Breaking News

  • ഒമാനിൽ മിന്നൽ പ്രളയം; യാത്രയ്ക്കിടെ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി ;ആറുപേർ രക്ഷപ്പെട്ടു

    മസ്കറ്റ്: ഒമാനിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ട് മലയാളികൾ മരിച്ചു. തൃത്താല, കൂറ്റനാട് സ്വദേശികളായ തച്ചറത്തൊടിയിൽ യൂസഫ് (38) തൃത്താല കോട്ടപ്പാടം സ്വദേശി മാളിയേക്കൽ ഷംല (32) എന്നിവരാണ് മരിച്ചത്. മാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ മാതാവ് റംലയെ അപകടത്തിൽ കാണാതായി. റംലയ്ക്കായി തിരച്ചിൽ തുടരുന്നു.  ഇവർ യൂസഫിന്റെ കുടുംബത്തിനൊപ്പം പെരുന്നാളാഘോഷത്തിന്റെ ഭാ​ഗമായി യാത്ര പോയതായിരുന്നു. ഒഴുക്കിൽപ്പെട്ട വാഹനത്തിൽ 9 പേരാണ് ഉണ്ടായിരുന്നത്. മസ്‌കറ്റിലെ പ്രധാന വാണിജ്യ കേന്ദ്രമായ ഖുറം ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കനത്ത മഴയെത്തുടർന്ന് മസ്‌കറ്റിലെ അമറാത്ത്–ബൗഷർ മലമ്പാത താൽക്കാലികമായി അടച്ചു. സൗത്ത് അൽ ബത്തിനയിലെ വാദി അൽ മാവലിലാണ് അപകടമുണ്ടായത്. മഴ കനക്കുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലൂടെയുള്ള യാത്രകൾക്ക് ഒമാൻ നിയന്ത്രണം ഏർപ്പെടുത്തി. മുസന്ദം, അൽ ബുറൈമി, അൽ ദാഹിറ, നോർത്ത് അൽ ബത്തിന എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും പ്രളയസാധ്യതയും നിലനിൽക്കുന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷകർ അറിയിക്കുന്നത്.

    Read More »
  • റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്ത്

    വാഷിങ്ടൺ: റഷ്യൻ എണ്ണയുമായി വന്ന ‘അക്വാ ടൈറ്റൻ’ എന്ന കപ്പലും അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ എന്ന കൂറ്റൻ ചരക്കുകപ്പലും മംഗലാപുരം തുറമുഖത്തെത്തി. രാജ്യത്ത് പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെയാണ് പിക്സിസ് പയനിയറിന്റെ വരവ്. ഇതിനു മുന്നോടിയായി, ശനിയാഴ്ച മുൻഗണനാ വിഭാഗങ്ങൾക്കായി സംസ്ഥാനങ്ങൾക്കുള്ള വാണിജ്യ എൽപിജി വിഹിതം കേന്ദ്ര സർക്കാർ 20 ശതമാനം കൂടി വർധിപ്പിച്ചിരുന്നു. ഇതോടെ ആകെ വിഹിതം 50 ശതമാനം ആയി ഉയർന്നു. അമേരിക്കൻ കപ്പലിനു മുൻപായിയാണ് റഷ്യൻ എണ്ണയുമായെത്തിയ അക്വാ ടൈറ്റൻ എന്ന ഭീമൻ മംഗലാപുരത്ത് എത്തിയത്. കപ്പലിന്റെ വലിപ്പക്കൂടുതൽ കാരണം തുറമുഖത്ത് അടുപ്പിക്കാനായില്ല. തുറമുഖത്ത് നിന്നും 18 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. സിംഗിൾ പോയിന്റ് മൂറിങ് സംവിധാനം വഴി പൈപ്പ് ലൈനിലൂടെ എണ്ണ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ ലിമിറ്റഡ് (എംആർപിഎൽ) എത്തിക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഇന്ധനവില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, റഷ്യൻ എണ്ണ വിൽക്കാൻ…

    Read More »
  • പാക് ക്രിക്കറ്റ് ഷോയില്‍ പങ്കെടുത്തതിന് രൂക്ഷ വിമര്‍ശനം; തിരിച്ചടിച്ച് ഗവാസ്‌കര്‍

    പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് പരിപാടിയില്‍ മുന്‍പ് പങ്കെടുത്തതിന്‍റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തിലും വിമര്‍ശനങ്ങളിലും രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ ഏഷ്യാക്കപ്പിനിടെയാണ് ഗവാസ്കര്‍ പാക്കിസ്ഥാന്റെ ക്രിക്കറ്റ് പരിപാടിയില്‍ ഗസ്റ്റായി പങ്കെടുത്തത്. ‘ഐസിസിയുടെയും എഷ്യാകപ്പിന്‍റെയും കമന്‍ററി പാനലുകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഐസിസിയിലായാലും എസിസിയില്‍ ആയാലും വരുമാനം എല്ലാ രാജ്യങ്ങള്‍ക്കുമായാണ് പോകുന്നത്. പക്ഷേ ഇന്ത്യന്‍ കമ്പനിയുടെ കാര്യത്തില്‍ അങ്ങനെയല്ല. പരിപാടിയിലെ കമന്‍റേറ്റര്‍മാര്‍ക്ക് ആര്‍ക്കും ഞാന്‍ പണം നല്‍കാത്തിടത്തോളം, അതിന് ഞാന്‍ ഏതെങ്കിലും തരത്തില്‍ ഉത്തരവാദിയാകുന്നതെങ്ങനെയാണ്?’ എന്നായിരുന്നു മുംബൈ മിററിന് അനുവദിച്ച അഭിമുഖത്തില്‍ ഗവാസ്കര്‍ തുറന്നടിച്ചത്. മറ്റു കായികയിനങ്ങളുടെ കാര്യത്തില്‍ എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും ‘പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യക്കാര്‍ പണം കൊടുക്കുന്നത് നിര്‍ത്തണമെന്ന് മാത്രമാണ് പ്രാര്‍ഥനയെന്നും മറിച്ച് ദശാബ്ദങ്ങളായി സംഭവിക്കാറില്ലെന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ മനസിലാക്കാ’മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദ് ഹണ്‍ഡ്രഡ് ലേലത്തില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതില്‍ ഗവാസ്കര്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പഴയ നിലപാട് സൂചിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍…

    Read More »
  • ഇന്ത്യന്‍ റിഫൈനറികള്‍ വറ്റിത്തുടങ്ങി; ഇളവു മുതലാക്കി എണ്ണ വാങ്ങിക്കൂട്ടാന്‍ ഇന്ത്യയും ഏഷ്യന്‍ രാജ്യങ്ങളും; പണം എങ്ങനെ അടയ്ക്കുമെന്നതില്‍ അനിശ്ചിതത്വം; കടലിലുള്ള കപ്പലുകളില്‍ 170 ദശലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണ

    ന്യൂഡല്‍ഹി/സിംഗപ്പൂര്‍: ഇറാനുമായുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം മൂലം ഉണ്ടായ ഊര്‍ജ്ജ പ്രതിസന്ധി ലഘൂകരിക്കുന്നതിനായി വാഷിംഗ്ടണ്‍ താല്‍ക്കാലികമായി ഉപരോധം നീക്കിയതോടെ, ഇന്ത്യന്‍ റിഫൈനറികള്‍ ഇറാനിയന്‍ എണ്ണ വാങ്ങുന്നത് പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നു. ഏഷ്യയിലെ മറ്റ് റിഫൈനറികളും വളരെപ്പെട്ടെന്നുതന്നെ ഇത്തരമൊരു നീക്കത്തിലേക്കു കടക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു. മൂന്ന് ഇന്ത്യന്‍ റിഫൈനിംഗ് കമ്പനികള്‍ തങ്ങള്‍ ഇറാനിയന്‍ എണ്ണ വാങ്ങുമെന്ന് അറിയിച്ചു. പേയ്മെന്റ് നിബന്ധനകള്‍ പോലുള്ള വിശദാംശങ്ങളില്‍ വാഷിംഗ്ടണില്‍ നിന്നുള്ള വ്യക്തതയ്ക്കും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കുമായി കാത്തിരിക്കുകയാണ്. മറ്റ് വലിയ ഏഷ്യന്‍ എണ്ണ ഇറക്കുമതിക്കാരേക്കാള്‍ വളരെ കുറഞ്ഞ അസംസ്‌കൃത എണ്ണ ശേഖരം ഇന്ത്യന്‍ റിഫൈനറികളിലാണുള്ളത്. യുഎസ് അടുത്തിടെ താല്‍ക്കാലികമായി ഉപരോധം നീക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യാനും ഇവര്‍ തിടുക്കം കൂട്ടിയിരുന്നു. എണ്ണ വാങ്ങാന്‍ കഴിയുമോ എന്ന് മറ്റ് ഏഷ്യന്‍ റിഫൈനറികള്‍ പരിശോധിച്ചുവരികയാണെന്ന് ഇതുമായി ബന്ധപ്പെട്ട അറിവുള്ള പലരും പറഞ്ഞു. നിലവില്‍ കടലിലുള്ള ഇറാനിയന്‍ എണ്ണ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം വെള്ളിയാഴ്ച 30 ദിവസത്തെ ഉപരോധ ഇളവ് അനുവദിച്ചതായി യുഎസ് ട്രഷറി…

    Read More »
  • മോജ്തബ എവിടെ? അരിച്ചുപെറുക്കി സിഐഎയും മൊസാദും; നൗറൂസ് ദിനത്തിലും വിവരമില്ല; ചിത്രങ്ങളും സന്ദേശങ്ങളും എഐ ഉപയോഗിച്ച് നിര്‍മിച്ചതെന്നു സംശയം; കമാന്‍ഡ് കണ്‍ട്രോള്‍ വിഭാഗം തകര്‍ന്നെന്ന് ഇന്റലിജന്‍സ്; ഭരണം കൈയടക്കി ഐആര്‍ജിസി

    ന്യൂയോര്‍ക്ക്: ഇറാനിലെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി എവിടെയെന്നറിയാന്‍ ലോകമെമ്പാടുമുള്ള അന്വേഷണ ഏജന്‍സികളുടെ തെരച്ചില്‍. നൗറൂസ് (Nowruz) വേളയില്‍ തന്റെ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന് പുതുവത്സര സന്ദേശം നല്‍കുമോയെന്നറിയാന്‍ സിഐഎ, മൊസാദ് ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വെള്ളിയാഴ്ച കനത്ത ജാഗ്രതയിലായിരുന്നു. എന്നാല്‍, അവധിക്കാലം കഴിഞ്ഞിട്ടും മോജ്തബയുടെ ഭാഗത്തുനിന്ന് ഒരു രേഖാമൂലമുള്ള പ്രസ്താവന മാത്രം വന്നതോടെ, അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും ഇറാന്റെ യുദ്ധത്തിലുള്ള പങ്കിനെക്കുറിച്ചുമുള്ള നിഗൂഢത വര്‍ധിച്ചു. അദ്ദേഹം റഷ്യയിലാണെന്നും വിദഗ്ധ ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം ഖത്തറില്‍നിന്നുള്ള മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിതാവ് അലി ഖമേനി കൊല്ലപ്പെട്ട ഇസ്രായേല്‍ ആക്രമണത്തിന് ശേഷം മോജ്തബ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍, ഭരണകൂടത്തിന്റെ തകര്‍ച്ച മറച്ചുവെക്കാന്‍ ഇറാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുന്‍കൂട്ടി തയാറാക്കിയ ഓഡിയോ സന്ദേശങ്ങളും ഉപയോഗിക്കുന്നെന്നു വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിജിറ്റല്‍ മറവിലൂടെയുള്ള ഭരണം ഇറാന്റെ ഔദ്യോഗിക ടെലിഗ്രാം ചാനലുകളിലും മാധ്യമങ്ങളിലും മോജ്തബ ഖമേനിയുടേതായി വരുന്ന സന്ദേശങ്ങള്‍ ആധുനിക…

    Read More »
  • ഔസേപ്പിതാവിന്റെ തിരുനാളിന് നേർച്ചപ്പായസം നല്കിയില്ല, വിളമ്പുകാരനെ കല്ലുകൊണ്ടിടിച്ചു, വീട്ടിൽ ചെന്ന് അമ്മയേയും സഹോ​ദരിയേയും ഭീഷണിപ്പെടുത്തിയതായി പരാതി, യുവാവിനെതിരെ കേസെടുത്ത് പോലീസ്

    ആലപ്പുഴ: സദ്യക്കു പായസം കൊടുക്കാത്തതിൽ ക്ഷുഭിതനായ 32-കാരൻ വിളമ്പിയ ആളെ മർദിച്ചു. വീട്ടിൽ പോയി ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസം ഔസേപ്പിതാവിന്റെ തിരുനാളുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന നേർച്ചസദ്യക്കിടയിലാണ് സംഭവം. പായസം നൽകാത്തതിൽ പ്രകോപിതനായ യുവാവ് വിളമ്പുകാരനെ കല്ലിനിടിച്ചെന്നാണ് പരാതി. ഇതുകൊണ്ടൊന്നും കലിതീരാതെവിളമ്പിയ ആളുടെ വീട്ടിലെത്തി അയാളുടെ അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ തള്ളിമറിച്ചിടുകയും ചെയ്തെന്നും പോലീസ് പറയുന്നു. യുവാവിനെതിരേ ആലപ്പുഴ സൗത്ത് പോലീസ് കേസെടുക്കുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു.

    Read More »
  • 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കും- ട്രംപിന്റെ അന്ത്യശാസനം!! ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ യുഎസിന്റെ മേഖലയിലെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാന്റെ മറുഭീഷണി

    വാഷിങ്ടൻ: ഹോർമുസ് കടലിടുക്ക് കപ്പൽഗതാഗതത്തിനായി തുറക്കുന്നില്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണി. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഏറ്റവും വലുതിൽ നിന്നായിരിക്കും തുടക്കമെന്നും അദ്ദേഹം തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണിപ്പെടുത്തി. എന്നാൽ ട്രംപിന്റെ അന്ത്യശാസനത്തിന് മറുപടിയായി, ഇങ്ങോട്ടാക്രമിക്കാൻ വന്നാൽ മേഖലയിലെ യുഎസിന്റെ ഊർജ- സാങ്കേതികവിദ്യ സംവിധാനങ്ങളെ ലക്ഷ്യമിടുന്നതായി ഇറാൻ പറഞ്ഞു. ഇറാന്റെ ഇന്ധന, ഊർജകേന്ദ്രങ്ങളെ ആക്രമിച്ചാൽ യുഎസിന്റെയും മേഖലയിലെ ഭരണകൂടങ്ങളുടെയും ഊർജ, വിവരസാങ്കേതികവിദ്യ, സമുദ്രജല ശുദ്ധീകരണ സംവിധാനങ്ങളെ ലക്ഷ്യംവെക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ ഓപ്പറേഷണൽ കമാൻഡ് ഖതം അൽ-അൻബിയ പറഞ്ഞതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. അതേസമയം നേരത്തെ ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അതുപയോഗിക്കുന്ന രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. യു.എസിന് ഹോർമുസ് കടലിടുക്ക് ആവശ്യമില്ല. പക്ഷേ, യൂറോപ്പിനും കൊറിയക്കും ജപ്പാനും ചൈനക്കും വേണം. അതുകൊണ്ട് അതിന്റെ സുരക്ഷ അവർ നോക്കട്ടെ…

    Read More »
  • ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശം; കോണ്‍ഗ്രസ് നേതൃത്വം മൗനത്തില്‍; തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കി സിപിഎം

    തൃശൂര്‍: ഗുരുവായൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് വര്‍ഗീയ പ്രസ്താവന നടത്തിയത് നിയമപരമായി നേരിടുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടും പ്രതികരിക്കാതെ കോണ്‍ഗ്രസ്. യുഡിഎഫില്‍ മുസ്ലിം ലീഗ് മത്സരിക്കുന്ന സ്ഥലമാണ് ഗുരുവായൂര്‍. എന്നാല്‍, ഇതുവരെ ഗോപാലകൃഷ്ണനെ അപലപിച്ചു പ്രസ്താവന ഇറക്കാനോ തള്ളിപ്പറയാനോ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. വന്യജീവി ആക്രമണങ്ങളിലും സര്‍ക്കാരിനെതിരേയും രംഗത്തുവന്നിട്ടുള്ള ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, കെ.എസ്.യു. രംഗത്തു വന്നിട്ടുമുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍തന്നെ സിപിഎം മണ്ഡലം കമ്മിറ്റിയും പിന്നാലെ ജില്ലാ കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിതായി സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ വ്യക്തമാക്കി. രണ്ടു കൊല്ലമായി തൃശൂരിന്റെ എംപി എന്താണ് നാടിനായി ചെയ്തതെന്നും പ്രസ്താവനകളല്ലാതെ ക്രിയാത്മകമായ ഒരു പദ്ധതിയും ഗുരുവായൂരിന് വേണ്ടി ചെയ്തില്ലെന്നും അബ്ദുല്‍ ഖാദര്‍ വിമര്‍ശിച്ചു. മറുപടിയില്ലാത്തതുകൊണ്ടാണ് ബിജെപി നേതാവ് വര്‍ഗീയത ധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി…

    Read More »
  • റോഡിനു മീതെയുള്ള കേബിളുകൾ തടസ്സം; പുറത്തിറക്കാനാകാതെ മലബാറിലെ ആദ്യ കെഎസ്ആർടിസി ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ്

    കോഴിക്കോട്: രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. റോഡിന് കുറുകെയിട്ടിരിക്കുന്ന വിവിധ കേബിളുകൾ തടസ്സമായി നിൽക്കുന്നതാണ് കാരണം. എന്തായാലും വണ്ടി എന്ന് പുറത്തിറങ്ങുമെന്നോ, എത്രരൂപയാണ് ടിക്കറ്റ് നിരക്ക്, ഏത് റൂട്ടിൽ ഓടും എന്നതിനെക്കുറിച്ചൊന്നും ഒരു ധാരണയും ഇതുവരെയും ട്രാൻസ്‌പോർട്ട് വകുപ്പിനില്ല. റോഡിൽനിന്ന് അഞ്ചുമീറ്റർ പോലും ഉയരത്തിൽ അല്ലാതെയുള്ള വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ തുടങ്ങിയവ ന​ഗരത്തിൽ പലയിടത്തും കാണാനാകും. അതു തന്നെയാണ് പ്രധാന വെല്ലുവിളി. ഡബിൾ ഡക്കർ ബസിന്റെ തുറന്നിട്ട മുകൾഭാഗത്ത് യാത്രക്കാർ എഴുന്നേറ്റ് നിൽക്കുകയോ സെൽഫിയെടുക്കാനും മറ്റും കൈ ഉയർത്തുകയോ ചെയ്താൽ ലൈനിൽ തട്ടി അപകടം ഉണ്ടാകും. വൈദ്യുത ലൈനുകളും സ്വകാര്യ ഇന്റർനെറ്റ് ലൈനുകളും കൂടുതൽ ഉയരത്തിലേക്ക് (ഏഴ് മീറ്ററിലധികം) മാറ്റി സ്ഥാപിക്കണമെന്ന് ആവ്യശപ്പെട്ട് ട്രാൻസ്‌പോർട്ട് വകുപ്പ് വൈദ്യുതിവകുപ്പിനും എയർടെൽ, ജിയോ കമ്പനികൾക്കും കത്ത് നൽകിയിട്ടുണ്ട്. എന്തായാലും ഇതുവരെയും യാതൊരുവിധ നടപടികൾ ഉണ്ടായിട്ടില്ല.

    Read More »
  • പണ്ട് പോലീസ് ചാരന്മാരും സര്‍ക്കാരുകളും ഉപയോഗിച്ചു; ഇപ്പോള്‍ സൈബര്‍ ക്രിമിനലുകള്‍; ഐ ഫോണിനെ ലക്ഷ്യമിട്ട് സ്‌പൈവെയര്‍ ടൂളുകള്‍; അമേരിക്കയ്ക്കായി നിര്‍മിച്ച ടൂള്‍ കിറ്റും ചോര്‍ന്നു; തലവേദനയായി കൊറൂണ മുതല്‍ ഡാര്‍ക്ക് സ്വോര്‍ഡ് വരെ

    ന്യൂയോര്‍ക്ക്: ഒരിക്കല്‍ ചാരന്മാരും നിയമപാലകരും മാത്രം ഉപയോഗിച്ചിരുന്ന സ്പൈവെയര്‍ ടൂളുകള്‍ (spyware tools) ഉപയോഗിച്ച് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പുകള്‍ ഐഫോണുകള്‍ ഹാക്ക് ചെയ്യുന്നെന്നു റിപ്പോര്‍ട്ട്. വ്യക്തിഗത സന്ദേശങ്ങള്‍, ഫോട്ടോകള്‍, കുറിപ്പുകള്‍, കലണ്ടര്‍ വിവരങ്ങള്‍ എന്നിവ ചോര്‍ത്താന്‍ കഴിയുന്ന മാല്‍വെയറുകളുടെ (invasive malware) ലക്ഷ്യമായി ഐ ഫോണ്‍ ഉപയോക്താക്കള്‍ മാറിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ മാസത്തിനിടെ ഗൂഗിള്‍, ഐ വെരിഫൈ (iVerify), ലുക്ക്ഔട്ട് (Lookout) എന്നിവടങ്ങളിലെ ഗവേഷകര്‍ ഐഫോണിലെ സുരക്ഷാ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ പ്രവര്‍ത്തിച്ചെന്നു കണ്ടെത്തി. ഈ മാസമാദ്യം, ‘കൊറൂണ’ (Coruna) എന്ന പേരില്‍ അത്യാധുനികമായ ഒരു ഐഫോണ്‍ ഹാക്കിംഗ് ടൂള്‍കിറ്റ് ഗൂഗിള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഇത് യഥാര്‍ത്ഥത്തില്‍ പേര് വെളിപ്പെടുത്താത്ത രാജ്യത്തെ സര്‍ക്കാരിനായി നിര്‍മ്മിച്ചതായിരുന്നുവെങ്കിലും പിന്നീട് ഒരു ചൈനീസ് സൈബര്‍ ക്രിമിനല്‍ ഗ്രൂപ്പിന്റെ കൈകളില്‍ എത്തി. യുഎസ് സര്‍ക്കാരിന് വേണ്ടിയാണ് പ്രതിരോധ കരാറുകാരായ എല്‍3ഹാരിസ് (L3Harris) ഈ സ്പൈവെയര്‍ നിര്‍മിച്ചതെന്ന് പിന്നീട് ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോ…

    Read More »
Back to top button
error: