Breaking News
-
സ്വർണ്ണവിലയിൽ ഇടിവ് തന്നെ; പവന് ഇന്ന് 1,08,000 രൂപ; ഇനിയൊരുകുതിച്ചു കയറ്റമുണ്ടാകുമോ?
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ ഇടിഞ്ഞ് വില 13,500 രൂപയായി. ഒരു പവന് 1,08,000 രൂപയാണ് ഇന്നത്തെ വില. 1 പവന് 600 രൂപയാണ് ഇതോടെ കുറഞ്ഞിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് കാരണം. ഇക്കഴിഞ്ഞ മാർച്ച് 23 ന് സ്വർണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഇന്ന് ഒരു ഗ്രാം വെള്ളി 245 രൂപക്കും, 1 പവൻ വെള്ളി 2,450 രൂപക്കുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസം ഏറ്റവും കൂടിയ സ്വർണ്ണ വില മാർച്ച് ഒന്നിനാണ് രേഖപ്പെടുത്തിയത്. അന്ന് 1,26,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് മാർച്ച് 16നായിരുന്നു. അന്ന് രാവിലെ 1,16,720 രൂപയും വൈകീട്ട്…
Read More » -
‘പുതിയ നേതാക്കള്‍ കൊള്ളാം’; ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവം; കരാറിലെത്തുന്ന കാര്യത്തില്‍ ഉറപ്പെന്നും ട്രംപ്: കരയുദ്ധം ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍; വന്നപോലെ തിരിച്ചു പോകില്ലെന്ന് ആവര്‍ത്തിച്ച് ഇറാനും
വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും ‘നേരിട്ടും അല്ലാതെയും’ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും ഇറാന്റെ പുതിയ നേതാക്കള്‍ ‘വളരെ യുക്തിസഹമായി’ പെരുമാറുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍ എത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍, തങ്ങള്‍ അപമാനം സഹിക്കില്ലെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനും വാഷിംഗ്ടണിനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍, ഒരു മാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ‘അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക്’ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച ട്രംപിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ അവര്‍ക്കൊപ്പം ഒരു കരാറിലെത്തുമെന്ന് ഞാന്‍ കരുതുന്നു, എനിക്ക് ഏതാണ്ട് ഉറപ്പാണ്, എന്നാല്‍ അത് നടക്കാതിരിക്കാനും സാധ്യതയുണ്ട്’ എയര്‍ ഫോഴ്‌സ് വണ്ണില്‍ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച ആക്രമണങ്ങളിലൂടെ ടെഹ്റാനില്‍ ഭരണമാറ്റം ഇതിനകം തന്നെ അമേരിക്ക നടപ്പിലാക്കിയതായി താന്‍ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അവരുടെ പകരക്കാര്‍…
Read More » -
പാചകവാതക ക്ഷാമം: റേഷൻ കടകളെ കൂടാതെ തിരഞ്ഞെടുക്കപ്പെട്ട പെട്രോൾ പമ്പുകൾ വഴിയും മണ്ണെണ്ണ വിതരണം വ്യാപകമാക്കാൻ ഉത്തരവിറക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പാചകവാതകത്തിന്റെ ലഭ്യതയിൽ ഉണ്ടാകുന്ന കുറവ് പരിഗണിച്ച് മണ്ണെണ്ണ വിതരണം വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ താൽക്കാലികമായി അനുമതി നൽകി. ഇതനുസരിച്ച്, പെട്രോൾ പമ്പുകളും റേഷൻ കടകളും വഴി പൊതുജനങ്ങൾക്ക് മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. മണ്ണെണ്ണ മുക്തമായി പ്രഖ്യാപിച്ചിരുന്ന 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പോലും ഈ ഇളവ് ബാധകമാക്കുന്നുണ്ട്. ഓരോ ജില്ലയിലും പരമാവധി രണ്ട് പെട്രോൾ പമ്പുകളെ മണ്ണെണ്ണ വിതരണ കേന്ദ്രങ്ങളായി തെരഞ്ഞെടുത്ത്, ഓരോ കേന്ദ്രത്തിനും 5,000 ലിറ്റർ വരെ മണ്ണെണ്ണ സംഭരിക്കാൻ അനുമതി നൽകും. ഗ്യാസ് സിലിണ്ടറുകളുടെ വില വർധനയും വിതരണത്തിലെ വൈകല്യങ്ങളും കാരണം സാധാരണക്കാർക്ക് പാചകത്തിനായി ബദൽ ഇന്ധനം ആവശ്യമായ സാഹചര്യത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇതിലൂടെ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇളവ് നിലവിൽ രണ്ട് മാസത്തേക്കാണ് അനുവദിച്ചിരിക്കുന്നത്. സാഹചര്യം വിലയിരുത്തി ഇത് നീട്ടുന്നതിനോ, കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനോ കേന്ദ്ര സർക്കാർ പിന്നീട് തീരുമാനമെടുക്കും.…
Read More » -
ക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലം… ഓശാന ഞായറാഴ്ച ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ മതപുരോഹിതന്മാർക്ക് പ്രവേശനം നിഷേധിച്ച് ഇസ്രയേൽ!! നെതന്യാഹുവിന്റെ നടപടിക്കെതിരെ അമേരിക്ക, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ രംഗത്ത്
ടെൽ അവീവ്/ജെറുസലേം: ഓശാന ദിനത്തിൽ ചർച്ച് ഓഫ് ദി ഹോളി സെപൾചറിൽ സ്വകാര്യ പ്രാർത്ഥനയ്ക്കായി കത്തോലിക്ക മതനേതാക്കളെ ഇസ്രായേൽ പോലീസ് പ്രവേശിപ്പിക്കാതിരുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത വിമർശനം ഉയരുന്നു. ലോകം ഓശാന ഞായർ ആചരിക്കുന്നതിനിടെ ഇത്തരം നിയന്ത്രണം ഏർപ്പെടുത്തിയത് നൂറ്റാണ്ടുകളായുള്ള മതാചാരങ്ങൾക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള യുദ്ധം അഞ്ചാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിൽ ജെറുസലേമിൽ സുരക്ഷാ ഭീഷണി ഉയർന്നതിനാൽ പ്രധാന വിശുദ്ധ കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുകയാണ്. മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾക്കും ആരാധനകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഇസ്രായേൽ പോലീസ് അറിയിച്ചു. ലാറ്റിൻ പാത്രിയാർക്കീസ്, കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസാബല്ല, കസ്റ്റോസ് ഓഫ് ദി ഹോളി ലാൻഡ് എന്നീ ഗ്രൂപ്പുകളുൾപ്പെട്ട സഭയിലെ ഉന്നത നേതാക്കളെയാണ് കുർബാന അർപ്പിക്കുന്നതിൽ നിന്ന് തടഞ്ഞത്. യേശുക്രിസ്തുവിനെ കുരിശിലേറ്റിയെന്ന് വിശ്വസിക്കുന്ന സ്ഥലത്താണ് ഈ ആരാധനാലയമുളളത്. സ്വകാര്യമായി വളരെ ചെറിയൊരു പ്രാർത്ഥന നടത്താനായിരുന്നു അനുമതി തേടിയതെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കേറ്റ് വ്യക്തമാക്കി. ഇത് വളരെ അന്യായവും അനുപാതരഹിതവുമായ നടപടിയാണെന്ന് പാട്രിയാർക്കേറ്റ്…
Read More » -
ചുമ്മാതിരുന്നപ്പോൾ ഒരു തോന്നൽ; രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങൾക്കു നേരെ ഇടയ്ക്കിടയ്ക്ക് ബോംബ് ഭീഷണി; ഒടുവിൽ ആ വ്യാജനെ കൈയ്യോടെ പൊക്കി
ബെംഗളൂരു: രാജ്യത്തുടനീളം പോലീസിനെയും സുരക്ഷാ സംവിധാനങ്ങളെയും അലട്ടുകയും വലിയ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്ത വ്യാജ ബോംബ് ഭീഷണി കേസിലെ പ്രതിയെ ഒടുവിൽ അറസ്റ്റ് ചെയ്തു. കർണാടകയിലെ മൈസൂരുവിൽ താമസിക്കുന്ന 47 വയസ്സുള്ള തൊഴിൽരഹിതനായ ശ്രീനിവാസ് ലൂയിസിനെയാണ് പിടികൂടിയത്. 1100-ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ ഇയാൾ അയച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സ്കൂളുകൾ, ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സർക്കാർ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളെയാണ് ഇയാൾ ലക്ഷ്യമിട്ടത്. ഇതുവഴി രാജ്യത്തുടനീളം വലിയ ആശങ്കയും പ്രവർത്തന തടസ്സങ്ങളും ഉണ്ടായി. ഡൽഹി പോലീസും പ്രാദേശിക പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാൾക്കെതിരെ അടുത്തിടെ ഡൽഹി ഹൈക്കോടതി ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് ലഭിച്ച ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടന്നത്. ഭീഷണികളുടെ പശ്ചാത്തലത്തിൽ പല സ്ഥലങ്ങളിലും ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കേണ്ടിവന്നു. സുരക്ഷയും ശക്തിപ്പെടുത്തി. ഡൽഹി ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച ഭീഷണിക്കത്ത് സംബന്ധിച്ച പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസ് ശക്തമായി മുന്നോട്ട് പോയത്.…
Read More » -
അമ്മയുടെ കൊന്ന കേസിൽ അച്ഛൻ ജയിലിൽ, സംരക്ഷിക്കാനേൽപ്പിച്ചവർ ഇളയ സഹോദരിയെ ആർക്കോ വിറ്റു, 17 കാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻമാർക്കെതിരെ കേസ്
ലക്നൗ: അമ്മയെ കൊന്ന് പിതാവ് ജയിലിലായതോടെ സംരക്ഷണത്തിനായി ഏൽപ്പിച്ച 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് അമ്മാവൻമാർ, 17 കാരിയെ ബലാത്സംഗം ചെയ്യുകയും 16 വയസുകാരിയായ സഹോദരിയെ വിൽക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് അമ്മാവൻമാർക്കെതിരെ പോലീസ് കേസെടുത്തു. പിന്നീട് ഇരുവരും ചേർന്ന് ഇളയ സഹോദരിയെ പണത്തിനു വേണ്ടി കടത്തിയതായും ആരോപണമുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ വേനലവധി ആഘോഷിക്കാനാണ് പെൺകുട്ടിയും സഹോദരിയും ബർഖേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അമ്മാവൻമാരുടെ വീട്ടിലെത്തിയത്. ഇതിനിടെ ജൂലൈ 3ന് ഇവരുടെ അമ്മയെ പിതാവ് കൊലപ്പെടുത്തിയ വിവരം ഇവർ അറിഞ്ഞു. പിതാവ് അറസ്റ്റിലായി ജയിലിലായതോടെ പെൺകുട്ടികൾ ബന്ധുക്കളുടെ സംരക്ഷണയിലായി. ഈ സാഹചര്യത്തിലാണ് അമ്മാവൻമാർ തങ്ങളെ ലക്ഷ്യം വയ്ക്കാൻ തുടങ്ങിയതെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു. സെപ്റ്റംബറിൽ അമ്മാവൻമാർ ഇളയ സഹോദരിയെ എങ്ങോട്ടോ കൂട്ടിക്കൊണ്ടുപോയി. പിന്നീട് അവളെക്കുറിച്ച് വിവരമൊന്നുമില്ല. ഒരു സാമ്പത്തിക ഇടപാടിനെക്കുറിച്ച് അമ്മാവൻമാർ ഫോണിൽ സംസാരിക്കുന്നത് കേട്ടതോടെ സഹോദരിയെ അവർ വിറ്റതാണെന്ന് മനസിലായി. സഹോദരിയെ മാറ്റിയതിനു ശേഷം അക്രമം തനിക്ക് നേരെയുണ്ടായെന്നും…
Read More » -
‘ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം, ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത്, ചിലപ്പോൾ ഇല്ല!! ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്’- ട്രംപ്
വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അനന്തമായി നീളുന്നതിനിടെ ഇറാന്റെ പ്രധാന എണ്ണ സ്രോതസുകൾ പിടിച്ചെടുക്കുകയാണ് തനിക്ക് ഏറ്റവും താൽപര്യമുള്ള കാര്യമെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഭൂരിഭാഗവും കൈകാര്യം ചെയ്യുന്ന ഖാർഗ് ദ്വീപ് സൈനിക നീക്കത്തിലൂടെ കൈയടക്കാനാണ് യുഎസ് ആലോചിക്കുന്നത് എന്ന സൂചനയും ട്രംപ് നൽകി. ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു ട്രംപ്. ഖാർഗ് ദ്വീപ് പിടിച്ചെടുക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെ വേണ്ടുന്നപക്ഷം യുഎസിന് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്നും ട്രംപ് പറഞ്ഞു. ‘സത്യം പറഞ്ഞാൽ, ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് നിലവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം. ഖാർഗ് ദ്വീപിന്റെ നിയന്ത്രണം യുഎസിന് ഏറ്റെടുക്കാൻ കഴിയും. എന്നാൽ അത്തരമൊരു നീക്കത്തിന് അവിടെ ദീർഘകാല സൈനിക സാന്നിധ്യം ആവശ്യമായി വരുമെന്നും ട്രംപ് പറഞ്ഞു. ‘ചിലപ്പോൾ ഞങ്ങൾ ഖാർഗ് ദ്വീപ് പിടിച്ചെടുത്തേക്കാം, ചിലപ്പോൾ ഇല്ല. ഞങ്ങൾക്ക് ധാരാളം ഓപ്ഷനുകളുണ്ട്. ദ്വീപ് പിടിച്ചെടുക്കാൻ തീരുമാനിച്ചാൽ കുറച്ചുകാലം ഞങ്ങൾ അവിടെ തുടരേണ്ടി…
Read More » -
2025ല്‍ വേട്ടയാടിയ അതേ ദൗര്‍ബല്യം; പത്തു വര്‍ഷം മുമ്പത്തെ ആ കളിയില്‍നിന്ന് കാര്യമായ മാറ്റമില്ല! മധ്യ ഓവറുകളിലെ ഇഴച്ചില്‍ എങ്ങനെ മറികടക്കും? കൊല്‍ക്കത്തയ്ക്ക് ശക്തിയും ദൗര്‍ബല്യവുമാകുന്ന രഹാനെ; ഇന്ത്യന്‍ പിച്ചില്‍ ഇതൊന്നും ഒരു റണ്ണല്ല!
ന്യൂഡല്‍ഹി: കൃത്യം പത്തു വര്‍ഷം മുമ്പ് വാംഖഡെ സ്റ്റേഡിയം. അജിങ്ക്യ രഹാനെ കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല അതിന് കാരണമായത്, അത് പെട്ടെന്ന് സംഭവിച്ചതുമല്ല. എന്നാല്‍ ഒരു ദശകത്തിന് ശേഷം ആ സ്‌കോര്‍കാര്‍ഡിലേക്ക് നോക്കുമ്പോള്‍, ഭൂതകാലത്തിന്റെ അവശേഷിപ്പായി തോന്നും! അന്ന്, ടി20 ലോകകപ്പ് സെമി ഫൈനലില്‍, രഹാനെ 15.3 ഓവര്‍ ക്രീസില്‍ ചിലവഴിച്ച് 35 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ മാത്രം അടിച്ച അദ്ദേഹം ഒരു സിക്‌സര്‍ പോലും നേടിയില്ല. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അന്ന് കുറിച്ചു. എന്നാല്‍ വ്യത്യസ്തമായ ടി20 ശൈലി പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയുടെ നാല് സിക്‌സറുകള്‍ക്ക് മറുപടിയായി 11 സിക്‌സറുകള്‍ പറത്തി ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. ഞായറാഴ്ച ഇതേ വേദിയില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ രഹാനെ ബാറ്റ് ചെയ്തത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഈ ഫോര്‍മാറ്റില്‍…
Read More »

