Breaking News

  • പതിനെട്ടുകാരന്‍ കുത്തേറ്റു മരിച്ചു ; സംഭവം തിരുവനന്തപുരം നഗരത്തില്‍ ; കുത്തേറ്റത് തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥതയ്‌ക്കെത്തിയപ്പോള്‍ ; ഒരാള്‍ കസ്റ്റഡിയില്‍

    തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനെട്ടുകാരന്‍ കുത്തേറ്റ് മരിച്ചു. രാജാജി നഗര്‍ സ്വദേശി അലന്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. തിരുവനന്തപുരം നഗരത്തില്‍ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ജഗതി കോളനി ചെങ്കല്‍ചൂള ( രാജാജി നഗര്‍) വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മധ്യസ്ഥതയ്ക്ക് എത്തിയതായിരുന്നു കൊല്ലപ്പെട്ട അലന്‍. കൂട്ടയടിക്കിടെയാണ് കത്തിക്കുത്ത് ഉണ്ടായത്. മുപ്പതോളം വിദ്യാര്‍ഥികള്‍ സംഭവം നടക്കുമ്പോള്‍ പരിസരത്താണ് ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക ; വഴിനീളെ തെരുവുനായ്ക്കളുണ്ടേ ; അവറ്റകള്‍ക്കറിയില്ല തെരഞ്ഞെടുപ്പാണെന്ന് ; വീടുകളില്‍ കയറുമ്പോള്‍ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടോ എന്ന് ചോദിക്കണേ

    തൃശൂര്‍: വോട്ടു ചോദിച്ചും വോട്ടര്‍പട്ടിക പുതുക്കാനുള്ള ജോലിക്കുമൊക്കെയായി സ്ഥാനാര്‍ത്ഥികളും അണികളും ബിഎല്‍ഒമാരും സൂക്ഷിക്കുക – വഴിനീളെ തെരുവുനായ്ക്കളുണ്ട്. ഏതു നിമിഷവും അവ പിന്നാലെയോടി ചാടിവീണ് കടിച്ചൂകീറാന്‍ അവ പാഞ്ഞെത്താം. സ്ഥാനാര്‍ത്ഥിക്കും അണികള്‍ക്കും ബിഎല്‍ഒമാര്‍ക്കും നേരെ തെരുവുനായയുടെ ആക്രമണം നടന്നിരുന്നു. തെരുവുനായ ശല്യം കേരളത്തിലെ സകല ജില്ലകളിലുമുള്ളതിനാല്‍ വോട്ടു തേടിയിറങ്ങുന്ന സംസ്ഥാനത്തെ സകലരും സൂക്ഷിക്കുന്നത് നന്നായിരിക്കും. തെരുവുനായയെ സൂക്ഷിക്കുന്നതോടൊപ്പം വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളേയും സൂക്ഷിക്കണം. നായയുണ്ട് സൂക്ഷിക്കുക എന്ന ബോര്‍ഡ് നോക്കിയും കണ്ടും വേണം വീട്ടിനകത്തു കയറാന്‍. നായയുണ്ടോ എന്ന് ചോദിച്ചറിഞ്ഞു മാത്രം അകത്തു കയറുക. അല്ലെങ്കില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിക്ക് സംഭവിച്ച പോലെ ഉണ്ടാകും. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ വോട്ടു ചേദിച്ചെത്തിയ സ്ഥാനാര്‍ഥിക്ക് നായയുടെ കടിയേറ്റിരുന്നു. ഇടുക്കി ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി വിജുവിനാണ് നായയുടെ കടിയേറ്റത്. രാവിലെ പ്രചാരണത്തിന് ഇറങ്ങിയ ജാന്‍സിയും കൂട്ടരും എത്തിയ ഒരു വീട്ടിലെ നായയെ കെട്ടിയിട്ടിരുന്നില്ല. ഇവരുടെ അടുത്തേക്ക് ഓടിയെത്തിയ നായ ജാന്‍സിയെ…

    Read More »
  • മോഹിപ്പിക്കുന്ന പ്രകടനപത്രികയുമായി എല്‍ഡിഎഫ് ; 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ ; അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ; എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം നടപ്പാക്കും ; തെരുവ് നായ്ക്കളെ കൂട്ടത്തോടെ പാര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍

      തിരുവനന്തപുരം : കേരളത്തെ സുന്ദരമോഹന സംസ്ഥാനമാക്കി മാറ്റുമെന്ന് പറയുന്ന മോഹിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫിന്റെ പ്രകടനപത്രിക കേരളീയരിലേക്കെത്തി. കേരളത്തെ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടാക്കി അക്ഷരാര്‍ഥത്തില്‍ മാറ്റുമെന്ന് വിളിച്ചോതുന്നതാണ് സര്‍വമേഖലകളേയും സ്പര്‍ശിച്ചുകൊണ്ടുള്ള പ്രകടനപത്രിക വാഗ്ദാനങ്ങള്‍. ദരിദ്രരില്ലാത്ത കേരളമെന്ന ആശയത്തിന് ഊന്നല്‍ നല്‍കുന്നതാണ് എ.കെ.ജി സെന്ററില്‍ ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനും ചേര്‍ന്ന് പ്രകാശനം ചെയ്ത ഇടതുമുന്നണിയുടെ പ്രകടനപത്രികയിലെ ഉറപ്പുകള്‍. എല്ലാവര്‍ക്കും ക്ഷേമവും വികസനവും ഉറപ്പുനല്‍കുമെന്ന് പ്രകടനപത്രികയില്‍ അടിവരയിട്ടു പറയുന്നു. അതിദാരിദ്ര്യമുക്ത പദ്ധതിയുടെ തുടര്‍ച്ചയായി കേവല ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയും കേരളത്തില്‍ നടപ്പാക്കും. എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യത്തിലേക്ക് എത്തുമെന്നും കേരളത്തെ സമ്പൂര്‍ണ പോഷകാഹാര സംസ്ഥാനമാക്കുകയും ജനകീയ ഭക്ഷണ ശാലകള്‍ ആരംഭിക്കുകയും ചെയ്യുമെന്നും പ്രകടനപത്രികയിലുണ്ട്. 20 ലക്ഷം സ്ത്രീകള്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് തൊഴില്‍ നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനവും നടത്തിട്ടുണ്ട്. കുടുംബ ശ്രീ വഴി ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകും മുമ്പ് മൂന്ന്…

    Read More »
  • സൗദി അറേബ്യയില്‍ മദീനയ്ക്കടുത്ത് ബസ് അപകടത്തില്‍ പെട്ട് 42 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ച സംഭവം ; ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 3 തലമുറകളിലെ 18 അംഗങ്ങള്‍ കൊല്ലപ്പെട്ടു

    ഹൈദരാബാദ്: സൗദി അറേബ്യയില്‍ മദീനയ്ക്കടുത്ത് നടന്ന റോഡപകടത്തില്‍ മരിച്ച 42 ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ ഒരു കുടുംബത്തിലെ 18 പേര്‍. ഒമ്പത് കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ കുടുംബം ശനിയാഴ്ച തിരികെ വരാനിരിക്കുകയാ യിരുന്നു. പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം സംഭവിച്ചത്, ബസ് തീപിടിച്ച് നശിച്ചു. എട്ടുമാസം മുമ്പാണ് കുടുംബം മദീനയിലേക്ക് പോയത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തങ്ങള്‍ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. നസീറുദ്ദീന്‍ (70), ഭാര്യ അക്തര്‍ ബീഗം (62), മകന്‍ സലാഹുദ്ദീന്‍ (42), പെണ്‍മക്കളായ അമിന (44), റിസ്വാന (38), ഷബാന (40), അവരുടെ കുട്ടികള്‍ എന്നിവരുള്‍പ്പെടെ ചില ബന്ധുക്കളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മരിച്ച 42 പേരില്‍ ഭൂരിഭാഗവും ഹൈദരാബാദില്‍ നിന്നുള്ളവരാണ്. അവര്‍ സഞ്ചരിച്ച ബസ് മദീനയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ വെച്ച് ഒരു ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക യാത്രക്കാരും ഉറങ്ങുന്ന സമയത്താണ് അപകടം നടന്നത്. അതിനാല്‍ കൂട്ടിയിടിക്ക് ശേഷം വാഹനത്തിന്…

    Read More »
  • സമ്മര്‍ദ്ദം ചെലുത്തുന്നത് ബിഎല്‍ഒമാര്‍ക്കു മേലല്ല തെരഞ്ഞെടുപ്പ് കമ്മീഷനു മേലാണെന്ന് എം.വി.ഗോവിന്ദന്‍

    തിരുവനന്തപുരം : കണ്ണൂരില്‍ ബിഎല്‍ഒ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഎം സമ്മര്‍ദം ചെലുത്തിയെന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തള്ളി. ഇടതുപക്ഷത്തിന് പാവം ബിഎല്‍ഒമാര്‍ക്ക്മേല്‍ സമ്മര്‍ദംചെലുത്തേണ്ട കാര്യമില്ല. തങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനുമേലാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

    Read More »
  • പ്രകോപനം, കൊല്ലാന്‍ ഉത്തരവിടല്‍, അതിക്രമങ്ങള്‍ തടയാന്‍ നടപടിയെടുക്കാതിരിക്കല്‍ ; മൂന്ന് ഗുരുതരമായ കുറ്റങ്ങള്‍ കോടതി കണ്ടെത്തി ; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്‍കി ബംഗ്‌ളാദേശ് ട്രൈബ്യൂണല്‍

    ധാക്ക: ബംഗ്‌ളാദേശ് കലാപക്കേസില്‍ ഷേഖ് ഹസീനയ്ക്ക് ബംഗ്ലാദേശിന്റെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് കഴുമരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവരുടെ അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ മാരകമായ അടിച്ചമര്‍ത്തലിന് ഉത്തരവിട്ടതിന് മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് ഗുലാം മൊര്‍തൂസ മജുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണല്‍, ഇതേ കുറ്റങ്ങള്‍ക്ക് ഹസീനയുടെ രണ്ട് സഹായികളായ മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമല്‍, മുന്‍ പോലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍-മംമ്ുന്‍ എന്നിവര്‍ക്കെതിരെയും വിധി പ്രസ്താവിച്ചു. രാജ്യത്തുടനീളം പ്രതിഷേധക്കാരെ കൊല്ലാന്‍ പ്രതികള്‍ മൂവരും പരസ്പരം ഒത്തുകളിച്ച് അതിക്രമങ്ങള്‍ നടത്തിയെന്ന് കോടതി പറഞ്ഞു. അതേസമയം ‘ട്രൈബ്യൂണലിനോടും രാജ്യത്തെ ജനങ്ങളോടും മാപ്പ് പറഞ്ഞ’ മുന്‍ പോലീസ് മേധാവിക്ക് കോടതി മാപ്പ് നല്‍കി. ഹസീനയും കമലും ഒളിച്ചോടിയവരായി പ്രഖ്യാപിക്കപ്പെടുകയും അവര്‍ക്കെതിരെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുകയും ചെയ്തു. ഹസീന…

    Read More »
  • ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ഇന്ത്യയില്‍ നിന്ന് ഹസീനയെ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ; തല്‍ക്കാലം ഹസീനയെ വിട്ടുകൊടുക്കില്ലെന്ന സൂചന നല്‍കി ഇന്ത്യ

      ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇവര്‍ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരും കേസുകളില്‍ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു…

    Read More »
  • ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ ബിജെപി ജില്ലാനേതൃത്വം കുഴഞ്ഞു ; ഒടുവില്‍ ശാലിനി സനില്‍ പനങ്ങോട്ടേലയെ തന്നെ 16 ാം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനം ; ആശുപത്രി വിട്ടതോടെ പ്രഖ്യാപനവും നടത്തി

    തിരുവനന്തപുരം : തുടര്‍ച്ചയായി ആത്മഹത്യയും ആത്മഹത്യാശ്രമങ്ങളുമായി നിരന്തരം വിവാദത്തില്‍ പെടുന്ന ബിജെപി ഒടുവില പനങ്ങോട്ടേല 16 ാം വാര്‍ഡിലെ സീറ്റ് ശാലിനി സനലിന് തന്നെ നല്‍കി. സീറ്റ് നിഷേധിക്കപ്പെടുമെന്ന ആശങ്കയില്‍ ഇന്നലെ മഹിള മോര്‍ച്ച നേതാവ് ശാലിനി സനില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതോടെ ബിജെപി നേതൃത്വം വഴങ്ങുകയായിരുന്നു. ഇക്കാര്യത്തില്‍ പ്രഖ്യാപനവും ബിജെപി ജില്ലാ നേതൃത്വം പുറത്തിറക്കി. ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ട ശാലിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആര്‍എസ്എസ് നേതാക്കള്‍ അധിക്ഷേപിച്ചെന്നും തനിക്ക് പകരം മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ശാലിനിയെ അനുനയിപ്പിച്ചെന്നായിരുന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് നേരത്തെ പ്രതികരിച്ചിരുന്നത്.  ആത്മഹത്യാ ശ്രമം വൈകാരിക പ്രകടനം മാത്രം ആണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ ബിജെപിയ്ക്ക് വലിയ തലവേദന ഉണ്ടാക്കുന്നുണ്ട്്. സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ആര്‍എസ്എസിനെതിരേ ആരോപണം ഉന്നയിച്ച് പ്രവര്‍ത്തകനായ ഒരു യുവാവ് കത്തെഴുതി വെച്ചിട്ട് ആത്മഹത്യ ചെയ്തിരുന്നു.…

    Read More »
  • ‘വൈഷ്ണയെ ഒഴിവാക്കിയത് നീതികേട്, വെറും രാഷ്ട്രീയം കളിക്കരുത്; രേഖകളില്‍ വിലാസം കൃത്യം’: അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ; അസാധാരണ അധികാരം പ്രയോഗിക്കുമെന്നു മുന്നറിയിപ്പും നല്‍കി

    തിരുവനന്തപുരം: മുട്ടടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്്ഥിയായി തീരുമാനിക്കപ്പെടുകയും വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ ഒഴിവാക്കപ്പെടുകയും ചെയ്ത വൈഷ്ണയോട് നീതികേട് കാട്ടരുതെന്ന് ഹൈക്കോടതി. സ്ഥാനാര്‍ത്ഥിത്വം സാങ്കേതിക കാരണങ്ങളാല്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. അവരുടെ രേഖകളില്‍ എല്ലാം വിലാസം കൃത്യമല്ലെ എന്ന് കോടതി ചോദിച്ചു. അതിരൂക്ഷമായിട്ടായിരുന്നു കോടതിയുടെ വിമര്‍ശനം രാഷ്ട്രീയ കാരണത്താല്‍ ഒഴിവാക്കുകയല്ല വേണ്ടതെന്നും അസാധാരണ അധികാരം പ്രയോഗിക്കുമെന്നും കോടതി മുന്നറിയിപ്പും നല്‍കി. മുന്നറിയിപ്പ്. വെറും രാഷ്ട്രീയം കളിക്കരുതെന്നും ഒരു യുവതി മത്സരിക്കാന്‍ വന്നിട്ട് ഇങ്ങനെയാണോ ചെയ്യണ്ടേതെന്നും ഇതൊരു കോര്‍പ്പറേഷനല്ലെയെന്നും കോടതി ചോദിച്ചു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു 24 കാരിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടരുത്. വേറെ എവിടെയെങ്കിലും വൈഷ്ണക്ക് വോട്ട് ഉള്ളതായി അറിയുമോയെന്നും ചോദിച്ച കോടതി ഇത് ഒരു കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അല്ലെ എന്ന് കോടതി ചോദിച്ചു . പരാതിക്കാരന് നോട്ടീസ് നല്‍കുമെന്നും കോടതി അറിയിച്ചു. ഹര്‍ജികാരിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേള്‍ക്കണം. നവംബര്‍ 19ന് മൂന്‍പ് തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. വോട്ടര്‍ പട്ടികയില്‍…

    Read More »
  • ചെങ്കോട്ട സ്‌ഫോടനം; വിദേശ ഭീകര സംഘടനകള്‍ക്ക് പങ്ക്; തെളിവുകള്‍ ലഭിച്ചു; ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന് പിടിയിലായ വനിത ഡോക്ടര്‍ പറഞ്ഞിരുന്നതായി സൂചന

      രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തില്‍ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭീകര സംഘത്തോടൊപ്പം അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന് ലഷ്‌കര്‍ ഇ തയ്ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഡയറി കുറിപ്പില്‍ നിന്നാണ് സൂചന കിട്ടിയത്. പാക്കിസ്ഥാനിലെ കൊടും ഭീകരന്‍ മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യയുമായി അടുത്ത ബന്ധം ഷഹീന് ഉണ്ടെന്നും, ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ബാബ്‌റി മസ്ജിദിന് പകരം വീട്ടും എന്ന ന്യായീകരണമാണ് ഷഹീന്‍ ഭീകരസംഘടനകളുമായുള്ള ബന്ധത്തിന് നല്കിയിരുന്നത്. ഡിസംബര്‍ ആറിന് സ്‌ഫോടന പരമ്പര നടത്താനുള്ള നീക്കവും ഇതിന്റെ ഭാഗമമായിരുന്നു. തുര്‍ക്കിയില്‍ നിന്നാണ് ഭീകര സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് സൂചനകളുണ്ടായിരുന്നു. അബു ഉകാസയെന്ന പേരിലാണ് സന്ദേശങ്ങള്‍ കിട്ടിയതെന്നും ഇയാള്‍ ഡോക്ടര്‍മാരുമായി സമ്പര്‍ക്കത്തിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ചാവേറായ ഡോക്ടര്‍ ഉമര്‍ നേരത്തെ ഉപയോഗിച്ച ഫോണുകളില്‍ ഇത് സംബന്ധിച്ചടക്കം നിര്‍ണായക തെളിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫോണിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.

    Read More »
Back to top button
error: