Breaking News

  • ടിവിയില്‍ കണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാനിറങ്ങി കുട്ടികള്‍; ചാവക്കാട്ടെ സര്‍ക്കാര്‍ സ്‌കൂള്‍ വേറെ ലെവല്‍; ഒരുക്കിയത് ഫിഫ അംഗീകാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ്

    തൃശൂര്‍: ചാവക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ രാജ്യാന്തര നിലവാരത്തോടെ ഫുട്‌ബോള്‍ ടര്‍ഫ് ഒരുങ്ങി. ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. ഇത് പല സ്ഥലത്തും കാണുന്നതുപോലെ വെറുമൊരു ടര്‍ഫ് അല്ല. സംഭവം ശരിക്കും ഇന്റര്‍നാഷണല്‍ ആണ്. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനിയാണ് ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫാക്കി മാറ്റിയിരിക്കുന്നത്. മറ്റു പല സ്‌കൂളിനുമില്ലാത്ത സൗകര്യം ലഭിച്ചതിന്റെ ആവേശത്തിലാണ് കുട്ടികള്‍. ടിവിയില്‍ മാത്രം കണ്ടിരുന്ന ഗ്രൗണ്ടാണ് തങ്ങള്‍ക്ക് സ്വന്തമായിരിക്കുന്നത് എന്ന കാര്യം ചിലര്‍ ഇനിയും വിശ്വസിച്ചിട്ടില്ല. കൂടുതല്‍ സഹപാഠികള്‍ ഗ്രൌണ്ടിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കളിക്കാര്‍. കല്ലും മണ്ണും നിറഞ്ഞ മൈതാനത്തിന്റെ രൂപവും ഭാവവും മാറുമ്പോള്‍ അവരുടെ ഫുട്‌ബോള്‍ കളിയും ഇനി വേറെ ലെവലാകും.  

    Read More »
  • മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച സംഭവം; സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

    കൊച്ചി ∙ നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 2011 ഓഗസ്റ്റിലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. മോഹൻലാലിന് ആനക്കൊമ്പിന്റെ നിയമപരമായ ഉടമസ്ഥത നൽകിയ സർക്കാർനടപടികളിൽ വീഴ്ചയുണ്ടായിയെന്നു കോടതി നിരീക്ഷിച്ചു. ഉടമസ്ഥത നിയമപരമാക്കി 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും ഇറക്കിയ സർക്കാർ ഉത്തരവുകൾ നിയമപരമല്ലെന്നു വ്യക്തമാക്കിയ കോടതി അവ അസാധുവാക്കി. ഈ ഉത്തരവുകള്‍ക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രിൽ 6നും പുറപ്പെടുവിച്ച ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളും ഇന്നു കോടതി ഇന്ന് റദ്ദാക്കി. മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്നു കോടതി പറഞ്ഞു. വന്യജീവികളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ…

    Read More »
  • ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് തിരിച്ചടി; ഉടമസ്ഥാവകാശം റദ്ദാക്കി; വനംവകുപ്പ് നടപടി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി

    കൊച്ചി: സൂപ്പര്‍താരം മോഹന്‍ലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2015 ല്‍ ആനക്കൊമ്പുകള്‍ ഡിക്ലയര്‍ ചെയ്യാന്‍ സര്‍ക്കാര്‍ അവസരം നല്‍കുകയും തുടര്‍ന്ന് 2016 ജനുവരി 16നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മോഹന്‍ലാലിന് ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തിരുന്നു. 2015ലെ സര്‍ക്കാര്‍ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസന്‍സ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹന്‍ലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസന്‍സ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹന്‍ലാലിന്റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 2015…

    Read More »
  • ‘നോക്കി നില്‍ക്കുമ്പോള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ഡിപി എസ്.ബി.ഐ ലോഗോ ആയി മാറുന്നു; പേരും എസ്.ബി.ഐ എന്നാക്കുന്നു; തുടരെ ഒടിപിയും’: തട്ടിപ്പുകാരുടെ പുതിയ വഴികളെക്കുറിച്ചുള്ള പോസ്റ്റ് വൈറല്‍

    കൊച്ചി: വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമല്ലാത്തവര്‍ ചുരുക്കമാണ്. എന്നാല്‍, ഈ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചു സൈബര്‍ കുറ്റവാളികള്‍ നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് പലര്‍ക്കും അറിയില്ല. അംഗീകൃത ബാങ്കുകളുടെ പേരില്‍ ഉള്ള അറിയിപ്പുകള്‍ മുതല്‍ അവരുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനുള്ള സോഫ്റ്റ്‌വേറുകള്‍വരെ തട്ടിപ്പുകാര്‍ ഉപയോഗിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പ് നോക്കി നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ ഹാക്ക് ചെയ്യുന്നതും അഡ്മിനുകളെ ഒഴിവാക്കുന്നതും പെട്ടെന്നു മുന്നറിയിപ്പ് നല്‍കിയതുകൊണ്ട് പലര്‍ക്കും പണം നഷ്ടമാകാതിരുന്നതും വിവരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കുറിപ്പ് ഇങ്ങനെ അല്പം മുൻപ് സംഭവിച്ചത്. വെറുതേ മൊബൈലിൽ തോണ്ടി ഇരിക്കുമ്പോൾ നോക്കി നിൽക്കേ ഒരു ഗ്രൂപ്പിന്റെ ഡീപി SBI ലോഗോ ആയി മാറുന്നു ഗ്രൂപ്പിന്റെ പേരും SBI എന്ന് ആകുന്നു. ഒരു തരത്തിലും ബാങ്കുമായി ബന്ധമുള്ള ഗ്രൂപ്പ് അല്ല. ഗ്രൂപ്പ് നോക്കിയപ്പോൾ അതിൽ ആ ഗ്രൂപ്പിന്റെ അഡ്മിൻ ആയ ഒരാൾ ആണ് ഈ മാറ്റങ്ങൾ വരുത്തിയത് പിറകേ എസ് ബി ഐ യോനോ.apk എന്ന ഒരു…

    Read More »
  • ഇന്ത്യയും ചൈനയും റഷ്യയെ കൈവിടുന്നോ? ട്രംപ് തെളിച്ച വഴിയെ പോയാൽ? എണ്ണ വില റോക്കറ്റ് വേഗതയിൽ കുതിക്കുന്നു

    മുംബൈ: റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനും ലൂക്കോയിലിനും അമേരിക്ക ഉപരോധം കൊണ്ടുവന്നതോടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുകയറി. അന്താരാഷ്ട്ര ബെഞ്ച്മാർക്കായ ബ്രെന്റ്‌ ക്രൂഡിന് വ്യാഴാഴ്ചമാത്രം 5.29 ശതമാനമാണ് വില കൂടിയത്‌. ഇതോടെ വില വീപ്പയ്ക്ക് 65.90 ഡോളറിലേക്കെത്തി. ഡബ്ല്യുടിഐ ക്രൂഡ് വില 5.71 ശതമാനം വർധനയോടെ 61.84 ഡോളറായും ഉയർന്നു. റഷ്യൻ കമ്പനികൾക്ക് ഉപരോധം വന്ന സാഹചര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോഗ രാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യക്കും പുതിയ എണ്ണ സ്രോതസ്സുകൾ കണ്ടെത്തേണ്ടിവരും. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതു തുടർന്നാൽ പാശ്ചാത്യരാജ്യങ്ങളുടെ ബാങ്കിങ് ശൃംഖലയിൽനിന്ന് പുറത്താകുമെന്നതാണ് പ്രതിസന്ധിയാകുക. ഈ സാഹചര്യത്തിൽ ഇന്ത്യൻ കമ്പനികൾ പുതിയ സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. യുക്രൈൻ യുദ്ധം എത്രയും വേഗം നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ് ഉപരോധമെന്ന് അമേരിക്ക പറയുന്നു. റോസ്നെഫ്റ്റിനും ലൂക്കോയിലിനും പുറമേ ഇവയുടെ ഉപകമ്പനികൾക്കും ഇവയിൽനിന്ന് എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾക്കും അമേരിക്കൻ ഉപരോധം ബാധകമാണ്. രണ്ടു കമ്പനികൾക്കും കഴിഞ്ഞയാഴ്ച ഉപരോധം പ്രഖ്യാപിച്ചിരുന്നു.…

    Read More »
  • പൊലീസുകാർക്കിടയിലൂടെ ഹെൽമെറ്റില്ലാതെ നിയന്ത്രണമില്ലാതെ പാഞ്ഞ് യുവാക്കൾ; സംഭവം രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ, വൻ സുരക്ഷ വീഴ്ച

    കോട്ടയം: രാഷ്ട്രപതിയുടെ പാലായിലെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച. വാഹന നിയന്ത്രണം ഏർപ്പെടുത്തിയ റോഡിലേക്ക് മൂന്നു യുവാക്കൾ ബൈക്കിലെത്തി. ബൈക്കിന്റെ മുന്നിലുണ്ടായിരുന്ന ആൾക്കു മാത്രമാണ് ഹെൽമെറ്റ് ഉണ്ടായിരുന്നത്. പൊലീസ് തടയാൻ ശ്രമിക്കുന്നതും, യുവാക്കൾ പൊലീസുകാർക്കിടയിലൂടെ പാഞ്ഞു പോകുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിലുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് ജില്ലയിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. രാഷ്ട്രപതി സന്ദർശിക്കുന്ന സ്ഥലങ്ങളെ 5 സോണുകളായി തിരിച്ച് 2 ഡിഐജിമാരുടെ നേതൃത്വത്തിൽ 7 ജില്ലാ പൊലീസ് മേധാവികൾക്കായിരുന്നു സുരക്ഷാച്ചുമതല. 1500ഓളം സായുധ പൊലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി എത്തിച്ചിരുന്നത്. ഇതിൽ 200 ഓളം പേർ മഫ്തിയിലുണ്ടായിരുന്നു. പാലാ സെന്റ് തോമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി കോട്ടയത്തെത്തിയത്. കുമരകത്താണ് രാഷ്ട്രപതി താമസിച്ചത്. കോട്ടയം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും പാലായിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലാ– ഏറ്റുമാനൂർ റോഡിൽ പാലാ ജനറൽ ആശുപത്രി ജംക്‌ഷനും മുത്തോലിക്കും ഇടയിൽ കർശന നിയന്ത്രണമാണ് ഉണ്ടായിരുന്നത്. ഇതു…

    Read More »
  • പിഎം ശ്രീ പുകഞ്ഞുതുടങ്ങി… എൽഡിഎഫിൽ പൊട്ടിത്തെറി, സർക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കോൺ​ഗ്രസും വിദ്യാർഥി സംഘടനകളും, സർക്കാരിന്റെ നടപടി തികഞ്ഞ വഞ്ചനയും വിദ്യാർത്ഥി വിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയും- എഐഎസ്എഫ്

    തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതോടെ എൽഡിഎഫിനുള്ളിൽ തന്നെയുള്ള പൊട്ടിത്തെറിക്കു പുറമേ സംസ്ഥാന സർക്കാർ തീരുമാനത്തെ ആയുധമാക്കാനുറച്ച് കോൺഗ്രസും വിദ്യാഭ്യാസ സംഘടനകളും. കോൺഗ്രസിന്റെ വിദ്യാർത്ഥി യുവജന സംഘടനകൾ പ്രക്ഷോഭത്തിലേക്ക് കടക്കും. സംസ്ഥാന വ്യാപക സമരത്തിനാണ് കെഎസ്‌യു ഒരുങ്ങുന്നത്. കെഎസ്‌യുവിന് പുറമെ യൂത്ത് കോൺഗ്രസ്സും സമരത്തിലേക്കിറങ്ങും. പിഎം ശ്രീ പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് നടത്താനിരിക്കുന്ന സമരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. അതേസമയം പാർട്ടിയുടെ എതിർപ്പ് തള്ളി പിഎം ശ്രീയിൽ ചേർന്ന വിദ്യാഭ്യാസവകുപ്പ് നടപടിക്കെതിരെ കടുത്ത തീരുമാനങ്ങളിലേക്ക് സിപിഐയും കടക്കുന്നുവെന്ന് സൂചന. മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിട്ടുണ്ട്. വിഷയം എൽഡിഎഫ് ചർച്ച ചെയ്യുമെന്ന സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും മുഖവിലയ്ക്കെടുക്കാതെ ഏകപക്ഷീയമായി ധാരണാ പത്രത്തിൽ ഒപ്പിട്ടത് അംഗീകരിക്കാനാകില്ലെന്നാണ് സിപിഐയുടെ നിലപാട്. യാതൊരു മുന്നണി മര്യാദയും കാണിക്കാതെയാണ് സിപിഎം ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്ന് ബിനോയ് വിശ്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതുപോലെ സിപിഎം ദേശീയ നേതൃത്തെ എതിർപ്പ് അറിയിക്കാനും…

    Read More »
  • ‘പാലാ പോയിട്ട് വീടിനു പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല; സത്യം തൊട്ടുതീണ്ടാത്ത സാങ്കല്‍പിക കഥ കേരളത്തില്‍ വിലപ്പോകില്ല’; ബീഫും പൊറോട്ടയും നല്‍കി മലകയറ്റിയെന്ന എന്‍.കെ. പ്രേമചന്ദ്രന്റെ പ്രസംഗത്തിന് ചുട്ട മറുപടിയുമായി രഹന ഫാത്തിമ

    കൊച്ചി: രഹന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എന്‍.കെ. പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. എന്‍.കെ. പ്രേമചന്ദ്രന്‍ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കല്‍പ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും രഹ്ന വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കല്‍പിക കഥ കേരളത്തില്‍ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവര്‍ പറഞ്ഞു.   കുറിപ്പ് ബഹുമാനപ്പെട്ട എന്‍.കെ. പ്രേമചന്ദ്രന്‍ സാറിന്റെ ഒരു പ്രസ്താവന ശ്രദ്ധയില്‍ പെട്ടു. എന്റെ അറിവില്‍ അദ്ദേഹം ഒരു യുഡിഎഫ് ഘടകകക്ഷി ആണ്. എന്നാലും പ്രസ്താവന വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടെ സെര്‍ച്ച് ചെയ്തു നോക്കി. ഇനി എനിക്ക് തെറ്റുപറ്റിയതാണോ അതോ അദ്ദേഹം മറ്റേതെങ്കിലും മുന്നണികളുടെ ഘടകകക്ഷി ആണോ എന്ന്. തെറ്റിയിട്ടില്ല എന്നു മനസിലായി. അതുകൊണ്ട് മാത്രം ഒരു മറുപടി അനിവാര്യം ആണെന്ന് തോന്നി. എന്‍.കെ. പ്രേമചന്ദ്രന്‍ സര്‍ പറഞ്ഞ പ്രസ്താവനയില്‍ യാതൊരു കഴമ്പും ഇല്ല എന്ന് മാത്രമല്ല, അദ്ദേഹം സ്വന്തം…

    Read More »
  • സിഐ അഭിലാഷിനെ സംരക്ഷിച്ചത് സർക്കാർ, പിരിച്ചുവിടൽ നടപടികൾ പാതിവഴിയിൽ ഉപേക്ഷിച്ചു!! ​ഗുണ്ടാ, ബന്ധം, ക്രിമിനൽ പശ്ചാത്തലം, ലൈംഗികാതിക്രമ കേസ് അന്വേഷണത്തിലെ വീഴ്ച, സിഐ അഭിലാഷിനെ പിരിച്ചുവിടാനായി സിറ്റി പോലീസ് കമ്മീഷണർ നൽകിയ നോട്ടീസ് പുറത്ത്

    തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പൊതിഞ്ഞ് സംരക്ഷിച്ചത് സർക്കാർതന്നെയെന്ന കാര്യത്തിൽ വ്യക്തത. ഗുണ്ടാ, ബന്ധം, ക്രിമിനൽ പശ്ചാത്തലം, ലൈംഗികാധിക്രമ കേസ് അന്വേഷണത്തിലെ വീഴ്ച തുടങ്ങിയ ആരോപണങ്ങളുടേയും തെളിവുകളുടേയും പശ്ചാത്തലത്തിൽ സിഐ അഭിലാഷിനെ പിരിച്ചുവിടാനായി സിറ്റി പോലീസ് കമ്മീഷണർ നാഗരാജു നൽകിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സർക്കാർ അഭിലാഷിനെ സർവ്വീസിൽ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഗൂണ്ടാ ബന്ധം ആരോപിച്ചാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നത്. അതേസമയം പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദ്ദിച്ചത് ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ കണക്കിലെടുത്ത് സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പിൽ എംപി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. നിലവിൽ വടകര കൺട്രോൾ റൂം ഇൻസ്പെക്ടറായ അഭിലാഷ് ഡേവിഡാണ് തന്നെ മർദ്ദിച്ചത് എന്നാണ് ദൃശ്യങ്ങൾ സഹിതം ഷാഫി ആരോപിച്ചത്. ക്രിമിനൽ ബന്ധങ്ങളും ലൈംഗികാതിക്രമ കേസ് അന്വേഷണത്തിലെ വീഴ്ചയും കണക്കിലെടുത്ത് 2023 ജനുവരിയിൽ സർവീസിൽ നിന്ന്…

    Read More »
  • മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’; വമ്പൻ പ്രഖ്യാപനം നാളെ, ആഗോള റിലീസ് നവംബർ 6 ന്

    കൊച്ചി: മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ഒരു വമ്പൻ അപ്‌ഡേറ്റ് നാളെ പുറത്തു വിടും. ചിത്രത്തെ കുറിച്ചുള്ള ഒരു വലിയ പ്രഖ്യാപനം ഒക്ടോബർ 25 ന് പുറത്തു വിടുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആഴ്ചകൾക്കു മുൻപ് ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. നവംബർ ആറിന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. മോഹൻലാലിനെ രണ്ട് വ്യത്യസ്ത ഗെറ്റപ്പിൽ അവതരിപ്പിക്കുന്ന പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തെ കുറിച്ചുള്ള വലിയ…

    Read More »
Back to top button
error: