Breaking News
-
രണ്ട് വര്‍ഷത്തിലേറെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന മണിപ്പൂരിലെ മെയ്തികള്‍ നാട്ടിലേക്ക് കൂട്ടത്തോടെ മാര്‍ച്ച് ചെയ്തു ; കുക്കികളുടെ ഗ്രാമത്തിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനാല്‍ പോലീസ് വന്നു തടഞ്ഞു
ഇംഫാല്‍/ഗുവാഹത്തി: രണ്ട് വര്‍ഷത്തിലേറെയായി ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന മണിപ്പൂരിലെ മെയ്തി സമുദായത്തില്‍പ്പെട്ടവര്‍, ഇംഫാല്‍ താഴ്വരയെ ചുറ്റിപ്പറ്റിയുള്ള മലയോര പ്രദേശങ്ങളിലെ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുന്നു. ഇവരില്‍ ചിലര്‍ തെക്കന്‍ മണിപ്പൂരിലെ ചുരാചന്ദ്പൂര്‍, മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മോറേ എന്നിവിടങ്ങളിലേക്ക് മാര്‍ച്ച് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ കുക്കി ഗ്രാമങ്ങളാണുള്ളത്, മധ്യ മണിപ്പൂരിലെ താഴ്വരയില്‍ താമസിക്കുന്ന മെയ്തി സമുദായത്തിന് ഈ പ്രദേശങ്ങളില്‍ പ്രവേശനം നിഷേധിച്ചിരുന്നു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുമ്പോഴും, ഗവര്‍ണര്‍ എ.കെ. ഭല്ല ഗ്രാന്‍ഡ് വിന്റര്‍ ആഘോഷമായ സംഗായി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതിനാലാണ് തങ്ങള്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ആഭ്യന്തരമായി കുടിയിറക്കപ്പെട്ട ആളുകള്‍ പറഞ്ഞു. ഫെസ്റ്റിവല്‍ ആഘോഷിക്കുന്നത് സമാധാനം തിരിച്ചെത്തി എന്നതിന്റെ സൂചനയാണെന്നും അതിനാല്‍ തങ്ങളെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും അവര്‍ പറഞ്ഞു. എന്നാല്‍, സമീപ ജില്ലകളിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മധ്യ താഴ്വരയുടെ പ്രാന്തപ്രദേശങ്ങളിലെ ഗ്രാമങ്ങളിലേക്ക് നീങ്ങുന്നതില്‍ നിന്ന് പോലീസ് ഇവരെ തടഞ്ഞതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍…
Read More » -
റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ; കളിക്കാര്‍ ഗ്രൗണ്ടില്‍ പേടിച്ചോടി അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി വെച്ചു ; 30 സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും കളിയാരംഭിച്ചു
ധാക്ക: ഭൂകമ്പത്തെ തുടര്‍ന്ന് ധാക്കയിലെ മിര്‍പൂരിലെ ഷേര്‍ ഇ-ബംഗ്ലാ ദേശീയ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരം നിര്‍ത്തി വെച്ചു. ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്സ് പേജിലൂടെയാണ് വിവരം ആദ്യം പുറംലോകമറിഞ്ഞത്. ഈ സമയം രണ്ടാം ഇന്നിങ്സില്‍ 55 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സുമായി അയര്‍ലന്‍ഡ് താരങ്ങളായിരുന്നു ക്രീസിലുണ്ടായിരുന്നത്. ”രാവിലെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇതോടെ കളിക്കാരും അമ്പയര്‍മാരും സുരക്ഷയ്ക്കായി മത്സരം താല്‍ക്കാലികമായി നിര്‍ത്തി.” ഇതായിരുന്നു ക്രിക്കറ്റ് അയര്‍ലന്‍ഡ് എന്ന എക്സ് പേജില്‍ വന്ന കുറിപ്പ്. എന്നാല്‍ ഭൂചലനമുണ്ടായി ഏകദേശം 30 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ മത്സരം പുനരാരംഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ സിംബാബ്വെയും അയര്‍ലന്‍ഡും തമ്മിലുള്ള ഐസിസി പുരുഷ അണ്ടര്‍ 19 ലോകകപ്പ് മത്സരത്തിനിടെ ഉണ്ടായ ഭൂകമ്പത്തിനിടെയാണ് അവസാനമായി മത്സരം നിര്‍ത്തിവെച്ച സംഭവം ഉണ്ടായത്. ധാക്കയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി ബംഗ്ലാദേശ് കാലാവസ്ഥാ വകുപ്പ്…
Read More » -
സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കഴിയാത്ത വിധം യുഡിഎഫും ബിജെപിയും തകര്‍ച്ചയില്‍ ; കണ്ണൂരില്‍ ആറിടത്ത് എല്‍ഡിഎഫിന്റെ വിജയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്
കണ്ണൂര്‍: സ്ഥാനാര്‍ത്ഥികളെ പോലും കണ്ടെത്താന്‍ കഴിയാത്തവിധം തകര്‍ച്ചയിലാണ് യുഡിഎഫും ബിജെപിയുമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. എല്‍ഡിഎഫ് മുന്നോട്ട് വെച്ച നവകേരള സൃഷ്ടിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം എന്ന ജനങ്ങളുടെ ഉറച്ച ശബ്ദത്തിന്റെ കാഹളമാണ് ഈ വിജയമെന്നും ഡിസംബര്‍ 11-ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. കണ്ണൂരില്‍ ചരിത്ര മുന്നേറ്റം ഉണ്ടാക്കുമെന്നും കെ.കെ. രാഗേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലെ രണ്ട് വാര്‍ഡുകളിലും മലപ്പട്ടം പഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും, കണ്ണപുരം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലും ഉള്‍പ്പെടെ സിപിഐഎമ്മിന് എതിരാളികളില്ലാതെ ആറു സീറ്റുകളാണ് കിട്ടിയത്. ഇതിന് പിന്നാലെയായിരുന്നു പ്രതികരണം. ഈ ജനകീയ മുന്നേറ്റത്തിന് സഹായിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നുവെന്ന് രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ മോറാഴ വാര്‍ഡില്‍ കെ. രജിതയും പൊടിക്കുണ്ട് വാര്‍ഡില്‍ കെ. പ്രേമരാജനുമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോര്‍ത്തില്‍ ഐ.…
Read More » -
ശബരിമല സ്വര്‍ണ്ണവിവാദം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല ; അന്വേഷണത്തിന് മുന്‍കൈയ്യെടുത്തത് ഞങ്ങള്‍ ; ഇത് അയ്യപ്പനെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ ; പത്മകുമാറിന്റെ അറസ്റ്റില്‍ കെ കെ ശൈലജ
കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണവിവാദത്തില്‍ അന്വേഷണത്തിന് മുന്‍കൈ എടുത്തത് ഈ സര്‍ക്കാരാണെന്നും ഇത് അയ്യപ്പനെ സംരക്ഷിക്കുന്ന സര്‍ക്കാരാണെന്നും മുന്‍മന്ത്രി കെ.കെ. ശൈലജ. പാര്‍ട്ടി ഒരു അന്വേഷണത്തെയും തടസ്സപ്പെടുത്തിയിട്ടില്ലെന്നും പദ്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടി നിഷേധിക്കില്ലെന്നും ശൈലജ പറഞ്ഞു. ഇടതുപക്ഷം ശബരിമലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നവരാണ്. പത്മകുമാറിന്റെ അറസ്റ്റില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതെ പറയാനുള്ളൂ. ഇപ്പോഴേ മുന്‍ധാരണ വയ്‌ക്കേണ്ട ആവശ്യമില്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളം അതിദരിദ്ര മുക്തമാക്കി. ഇനിയും ഭരണം തുടര്‍ന്നാല്‍ ദാരിദ്ര്യവുമില്ലാതാക്കാനാകും. കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകും. തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തികഞ്ഞ ആത്മവിശ്വാസത്തിലെന്ന് മുന്‍ മന്ത്രി കെ കെ ശൈലജ. കൂടുതല്‍ പഞ്ചായത്തുകളില്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ കെ ശൈലജ പറഞ്ഞു. സിപിഐഎം അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അയ്യപ്പന്റെ ഒരു തരി നഷ്ടമാകരുത് എന്ന് തന്നെയാണ് നിലപാടെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. നിയമസഭയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയതാണ്. യുഡിഎഫ് അന്വേഷണവുമായി സഹകരിച്ചില്ല. അന്വേഷണം സിബിഐക്ക് വിടണം…
Read More » -
ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ബിജെപിക്ക് വഴങ്ങേണ്ടി വരുന്നു ; 20 വര്‍ഷം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തരവകുപ്പ് വിട്ടുകൊടുക്കേണ്ടി വന്നു ; ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് കൈമാറി
പാറ്റ്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ ആഭ്യന്തരവകുപ്പ് ബിജെപിക്ക് വഴങ്ങി മുഖ്യമന്ത്രി നിതീഷ് കുമാര്‍. കഴിഞ്ഞ 20 വര്‍ഷം കയ്യാളിയ ആഭ്യന്തര വകുപ്പ് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് നല്‍കി. വിജയ് കുമാര്‍ സിന്‍ഹയ്ക്ക് മൈന്‍ ആന്‍ഡ് ജിയോളജി വകുപ്പിനൊപ്പം ലാന്‍ഡ്, റവന്യൂ വകുപ്പും ലഭിച്ചു. മംഗള്‍ പാണ്ഡെ ആരോഗ്യ, നിയമ വകുപ്പുകളുടെ ചുമതല വഹിക്കും, ദിലീപ് ജയ്സ്വാളിനെ വ്യവസായ മന്ത്രിയായി നിയമിച്ചു. നിതിന്‍ നബിന്‍ റോഡ് കണ്‍സ്ട്രക്ഷന്‍ വകുപ്പ്, അര്‍ബന്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഹൗസിങ് വകുപ്പുകള്‍ ഏറ്റെടുക്കും. രാംകൃപാല്‍ യാദവ് അഗ്രികള്‍ച്ചര്‍ മന്ത്രിയായി, സഞ്ജയ് ടൈഗര്‍ ലേബര്‍ റിസോഴ്‌സസ് ഏറ്റെടുക്കും. അരുണ്‍ ശങ്കര്‍ പ്രസാദ് ടൂറിസം വകുപ്പ്, ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് യൂത്ത് അഫയേഴ്‌സ് ഏറ്റെടുക്കും. സുരേന്ദ്ര മേഹ്ത ഏനിമല്‍ ആന്‍ഡ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പ്, നാരായണ പ്രസാദ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് മേല്‍നോട്ടം വഹിക്കും. ബിജെപിയുടെ രാമ നിഷാദ് ബാക്ക്വേഡ് ആന്‍ഡ് എക്‌സ്ട്രീമലി ബാക്ക്വേഡ് ക്ലാസ് വെല്‍ഫെയര്‍ വകുപ്പ് മന്ത്രിയായി, ലഖേദാര്‍…
Read More » -
ആന്തൂര്‍ നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം ; എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയിലും പൊടിക്കുണ്ട് വാര്‍ഡിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്
കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ രണ്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ലാതെ ജയം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാര്‍ഡായ മോറാഴയിലും പൊടിക്കുണ്ട് വാര്‍ഡിലുമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പത്തൊമ്പതാം വാര്‍ഡായ പൊടിക്കുണ്ട് കെ പ്രേമരാജന്‍, രണ്ടാം വാര്‍ഡായ മൊറാഴയില്‍ കെ രജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പട്ടം പഞ്ചായത്തില്‍ രണ്ട് വാര്‍ഡുകളിലും എല്‍ഡിഎഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മലപ്പട്ടം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ഐ വി ഒതേനന്‍, ആറാം വാര്‍ഡിലെ സി കെ ശ്രേയ എന്നിവരും എതിരില്ലാതെ വിജയിച്ചു. അടുവാപ്പുറം വാര്‍ഡില്‍ എല്‍ഡിഎഫ് എതിരില്ലാതെ വിജയിച്ചത് ശ്രദ്ധേയമായി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് എതിര്‍ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല.
Read More » -
കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ആകെ തലകറക്കം ; ഒരു സീറ്റില്‍ മത്സരിക്കുന്നത് അഞ്ച് വിമതര്‍ ; ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കോഴിക്കോട്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി വലിയ അതൃപ്തി പുകയുന്ന കുന്ദമംഗലം കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിന് ഇതിനേക്കാള്‍ വലുതൊന്നും വരാനില്ല. യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥി വി എന്‍ ശുഹൈബിനെതിരെ മത്സരരംഗത്ത് ഉള്ളത് അഞ്ച് പ്രമുഖ വിമതരാണ്. ഡിസിസി മെമ്പര്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മത്സര രംഗത്ത് ഉണ്ട്. നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ശുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ വലിയ വിമര്‍ശനമുണ്ട്. ഡിസിസി മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ എം ടി അഷ്റഫ്, മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം സിറാജുദീന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാല്‍, കാരശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഷ്‌കര്‍ സര്‍ക്കാര്‍, ഷാനിബ് ചോണാട് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ എതിര്‍ത്തുകൊണ്ട് രംഗത്ത് വന്ന ദിശാല്‍ സ്വതന്ത്രനായി മത്സരിക്കാന്‍ നേരത്തേ പത്രിക സമര്‍പ്പിച്ചിരുന്നു. നേരത്തേ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരേ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. പണമില്ലെങ്കില്‍ കോണ്‍ഗ്രസില്ല…
Read More » -
നടന്‍ തിലകന്റെ മകനും ഭാര്യയും തൃപ്പൂണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ; നഗരസഭയുടെ 19ാം വാര്‍ഡില്‍ ഭാര്യ ലേഖയും 20ല്‍ മകന്‍ ഷിബുവും സ്ഥാനാര്‍ത്ഥികള്‍ ; മത്സരിക്കുന്നത് രണ്ടാം തവണ
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ അന്തരിച്ച പ്രശസ്ത നടന്‍ തിലകന്റെ മകനും ഭാര്യയും മത്സരിക്കുന്നു. തൃപ്പൂണിത്തുറ നഗരസഭയിലേക്ക് ജനവിധി തേടുന്ന ബിജെപി സ്്ഥാനാര്‍ത്ഥി കളാണ് ഇരുവര തൃപ്പൂണിത്തുറ നഗരസഭയിലെ 20ാം വാര്‍ഡിലാണ് ഷിബു തിലകന്‍ മത്സരിക്കുന്നത്. 19ാം വാര്‍ഡില്‍നിന്നാണ് ലേഖ ജനവിധി തേടുന്നത്. തിരുവാങ്കുളം കേശവന്‍ പടിയിലാണ് ഷിബു തിലകന്‍ കുടുംബവുമായി താമസിക്കുന്നത്. തിലകന്റെ ആറ് മക്കളില്‍ രാഷ്ട്രീയക്കാരനായ ഏകയാളാണ് ഷിബു. ബിജെപിയുടെ സജീവ പ്രവര്‍ത്തകനായ ഷിബു ഇത് രണ്ടാം തവണയാണ് ബിജെപി ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കു ന്നത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്നെങ്കിലും വിജയിച്ചില്ല. 1996 മുതല്‍ ഷിബു തിലകന്‍ ബിജെപിക്കൊപ്പമുണ്ട്. തിലകന്റെ മറ്റുമക്കളെല്ലാം സിനിമയി ലും സീരിയലിലും ഡബ്ബിംഗ് മേഖലകളിലുമായി തിരക്കിലാണ്. രാഷ്ട്രീയക്കാരനാണെങ്കിലും ഷിബു തിലകന്‍ സിനിമയിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
Read More » -
ദുബായില്‍ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടം; പൈലറ്റിന്റെ മരണം സ്ഥിരീകരിച്ച് വ്യോമസേന, സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു
ദുബായ്: ദുബായില്‍ എയര്‍ഷോയ്ക്കിടെ തേജസ് യുദ്ധ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റിന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വ്യോമസേനയാണ് പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചത്. നെഗറ്റീവ് ജി ഫോഴ്സ് ടേണില്‍ നിന്ന് വിമാനത്തെ സാധാരണ നിലയിലാക്കാന്‍ പൈലറ്റിന് സാധിച്ചില്ല എന്നാണ് നിഗമനം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് എയര്‍ഷോ താത്ക്കാലികമായി നിര്‍ത്തിവെച്ചു.
Read More » -
നേതാക്കൾക്ക് സീറ്റിന്റെ പേരിൽ തല്ലുകൂടാം, പക്ഷെ പുറംലോകം അറിയരുത്!! കാസർഗോഡ് ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ പകർത്തിയ നേതാവിന് സസ്പെൻഷൻ
കാസർഗോഡ്: സീറ്റ് വിഭജനത്തിന്റെ പേരിൽ കാസർഗോഡ് ജില്ലാ കോൺഗ്രസ് ഓഫീസിൽ നേതാക്കൾ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെയാണ് സസ്‌പെൻഡ് ചെയ്തത്. സീറ്റ് വിഭജന തർക്കത്തെത്തുടർന്നാണ് കാസർകോട് ഡിസിസി ഓഫിസിൽ നേതാക്കൾ തമ്പിൽ കൂട്ടയടി നടന്നത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളിൽ വെച്ച് ഏറ്റുമുട്ടിയത്. പിന്നീട് ഏറ്റുമുട്ടൽ ദൃശ്യങ്ങൾ പുറത്തുവരികയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തുടർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞിരുന്നു. ലിജുവിൻ്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഹാളിന് പുറത്ത് നേതാക്കൾ ഏറ്റുമുട്ടിയത്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. എന്നാൽ ഇരു നേതാക്കളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണെന്നായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം.
Read More »