Breaking News

  • ‘ഡോ. ഷഹീന്‍ ഒരിക്കലും മതജീവിതം നയിച്ചിരുന്നില്ല, പിരിഞ്ഞത് ഓസ്‌ട്രേലിയയില്‍ താമസിക്കണമെന്ന നിര്‍ബന്ധത്തില്‍’; വെളിപ്പെടുത്തലുമായി ഡല്‍ഹി സ്‌ഫോടന കേസില്‍ അറസ്റ്റിലായ സ്ത്രീയുടെ മുന്‍ ഭര്‍ത്താവ്; ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടിച്ചു

    ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിനു പിന്നാലെ അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദുമായി ബന്ധമില്ലെന്നു മുന്‍ ഭര്‍ത്താവ് ഡോ. ഹയാത് സഫര്‍. തങ്ങള്‍ 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും അതുവരെ അവര്‍ക്കു ലിബറല്‍ കാഴ്ചപ്പാടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലക്‌നൗവിലെ ദാലിഗഞ്ചില്‍നിന്നുള്ള ഷഹീന്‍, ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ് വിംഗിന്റെ നേതാവാണ്. ജെയ്‌ഷെയുടെ വനിതാ സംഘടനയായ ജമാത്ത് ഉള്‍ മൊമിനാത്തിന്റെ നേതാവുമാണ്. എന്നാല്‍, തനിക്ക് അവരുമായി ബന്ധമില്ലെന്നും 2012ല്‍ ബന്ധം പിരിഞ്ഞതാണെന്നും ഡോ. ഹയാത്ത് പറഞ്ഞു. ഞങ്ങള്‍ക്കു രണ്ടു കുട്ടികളുണ്ടായി. ഇരുവരും തനിക്കൊപ്പമുണ്ട്. ഞങ്ങളുടേത് നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഇതിനുമുമ്പ് മതജീവിതം നയിച്ചിരുന്നില്ല. ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ ജീവിക്കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അതിനുശേഷമാണ് ഞങ്ങള്‍ ബന്ധം പിരിഞ്ഞതെന്നും ഡോ. ഹയാത്ത് പറഞ്ഞു. ‘എനിക്കും ഷഹീനും തമ്മില്‍ ഓസ്‌ട്രേലിയയില്‍ പോകുന്നതിനെ ചൊല്ലി അഭിപ്രായവ്യത്യാസമുണ്ടായി. എന്റെ മക്കളും അവരോടു സംസാരിക്കാറില്ല. ഷഹീന്‍ പള്‍മണോളജിയില്‍ പ്രഫസറാണ്. 2006ല്‍ ആണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്’- ഡോ. ഹയാത്ത്…

    Read More »
  • ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; യുവാവിനെ റോഡിലിട്ട് തല്ലി നാട്ടുകാര്‍; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

    ബംഗളുരു: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത യുവാവിനെ റോഡിലിട്ട് തല്ലി നാട്ടുകാര്‍. ബെംഗളൂരുവിലാണ് സംഭവം. കാലുകൾക്ക് ശേഷിയില്ലാത്ത യുവതിയെ ബലാത്സംഗം ചെയ്ത അസം സ്വദേശി വിഘ്നേഷിനെയാണ് നാട്ടുകാര്‍ പൊതിരെ തല്ലിയത്. വീട്ടിൽ ആളില്ലാത്ത നേരത്താണ് ഇയാൾ യുവതിക്ക് നേരെ അതിക്രമം നടത്തിയത്. പ്രതിയെ പിടികൂടുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബെംഗളൂരു ആടുഗോഡി എം ആ‍ർ നഗറിലാണ് സംഭവം. യുവതിയുടെ രണ്ട് കാലുകൾക്കും ചലന ശേഷിയില്ല. സംസാര ശേഷിയും ഇല്ല. ഈ യുവതിയെയാണ് അസം സ്വദേശിയായ യുവാവ് ക്രൂരമായി ബലാത്സംഗം ചെയ്തത്. നവംബർ ഒമ്പതിന് ഈ യുവതിയുടെ വീട്ടിലുള്ള എല്ലാവരും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറത്ത് പോയിരുന്നു. വീടിന്‍റെ വാതിൽ പുറത്ത് നിന്ന് അടച്ചതിന് ശേഷമാണ് പോയത്. ഈ സമയത്ത് വീട്ടിൽ ആരുമില്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറുകയും യുവതിക്ക് നേരെ അതിക്രമം നടത്തുകയുമായിരുന്നു. വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടിലുള്ളവർ വാതിൽ അകത്ത് നിന്ന്…

    Read More »
  • കുടുംബ ഐക്യത്തെക്കുറിച്ച് ക്ലാസ് എടുക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് എതിരേ കേസ്; സെറ്റ്‌ടോപ് ബോക്‌സ് ഉപയോഗിച്ച് തലയ്ക്കടിച്ചു

    കുടുംബ ഐക്യത്തെക്കുറിച്ച് നവമാധ്യമങ്ങളിലൂടെ സംസാരിക്കുന്ന ദമ്പതികള്‍ തമ്മിലടിച്ചു. ചാലക്കുടി ഫിലോകാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ മാരിയോ ജോസഫ്, ഭാര്യ ജീജി മാരിയോ എന്നിവരാണ് ഏറ്റുമുട്ടിയത്. സംഭവത്തിൽ ചാലക്കുടി പൊലീസ് ഭാര്യ ജീജിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്തു. ഭാര്യയെ സെറ്റ് ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചെന്നും, തന്റെ എഴുപതിനായിരം രൂപയുടെ മൊബൈല്‍ ഫോണ്‍ ഭാര്‍ത്താവ് മാരിയോ ജോസഫ് നശിപ്പിച്ചെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. കുറ്റം തെളിഞ്ഞാല്‍ ഒരു മാസം തടവോ അയ്യായിരം രൂപ വരെ പിഴയോ ആണ് ശിക്ഷ. ദാമ്പത്യ ബന്ധങ്ങളെക്കുറിച്ചുള്ള തങ്ങളുടെ പ്രസംഗങ്ങളിലൂടെയും വിഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയരായവരാണ് മാരിയോയും ജീജിയും. ദമ്പതികൾ തമ്മിലുള്ള സ്നേഹത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും അവർ നിരന്തരം സംസാരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ഇവർ തമ്മിൽ വഴക്കുണ്ടാവുകയും പൊലീസ് ഇടപെടേണ്ടി വരികയും ചെയ്ത സംഭവം ആളുകൾ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്.

    Read More »
  • ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും ഞങ്ങളെ വെറുതേ വിടൂ… കരഞ്ഞ് തളര്‍ന്ന് വേണുവിന്റെ ഭാര്യ

    കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബത്തോട് മൊഴി നല്‍കാന്‍ തിരുവനന്തപുരത്തെത്താൻ ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് അധികൃതർ. വേണുവിന്റെ സഞ്ചയന ദിവസമായ ബുധനാഴ്ച രാവിലെ തെളിവുകളുമായി തിരുവനന്തപുരം ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷൻ ഓഫീസിൽ എത്താനാണ് വേണുവിന്റെ ഭാര്യ സിന്ധുവിനെ ചൊവ്വാഴ്ച ഫോണിൽ വിളിച്ച് അധികൃതർ ആവശ്യപ്പെട്ടത്. മരണാനന്തരകർമകൾ നടക്കുന്ന ദിവസമാണെന്ന് അറിയിച്ചപ്പോൾ എങ്കിൽ അടുത്തദിവസം, വ്യാഴാഴ്ച രാവിലെ എത്തണമെന്ന് അധികൃതർ പറഞ്ഞു. 16 ദിവസം കഴിയാതെ പുറത്തുപോകരുതെന്നാണ് തങ്ങളുടെ ആചാരമെന്ന് സിന്ധു പറയുന്നു. ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടമായി, ഇനിയെങ്കിലും അല്പം ദയ ഞങ്ങളോട് കാട്ടിക്കൂടേയെന്നും സിന്ധു ചോദിക്കുന്നു. ഹൃദ്രോഗത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ ചവറ പന്മന മനയിൽ പൂജാഭവനിൽ കെ. വേണു അഞ്ചാംദിവസമാണ് മരിച്ചത്.

    Read More »
  • ചെങ്കോട്ടയ്ക്ക് അടുത്ത് പൊട്ടിത്തെറിച്ച ഐ20 ഓടിച്ചിരുന്നത് ഫരീദാബാദ് മെഡിക്കല്‍കോളേജിലെ ‘ഡോ. ഉമര്‍’; പുല്‍വാമ സ്വദേശിയായ ഇയാള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ; സ്‌ഫോടനത്തില്‍ മരിച്ചിരിക്കാമെന്ന് സംശയം

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍ ഉന്‍ നബി എന്ന ഡോക്ടറാണെന്ന് നിഗമനം. പുല്‍വാമ സ്വദേശിയായ ഇയാള്‍ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളേജില്‍ അധ്യാപകനാണ്. സ്‌ഫോടനത്തില്‍ ഇയാള്‍ മരിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. സ്‌ഫോടനസ്ഥലം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിലേക്കുള്ള കണ്ണികള്‍ കണ്ടെത്തിയിരിക്കുകയാണ്. ഡോ. ഉമര്‍ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളേജിലാണ് പഠിപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഒക്ടോബര്‍ 30-ന് മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുസമ്മില്‍ ഷക്കീലിനെ അറസ്റ്റ് ചെയ്തിരുന്നു. ഡോ. മുസമ്മിലിന്റെ ഫരീദാബാദിലെ വാടക വീട്ടില്‍ ഞായറാഴ്ച നടത്തിയ റെയ്ഡില്‍ 360 കിലോഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന അതീവ ജ്വലനശേഷിയുള്ള വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു. പോലീസ് ഒരു അസോള്‍ട്ട് റൈഫിളും മൂന്ന് മാഗസിനുകളും 83 തിരകളും, ഒരു പിസ്റ്റളും എട്ട്…

    Read More »
  • ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ഫരീദാബാദില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി: 3 ബാഗ് പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തു ; ബോംബ് നിര്‍മ്മാണത്തിന്റെ വലിയ ശൃംഖലയെന്ന് സംശയം

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിനും വന്‍ സ്‌ഫോട കവസ്തു ശേഖരം കണ്ടെത്തിയതിനും ഒരു ദിവസത്തിന് ശേഷം, ഫരീദാബാദിലെ സെക്ടര്‍ 56-ലെ ഒരു വാടകവീട്ടില്‍ നിന്ന് പടക്കങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്ന് സംശയിക്കുന്ന മൂന്ന് ബാഗ് പൊടി രൂപത്തിലുള്ള വസ്തുക്കള്‍ പോലീസ് ചൊവ്വാഴ്ച പിടിച്ചെടുത്തു. ഡല്‍ഹി-എന്‍സിആര്‍ പ്രദേശത്ത് നടക്കുന്ന ഈ ഞെട്ടിക്കുന്ന കണ്ടുപിടിത്തങ്ങള്‍, തലസ്ഥാ നത്തിന് സമീപം സ്‌ഫോടകവസ്തുക്കള്‍ സംഭരിക്കുന്ന ഒരു വലിയ ശൃംഖലയെക്കുറിച്ചുള്ള സംശയം വര്‍ദ്ധിപ്പിക്കുന്നു. നവംബര്‍ 10-ന് സുരക്ഷാ ഏജന്‍സികള്‍ ഫരീദാബാദിലെ മറ്റൊരു സ്ഥലത്ത് നിന്ന് 350 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോള്‍ട്ട് റൈഫിള്‍, 20 ടൈമ റുകള്‍, നിരവധി മാഗസിനുകള്‍ എന്നിവ കണ്ടെടുത്തു. ശ്രീനഗറില്‍ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇ എം) ഭീകര സംഘടനയെ പിന്തുണയ്ക്കുന്ന പോസ്റ്ററുകള്‍ ഒട്ടിച്ചതിന് ഉത്തര്‍പ്രദേശിലെ സഹാ റന്‍പൂരില്‍ നിന്ന് അറസ്റ്റിലായ കശ്മീരി ഡോക്ടറായ ഡോ. ആദില്‍ അഹമ്മദ് റാത്തറിനെ ചോ ദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈ ശേഖരം കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. റാത്തറില്‍…

    Read More »
  • കാലത്തിനു മുന്നേ കുതിച്ച സിനിമ; ബാബാ കല്യാണിയില്‍ പറഞ്ഞത് സത്യമായി; ഡല്‍ഹി സ്‌ഫോടനക്കേസുമായി ഏറെ സാമ്യം ബാബാ കല്യാണിക്ക്; സിനിമയിലെ പ്രൊഫസര്‍ യഥാര്‍ഥ സ്‌ഫോടനത്തില്‍ ഡോക്ടറായി ; സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ യാഥാര്‍ത്ഥ്യമായി

      തൃശൂര്‍: മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ബാബാ കല്യാണി എന്ന ത്രില്ലര്‍ സിനിമയുടെ കഥയുമായി ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനത്തിന് സാമ്യതയേറെ. ബാബാ കല്യാണിയില്‍ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമി ദീര്‍ഘവീക്ഷണത്തോടെ എഴുതിവെച്ചതാണ് ഇപ്പോള്‍ ഡല്‍ഹി ചെങ്കോട്ടയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ സാധാരണ എഴുതിക്കാണിക്കാറുണ്ട്, ഈ സിനിമയ്ക്കും ഇതിലെ സംഭവങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയി യാതൊരു ബന്ധവുമില്ല, ഏതെങ്കിലും സാദൃശ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രം എന്ന്. പക്ഷേ ബാബാ കല്യാണിയിലെ പല കാര്യങ്ങളും കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ അതേ പോലെ സംഭവിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറുകളാണ് ബാബാ കല്യാണിയില്‍ വില്ലന്‍മാരായ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ ദുരന്തം വിതച്ചത് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാറായിരുന്നു. ബാബാ കല്യാണിയിലെ തീവ്രവാദി ഒരു കോളജ് പ്രൊഫസറായിരുന്നെങ്കില്‍ ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന്റെ സൂത്രധാരന്‍ ഒരു ഡോക്ടറാണ് എന്നതേയുള്ളു വ്യത്യാസം. സിനിമയിലെ വില്ലനും ജീവിതത്തിലെ യഥാര്‍ഥ വില്ലനും അറിവും വിദ്യാഭ്യാസവുമുള്ളവര്‍. തിരക്കേറിയ ഒരു തീര്‍ഥാടന കേന്ദ്രത്തില്‍…

    Read More »
  • ഡല്‍ഹി സ്‌ഫോടനം ; മരിച്ചവരുടെ എണ്ണം 12 ആയി

    ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന മൂന്നുപേരാണ് ഇന്ന് മരിച്ചത്. സ്‌ഫോടനത്തില്‍ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റിരുന്നു. അതിനിടെ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍മാരിലേക്ക് നയിക്കുന്ന നിര്‍ണായക തെളിവുകളും അന്വേഷണ സംഘം കണ്ടെത്തി. പുല്‍വാമയിലെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ ലാപ്‌ടോപ്പും മൊബൈലും കണ്ടെത്തി. ജയ്‌ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ് ഡോക്ടര്‍ ഉമര്‍ മുഹമ്മദെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ടെലഗ്രാം വഴിയാണ് സംഘം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. സംഘാംഗങ്ങളെ വന്‍ സ്‌ഫോടക ശേഖരവുമായി ഫരീദാബാദില്‍ നിന്നും പിടികൂടിയതിന് പിന്നാലെയാണ് ഉമര്‍ ചാവേറായത്. ഇയാള്‍ ചാവേറാകാന്‍ തീരുമാനിച്ചിരുന്നോ അതോ അബദ്ധത്തില്‍ ചാവേറായതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 1989 ഫെബ്രുവരി 24ന് പുല്‍വാമയില്‍ ജനിച്ച ഉമര്‍ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് എംഡിയും എടുത്തു. അനന്ത്‌നാഗിലെ മെഡിക്കല്‍ കോളജില്‍ സീനിയര്‍ റസിഡന്റായി ജോലി ചെയ്യുന്നതിനിടെയാണ്…

    Read More »
  • ഡല്‍ഹി സ്‌ഫോടനം: കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി ; ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും മോദി

      ന്യൂഡല്‍ഹി : ഡല്‍ഹി സ്‌ഫോടനത്തിലെ കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഡല്‍ഹി സ്‌ഫോടനം ഉള്ളുലച്ചുവെന്നും ഇന്നലെ രാത്രി മുഴുവന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നുവെന്നും മോദി പറഞ്ഞു. അന്വേഷണ ഏജന്‍സികള്‍ ആഴത്തില്‍ പരിശോധിക്കുമെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്നും പറഞ്ഞു.

    Read More »
  • ഡല്‍ഹി സ്‌ഫോടനം ; ഒരാളെയും വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി; രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നു

      ന്യൂഡല്‍ഹി : ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കാരണക്കാരായവര്‍ കഠിനമായ ശിക്ഷ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മനോഹര്‍ പരീഖര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്‍ഡ് അനാലിസിസ് സംഘടിപ്പിച്ച ഡല്‍ഹി ഡിഫന്‍സ് ഡയലോഗില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവം സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാജ്യത്തിന് ഉറപ്പ് നല്‍കുന്നു. രാജ്യത്തെ മുന്‍നിര അന്വേഷണ ഏജന്‍സികള്‍ സംഭവത്തെക്കുറിച്ച് വേഗത്തിലും സമഗ്രമവുമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഈ അവസരത്തില്‍ ഞാന്‍ ഉറപ്പ് നല്‍കുന്നു അദ്ദേഹം പറഞ്ഞു.  

    Read More »
Back to top button
error: