Breaking News

  • അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും രണ്ടുമണിക്കൂറിനുള്ളിൽ നീക്കണം, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപ്പറേഷന്റെ കത്ത്, മൈൻഡ് ചെയ്തില്ല… 20 ലക്ഷം രൂപ പിഴയിട്ട് കോർപറേഷൻ

    തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും പൊതുസ്ഥലത്ത് അനുമതിയില്ലാതെ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപയുടെ പിഴ. അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റും എത്രയും വേ​ഗം നീക്കണമെന്നാവശ്യപ്പെട്ടിട്ടും പാലിക്കാത്തതിനാലാണ് സിറ്റി ജില്ലാ പ്രസിഡന്റിന് ബിജെപി തന്നെ ഭരിക്കുന്ന കോർപറേഷൻ പിഴ നോട്ടിസ് നൽകിയത്. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിലായാണു പ്രധാനമന്ത്രിയുടെയും ബിജെപി നേതാക്കളുടെയും ചിത്രങ്ങൾ അടങ്ങിയ ബോർഡുകളും ബാനറുകളും ​തലസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്. നടപ്പാതകൾക്കു കുറുകെയും ഡിവൈഡറുകളിലും വരെ ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വ്യാപക പരാതിയുയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവ 2 മണിക്കൂറിനുള്ളിൽ നീക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച വൈകിട്ട് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റിന് കോർപറേഷൻ കത്ത് നൽകി. എന്നാൽ നടപ്പാതയ്ക്കു കുറുകെ സ്ഥാപിച്ച ബോർഡുകൾ മാറ്റിയതൊഴിച്ചാൽ കാര്യമായ ഇടപെടൽ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഇതോടെ കോർപ്പറേഷൻ വിമാനത്താവളം മുതൽ പുത്തരിക്കണ്ടം വരെയുള്ള റോഡിൽ സ്ഥാപിച്ച ബോർഡുകളുടെയും മറ്റും കണക്കെടുത്തു. തുടർന്നാണ് കോർപറേഷൻ സെക്രട്ടറി പിഴ…

    Read More »
  • ‘ധ്രുവീകരണം ആഴത്തിലാക്കുന്നു; രോഷം വളര്‍ത്തി തീവ്ര നിലപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു; ജനത്തെ ബഹളത്തില്‍ മുഴുകാന്‍ വിടുന്നു’; മാധ്യമങ്ങളെ കുടഞ്ഞ് തരൂരിന്റെ ലേഖനം ചര്‍ച്ചയാകുന്നു; ‘വിശ്വാസ്യത തകര്‍ക്കും, വിഭജനത്തിന് ആക്കംകൂട്ടും’

    കൊച്ചി: ആധുനിക കാലത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചു ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. മീഡിയ ‘മുഗള്‍’ എന്നു വിളിക്കാവുന്ന റൂപര്‍ട്ട് മര്‍ഡോക്കിന്റെ ലേഖനത്തിലൂടെയാണ് അതീവ ഗൗരവമേറിയ തലത്തില്‍ കേരളത്തിലെ ടിവി ജേണലിസത്തെയും അതിന്റെ പാതയിലേക്കു നിര്‍ബന്ധപൂര്‍വം കടന്നെത്തേണ്ടിവരുന്ന പത്രങ്ങളുടെയും രീതികളെയും തരൂര്‍ വിലയിരുത്തുന്നത്. ഓരോ വൈകുന്നേരവും 10 പേര്‍ പരസ്പരം ആക്രോശിക്കുന്ന ‘ചര്‍ച്ചകള്‍’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ് അവതാരകനെന്നും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ ഇല്ലാതാകുന്നെന്നും തരൂര്‍ പറയുന്നു. ഏറ്റുമുട്ടലുകള്‍ക്കായി സങ്കീര്‍ണ്ണതകള്‍ ബലികഴിക്കപ്പെടുന്നു. ചിന്താപരമായ വിശകലനങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള വാചകങ്ങള്‍ പറയുന്നവര്‍ക്ക് ഇവിടെ പ്രാധാന്യം ലഭിക്കുന്നു. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും വിജ്ഞാനികളും ഈ സര്‍ക്കസ്സിലേക്ക് ആകര്‍ഷിക്കപ്പെടുന്നു, കാരണം ഒരു യുക്തിസഹമായ വാദത്തേക്കാള്‍ ഒരു വൈറല്‍ ക്ലിപ്പിന് ഇന്ന് വലിയ വിലയുണ്ടെന്ന് അവര്‍ക്കറിയാമെന്നു തരൂര്‍ പറയുന്നു. പണ്ട് വസ്തുതകളുടെയും ഗൗരവത്തിന്റെയും കോട്ടയായിരുന്ന അച്ചടി മാധ്യമങ്ങളും ഈ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. രാവിലെ പത്രം വായനക്കാരിലേക്ക് എത്തുമ്പോഴേക്കും ടെലിവിഷനിലൂടെ അവര്‍ വിവരങ്ങള്‍ അറിഞ്ഞുകഴിഞ്ഞിരിക്കുമെന്ന് എഡിറ്റര്‍മാര്‍ക്കറിയാം. അതിനാല്‍ വാര്‍ത്തകളെ…

    Read More »
  • വീണ്ടും പിണങ്ങി; മൈന്‍ഡ് ചെയ്യാത്ത രാഹുല്‍ ഗാന്ധിയോടും അതൃപ്തി; കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ പോലും എടുക്കാതെ ശശി തരൂര്‍; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; അനുനയിപ്പിക്കാന്‍ നേതാക്കളുടെ തീവ്ര ശ്രമം

    തിരുവനന്തപുരം: ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ശശി തരൂരിനെ അനുനയിപ്പിക്കാന്‍ തീവ്രശ്രമം. വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയ തരൂര്‍, നേതാക്കളുടെ ഫോണും എടുത്തിട്ടില്ല. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്തില്‍ രാഹുല്‍ഗാന്ധി അവഗണിച്ചെന്ന് ആരോപിച്ചാണ് തരൂര്‍ വിട്ടുനിന്നത്. മഹാ പഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി വേദിയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രസംഗിക്കണമെന്നും രാഹുല്‍ എത്തിക്കഴിഞ്ഞാല്‍ ആര്‍ക്കും പ്രസംഗിക്കാന്‍ അവസരമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി പറഞ്ഞു. അതനുസരിച്ച് ആദ്യം പ്രസംഗിച്ചു. പക്ഷെ രാഹുല്‍ വേദിയിലെത്തിയിട്ടും പിന്നെയും അഞ്ചുപേര്‍ക്ക് കൂടി പ്രസംഗിക്കാന്‍ അവസരം കൊടുത്തു. രാഹുല്‍ എത്തും മുമ്പ് തന്നെ പ്രസംഗം തീര്‍ക്കുക എന്നതായിരുന്നു നേതാക്കളുടെ ലക്ഷ്യമെന്നാണ് തരൂര് കരുതുന്നത്. താന്‍ വേദിയിലിരിക്കുന്നത് കണ്ടിട്ടും പ്രസംഗത്തിനിടെ ഒരിടത്തുപോലും രാഹുല്‍ഗാന്ധി തന്റെ പേര് പരാമര്‍ശിച്ചില്ല. ഇതാണ് തരൂരിന്റ കടുത്ത അതൃപ്തിക്ക് കാരണം. കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ കഴിയുന്ന തരൂരിനെ രാവിലെ മുതല്‍ ദീപ ദാസ് മുന്‍ഷിയടക്കമുള്ളവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല.…

    Read More »
  • പ്രിയപ്പെട്ട മോദിജീ, ഞങ്ങള്‍ക്കു ഗുജറാത്ത് ആകേണ്ട! വികസന രേഖയെന്ന ബിജെപിയുടെ ആദ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം പൊളിഞ്ഞു; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘പദ്ധതിയെവിടെ മോദി’ കാമ്പെയ്ന്‍; നാണംകെട്ട് തിരുവനന്തപുരം മേയര്‍; മോദിയുടെ ഗുജറാത്ത് താരതമ്യവും തിരിച്ചടിക്കുന്നു

    തിരുവനന്തപുരം: കോര്‍പറേഷന്‍ പിടിച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മോദി വമ്പന്‍ പ്രഖ്യാപനം നടത്തുമെന്ന പ്രചാരണം പൊളിഞ്ഞു. ആദ്യ സന്ദര്‍ശനത്തിനു പിന്നാലെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഉരുണ്ടുകളിച്ച് മേയര്‍ വി.വി. രാജേഷ്. വികസന രേഖമുതല്‍ അതിവേഗ റെയില്‍വരെ പ്രഖ്യാപിക്കുമെന്നു പറഞ്ഞ് എത്തിയ മോദി, ഒരു മണിക്കൂര്‍ കഴിഞ്ഞു തമിഴ്‌നാട്ടിലും കേരളത്തിലെ പ്രസംഗം ആവര്‍ത്തിച്ചു മടങ്ങി. ഇതോടെ ‘പദ്ധതികള്‍ എവിടെ മോദി’ എന്നു ചോദിച്ച് ഇടതുപക്ഷം സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചാരണവും ആരംഭിച്ചു. വര്‍ഗീയതയാണ് കേരളത്തിലും ബിജെപിയുടെ അജണ്ടയെന്ന് വ്യക്തമായെന്ന് വി.ഡി. സതീശനും കുറ്റപ്പെടുത്തി. ഓടിവന്ന് പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നായിരുന്നു വി.വി. രാജേഷിന്റെ വിശദീകരണം. റോഡ് ഷോയും ആള്‍ക്കൂട്ടവും പുഷ്പവൃഷ്ടിയുമൊക്കെയായി വമ്പന്‍ ആഘോഷത്തോടെയാണ് പ്രധാനമന്ത്രി വന്നതും ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചതും. റെയില്‍വേ പദ്ധതികളുടെ ഫ്‌ളാഗ് ഓഫ് വേദിയില്‍ സില്‍വര്‍ലൈനിന് പകരമുള്ള അതിവേഗ റയില്‍ പ്രഖ്യാപിക്കുമോയെന്നായിരുന്നു കേരളം ഉറ്റുനോക്കിയത്. ഒന്നും കിട്ടിയില്ല. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി വന്ന് തലസ്ഥാന വികസനരേഖ പ്രഖ്യാപിക്കുമെന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ്…

    Read More »
  • മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചു; ഒരുവയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍; കുറ്റസമ്മതം മൂന്നാംവട്ട ചോദ്യം ചെയ്യലില്‍

    തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന്‍റെ മരണത്തില്‍ പിതാവ് അറസ്റ്റില്‍. കുട്ടിയെ മടിയിൽ ഇരുത്തി കൈ മുട്ടു കൊണ്ട് അടിവയറ്റിൽ ഇടിച്ചതായി കുട്ടിയുടെ പിതാവ് ഷിജില്‍ സമ്മതിച്ചു. ഷിജിലിന്‍റെ കുറ്റസമ്മത മൊഴി പൊലീസ് രേഖപ്പെടുത്തി. കുഞ്ഞിന്‍റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഇന്ന് ഷിജിലിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇത് മൂന്നാം തവണയാണ് ഷിജിലിനെ ചോദ്യം ചെയ്തത്. കാഞ്ഞിരംകുളം തവ്വാവിള ഷിജില്‍ ഭവനില്‍ താമസിക്കുന്ന ഷിജില്‍– കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ് മരിച്ചത്. ഷിജില്‍ നല്‍കിയ ബിസ്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞുവീണതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഷിജിലും കൃഷ്ണപ്രിയയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുള്ളതായും പറയുന്നു. ഈ സാഹചര്യത്തിൽ കൃഷ്ണപ്രിയയും ഷിജിലിനെയും നെയ്യാറ്റിൻകര പൊലീസ്, സ്റ്റേഷൻ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് വീണ്ടും ഒരുതവണ കൂടി ഷിജിലിനെ ചോദ്യം ചെയ്യുകയുണ്ടായി. കുഞ്ഞിന്‍റെ മരണത്തില്‍ വ്യക്തത വരാന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു പൊലീസ്. പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ടില്‍‌ കുട്ടിയുടെ വയറ്റിൽ ചതവ് കണ്ടിരുന്നു. ഇതേ…

    Read More »
  • ഒരുമാതിരി ഉറങ്ങിക്കിടന്ന ആളെ വിളിച്ചുണർത്തി സദ്യ ഇല്ലെന്നു പറഞ്ഞപോലത്തെ പണിയായിപ്പോയി ബിജെപി ചെയ്തത്!! മേയർ സ്ഥാനം വാ​ഗ്ദാനം ചെയ്ത് കൗൺസിലർ സ്ഥാനത്ത് ഒതുക്കിയതിലുള്ള സങ്കടം പ്രധാനമന്ത്രിയോടും!! മോദിയെ യാത്രയാക്കുന്ന ഘട്ടത്തിൽ ആ പരിസരത്തേക്ക് പോലും പോകാതെ മാറി നിന്ന് മുൻ ഡിജിപി

    തിരുവനന്തപുരം: കോർപറേഷൻ മേയറാക്കാക്കാമെന്നു പറഞ്ഞ് അവസാനം കൗൺസിലർ സ്ഥാനത്ത് ഒതുക്കിയ പരിഭവം പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലും പ്രകടമാക്കി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി മോദിയുടെ അടുത്ത് പോകാതെ മാറിനിന്നാണ് മുൻ‍ ഡിജിപി അതൃപ്തി പ്രകടിപ്പിച്ചത്. മേയർ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉൾപ്പടെയുള്ള നേതാക്കൾ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ ഒറ്റയ്ക്കു മാറിനിന്നത് കൗതുകകരമായി. അതേസമയം കോർപറേഷൻ മേയറാക്കാത്തതിൽ ശ്രീലേഖ നേരത്തേയും അതൃപ്തി പരസ്യമാക്കിയിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത വേദിയിലുണ്ടായിരുന്നെങ്കിലും മോദിയിൽ നിന്നും പാർട്ടിയുടെ സംസ്ഥാന നേതാക്കളിൽ നിന്നും ശ്രീലേഖ അകലം പാലിച്ചു മാറിനിൽക്കുകയായിരുന്നു. മോദിയെ യാത്ര അയയ്ക്കാനായി മറ്റ് നേതാക്കളെല്ലാം കൂടിനിൽക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് മാറിനിൽക്കുകയായിരുന്നു ആർ ശ്രീലേഖ.

    Read More »
  • ‘ബാക്ക് ടു ട്രാക്ക്’ ലഹരിക്കെതിരെ ഓടാൻ തൃശൂർ!! ടിസിസിഎം മാരത്തൺ ജേഴ്സി പ്രകാശനം… എലൈറ്റ് ഗ്രൂപ്പിന്റെ പുത്തൻ പോഷകാഹാര ഉൽപ്പന്നങ്ങളും പ്രീമിയം ഭവനപദ്ധതിയും വിപണിയിലേക്ക്

    തൃശൂർ: സാംസ്‌കാരിക നഗരിയിൽ കായിക ആവേശവും ആരോഗ്യകരമായ ജീവിതശൈലിയും സമന്വയിപ്പിച്ചുകൊണ്ട് നടക്കുന്ന തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തണിന്റെ (TCCM) രണ്ടാം പതിപ്പിന്റെ ജേഴ്സി പ്രകാശനം ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് ഔദ്യോഗിക പ്രകാശനം നിർവ്വഹിച്ചത്. പരിപാടിയുടെ പ്ലാറ്റിനം സ്‌പോൺസറായ എലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നൊവേഷൻസ് ഗ്രൂപ്പ്, മാരത്തൺ വേദിയിൽ തങ്ങളുടെ ഏറ്റവും പുതിയ ഹൈ-പ്രോട്ടീൻ ഉൽപ്പന്നങ്ങളും അത്യാധുനിക ലക്ഷ്വറി ഭവനപദ്ധതിയും അവതരിപ്പിച്ചു. ആരോഗ്യകരമായ തലമുറയ്ക്കായി എലൈറ്റ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് കരുത്തുപകരാൻ ‘ബാക്ക് ടു ട്രാക്ക്’ എന്ന പ്രമേയത്തിലാണ് ഇത്തവണ മാരത്തൺ സംഘടിപ്പിക്കുന്നത്. യുവാക്കളുടെ ആരോഗ്യമാണ് സമൂഹത്തിന്റെ കരുത്തെന്ന വിശ്വാസത്തിലാണ് എലൈറ്റ് ഗ്രൂപ്പ് ഈ കായിക മുന്നേറ്റത്തിന്റെ ഭാഗമാകുന്നതെന്ന് എലൈറ്റ് ഫുഡ്സ് ഗ്രൂപ്പ് പ്രസിഡന്റ് രഘുറാം രഘുലാൽ പറഞ്ഞു. യുവാക്കൾ തെറ്റായ വഴികളിലേക്ക് തിരിയാതെ അച്ചടക്കമുള്ള കായിക ജീവിതം നയിക്കാൻ ഈ മാരത്തൺ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എലൈറ്റ് ഫുഡ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ദാനീസ രഘുലാൽ ഹൈ-പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ…

    Read More »
  • പുതു ചിത്രം ‘വടു-The Scar‘; ഓഡിയോ പ്രകാശനം ചെയ്തു

    നീലാംബരി പ്രൊഡക്ഷൻസ് ,വൈഡ് സ്ക്രീൻ മീഡിയാ പ്രൊഡക്ഷൻസ് ബാനറിൽ മുരളി നീലാംബരി, ഡോ. മനോജ് ഗോവിന്ദൻ, പ്രദീപ്കുമാർ, മോഹനൻ കൂനിയേത്ത് എന്നിവർ ചേർന്ന് നിർമ്മിച്ച “വടു – The Scar ” എന്ന ചിത്രത്തിൻ്റെ ഓഡിയോ പ്രകാശന കർമ്മം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്നു. പത്മഭൂഷൻ കെ. എസ് ചിത്ര, പത്മശ്രീ ചെറുവയൽ രാമനെ കുറിച്ചുള്ള ഡോക്യുമെൻ്റെറിക്ക്, ദേശീയ പുരസ്കാരം അവാർഡ് നേടിയ പ്രശസ്ത, മാധ്യമപ്രവർത്തകനും, സംവിധായകനുമായ എം.കെ രാമദാസിനു നൽകിയാണ് ഓഡിയോ പ്രകാശനം ചെയ്തത്. ഗാനരചയിതാവും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവുമായ ഡോ.ബി.ജി. ഗോകുലൻ, ചലചിത്ര സീരിയൽ താരം മായാ മേനോൻ, ചാവറ കൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ് CSI, സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ്, പി.ഡി സൈഗാൾ,മുരളി നീലാംബരി ഷീബ പ്രദീപ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ടി ജി രവി,ശ്രീജിത്ത് രവി,ശിവജി ഗുരുവായൂർ, മണികണ്ഠൻ പട്ടാമ്പി,ആര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം…

    Read More »
  • മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേർ ഫോട്ടോ എടുക്കുന്നു, ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?…കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട്‌ തന്നെ ചോദിക്കണം!! പക്ഷെ കടകംപള്ളിക്ക് മറുപടി പറയേണ്ട വലിയ ബാധ്യതയുണ്ട്, ഉമ്മൻ ചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ല- വിഡി സതീശൻ

    തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കെതിരെ ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ നടത്തിയ പരാമർശം അങ്ങേയറ്റം ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും വിഡി സതീശൻ പറഞ്ഞു. ഉമ്മൻ ചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും കുടുംബ കാര്യങ്ങൾ കൂടുതൽ പറയുന്നില്ലെന്നും വിഡി സതീശൻ പറഞ്ഞു. അതുപോലെ ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൂടെയുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ ചിത്രത്തെക്കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. ആർക്കും ആരുടെയും കൂടെ ഫോട്ടോ എടുക്കാലോയെന്ന് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം എത്രയോ പേർ ഫോട്ടോ എടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഫോട്ടോ എടുത്ത എല്ലാവരും പ്രതികളാകുമോ?.കൂടുതൽ വിശദാംശങ്ങൾ അടൂർ പ്രകാശിനോട്‌ ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പക്ഷെ സ്വർണ്ണക്കൊള്ള കടകംപള്ളി അറിഞ്ഞില്ല എന്ന് പറയരുത്. മന്ത്രി ആകുമ്പോൾ അറിയണം. ചിത്രങ്ങൾ വച്ചാണ് പറയുന്നതെങ്കിൽ മുഖ്യമന്ത്രിയോടൊപ്പം ഉള്ള ചിത്രങ്ങൾ ഉണ്ടല്ലോ. മുഹമ്മദ് റിയാസിനെതിരെ…

    Read More »
  • സെവൻ സ്ക്രീൻ സ്റ്റുഡിയോസ് പ്രൊഡക്ഷൻന്റെ പതിമൂന്നാമത് ചിത്രത്തിൽ നായകനായി എൽകെ അക്ഷയ് കുമാർ!! ചിത്രീകരണം പുരോ​ഗമിക്കുന്നു…

    കൊച്ചി: സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ബാനറിൽ എസ് എസ് ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാം ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ചെന്നൈയിൽ നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ദ്രുതഗതിയിൽ ആണ് നടക്കുന്നത്. നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൽകെ അക്ഷയ് കുമാർ ആണ് നായകനായി അഭിനയിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ “സിറൈ” എന്ന ചിത്രത്തിലൂടെ വലിയ ശ്രദ്ധ നേടിയ താരമാണ് എൽ കെ അക്ഷയ് കുമാർ. ആഴമുള്ള കഥ പറയുന്ന ഒരു ചിത്രമായാണ് ഈ എൽ കെ അക്ഷയ് കുമാർ- വിഘ്‌നേഷ് വടിവേൽ പ്രൊജക്റ്റ് ഒരുങ്ങുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പാകത്തിന് ഒരുങ്ങുന്ന ഈ ഫൺ എന്റെർറ്റൈനെർ ചിത്രത്തിന്റെ സഹനിർമ്മാണം എൽ കെ വിഷ്ണു. എൽ കെ അക്ഷയ് കുമാറിനൊപ്പം, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, പി. എ. അരുണാചലേശ്വരൻ, ഷാരിഖ് ഹസ്സൻ, ‘ഡ്യൂഡ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഐശ്വര്യ ശർമ…

    Read More »
Back to top button
error: