Breaking News
-
‘ മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളം, ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവർ; സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്‘- വി ഡി സതീശൻ
തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണ ജോർജിനെ കെഎസ്‌യു പ്രവർത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ പച്ചക്കളളം പ്രചരിപ്പിക്കുന്നുവെന്നും സംസ്ഥാനത്ത് വ്യാപകമായ അക്രമം അഴിച്ചു വിടുകയാണെന്നുമാണ് സതീശൻ പറയുന്നത്. മന്ത്രിയുടെ അടുത്ത് കെഎസ്‌യു പ്രവർത്തകർ എത്തിയിട്ടില്ലെന്നും പൊലീസ് പണിപ്പെട്ടാണ് ആരോഗ്യ മന്ത്രിയെ നിയന്ത്രിച്ചത്, ആരോഗ്യ മന്ത്രിയുടെ കയ്യിലെ മുറിവ് നേരത്തെ ഉള്ളതാണ്. മന്ത്രി തട്ടിവിട്ടത് പച്ചക്കള്ളമാണ്. ജനങ്ങളുടെ മുമ്പില്‍ പരിഹാസ്യയായിരിക്കുകയാണ് അവർ. ഇതുകൊണ്ടൊന്നും രക്ഷപ്പെടില്ല. ഇപ്പോൾ സിപിഎം നടത്തുന്നത് ആടിനെ പട്ടിയാക്കുന്ന പ്രചരണമാണ്. സ്പീക്കറുമായി കൂടിയാലോചിച്ച ശേഷമാണ് കള്ളപ്രചാരണം ആരംഭിച്ചത്. സ്പീക്കർ ഗൂഢാലോചനയിൽ പങ്കാളിയാവാൻ പാടില്ലായിരുന്നു. ആരോഗ്യ മന്ത്രിയുടെ പെടലി തിരിച്ചു എന്ന് പച്ചകള്ളം പറഞ്ഞു. ഇതിലൊന്നും ഭയന്ന് പിന്മാറില്ല. ജനകീയമായ പ്രതിഷേധങ്ങൾ ഞങ്ങൾ നടത്തും എന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, എല്‍ഡിഎഫ് നടത്തിയ മൂന്ന് ജാഥകൾ പൊളിഞ്ഞു പോയെന്നും അത് മനസ്സിലായപ്പോൾ പുതുയുഗ യാത്രയെ തകർക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.…
Read More » -
ട്രംപിന്റെ തീരുവ പ്രയോഗം തീരുന്നില്ല; ഇത്തവണ ഇന്ത്യന്‍ സോളാര്‍ കമ്പനികൾക്ക് നേരെയാണ്; സോളാര്‍ ഉല്‍പ്പന്ന ഇറക്കുമതിയ്ക്ക് 126% തീരുവ!
വാഷിംഗ്ടൺ: അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് തിരിച്ചടിയായി യുഎസ് വാണിജ്യ വകുപ്പ് 126% ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ഇന്ത്യ നല്‍കുന്ന സബ്സിഡികള്‍ തങ്ങളുടെ ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അമേരിക്കന്‍ വിപണി ലക്ഷ്യമിടുന്ന ഇന്ത്യന്‍ സോളാര്‍ കമ്പനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 126 ശതമാനം തീരുവ ഏര്‍പ്പെടുത്താന്‍ യുഎസ് വാണിജ്യ വകുപ്പ് തീരുമാനിച്ചു. ഇന്ത്യ സോളാര്‍ മേഖലയ്ക്ക് അന്യായമായ രീതിയില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ടെന്നും ഇത് അമേരിക്കന്‍ ആഭ്യന്തര നിര്‍മ്മാതാക്കളെ ദോഷകരമായി ബാധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ത്യയ്ക്ക് പുറമെ ഇന്തോനേഷ്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 86% മുതല്‍ 143% വരെയും ലാവോസിന് 81 ശതമാനവും നികുതി ചുമത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ള കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു എന്നാണ് യുഎസ് നിലപാട്. ചൈനീസ് സോളാര്‍ നിര്‍മ്മാതാക്കള്‍ അമേരിക്കന്‍ നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉത്പാദനം…
Read More » -
കെഎസ്‌യു പ്രവർത്തകർ മന്ത്രിയെ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു ഫുൾ കുഴിമന്തി- മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ഓഫർ, യൂത്ത് കോൺഗ്രസ് വക ഒരു പവൻ സ്വർണം…
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണത്തിൽ കുഴിമന്തി ചലഞ്ചുമായി കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി രംഗത്ത്. ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂരിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു ഫുൾ കുഴിമന്തിയാണ് കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റി ഓഫർ ചെയ്തിട്ടുള്ളത്. വീണാ ജോർജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും മറ്റും നടക്കുമ്പോളാണ് ചലഞ്ചുമായി കെഎസ്‌യു പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് ഒരു പവൻ സ്വർണം പാരിതോഷികമായി പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് പ്രഖ്യാപനം. അതേസമയം ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചാണ് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളില്ലായെന്ന് ഇതിനകം ആർപിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകൾ എല്ലാം പരിശോധിച്ച ശേഷമാണ്…
Read More » -
ഇന്ത്യയടക്കമുള്ള 40 രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചിക്കും മുട്ടക്കും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി സൗദി; നടപടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്
റിയാദ്: പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഇന്ത്യയുൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും സൗദി അറേബ്യ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. ഇന്ത്യയിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമേർപ്പെടുത്തി സൗദി അറേബ്യ. സമ്പൂർണ നിരോധനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടക്കുമാണ് സൗദിയുടെ നിരോധനം. പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നതാണ് നിരോധനം. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) ആണ് നിരോധനത്തിന് പിന്നിൽ. 40 രാജ്യങ്ങളെക്കൂടാതെ, മറ്റ് 16 രാജ്യങ്ങളിലെ ചില പ്രവിശ്യകളിൽ നിന്നുള്ള കോഴിക്കും മുട്ടക്കും നിരോധനമുണ്ടെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അറിയിച്ചു. കേരളത്തിലും ആലപ്പുഴയിലും കണ്ണൂരിലുമുൾപ്പെടെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. മഞ്ഞുമൂടിക്കിടക്കുന്ന അന്‍റാർട്ടിക്ക ഭൂഖണ്ഡത്തിലെ വന്യജീവികൾക്കിടയിൽ അതീവ മാരക പക്ഷിപ്പനി പടരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്. വൈറസ് ബാധിക്കുന്ന ജീവികളിൽ 100 ശതമാനം മരണനിരക്കിന് ഈ രോഗം കാരണമായേക്കാമെന്ന് പ്രമുഖ ചിലിയൻ…
Read More » -
ട്രംപിനെതിരെയുള്ള ലൈംഗീകപീഡന പാരാതിയുടെ എഫ്ബിഐ രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്ന് കണ്ടെത്തി; വിവാദം കത്തിപ്പടരുന്നു
വാഷിങ്ടൻ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട രേഖകൾ പൂഴ്ത്തിവച്ചു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ, ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ഡെമോക്രാറ്റുകൾ രംഗത്ത്. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ ഒളിച്ചുകളി എന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ സുതാര്യത നിയമപ്രകാരം ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് പേജുകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. എന്നാൽ, 2019ൽ ഡോണൾഡ് ട്രംപിനെതിരെ ഒരു യുവതി നൽകിയ പീഡന പരാതിയുമായി ബന്ധപ്പെട്ട ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) രേഖകളിൽ അൻപതിലധികം പേജുകൾ കാണാനില്ലെന്നാണ് കണ്ടെത്തൽ. എപ്‌സ്റ്റീന്റെ പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള അന്വേഷണ രേഖകളിലെ ഇൻഡക്സുകളും സീരിയൽ നമ്പറുകളും പരിശോധിച്ചതിൽ നിന്നും, പരാതിക്കാരിയുമായി എഫ്ബിഐ ഏജന്റുമാർ നാല് തവണ അഭിമുഖം നടത്തിയതായും അതിന്റെ സംഗ്രഹങ്ങളും കുറിപ്പുകളും തയാറാക്കിയതായും വ്യക്തമാകുന്നുവെന്ന് എൻപിആർ (നാഷനൽ പബ്ലിക് റേഡിയോ) റിപ്പോർട്ട് ചെയ്തു. എന്നാൽ പൊതു ഡേറ്റാബേസിൽ ഇതിലെ ഒരു…
Read More » -
രാധയുടേത് കൊലപാതകമല്ല, വാർദ്ധക്യ സഹജമായ മരണം…അമ്മയെ കൊന്നു കുഴിച്ചുമൂടിയെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മകനെ വെറുതെവിടും
ആലപ്പുഴ: ആലപ്പുഴ പള്ളിത്തോട് മകൻ അമ്മയുടെ മൃതദേഹം ആരുമറിയാതെ സംസ്കരിച്ച സംഭവം കൊലപാതകമല്ലെന്ന് പോലീസ്. കഴിഞ്ഞ ദിവസം മരിച്ച രാധ(75)യുടേത് സ്വാഭാവിക മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ അമ്മ രാധയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്ന സംശയത്തിൽ കസ്റ്റഡിയിലുള്ള മകൻ പള്ളിത്തോടുകാട് നികർത്ത് ഗിരീഷി(49)നെ പോലീസ് വിട്ടയയ്ക്കും. രാധയുടെ ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതങ്ങളോ ഇല്ലെന്നും മരണം വാർധക്യസഹജമായ അസുഖത്തെ തുടർന്നാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ദുരൂഹതയെ തുടർന്ന് ഇന്നലെയാണ് രാധയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച രാവിലെ അമ്മ മരിച്ചെന്നും മറ്റാരെയുമറിയിക്കാതെ വീടിനു മുന്നിൽ കുഴിയെടുത്തു സംസ്കരിച്ചെന്നും ഗിരീഷ് നാട്ടുകാരോടു പറയുകയായിരുന്നു. ഇതിൽ സംശയം തോന്നിയ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നാണ് പോലീസെത്തിയത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ഇതാണ് കൊലപാതകമാണോ എന്ന സംശയത്തിലേക്കെത്തിയത്. പോലീസെത്തുമ്പോഴും ഇയാൾ കടുത്ത മദ്യലഹരിയിലായിരുന്നു. എന്നാൽ രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയതല്ലെന്നും ഗിരീഷ് പോലീസിനോട് പറഞ്ഞിരുന്നു.
Read More » -
ഡോക്ടറെ കണ്ട് മരുന്ന് വാങ്ങാൻ ക്യൂ നിന്ന രോഗിയുടെ തലയിൽ ചക്കവീണു, ബോധരഹിതനായി വീണ ഓമല്ലൂർ സ്വദേശിയുടെ തലയ്ക്കും കൈ- കാൽ മുട്ടുകൾക്ക് പരുക്ക്, സംഭവം പത്തനംതിട്ട ജനറൽ ആശുപത്രിക്കു മുന്നിൽ
പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ രോഗിയുടെ തലയിൽ ചക്ക വീണ് പരുക്ക്. ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിലാണു ചക്ക വീണ് അപകടമുണ്ടായത്. ഡോക്ടറെ കണ്ട ശേഷം മരുന്ന് വാങ്ങാനായി കൗണ്ടറിൽ പോയി വരി നിൽക്കുമ്പോഴാണ് ചക്ക തലയിൽ വീണത്. ബോധരഹിതനായ ഗംഗാധരൻ നായരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിനു മുൻപിൽ നിന്നിരുന്നു പ്ലാവിൽ നിന്നാണ് ചക്ക വീണത്. സംഭവത്തിൽ ഇയാളുടെ തലയ്ക്കും കാൽമുട്ടുകൾക്കും കൈമുട്ടുകൾക്കും പരുക്കേറ്റു. നിലവിൽ ആശുപത്രയിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഗംഗാധരൻ.
Read More » -
റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചു, മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളില്ല!! കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും നശിപ്പിച്ച് സിപിഎം, വീണാ ജോർജിന് പരിയാരം മെഡിക്കൽ കോളജിൽ ഇന്ന് വിദഗ്ധ പരിശോധന
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധന നടത്തും. എംആർഐ സ്കാനിങ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്നാണ് മെഡിക്കൽ ബോർഡ് ഇന്നലെ തീരുമാനമെടുത്തിരുന്നു. അതേസമയം മന്ത്രി വീണാ ജോർജിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പേലീസിനു കിട്ടിയില്ല. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പരിശോധിച്ചെങ്കിലും മന്ത്രിയെ പ്രതിഷേധക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ ഇതിലില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ മന്ത്രിയ്ക്ക് എതിരായ ആക്രമണത്തിനു പിന്നാലെ ഇന്നലെ രാത്രി കണ്ണൂർ കോടിയേരിയിൽ കോൺഗ്രസ് ഓഫിസിന് അജ്ഞാതർ തീയിട്ടു. അർധരാത്രിയോടെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസിനാണ് തീയിട്ടത്. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. പിന്നിൽ സിപിഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്. അതേസമയം ഇന്നലെ രാത്രി 10 മണിയോടെ മന്ത്രിയെ പരിയാരം മെഡിക്കൽ കോളജ്…
Read More »

