Breaking News
-
‘മൈക്ക് കൊടുക്കുന്നില്ല, കൊടുത്താല്‍ ഇവള്‍ ട്രോളന്‍മാര്‍ക്ക് തീറ്റ കൊടുക്കും’; ഭാര്യയെ ട്രോളി രമേഷ് പിഷാരടി; മിമിക്രി താരങ്ങളെ അണിനിരത്തി തെരഞ്ഞെടുപ്പ് പ്രചാരണം
പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയുടെ പ്രചാരണ പരിപാടിയില്‍ സിനിമാ–മിമിക്രി മേഖലയിലെ താരങ്ങള്‍ അണി നിരന്നു. ധർമ്മജൻ ബോൾഗാട്ടി, നാദിർഷാ, നോബി, ഷാജോണ്‍ തുടങ്ങിയ നിരവധി താരങ്ങൾ പാലക്കാട്ടെ പ്രചാരണ വേദിയിൽ എത്തി. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതികൾ ഉള്ളവരാണെങ്കിലും 20 വർഷത്തിലധികമായുള്ള സൗഹൃദത്തിന്റെ പുറത്താണ് തങ്ങൾ പിഷാരടിക്കായി വോട്ട് ചോദിക്കാൻ എത്തിയതെന്ന് താരങ്ങൾ വ്യക്തമാക്കി. അതേ സമയം രമേഷ് പിഷാരടിക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ധർമ്മജൻ സംസാരിക്കുകയും, പാലക്കാടിന് പിഷാരടി ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാല്‍ തന്റ ഭാര്യയെ ആദ്യമായി വേദിയില്‍ പരിചയപ്പെടുത്തിയ പിഷാരടി ഭാര്യയ്ക്ക് മൈക്ക് നല്‍കുന്നില്ല എന്നും, നല്‍കിയാല്‍ ട്രോളന്‍മാര്‍ക്ക് തീറ്റയാകുമെന്നും പറഞ്ഞ് സദസിനെ പൊട്ടിച്ചിരിപ്പിച്ചു. ഇവിടെ കാണുന്നവരെല്ലാം കുടുംബക്കാരാണ് എന്നാല്‍ ഒറിജിനല്‍ കുടുംബത്തെക്കൂടി പരിചയപ്പെടുത്താം എന്നു പറഞ്ഞായിരുന്നു പിഷാരടി ഭാര്യയെ വേദിയിലേക്ക് വിളിച്ചത്. 2011ല്‍ വിവാഹിതരായ പിഷാരടിക്കും ഭാര്യ സൗമ്യയ്ക്കും മൂന്ന് മക്കളാണ്. മിമിക്രി കലാകാരന്മാർക്കിടയിൽ ഏറ്റവും കൂടുതൽ ഐക്യുവും ഓർമ്മശക്തിയുമുള്ള വ്യക്തിയാണ് പിഷാരടിയെന്നും, ജനങ്ങളുടെ പരാതികൾ…
Read More » -
നന്മയുടയും തിന്മയുടെയും പോരാട്ടം, ടോവിനോ ചിത്രം പള്ളിച്ചട്ടമ്പി ഏപ്രില്‍ 10ന് തിയേറ്ററുകളില്‍, ടീസര്‍ പുറത്ത്
വൻതാരപ്പൊലിമയും , വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു കൊണ്ട് ടീസർ പുറത്തുവിട്ടു. ഡിനോ ജോസ് ആൻ്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ നൗഫൽ, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ചാണക്യ, ചരൺ, ചൈതന്യ എന്നിവരുമാണ് നിർമ്മിക്കുന്നത്. ഏപ്രിൽ ഒമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതിനിടയിലാണ് പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഈ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽനിലനിൽക്കുന്ന സംഘർഷം ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് മാറ്റണമോ എന്ന ചിന്ത അണിയറ പ്രവർത്തകരിലുണ്ടായിഅതിനു വിരാമമിട്ടുകൊണ്ട് ഏപ്രിൽ പത്തിന് ചിത്രം വേൾഡ് വൈഡ് റിലീസ് ചെയ്യുകയാണ്. പള്ളിച്ചട്ടമ്പി. അടുത്തു റിലീസ് ചെയ്ത ആട് – 3 ക്ക് ഗൾഫുനാടുകളിൽ ലഭിച്ച സ്വീകാര്യതയും നിർമ്മാതാക്കൾക്ക് ഏറെ പ്രചോദനമായി. കേരളത്തേപ്പോലെ തന്നെയോ അല്ലങ്കിൽ അതിലുമുപരിയോ യാണ് മലയാള സിനിമയുടെ സാമ്പത്തികസ്രോതസ് തന്നെയാണ്…
Read More » -
ഷറഫുദീൻ ചിത്രം മധുവിധു” ഏപ്രിൽ 17 ന് തിയേറ്ററുകളില്‍
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു”വിന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. ഏപ്രിൽ 17 ന് വിഷു റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. അജിത് വിനായക ഫിലിംസിന്റെ പന്ത്രണ്ടാം ചിത്രം ആയാണ് “മധുവിധു” എത്തുന്നത്. അടുത്തിടെ ചിത്രത്തിന്റെ ടീസർ, ആദ്യ ഗാനം എന്നിവ പുറത്തു വന്നിരുന്നു. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന മനോഹരമായ പ്രണയ ഗാനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യാവസാനം പ്രേക്ഷകർക്ക് ചിരി സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയാണ് ടീസർ സമ്മാനിച്ചത്. കോമഡിക്കൊപ്പം റൊമാന്റിക് ഘടകങ്ങളും ചിത്രത്തിൽ ഉണ്ടെന്ന സൂചനയും സമ്മാനിച്ച ടീസർ, അഞ്ച് ആണുങ്ങൾ…
Read More » -
നരേന്ദ്ര മോഡി വെറും നട്ടെല്ലില്ലാത്ത ഭീരു… ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം പോലും അയാള്‍ക്കില്ല, പിണറായി വിജയനാണെങ്കില്‍ നരേന്ദ്രമോദിയുടെ ബി ടീം, ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല, ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? – പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിലായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. ഗൾഫ് പ്രതിസന്ധിയിലും പ്രിയങ്ക ഗാന്ധി സംസാരിച്ചു. മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി. മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന് ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഓർമിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു. കേരളത്തിലെ ആരോഗ്യമേഖല തകർന്നടിഞ്ഞു. കേരളത്തിൽ പഠിച്ചിറങ്ങുന്നവർക്ക് തൊഴിൽ കിട്ടാത്ത അവസ്ഥയാണ്.…
Read More » -
റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ആഗോള തലത്തിൽ വമ്പൻ ട്രെൻഡിങ്ങായി “കത്തനാർ” ടീസർ ട്രെയ്‌ലർ
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ടീസർ ട്രെയ്‌ലർ മാർച്ച് 31 നാണ് റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ചർച്ചയായി മാറിയ ഈ ട്രെയ്‌ലർ, യൂട്യുബിലും ആഗോള തലത്തിലാണ് ട്രെൻഡ് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് എത്തിയ ചിത്രം ആഗോള തലത്തിൽ ഒട്ടേറെ വിദേശ രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും എത്തി ചരിത്രമാവുകയാണ്. കുവൈറ്റ്, ഒമാൻ , ഖത്തർ എന്നിവിടങ്ങളിൽ ഒന്നാം സ്ഥാനത്തു ട്രെൻഡ് ചെയ്യുന്ന ഈ ടീസർ ട്രെയ്‌ലർ, ഓസ്‌ട്രേലിയയിൽ പതിമൂന്നാം സ്ഥാനത്തും ബംഗ്ലാദേശിൽ ഇരുപത്തിയൊന്നാം സ്ഥാനത്തുമാണ് ട്രെൻഡ് ചെയ്യുന്നത്. സൗദി അറേബ്യയിൽ യൂട്യൂബിൽ രണ്ടാം സ്ഥാനത്ത് ട്രെൻഡ് ചെയ്യുന്ന ട്രെയ്‌ലർ കാനഡയിൽ പതിനൊന്നാം സ്ഥാനത്തും, അയർലണ്ടിൽ ഏഴാം സ്ഥാനത്തുമാണ് നിൽക്കുന്നത്. നെതർലണ്ടിൽ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ട്രെയ്‌ലർ ട്രെൻഡ് ചെയ്യുന്നത്. ഇത് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച ആഗോള…
Read More » -
ഇറാൻ യുദ്ധം: അമേരിക്കയുടെ ആയുധ ശേഖരത്തിൽ വലിയ കുറവ്; ആകെയുള്ള 4,000 മിസൈലുകളിൽ ഏകദേശം 1,000 എണ്ണം ഇതിനകം ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ആയുധ ശേഖരത്തിൽ ഉണ്ടാകുന്ന കുറവ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നു. അത്യാധുനിക ക്രൂസ് മിസൈലുകളുടെ ഉപയോഗം വൻതോതിൽ വർധിച്ചതോടെ ശേഖരം വേഗത്തിൽ ചുരുങ്ങുകയാണെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിന്റെ പക്കലുള്ള അത്യാധുനിക ടോമാഹോക്ക് (Tomahawk) മിസൈലുകളുടെ ശേഖരത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നതെന്നാണ് വിവരം. ഒരു മാസത്തിനുള്ളിൽ മാത്രം അമേരിക്ക 850-ലധികം ടോമാഹോക്ക് മിസൈലുകളാണ് വിക്ഷേപിച്ചു കഴിഞ്ഞു. ഇത് മുൻകാല സംഘർഷങ്ങളിൽ ഉപയോഗിച്ചതിനേക്കാൾ വളരെ ഉയർന്ന കണക്കാണെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ഇന്റർനാഷണൽ സ്റ്റഡീസ് (CSIS) വിലയിരുത്തുന്നു. അമേരിക്കയുടെ പക്കൽ നിലവിൽ ഏകദേശം 3,000 ടോമാഹോക്ക് മിസൈലുകൾ കൂടി ബാക്കിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. യുദ്ധം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഇത് വളരെ വേഗം തീരുമെന്നാണ് ആശങ്ക 1300 മുതൽ 2500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലുകൾക്ക് കൃത്യതയോടെ ലക്ഷ്യസ്ഥാനത്ത് പതിക്കാൻ ശേഷിയുണ്ട്. ഇറാനുമായുള്ള യുദ്ധത്തിൽ മിസൈലുകൾ വൻതോതിൽ ഉപയോഗിക്കുന്നത് പസഫിക് മേഖലയിൽ, പ്രത്യേകിച്ച് ചൈനയ്ക്കെതിരെയുള്ള അമേരിക്കയുടെ പ്രതിരോധ നീക്കങ്ങളെ ബാധിക്കുമെന്ന്…
Read More » -
തീര്‍ച്ചയായും മകള്‍ സുന്ദരിയായിരിക്കും, അവളെ എന്റെ അടുത്തേക്ക് അയച്ചാല്‍ പതിനായിരും രൂപ തരാം,കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മോശമായി പെരുമാറിയ എഎസ്ഐക്ക് സസ്പെന്‍ഷന്‍
മുംബൈ: കസ്റ്റഡിയിലെടുത്ത സ്ത്രീയോട് മകളെ ലൈംഗികാവശ്യത്തിനായി അയക്കണമെന്ന് ആവശ്യപ്പെട്ട പോലീസുദ്യോഗസ്ഥന് സസ്പെൻഷൻ. മഹാരാഷ്ട്രയിലെ അകോള ജില്ലയിലെ എ.എസ്.ഐ. രാകേഷ് ജാദവിനെ(54)യാണ് സർവീസിൽനിന്ന് സസ്പെൻഡ്ചെയ്തത്. സാമ്പത്തിക തട്ടിപ്പ് കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയോടാണ് രാകേഷ് ജാദവ് മോശമായി പെരുമാറിയത്. 80 ലക്ഷം രൂപയുടെ സാമ്പത്തികത്തട്ടിപ്പ് കേസിലാണ് സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. തുടർന്ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലാക്കി. ഇതിനിടെയാണ് രാകേഷ് ജാദവിൽനിന്ന് മോശം പെരുമാറ്റമുണ്ടായത്. നിങ്ങൾ വളരെ സുന്ദരിയാണെന്നും അതിനാൽ നിങ്ങളുടെ മകളും തീർച്ചയായും സുന്ദരിയായിരിക്കുമെന്നാണ് രാകേഷ് സ്ത്രീയോട് പറഞ്ഞത്. മകളെ തന്റെ അടുക്കലേക്ക് അയക്കണമെന്നും പതിനായിരം രൂപ നൽകാമെന്നും എ.എസ്.ഐ. സ്ത്രീയോട് പറഞ്ഞിരുന്നു. തുടർന്ന് കസ്റ്റഡിയിലുള്ള സ്ത്രീ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തി. ഇതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെട്ടു. ഇവർ എ.എസ്.ഐ.യെ വഴക്കുപറയുകയുംചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് രാകേഷ് ജാദവിനെതിരേ പോലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തും ഉത്തരവിറക്കി. അതേസമയം, സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ…
Read More » -
സ്വന്തം തീരുമാനങ്ങളാൽ അടയാളപ്പെടുത്തപ്പെട്ട നായകൻ, നിതേഷ് തിവാരി- രണ്‍വീര്‍ കപൂര്‍ ബ്രഹ്മാണ്ഡ ചിത്രം രാമായണ, രാമന്റെ ആദ്യരൂപം പുറത്തുവിട്ട് രാമ ടീസര്‍
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന നമിത് മൽഹോത്രയുടെ രണ്ട് ഭാഗങ്ങളുള്ള ബ്രഹ്മാണ്ഡ ചലച്ചിത്ര പരമ്പരയായ ‘രാമായണ’ത്തിലെ രാമന്‍റെ ആദ്യരൂപം അനാവരണം ചെയ്തു. രൺബീർ കപൂർ ആണ് രാമന്‍റെ വേഷത്തിൽ എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ അക്കാദമി അവാർഡ് നേടിയ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡി.എൻ.ഇ.ജി , യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 2, 2026: ‘രാമായണം’ അതിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം വെളിപ്പെടുത്തുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര സംരംഭങ്ങളിൽ ഒന്നായ ‘രാമായണ’ത്തിന്‍റെ നിർമ്മാതാവും ചലച്ചിത്രകാരനും മുഖ്യ സൂത്രധാരനുമായ നമിത് മൽഹോത്ര, ഏറെ പ്രത്യേകതകളുള്ളൊരു ടീസറിലൂടെയാണ് രൺബീർ കപൂർ അവതരിപ്പിക്കുന്ന ഇതിഹാസ പുരുഷൻ രാമന്‍റെ ആദ്യരൂപം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്തിരിക്കുന്നത്. ആഗോള തലത്തിൽ സുപ്രധാന നിമിഷം: ലോകമെമ്പാടും ഒരേ ആവേശത്തോടെ പുറത്തിറക്കിയ ‘രാമ’ ടീസർ, അന്താരാഷ്ട്ര പ്രേക്ഷകരെ സംബന്ധിച്ച് വളരെ സുപ്രധാനമായ ഒരു നിമിഷമാണ്. അയ്യായിരത്തിലധികം വർഷങ്ങളായി നിലനിൽക്കുന്ന…
Read More » -
“അമേരിക്കൻ ജനതയോട് ഒട്ടും ശത്രുതയില്ല”, ചിലര്‍ തങ്ങളെ ഭീഷണിയായി ചിത്രീകരിക്കുകയാണ്, പ്രതിരോധിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത്, യു എസ് ജനതയ്ക്ക് തുറന്ന കത്തുമായി ഇറാന്‍ പ്രസിഡന്റ്
തെഹ്റാന്‍: സാധാരണക്കാരായ അമേരിക്കൻ ജനതയോട് ഒട്ടും ശത്രുതയില്ലെന്ന് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ബുധനാഴ്ച അമേരിക്കൻ ജനതയ്ക്കായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനെ ഒരു ലോക ഭീഷണിയായി ചിത്രീകരിക്കുന്നത് ചരിത്രപരമായ യാഥാർത്ഥ്യങ്ങൾക്കോ നിലവിലെ വസ്തുതകൾക്കോ നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയിലെയും യൂറോപ്പിലെയും അയൽരാജ്യങ്ങളിലെയും സാധാരണ ജനങ്ങളോട് ഇറാൻ ജനതയ്ക്ക് യാതൊരു വിധ ശത്രുതയുമില്ല. വിദേശ ഇടപെടലുകളും സമ്മർദ്ദങ്ങളും നേരിടുമ്പോഴും, അവിടുത്തെ സർക്കാരുകളെയും ജനങ്ങളെയും വേർതിരിച്ചു കാണാൻ ഇറാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഇത് ഇറാനിയൻ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇറാനെ ഒരു ഭീഷണിയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത് ചില ശക്തികളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ്. ആയുധ വിപണി നിയന്ത്രിക്കാനും സൈനിക ആധിപത്യം നിലനിർത്താനും ഒരു ശത്രുവിനെ ആവശ്യമായതുകൊണ്ട് മാത്രം കെട്ടിച്ചമച്ച ഭീഷണിയാണിത്. ആധുനിക ചരിത്രത്തിൽ ഇറാൻ ഒരിക്കലും മറ്റൊരു രാജ്യത്തിന് മേൽ അധിനിവേശത്തിനോ കടന്നുകയറ്റത്തിനോ മുതിർന്നിട്ടില്ല. പ്രതിരോധം മാത്രമാണ് രാജ്യം എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും പെസെഷ്കിയാൻ കത്തിൽ വ്യക്തമാക്കി.…
Read More » -
‘എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കേവല ദാരിദ്ര്യം ഇല്ലാതാക്കും‘ ; ഒട്ടനേകം വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടന പത്രിക
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനനോടനുബന്ധിച്ച് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. രണ്ട് പുസ്തകങ്ങളിലായാണ് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയത്. ക്ഷേമപെൻഷൻ വർധനയുൾപ്പെടെ വമ്പൻ വാഗ്ദാനങ്ങളാണ് പ്രകടനപത്രികയിലുള്ളത്. എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കുമെന്നും കേവല ദാരിദ്ര്യം ഇല്ലാതാക്കുമെന്നും എൽഡിഎഫ് പ്രകടനപത്രികയിൽ പറയുന്നു. ദാരിദ്ര്യനിർമ്മാർജ്ജനവും സാമൂഹ്യക്ഷേമവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ പ്രകടനപത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കേവല ദാരിദ്ര്യം ഇല്ലാതാക്കും, ഏറ്റവും ദരിദ്രരായ അഞ്ച് ലക്ഷം കുടുംബങ്ങളെ കണ്ടെത്തി ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റും, എല്ലാ ക്ഷേമ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും, കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷ ഉറപ്പാക്കുകയും മുതിർന്ന പൗരന്മാർക്കായി ആഗോള മാതൃകയിലുള്ള പരിരക്ഷാ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും എന്നിവയെല്ലാം അത്തരത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വാഗ്ദാനങ്ങളാണ്. തൊഴിലും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും നിരവധികാര്യങ്ങൾ പ്രകടന പത്രികയിലുണ്ട്. പഠനം പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും ക്യാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പാക്കും, യുവജനങ്ങളുടെ പുതിയ സംരംഭങ്ങൾക്ക് പലിശരഹിത വായ്പ നൽകും, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ (GCC)…
Read More »