Breaking News

  • പിഎം ശ്രീയില്‍ കോണ്‍ഗ്രസ് നിലപാടിനെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍; കര്‍ണാടകയും തെലുങ്കാനയും ഹിമാചലും നേരത്തേ ഒപ്പിട്ടു; പണവും കൈപ്പറ്റി; കെ.സി. വേണുഗോപാല്‍ പറഞ്ഞത് നുണയെന്ന് തെളിയിക്കുന്ന കണക്കുകള്‍

    തിരുവനന്തപുരം: പിഎം ശ്രീയില്‍ ഒപ്പുവച്ചതിലൂടെ സംസ്ഥാന സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന കോണ്‍ഗ്രസിന്റെ വാദങ്ങളെ തിരിഞ്ഞുകൊത്തി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. കര്‍ണാടകയുടെ കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് ഒപ്പിട്ടതാണെന്നാണു കെ.സി. വേണുഗോപാല്‍ പറഞ്ഞത്. എന്നാല്‍, 2022 സെപ്റ്റംബറിലാണു പിഎം ശ്രീ പ്രഖ്യാപിച്ചത്. ഒക്‌ടോബറില്‍ ഛത്തീസ്ഗഡ് ഒപ്പിട്ടു. ഹിമാചല്‍, രാജസ്ഥാന്‍, തെലങ്കാന എന്നിവരും ഒപ്പിട്ടിട്ടുണ്ട്. എല്ലാം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്താണ്. രാജ്യസഭയില്‍ എ.എ. റഹീമിനു നല്‍കിയ മറുപടിയില്‍ ഏതൊക്കെ സംസ്ഥാനങ്ങള്‍ എത്രയൊക്കെ പണം കൈപ്പറ്റിയെന്ന വിവരങ്ങളും വ്യക്തമാക്കുന്നുണ്ട്. അതില്‍ കര്‍ണാടകത്തിന് 2023-24ല്‍ 26.4 കോടിയും 24-25ല്‍ 31.4 കോടിയും ലഭിച്ചു. തെലങ്കാനയ്ക്ക് 23-24ല്‍ 59.8 കോടിയും 24-25ല്‍ 147.97 കോടിയും ലഭിച്ചു. ഹിമാചല്‍ പ്രദേശ് 2024-2025ല്‍ 67.68 കോടി രൂപയും കൈപ്പറ്റിയിട്ടുണ്ട്. അപ്പോള്‍ കേരളത്തേക്കാള്‍ മുമ്പേ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കീഴടങ്ങിയോ എന്നതാണു ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ സെക്ടര്‍ സ്‌കീമുകളെ (സിഎസ്എസ്) ഫെഡറല്‍ സംവിധാനങ്ങള്‍ക്കു വിരുദ്ധമായി ഉപയോഗിക്കുന്നതിനെ രാഷ്ട്രീയമായി…

    Read More »
  • ‘പോലീസ് കോണ്‍സ്റ്റബിള്‍ നാല് തവണ ബലാത്സംഗം ചെയ്തു’: മഹാരാഷ്ട്രയിലെ വനിതാ ഡോക്ടര്‍ കൈവെള്ളയില്‍ കുറിപ്പ് എഴുതിവെച്ച് ആത്മഹത്യ ചെയ്തു ; മഹാരാഷ്ട്രിയില്‍ വലിയ രാഷ്ട്രീയ കോലാഹലം

    പൂനെ: അഞ്ച് മാസത്തിനിടെ നാല് തവണ ബലാത്സംഗം ചെയ്തു എന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ ആരോപണം ഉന്നയിച്ച് വനിതാ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. വ്യാഴാഴ്ച രാത്രി മഹാരാഷ്ട്രയിലെ സത്താറയിലെ ജില്ലാ ആശുപത്രിയിലായിരുന്നു ആത്മഹത്യ. എസ്‌ഐ ഗോപാല്‍ ബദ്നെ ശാരീരികവും മാനസികവുമായ പീഡനം നടത്തിയെന്നും നിരന്തരം ഉപദ്രവിച്ചെന്നും ഇരയായ ഡോക്ടര്‍ തന്റെ ഇടതു കൈപ്പത്തിയില്‍ എഴുതിവെച്ച ശേഷമായിരുന്നു ആത്മഹത്യ ചെയ്തത്. നിരന്തരമായ ഉപദ്രവമാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പോലീസുകാരന്‍ ഗോപാല്‍ ബദ്‌നെയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ‘പോലീസ് ഇന്‍സ്‌പെക്ടര്‍ ഗോപാല്‍ ബദ്നെയാണ് എന്റെ മരണത്തിന് കാരണം. അയാള്‍ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാള്‍ എന്നെ ബലാത്സംഗത്തിനും മാനസിക-ശാരീരിക പീഡനത്തിനും ഇരയാക്കി,’ കുറിപ്പില്‍ പറയുന്നു. ഫല്‍ട്ടാന്‍ സബ്-ഡിസ്ട്രിക്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറാണ് ആത്മഹത്യ ചെയ്ത ഡോക്ടര്‍. ആത്മഹത്യ ചെയ്യുന്നതിന് മാസങ്ങള്‍ക്ക് മുമ്പ്, ഇര ജൂണ്‍ 19 ന് ഫല്‍ട്ടാന്‍ സബ്-ഡിവിഷണല്‍ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ്…

    Read More »
  • ഇന്ത്യക്ക് സമാനമായ നീക്കം; അഫ്ഗാനിസ്ഥാനും പാകിസ്താന് ജലം നിഷേധിക്കുന്നു? കുനാർ നദിക്ക് കുറുകെ അണക്കെട്ട് നിർമ്മിക്കാൻ നീക്കം

    കുനാർ നദിക്ക് കുറുകെ “എത്രയും വേഗം” അണക്കെട്ടുകൾ നിർമ്മിച്ച് പാകിസ്ഥാന്റെ ജലലഭ്യത നിയന്ത്രിക്കുന്നതിനായി അഫ്ഗാനിസ്ഥാൻ ഈ ആഴ്ച ഇന്ത്യയുടെ നിർദ്ദേശം കടമെടുത്തു . സുപ്രീം നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്‌സാദയിൽ നിന്നാണ് ഈ ഉത്തരവ് വന്നതെന്ന് ഭരണകക്ഷിയായ താലിബാന്റെ ആക്ടിംഗ് ജലമന്ത്രി എക്‌സിൽ പറഞ്ഞു. “അഫ്ഗാനികൾക്ക് സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട്” എന്നും വിദേശ സ്ഥാപനങ്ങൾക്ക് പകരം ആഭ്യന്തര സ്ഥാപനങ്ങൾ ആയിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക എന്നും മന്ത്രി മുല്ല അബ്ദുൾ ലത്തീഫ് മൻസൂർ തന്റെ പോസ്റ്റിൽ പറഞ്ഞു. കാബൂൾ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാനെ തീവ്രവാദ സംഘടനയായി മുദ്രകുത്തിയതിനെ തുടർന്ന്, ഈ മാസം ഡ്യൂറണ്ട് ലൈനിലെ അക്രമം – അതായത്, പാകിസ്ഥാനുമായുള്ള തർക്കത്തിലുള്ള 2,600 കിലോമീറ്റർ അതിർത്തി – കൈകാര്യം ചെയ്യുമ്പോൾ താലിബാന്റെ ഈ പച്ചക്കൊടി അവരുടെ അടിയന്തിരാവസ്ഥയ്ക്ക് അടിവരയിടുന്നു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണ് പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ…

    Read More »
  • ആന്ധ്രയിൽ വൻ അപകടം; സ്വകാര്യ ബസിന് തീപിടിച്ച് 24 മരണം; അപകടത്തില്‍പ്പെട്ടത് ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസ്

    ആന്ധ്രാപ്രദേശില്‍ വോള്‍വോ ബസിന് തീപിടിച്ച് വന്‍ അപകടം. 24പേരുടെ മരണം സ്ഥിരീകരിച്ചു. ബസില്‍ 40 പേരുണ്ടായിരുന്നു. ബസ് പൂര്‍ണമായി കത്തി നശിച്ചു. ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ആന്ധ്രയിലെ കുര്‍നൂലില്‍ പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം സംഭവിച്ചത്. കാവേരി ട്രാവല്‍സ് എന്ന വോള്‍വോ ബസിനാണ് തീപിടിച്ചത്. ബസും ഇരുചക്രവാഹനവും കൂട്ടിയിടിച്ച് ഈ വാഹനം ബസിനടിയില്‍ കുടുങ്ങിപ്പോയിരുന്നു. ഈ അപകടമാണ് തീപിടിക്കാന്‍ കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുഴുവന്‍ ഗ്ലാസ് വിന്‍ഡോകളുള്ള എസി ബസാണ് അപകടത്തില്‍പ്പെട്ടത്. ജനല്‍ച്ചില്ല് തകര്‍ത്ത് പുറത്തേക്ക് ചാടി ചില യാത്രക്കാര്‍ രക്ഷപ്പെട്ടതായി കുര്‍നൂല്‍ എസ്പി വിക്രാന്ത് പാട്ടീല്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബസില്‍ 40 യാത്രക്കാരും രണ്ട് ബസ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പരുക്കുകളോടെ പതിനഞ്ചോളം പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. പൊലീസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്. അപകടത്തില്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനും പരുക്കേറ്റവരുടെ ചികിത്സയ്ക്കുമായി സര്‍ക്കാര്‍…

    Read More »
  • കള്ളപ്പണം വെളുപ്പിക്കൽ കേസ്; തമിഴ് നടന്മാരായ കെ ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസ്

    കൊക്കെയ്ൻ കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ് നടന്മാരായ കെ ശ്രീകാന്തിനെയും കൃഷ്ണ കുമാറിനെയും ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഒക്ടോബർ 27 ന് ശ്രീകാന്തിനെ (46) ഇഡിയുടെ സോണൽ ഓഫീസ് വിളിച്ചുവരുത്തി, ഒക്ടോബർ 28 ന് ഫെഡറൽ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ കുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) രണ്ട് അഭിനേതാക്കളുടെയും മൊഴി രേഖപ്പെടുത്തും. ജൂണിൽ ചെന്നൈ പോലീസ് സമർപ്പിച്ച എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ കൊക്കെയ്ൻ കടത്ത് കേസുമായി ബന്ധപ്പെട്ടതാണ് അന്വേഷണം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ജൂലൈയിൽ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് സോപാധിക ജാമ്യം നേടിയ രണ്ട് അഭിനേതാക്കളെയും മറ്റ് ചിലരെയും പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകാന്തിനും മറ്റു ചിലർക്കും കൊക്കെയ്ൻ വിതരണം ചെയ്തതായി ആരോപിക്കപ്പെടുന്ന മുൻ എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ ടി. പ്രസാദിനെയും ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും, ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ? സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോ? ചോദ്യത്തിൽ നയം വ്യക്തമാക്കാതെ പ്രതിപക്ഷ നേതാവ്!! പിഎം ശ്രീയിൽ സിപിഎമ്മിന്റെ തീരുമാനത്തിനു മാറ്റം വന്നത് പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം- വി.ഡി.സതീശൻ

    കൊച്ചി: സിപിഐയേക്കാൾ സിപിഎമ്മിന് വലുതാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിയെന്ന് ബോധ്യപ്പെടുത്തുന്നതാണ് പിഎം ശ്രീയിൽ ഒപ്പുവച്ച രീതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഈ നാണക്കേട് സഹിച്ച് എൽഡിഎഫിൽ തുടരണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐയാണെന്നും വിഡി സതീശൻ. അതേസമയം സിപിഐ യുഡിഎഫിലേക്കു വന്നാൽ സ്വീകരിക്കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള പ്രതിപക്ഷ നേതാവിന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘‘അവർക്ക് അവരുടെ ക്രെഡിബിലിറ്റി ഉണ്ടല്ലോ. അവർ തീരുമാനം പറഞ്ഞാൽ ഞങ്ങൾ ഞങ്ങളുടെ തീരുമാനം പറയും. ഇത്രയും നാണംകെട്ട് ആർക്കെങ്കിലും മുന്നണിയിൽ നിൽക്കാൻ കഴിയുമോ?’’ അതുപോലെ സർക്കാർ ഇരട്ടത്താപ്പാണ് ഇപ്പോൾ നടപ്പാക്കിയിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. പുറത്ത് ഒന്നു പറയുകയും അകത്ത് മറ്റൊന്നു ചെയ്യുകയുമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. ഏതു തരത്തിലുള്ള രാഷ്ട്രീയ സമ്മർദമാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്കു മേലുണ്ടായതെന്നു വ്യക്തമാക്കണം. പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. പിഎം ശ്രീയുടെ കാര്യത്തിൽ ഉറച്ച തീരുമാനമായിരുന്നു സിപിഎമ്മിന്. എന്നാൽ ഒറ്റയടിക്ക് അതിൽനിന്നു പിന്നാക്കം പോകാനുള്ള കാരണം എന്താണെന്നും സതീശൻ ചോദിച്ചു.…

    Read More »
  • ‘ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ; ശ്രീ.പി.എം ശ്രിന്താബാദ്’;മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

    കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. ഇത് വരെ ശ്രീ വിജയൻ, ഇനി മുതൽ വിജയൻ ശ്രീ. ശ്രീ.പി.എം ശ്രിന്താബാദ്….എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫോട്ടോ പങ്കുവച്ച് രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു രംഗത്തെത്തിയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു. സി.പി.ഐ. എമ്മിന്റെ നടപടി മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ളതും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതുമാണ് എന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന എക്‌സിക്യൂട്ടീവ്…

    Read More »
  • മുഖ്യ സെലക്ടര്‍ സ്ഥാനം തെറിക്കും? അഗാര്‍ക്കറെ മാറ്റിയേക്കുമെന്ന് സൂചന; പരിഹസിച്ച് ആരാധകരും; മാര്‍ക്ക് വോ എന്തുകൊണ്ടാകും അങ്ങനെ പറഞ്ഞത്?

    ന്യൂഡല്‍ഹി: ഓസീസിനെതിരായ ഏകദിന പരമ്പരയും തോറ്റതോടെ മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം. അഗാര്‍ക്കറുടെ സ്ഥാനം തെറിച്ചേക്കുമെന്നു സൂചന. രോഹിതിന്റെയും കോലിയുടെയും ആരാധകര്‍ നേരത്തെ തന്നെ അഗാര്‍ക്കര്‍ക്കെതിരെ തിരിഞ്ഞിരുന്നു. പ്രകടനം മാത്രമാകും ഏകദിന ലോകകപ്പില്‍ ഇരു താരങ്ങള്‍ക്കും മാനദണ്ഡമെന്നായിരുന്നു നേരത്തെ അഗാര്‍ക്കര്‍ സൂചന നല്‍കിയത്. ഇതോടെ അഗാര്‍ക്കറെ മുഖ്യ സെലക്ടര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. ഇന്ത്യയുടെ ടീം സെലക്ഷന്‍ ഇത്ര ബോറാക്കുന്നത് അജിത് അഗാര്‍ക്കറാണെന്നും കൃത്യമായ പക്ഷപാതം ടീം സെലക്ഷനില്‍ വ്യക്തമാണെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസ് മുന്‍ സൂപ്പര്‍ താരവും അഗാര്‍ക്കറാണ് ടീം ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതിയെന്ന തരത്തില്‍ അഭിപ്രായം ഉന്നയിച്ചത് അഡ്‌ലെയ്ഡില്‍ മല്‍സരം പുരോഗമിക്കുന്നതിനിടെയായിരുന്നു കമന്ററി ബോക്‌സില്‍ ഇരുന്ന് മാര്‍ക്‌വോ, അഗാര്‍ക്കര്‍ വിവാദത്തിന് കൊഴുപ്പുകൂട്ടിയത്. ‘സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെ മാറ്റിയെന്ന് കേട്ടല്ലോ, ഞാനങ്ങനെ വായിച്ചു’ എന്നായിരുന്നു താരത്തിന്റെ കമന്റ്. ഉടനടി രവി ശാസ്ത്രി ഇക്കാര്യം നിഷേധിച്ചു. സമൂഹമാധ്യമമായ എക്‌സില്‍ താന്‍…

    Read More »
  • ടിവിയില്‍ കണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാനിറങ്ങി കുട്ടികള്‍; ചാവക്കാട്ടെ സര്‍ക്കാര്‍ സ്‌കൂള്‍ വേറെ ലെവല്‍; ഒരുക്കിയത് ഫിഫ അംഗീകാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ്

    തൃശൂര്‍: ചാവക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ രാജ്യാന്തര നിലവാരത്തോടെ ഫുട്‌ബോള്‍ ടര്‍ഫ് ഒരുങ്ങി. ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്. ഇത് പല സ്ഥലത്തും കാണുന്നതുപോലെ വെറുമൊരു ടര്‍ഫ് അല്ല. സംഭവം ശരിക്കും ഇന്റര്‍നാഷണല്‍ ആണ്. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനിയാണ് ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫാക്കി മാറ്റിയിരിക്കുന്നത്. മറ്റു പല സ്‌കൂളിനുമില്ലാത്ത സൗകര്യം ലഭിച്ചതിന്റെ ആവേശത്തിലാണ് കുട്ടികള്‍. ടിവിയില്‍ മാത്രം കണ്ടിരുന്ന ഗ്രൗണ്ടാണ് തങ്ങള്‍ക്ക് സ്വന്തമായിരിക്കുന്നത് എന്ന കാര്യം ചിലര്‍ ഇനിയും വിശ്വസിച്ചിട്ടില്ല. കൂടുതല്‍ സഹപാഠികള്‍ ഗ്രൌണ്ടിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കളിക്കാര്‍. കല്ലും മണ്ണും നിറഞ്ഞ മൈതാനത്തിന്റെ രൂപവും ഭാവവും മാറുമ്പോള്‍ അവരുടെ ഫുട്‌ബോള്‍ കളിയും ഇനി വേറെ ലെവലാകും.  

    Read More »
  • മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച സംഭവം; സർക്കാർ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

    കൊച്ചി ∙ നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം സൂക്ഷിച്ചതു നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. 2011 ഓഗസ്റ്റിലാണ് മോഹൻലാലിന്റെ എറണാകുളം തേവരയിലുള്ള വീട്ടില്‍നിന്ന് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഈ കേസ് പിന്നീട് വനംവകുപ്പിന് കൈമാറുകയായിരുന്നു. മോഹൻലാലിന് ആനക്കൊമ്പിന്റെ നിയമപരമായ ഉടമസ്ഥത നൽകിയ സർക്കാർനടപടികളിൽ വീഴ്ചയുണ്ടായിയെന്നു കോടതി നിരീക്ഷിച്ചു. ഉടമസ്ഥത നിയമപരമാക്കി 2015 ഡിസംബർ 16നും 2016 ഫെബ്രുവരി 17നും ഇറക്കിയ സർക്കാർ ഉത്തരവുകൾ നിയമപരമല്ലെന്നു വ്യക്തമാക്കിയ കോടതി അവ അസാധുവാക്കി. ഈ ഉത്തരവുകള്‍ക്കൊപ്പം 2016 ജനുവരി 16നും 2016 ഏപ്രിൽ 6നും പുറപ്പെടുവിച്ച ഉടമസ്ഥതാ സർട്ടിഫിക്കറ്റുകളും ഇന്നു കോടതി ഇന്ന് റദ്ദാക്കി. മോഹൻലാലിന് ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച രീതി ശരിയല്ലെന്ന ഹർജിക്കാരുടെ വാദം ഈ ഘട്ടത്തിൽ വിശദമായി പരിഗണിക്കുന്നില്ലെന്നു കോടതി പറഞ്ഞു. വന്യജീവികളുടെ ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനോ കൈകാര്യം ചെയ്യുന്നതിനോ…

    Read More »
Back to top button
error: