യയാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി വേണമെന്നതും അദ്ദേഹം പറഞ്ഞു. അതേസമയം, വിഷയത്തിൽ ഔദ്യോഗിക അന്വേഷണവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ പടനക്കാട് എസ്എൻഎയുപിഎസ് ബൂത്ത് നമ്പർ 209ൽ വോട്ട് ചെയ്യാനെത്തിയ ശേഷമാണ് ഉണ്ണിത്താൻ…
Read More » -
പാക്കിസ്ഥാന്റെ ഇടനില സംശയകരം, അമേരിക്ക സ്വന്തം താത്പര്യങ്ങൾക്കായി പാക്കിസ്ഥാന്റെ മധ്യസ്ഥത ഉപയോഗിക്കുന്നു!! ലെബനനിൽ ഇതുവരെ 250 പേർ കൊല്ലപ്പെട്ടു, ലക്ഷ്യം ലിതാനി നദിയുടെ തെക്കുഭാഗത്ത് ഹെസ്ബുള്ളയുടെ സാന്നിധ്യം അവസാനിപ്പിക്കുക- റൂവെൻ അസർ
ന്യൂഡൽഹി: യുഎസ്–ഇറാൻ സന്ധി ചർച്ചകളിൽ പാക്കിസ്ഥാൻ വഹിക്കുന്ന മധ്യസ്ഥതയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവെൻ അസർ. ഇസ്ലാമാബാദിനെ “വിശ്വസനീയ കളിക്കാരനായി കാണുന്നില്ലെന്നു, അമേരിക്ക സ്വന്തം താൽപര്യങ്ങൾക്കായി പാക്കിസ്ഥാന്റെ സഹായം ഉപയോഗിക്കുന്നതാണെന്നും വാർത്താ ഏജൻസിയായ ANI-യോട് സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. ഏപ്രിൽ 11-ന് നടക്കാനിരിക്കുന്ന യുഎസ്– ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായി ആയിരുന്നു ഈ പ്രതികരണം. ഇതിനിടെ യുദ്ധ ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇസ്ലാമാബാദിലേക്ക് പോകാനിടയുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഗാസ യുദ്ധവിരാമ ചർച്ചകളിൽ മുമ്പ് ഖത്തർ, തുർക്കി പോലുള്ള രാജ്യങ്ങളെ യുഎസ് ഉപയോഗിച്ച മാതൃകയുമായി പാക്കിസ്ഥാന്റെ പങ്ക് താരതമ്യം ചെയ്യാമെന്നും അംബാസഡർ ചൂണ്ടിക്കാട്ടി. ഫലത്തിൽ യുഎസിനൊപ്പം ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത് ഇസ്രായേലിന് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ലെബനനിലെ സാഹചര്യം ഇറാനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് റൂവെൻ അസർ വ്യക്തമാക്കി. തെക്കൻ ലെബനനിൽ നിന്ന് ഹെസ്ബുള്ളയുടെ സാന്നിധ്യം പൂർണ്ണമായും ഇല്ലാതാക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും അദ്ദേഹം…
Read More » -
‘അയാം വെരി ഹാപ്പി’; ‘ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി കുത്തുന്നത്; ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പ്; എൽഡിഎഫിന് പരാജയ ഭീതി നന്നായുണ്ട്‘-പി കെ ശശി
ഒറ്റപ്പാലം: ഒറ്റപ്പാലത്ത് യുഡിഎഫിന്റെ വിജയം ഉറപ്പെന്ന് പി കെ ശശി. കുടുംബത്തോടൊപ്പം ശ്രീകൃഷ്ണപുരം കുക്കിലിയാട് എസ് വി എ യുപി സ്കൂളിൽ എത്തിയാണ് പി കെ ശശി വോട്ട് ചെയ്തത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ‘അയാം വെരി ഹാപ്പി’ എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ആദ്യമായാണ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ നിന്ന് മാറി വോട്ട് ചെയ്യുന്നതെന്നും ഒറ്റപ്പാലത്ത് യുഡിഎഫ് ജയം ഉറപ്പാണെന്നും എൽഡിഎഫിന് പരാജയ ഭീതിയാണെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മൂന്ന് മണിക്കൂറിൽ 16.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. അതേസമയം, അൻപതോളം ബൂത്തുകളിൽ വോട്ടിങ് യന്ത്രം പണിമുടക്കി. മിക്കയിടത്തും പ്രശ്നം പരിഹരിച്ചു. തിരുവനന്തപുരം പോത്തൻകോട് തിരുവള്ളൂർ ബൂത്തിലും ആലുംമൂട് ബുത്തിലും വോട്ടിംഗ് വൈകി. കോഴിക്കോട് വളയത്തും ഉടുമ്പൻ ചോലയിൽ മൂന്ന് ബൂത്തുകളിലും യന്ത്ര തകരാർ ഉണ്ടായി. ചാത്തന്നൂർ കോട്ടപ്പുറം ഹൈസ്കൂളിലെ ബൂത്തിലും തടസം നേരിട്ടു.
Read More » -
“ഗുഡ് ബൈ പിണറായി” യെന്ന് കേരളം പറയുന്ന ദിനമിത്; ബിജെപി പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തുകയാണ്; ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ട് – രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിൽ ഉടൻ ഭരണ മാറ്റമുണ്ടാകുമെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നുമുള്ള ആത്മവിശ്വാസം പ്രകടമാക്കി കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. “ഗുഡ് ബൈ പിണറായി” എന്ന് കേരളം പറയുന്ന ദിനമാണിതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഭരണ മാറ്റം ആഗ്രഹിക്കുന്നുവെന്നും യുഡിഎഫ് ഭരണം വേണമെന്ന പൊതുവായ മനോഭാവം എല്ലായിടത്തും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണകേസിൽ ആരോപണങ്ങൾ നേരിടുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി പണം ഉപയോഗിച്ച് സ്വാധീനം ചെലുത്തുകയാണെന്നും അധാർമിക നടപടികൾ നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്നും ഹരിപ്പാട് ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ സിപിഎം വോട്ടുകൾ ബിജെപിക്കു മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനിടെ, യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവർത്തിച്ചു. സംസ്ഥാനത്തെ എല്ലാ വോട്ടർമാരും ജനാധിപത്യ പ്രക്രിയയിൽ സജീവമായി പങ്കെടുക്കണമെന്നും വോട്ട് ചെയ്യാതെ ആരും വിട്ടുനിൽക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. വോട്ടെടുപ്പ് ആരംഭിച്ച ആദ്യ…
Read More » -
നേരത്തെ പറഞ്ഞതുതന്നെ…നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും!! യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ അഭിപ്രായം മാറ്റി, എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിൽ- വി ഡി സതീശൻ
പറവൂർ: ഈ തെരഞ്ഞെടുപ്പിൽ നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനം പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘നേരത്തെ പറഞ്ഞതുപോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും. മുൻപ് യുഡിഎഫിന് കഷ്ടിച്ച് ഭൂരിപക്ഷം തന്നവരൊക്കെ ഇപ്പോൾ അഭിപ്രായം മാറ്റി. ഭയങ്കര പ്രയാസപ്പെട്ടായിരുന്നു ഞങ്ങൾക്ക് ഭൂരിപക്ഷം തരാൻ. അതിന്റെ റേറ്റ് ഇപ്പോൾ ഉയർന്നു വന്നു. എല്ലാ ദേശീയ സർവേകളിലും യുഡിഎഫ് മികച്ച നിലയിലാണ്. തട്ടിക്കൂട്ടിയ സർവേകളുടെ കാര്യമല്ല പറയുന്നത്. കേരളത്തിൽ തട്ടിക്കൂട്ടിയ സർവേകളുണ്ട്. അതിനെക്കുറിച്ച് വിശദമായി പിന്നെ പറയാം. മൂന്ന് മാസത്തിനിടയിൽ നാല് പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുള്ളയാളാണ്. ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല’- വി.ഡി. സതീശൻ പറഞ്ഞു. അതുപോലെ പ്രബുദ്ധരായ…
Read More » -
‘വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ‘- പരാതി നല്കി കോൺഗ്രസ്
പത്തനംതിട്ട: കേരളത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പരാതിയുമായി കോൺഗ്രസ്. വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂ എന്നാണ് പരാതി. മറ്റു സ്ഥാനാർഥികളുടെ ഫോട്ടോ തെളിഞ്ഞു കാണുന്നില്ലെന്നും ആക്ഷേപം ഉയർത്തി. മല്ലപ്പുഴശേരി ബൂത്തിൽ ആണ് ആക്ഷേപം ഉയർന്നത്. ജില്ലാ കളക്ടറെ വിളിച്ച് പരാതി അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ ആറന്മുള മണ്ഡലത്തിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. 17.33 ശതമാനമാണ് പോളിങ്. 2021നെക്കാളും വലിയ ഭൂരിപക്ഷത്തിൽ ആറന്മുളയിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി വീണാ ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതൽ തനിക്കെതിരെ അധിക്ഷേപങ്ങൾ ഉയരുന്നുണ്ടെന്നും ആറന്മുളയിൽ പോളിങ് ശതമാനം ഉയരുമെന്നും അവർ പറഞ്ഞു.
Read More » -
പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു; ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് ; ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ്; തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിർണായക ശക്തിയാകുമെന്നും ബിജെപി അധ്യക്ഷൻ
കൊച്ചി: സംസ്ഥാനത്ത് പോളിംഗ് മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ തന്നെ മിക്ക ബൂത്തുകളിലും നീണ്ട നിരയുണ്ട്. ആദ്യ മണിക്കൂറിൽ തന്നെ പ്രധാന നേതാക്കളും സ്ഥാനാർത്ഥികളും വോട്ട് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ, അടക്കം പ്രമുഖർ രാവിലെ തന്നെ വോട്ട് ചെയ്തു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് . വൈകീട്ട് ആറുമണി വരെയാണ് പോളിങ്. വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു. സംസ്ഥാനത്ത് തൂക്ക്…
Read More » -
രാജ്യത്തെ തന്നെ ഏറ്റവും കുറഞ്ഞ അഴിമതി നിലനിൽക്കുന്ന സംസ്ഥാനമെന്ന പദവി കേരളത്തിന്, ജനം എൽഡിഎഫിനോടൊപ്പമാണ്!! ആ ഡാഷ് എന്നിടത്ത് പൂരിപ്പിക്കേണ്ടത് അവരവര് തന്നെ- പിണറായി
കണ്ണൂർ: കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിന് ഇടവേള ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എൽഡിഎഫിന് മാത്രമേ നാടിനെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന് ജനങ്ങൾക്ക് അറിയാം. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുകൊണ്ട് കാര്യമില്ലെന്നും അതൊന്നും ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194ാം ബൂത്തിൽ കുടുംബസമേതമെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ‘കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാന തെരഞ്ഞെടുപ്പാണിത്. വികസിത കേരളത്തിലേക്ക് ചുവടുവെച്ച് നിൽക്കുകയാണ് നമ്മൾ. എല്ലാ മേഖലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. അത് തുടരണം. വികസനത്തിന് ഇടവേള ഉണ്ടാകരുത് എന്നാണ് ജനം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങളാകെ എൽഡിഎഫിനോടൊപ്പമാണ്. എൽഡിഎഫിനെ എതിർക്കുന്ന മുന്നണികളിലുള്ളവരടക്കം നാടിന് വികസനം വേണമെന്ന് ചിന്തിക്കുന്നവരാണ്. ജനങ്ങൾക്ക് കൃത്യമായ അനുഭവമുണ്ട്. എൽഡിഎഫിന് മാത്രമേ പ്രതിബദ്ധതയോടെ നാടിന്റെ പുരോഗതി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ അവർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ആകുമ്പോൾ ഒരു തരത്തിലുള്ള അവ്യാഗ്രതകളും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക് ഉറപ്പാണ്. രാജ്യത്തെ…
Read More » -
ജനിച്ചയുടൻ ഷംന ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറുത്തു, പിന്നാലെ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിച്ച് മരണം ഉറപ്പാക്കി… ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ല, അതിനിടയിൽ രണ്ടാമത്തെ കുഞ്ഞുമെത്തി- മൊഴി, ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞില്ല- ഭർത്താവ്
വെള്ളറട: നവജാത ശിശുവിനെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ കേസിൽ ബ്ലേഡുകൊണ്ട് കുഞ്ഞിന്റെ കഴുത്തറത്തു. പിന്നാലെ മരണം ഉറപ്പാക്കാൻ മുഖത്ത് കൈകൊണ്ടമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തുവെന്ന് പ്രതിയായ മാതാവ് പോലീസിന് മൊഴി നൽകു. കേസിൽ മാതാവായ ഷംനയെ (23) പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽവച്ച് ഷംന പ്രസവിച്ചത്. മൂന്നുവർഷം മുൻപായിരുന്നു അൽത്താഫുമായുള്ള ഇവരുടെ വിവാഹം. രണ്ടുവയസുള്ള മറ്റൊരു കുഞ്ഞുണ്ട്. ഒരു കുഞ്ഞിനെ തന്നെ നോക്കാൻ സാധിക്കുന്നില്ലെന്നതാണ് കൊലപാതകത്തിനു പ്രേരണയായതെന്ന് ഷംന പോലീസിനോട് പറഞ്ഞു. അതേസമയം ഇറച്ചിക്കട തൊഴിലാളിയായ ഭർത്താവ് അൽത്താഫ് ജോലികഴിഞ്ഞ് ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തുമ്പോൾ ഷംന വയറുവേദന കാരണം അവശനിലയിലായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകാനായി അൽത്താഫും ബന്ധുവും ചേർന്ന് ഷംനയെ എടുത്ത് ഓട്ടോറിക്ഷയിൽ കയറ്റി. തുടർന്ന് ഷംനയുടെ ചെരുപ്പെടുക്കാനായി അൽത്താഫ് മുറിയിൽ കയറിയപ്പോഴാണ് കട്ടിലിനടിയിൽ രക്തം പുരണ്ട തുണിയിൽ ചോരക്കുഞ്ഞിനെ കണ്ടത്. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന് ജീവനില്ലായിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടതിനെ തുടർന്ന് ഡോക്ടറാണ് പോലീസിൽ…
Read More »