Breaking News

  • തടസമില്ലാത്ത കപ്പലോട്ടങ്ങള്‍; 20 മിനുട്ടില്‍ എണ്ണിയത് 90 കപ്പലുകള്‍; ഹോര്‍മൂസ് പൂട്ടിയില്ല, നിയന്ത്രണം മാത്രമെന്ന് കനേഡിയന്‍ വ്‌ളോഗര്‍; പാശ്ചാത്യ സൈന്യത്തിന് ഭൂപ്രകൃതി അതിജീവിക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ്

    ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്ക് അടച്ചെന്ന വാദം തള്ളി കനേഡജിയന്‍ ആക്ടിവിസ്റ്റും യൂട്യൂബറുമായ ദിമിത്രി ലസ്‌കാരിസിന്റെ വീഡിയോ പുറത്ത്. ഇറാന്റെ തീരപ്രദേശത്തിന് സമീപം നടത്തിയ ഹ്രസ്വ സന്ദര്‍ശനത്തിനിടെ ഹോര്‍മുസ് കടലിടുക്കിലെ കനത്ത സമുദ്ര ഗതാഗതം കാണിക്കുന്ന ദൃശ്യങ്ങള്‍ പങ്കുവെച്ചു. അമേരിക്ക, ഇസ്രായേല്‍, ഇറാന്‍ എന്നിവര്‍ ഉള്‍പ്പെട്ട നിലവിലുള്ള സംഘര്‍ഷത്തിനിടയില്‍ നിര്‍ണ്ണായകമായ ഈ കപ്പല്‍ പാത അടച്ചുപൂട്ടിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. ഡ്രോണുകളുടെ സാന്നിധ്യവും അസ്ഥിരമായ സാഹചര്യവുമായി ബന്ധപ്പെട്ട അപകടസാധ്യതകളും ഉള്‍പ്പെടെയുള്ള സുരക്ഷാ ആശങ്കകള്‍ കാരണം തന്റെ കപ്പലിന് കുറഞ്ഞ സമയം മാത്രമേ ആ പ്രദേശത്ത് തുടരാന്‍ അനുവാദം ലഭിച്ചുള്ളൂവെന്ന് ലസ്‌കാരിസ് പറഞ്ഞു.   ‘ന്യൂസ്ദെൻ’ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു. ഫെയ്സ്ബുക്ക് പേജ് യൂട്യൂബ് ചാനല് കടലിടുക്കിലെ കനത്ത ഗതാഗതം ലോകത്തിലെ ഏറ്റവും നിര്‍ണ്ണായകമായ എണ്ണ ഗതാഗത പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിലൂടെ ഗണ്യമായ എണ്ണം കപ്പലുകള്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളില്‍ ലസ്‌കാരിസ് ചൂണ്ടിക്കാട്ടി. ഇറാന്‍ തീരത്തിനടുത്ത് ഇരുദിശകളിലേക്കുമായി സഞ്ചരിക്കുന്ന ഓയില്‍ ടാങ്കറുകളും ചരക്ക് കപ്പലുകളും…

    Read More »
  • ബംഗ്ലാദേശിലെ ഐപിഎല്‍ സംപ്രേഷണ കരാറുകള്‍ റദ്ദാക്കി ജിയോ സ്റ്റാര്‍; മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ മാറ്റൊലികള്‍ ഒഴിയുന്നില്ല; നിരാശയില്‍ ബംഗ്ലാദേശ് ഐപിഎല്‍ പ്രേമികള്‍; കുടിശികയെന്ന് വിശദീകരണം

    ചെന്നൈ/ധാക്ക: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വിനോദ സംരംഭമായ ജിയോസ്റ്റാര്‍ (JioStar), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ബംഗ്ലാദേശിലെ സംപ്രേക്ഷണ കരാറുകള്‍ റദ്ദാക്കി. പ്രാദേശിക പങ്കാളി പണമിടപാടുകളില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ നടപടിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചിരുന്നു. നിരോധനം ബംഗ്ലാദേശ് പുനഃപരിശോധിച്ചു വരികയാണെന്നും കൂടുതല്‍ നടപടികള്‍ കായിക മന്ത്രാലയത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുമെന്നും ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ കരാര്‍ അവസാനിപ്പിച്ചതോടെ, രാജ്യം നിലപാട് മാറ്റിയാല്‍ പോലും ഐപിഎല്‍ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ അവിടെ പ്രാദേശിക ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാവില്ല. ‘കരാര്‍ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു,’ 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ അവകാശം ജിയോസ്റ്റാറില്‍ നിന്ന് ഉപലൈസന്‍സായി…

    Read More »
  • ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്; ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്റെ മറുപടി; നേവി കമാന്‍ഡര്‍ അലിരേസ തംഗ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍

    ടെല്‍ അവീവ്/വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കുമെന്നു വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനുനേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. യമനില്‍ നിന്നുള്ളരണ്ട് ഡ്രോണുകള്‍ തിങ്കളാഴ്ച തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് രണ്ടു ദിവസം മുമ്പാണു യുദ്ധത്തിന്റെ ഭാഗമായത്. ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും സൈന്യം പറഞ്ഞു. ടെഹ്റാനിലെ സൈനിക നിര്‍മിതികള്‍ക്കും ബെയ്റൂട്ടിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നിര്‍മിതികള്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനത്തിന് മുകളില്‍ കറുത്ത പുക പടര്‍ന്നു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ പ്രതിരോധിക്കുന്നു ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍…

    Read More »
  • ‘ഓപ്പറേഷൻ ത്രാൾ’ കാസ്റ്റിങ് കോളിന് പാൻ ഇന്ത്യൻ റീച്ച്! യുവാക്കൾ ഇടിച്ചുകയറിയതോടെ കാസ്റ്റിങ് കോൾ ജി മെയിൽ ഹാങ്ങായി

    കൊച്ചി: മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‍വിൽ എൻറർടെയ്ൻ‍മെൻറ്സ് ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഓപ്പറേഷൻ ത്രാൾ’ സിനിമയുടെ ഭാഗമാകാൻ ഒട്ടേറെ ആവശ്യക്കാർ. ഇതോടെ സിനിമയുടെ കാസ്റ്റിങ് കോളിനായി ആരംഭിച്ച ജി മെയിൽ ഹാങ്ങായി. ചിത്രത്തിൻറെ ഒഫീഷ്യൽ ടൈറ്റിൽ അടുത്തിടെ പുറത്തുവന്നിരുന്നതിന് പിന്നാലെയാണ് കാസ്റ്റിങ് കോൾ വിളിച്ചിരുന്നത്. പാൻ ഇന്ത്യൻ റീച്ചാണ് നിമിഷ നേരം കൊണ്ട് കാസ്റ്റിങ് കോളിന് ലഭിച്ചത്. സംഗീത സംവിധായകൻ രതീഷ് വേഗ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് നി‍ർമ്മിക്കുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ജമ്മു കശ്മീരിലെ ത്രാളിൽ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടൽ പ്രമേയമായാണ് എത്തുന്നതെന്നാണ് സൂചന. പാൻ ഇന്ത്യൻ സിനിമയായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ 5 ഭാഷകളിലാണ് വേൾഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്.…

    Read More »
  • യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു… ഞങ്ങളുടെ നിലപാട് വ്യക്തമാണ്!! യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള അഭ്യർഥനകൾ സ്വാഗതാർഹം, എന്നാൽ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ

    ടെഹ്‌റാൻ: ഇസ്രയേൽ ഇറാൻ യുഎസ് യുദ്ധം അവസാനിപ്പിക്കുന്നതിനും യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന പാക്കിസ്ഥാൻ നിലപാട് തള്ളി ടെഹ്‌റാൻ. ഇതുവരെ യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരു വിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. അതുപോലെ പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. ‘യുഎസുമായി ഇതുവരെ നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടർച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. പക്ഷെ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’, കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഞായറാഴ്ചയാണ് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാറ് ദറിന്റെ പ്രസ്താവന പുറത്തുവന്നത്. സൗദി അറേബ്യ,…

    Read More »
  • എത്രയും വേ​ഗം ഹോർമൂസ് തുറന്നില്ലെങ്കിൽ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ… എല്ലാം തകർക്കും, കഴിഞ്ഞ 47 വർഷമായി അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം ബാക്കിയുണ്ട് – ട്രംപിന്റെ ഭീഷണി

    വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാൻ അടുത്തുതന്നെ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ളവ തകർക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ഭീഷണി. ഇറാനിലെ പുതിയതും വിവേകപൂർണവുമായ ഭരണകൂടവുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഉടൻ ഒരു ധാരണയിലെത്താൻ സാധിക്കാത്ത പക്ഷം ഇറാനിലെ നിർണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ അമേരിക്ക തയ്യാറാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് ഉടൻ വ്യാപാരത്തിനായി തുറന്നുകൊടുക്കുന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങൾ, എണ്ണക്കിണറുകൾ, ഖാർഗ് ദ്വീപ്, ശുദ്ധീകരണ പ്ലാന്റുകൾ എന്നിവ പൂർണമായി നശിപ്പിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടം അമേരിക്കൻ സൈനികരടക്കമുള്ളവരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായിരിക്കും ഇറാനെ തകർക്കുകയെന്നും ട്രംപ് പറഞ്ഞു. അതേസമയം പാക്കിസ്ഥാൻ മധ്യസ്ഥത വഹിച്ച് യുഎസ് കഴിഞ്ഞയാഴ്ച അറിയിച്ച 15 ഇന വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കുക, ആണവ പദ്ധതികൾക്ക് നിയന്ത്രണമേർപ്പെടുത്തുക…

    Read More »
  • ഓഹരിവിപണി തകർന്നു, രൂപയുടെ മൂല്യം 95ലേക്ക് കൂപ്പുകുത്തി!! തിങ്കളാഴ്ച മാത്രം നിക്ഷേപകരുടെ നഷ്ടം ഏകദേശം 10 ലക്ഷം കോടി രൂപ ക്രൂഡ് ഓയിൽ വില ബാരലിന് 116 ഡോളറിലേക്ക്…

    മുംബൈ: 2025-26 സാമ്പത്തിക വർഷത്തെ അവസാന ട്രേഡിങ് ദിനത്തിലും ഇന്ത്യൻ ഓഹരി വിപണിക്ക് വൻ തകർച്ച. മാർച്ച് 30-ന് ബിഎസ്ഇ സെൻസെക്‌സ് 1635 പോയിന്റ്(2.22 ശതമാനം) ഇടിഞ്ഞ് 71,948 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി50 488 പോയിന്റ്(2.14 ശതമാനം) ഇടിഞ്ഞ് 22,331 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് സെക്ടറുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. തിങ്കളാഴ്ച മാത്രം നിക്ഷേപകർക്ക് ഏകദേശം 10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. ഓഹരി വിപണിയിലെ തകർച്ചയ്‌ക്കൊപ്പം ആക്കം കൂട്ടാനായി തിങ്കളാഴ്ച ഇന്ത്യൻ രൂപയുടെ മൂല്യത്തിലും റെക്കോഡ് തകർച്ചയുണ്ടായി. ഡോളറിനെതിരേ 95.24 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് തിങ്കളാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ രൂപയുടെ മൂല്യം 94.81 രൂപയായിരുന്നു. അതേസമയം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡ് ഓയിൽ വില ഉയരുന്നതുമാണ് വിപണിയിലെ തകർച്ചയ്ക്ക് പ്രധാന കാരണം. കൂടാതെ തിങ്കളാഴ്ച ക്രൂഡ് ഓയിൽ…

    Read More »
  • ‘റബ്ബറിന് താങ്ങുവില 250 രൂപയാക്കും;യുഡിഎഫ് ഭരണത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ പ്രഖ്യാപനം‘- രാഹുൽ ഗാന്ധി

    കോട്ടയം: റബ്ബർ താങ്ങുവില 250 രൂപയാക്കുമെന്ന് രാഹുൽ ഗാന്ധി. യുഡിഎഫിന് ഭരണം ലഭിക്കുന്നതോടെയുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽത്തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. ആദ്യ കാബിനറ്റ് യോഗം ഇതായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കോട്ടയം പാമ്പാടിയിൽ തിരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി ഇന്ത്യയുടെ തന്ത്രപ്രധാനമായ മുഴുവൻ വിവരങ്ങളും അമേരിക്കയ്ക്ക് കൈമാറിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇന്ത്യയുടെ വിവരങ്ങൾ അമേരിക്കയ്ക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അവസ്ഥയാണെന്നും ഒമ്പത് ലക്ഷം കോടി രൂപയുടെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാമെന്ന് മോദി യുഎസിന് വാഗ്ദാനം നൽകിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. അപ്പോൾ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് എന്ത് സംഭവിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്രംപിന്റെ നിയന്ത്രണത്തിലാണ് മോദി പ്രവർത്തിക്കുന്നത്. എപ്സ്റ്റീൻ ഫയലുകളിലെ വിവരങ്ങൾ പുറത്തുവരാത്തതാണ് ഇതിന് പ്രധാന കാരണം. ഇനിയും പുറത്തുവരാത്ത മൂന്നര ദശലക്ഷം വരുന്ന ഫയലുകൾ പുറത്തുവന്നാൽ മോദിയുടെ യഥാർഥ സ്വഭാവം രാജ്യത്തിന് മനസ്സിലാകും. മോദിയെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റെ കൈവശം കൃത്യമായ രേഖകളുണ്ടെന്നും രാഹുൽ…

    Read More »
  • നാവികസേനാ ഉന്നതൻ കൊല്ലപ്പെട്ടെന്ന് ഇറാൻ; ഇസ്രയേൽ അവകാശവാദത്തിന് നാലുദിവസത്തിനുശേഷം സ്ഥിരീകരണം

    ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ (IRGC) നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനായ റിയർ അഡ്മിറൽ അലിറെസ ടാങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം മരിച്ചതായാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മാർച്ച് 26-ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ടാങ്‌സിരിയെയും മറ്റ് മുതിർന്ന ഇറാനിയൻ നാവിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ ആക്രമണത്തിൽ കൊല്ലപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. ഇതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നത്. ബാന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് ടാങ്‌സിരി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളായ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുൻപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

    Read More »
  • ‘സ്വർണം കട്ടത് ആരപ്പാ’ യെന്ന് രാഹുൽ​ഗാന്ധി; ‘കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം ഈ വരിയിലൂടെ മനസിലാകും; ശബരിമല വിഷയത്തിൽ മോദിയ്ക്ക് മൗനം ; എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ വേണോയെന്ന ആശയക്കുഴപ്പത്തിലാണ് മോദി ‘

    പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ ‘സ്വർണം കട്ടത് ആരപ്പാ’ എന്ന പാരഡിഗാനത്തിലെ വരികൾ ആലപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പത്തനംതിട്ടയിൽ നടന്ന യുഡിഎഫ് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ വരികൾ ആവർത്തിച്ചത്. ഈ വരികളിലൂടെ തന്നെ കേരളത്തിലെ രാഷ്ട്രീയ യാഥാർഥ്യം മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ‘സ്വർണം കട്ടത് ആരപ്പാ’ എന്ന് ചോദിച്ചതോടെ സദസ്സിൽ നിന്ന് ശക്തമായ കരഘോഷം ഉയർന്നു. ശബരിമലയിൽ നിന്ന് അയ്യപ്പന്റെ സ്വർണം എൽഡിഎഫ് കൊള്ളയടിച്ചുവെന്നും അതിന് പകരം ചെമ്പ് വെച്ചുവെന്നും അദ്ദേഹം ആരോപിച്ചു. മറുവശത്ത്, എല്ലാ പ്രസംഗങ്ങളിലും മതവും ക്ഷേത്രങ്ങളും ഉയർത്തിപ്പറയുന്ന നരേന്ദ്ര മോദി ശബരിമല വിഷയത്തിൽ മൗനം പാലിച്ചുവെന്നും രാഹുൽ വിമർശിച്ചു. സിപിഎം നേതാക്കൾ കേരളത്തിലെ വലിയ ക്ഷേത്രത്തിൽ നിന്നു സ്വർണം കവർന്നിട്ടും മോദി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുമ്പോൾ എൽഡിഎഫിനെ പിന്തുണയ്ക്കണമോ ദൈവത്തെ പിന്തുണയ്ക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് മോദിയെന്നും, അതിനാലാണ് ഇവിടെ എൽഡിഎഫിന് പിന്തുണ നൽകുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. എൽഡിഎഫ്…

    Read More »
Back to top button
error: