Breaking News
-
ഗെയിം ചേഞ്ചർ ആയി ഹൈക്കമാൻഡ്, തീരുമാനങ്ങൾ വ്യക്തവും ശക്തവും!! എന്തുകൊണ്ടാണ് കേവലം ഒരു മീറ്റിങ്ങിന് കേരളാ രാഷ്ട്രീയത്തെ തന്നെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത്? നോക്കിയാലോ…
കോൺഗ്രസിൽ നടക്കുന്ന രഹസ്യ സ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തി കിട്ടാറുണ്ട് എന്ന ആക്ഷേപം ഏറെ നാളായി കോൺഗ്രസിനെതിരെ എതിർ പാർട്ടി പ്രവർത്തകർ ഉന്നയിക്കാറുള്ളതാണ്. ഒരു പരിധി വരെ ഇത് ശരിയാണെന്ന് പൊതുജനവും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആ വിമർശങ്ങനെ തലകീഴായി മറിച്ച ദിവസമായിരുന്നു ഇന്നലെ. കേരളത്തിലെ എല്ലാ പ്രധാന നേതാക്കൾക്കും ഡൽഹിയിൽ പ്രത്യേക യോഗത്തിനെത്തിയപ്പോൾ എന്തിന് വേണ്ടിയാണ് ഇത്തരം ഒരു അടിയന്തര മീറ്റിങ് എന്നറിയാതെ കുഴയുന്ന മാധ്യങ്ങളെയാണ് നാം കണ്ടത്. പതിവുപോലെ ഇടതു അനുകൂല മാധ്യങ്ങൾ എന്തൊക്കെയോ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു എന്നല്ലാതെ ഇന്നലത്തെ ചർച്ചയെ പറ്റി മാധ്യങ്ങൾ പൂർണമായും ‘ക്ലൂലെസ്സ്’ ആയിരുന്നു എന്ന് തന്നെ പറയാം. ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ മീറ്റിങ്ങിന് എന്താണ് ഇത്ര പ്രാധാന്യം? കേവലം ഒരു മീറ്റിങ്ങിനെ ഇത്ര ഗൗരവത്തിൽ നാം കാണേണ്ടതുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം: ഇന്നലെ നടന്ന മീറ്റിംഗിനെ അടുത്ത നിയസഭ തിരഞ്ഞെടുപ്പിലെ ‘ഗെയിം ചേഞ്ചർ’ എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നതാണ്. എന്തുകൊണ്ടാണ്…
Read More » -
ദേശീയ പൗരത്വ രജിസ്റ്ററിനോ വോട്ടര്‍പട്ടിക പുതുക്കലിനോ വേണ്ടി മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ ബി.ജെ.പി. നേതാക്കളെ കെട്ടിയിടുക’: ടിഎംസി നേതാവിന്റെ വിവാദപ്രസംഗം
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറല്‍ റോള്‍ പരിഷ്‌കരണത്തിനായുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സമയത്തോ അല്ലെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പരിശോധനയ്ക്ക് വേണ്ടിയോ ആരെങ്കിലും മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടാല്‍ പ്രാദേശിക ബി.ജെ.പി. നേതാക്കളെ കെട്ടിയിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി.) ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഞെട്ടിക്കുന്ന പരാമര്‍ശം. എസ്.ഐ.ആര്‍. മൂലവും എന്‍.ആര്‍.സി. നടപടികളെക്കുറിച്ചുള്ള ഭയവും കാരണം ഇവിടെ പാനിഹട്ടിയില്‍ ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന 57-കാരനായ പ്രദീപ് കര്‍ എന്നയാളുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഈ ‘പരിഭ്രാന്തിയുടെ അന്തരീക്ഷത്തിന്’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറും ആണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘എന്‍.ആര്‍.സി.യെയും എസ്.ഐ.ആറിനെയും കുറിച്ചുള്ള ആശങ്ക കാരണമാണ് കര്‍ മരിച്ചത്. ഷായ്ക്കും കുമാറിനുമെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം,’ അദ്ദേഹം പറഞ്ഞു.…
Read More » -
ഒന്നുമില്ല…സമരം തുടരാന്‍ തന്നെ ആശമാര്‍ ; പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍ ; 21,000 രൂപ ചോദിച്ചിടത്ത് പ്രതിമാസ ഓണറേറിയം കൂട്ടിയത് 1000 രൂപ
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പി ക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ സമരം തുടരാനുറച്ച് ആശമാര്‍. പരിമിത മായ തുയാണ് വര്‍ധിപ്പിച്ചതെന്നും ആവശ്യപ്പെട്ടത് 21000 രൂപയാണെന്നും അനുവദിച്ചത് എത്രയോ ചെറിയ തുകയായ 1000 രൂപയാണെന്നും കെഎഎച്ച്ഡബ്ല്യു വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അടിയന്തരമായി വിളിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുമെന്നും മിനി വ്യക്തമാക്കി. സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും എസ് മിനി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയത്തില്‍…
Read More » -
ഏകദിനത്തിന് മറുപടി നല്‍കാനുള്ള ഇന്ത്യയുടെ ആദ്യശ്രമം പാളി ; കാന്‍ബറയില്‍ മഴയൊഴിയുന്നതേയില്ല, ഇന്ത്യ- ഓസ്‌ട്രേലിയ ഒന്നാം ടി20 മത്സരം ഉപേക്ഷിച്ചു
കാന്‍ബറ: ഏകദിനത്തിന് പിന്നാലെ ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയിലെ ആദ്യ പോരാട്ടം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാന്‍ബറയിലെ മനുക ഓവലില്‍ നടന്ന മത്സരത്തിനിടെ രണ്ട് തവണയാണ് മഴ കളി തടസ്സപ്പെടുത്താനെത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രണ്ടാമതും മഴയെത്തുകയായിരുന്നു. പിന്നീട് മഴ ശക്തമായതോടെ മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 24 പന്തില്‍ 39 റണ്‍സെടുത്ത് നില്‍ക്കുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, 20 പന്തില്‍ 37 റണ്‍സുമായി ശുഭ്മന്‍ ഗില്‍ എന്നിവരായിരുന്നു ക്രീസില്‍. 14 പന്തില്‍ 19 റണ്‍സെടുത്ത ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. താരത്തെ നതാന്‍ എല്ലിസാണ് പുറത്താക്കിയത്. പിന്നാലെ അഞ്ചാം ഓവറിന് ശേഷം മഴ എത്തിയതിനെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കിയിരുന്നു. മത്സരം പുനരാരംഭിച്ചതിന് ശേഷം ഗില്‍-സൂര്യ സഖ്യം തകര്‍ത്തടിച്ചു. ഇരുവരും മഴയ്ക്ക് തൊട്ടുമുമ്പ് 62 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍…
Read More » -
പിഎം ശ്രീ തര്‍ക്കം: വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല; ഇത് എല്‍ഡിഎഫിന്റെ വിജയം, മുഖ്യമന്ത്രി തീരുമാനം പറയുമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് പിന്നാലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്ന് ബിനോയ് വിശ്വം. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലെടുത്ത തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി നേരിട്ടറിയിച്ചു. ഇതിന് പിന്നാലെ ഇന്ന് ചേരുന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗം ചേരുകയാണ്. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി…
Read More » -
ബീച്ചില്‍ കാറുമായി പോയി ‘റീല്‍’ ഉണ്ടാക്കാന്‍ നോക്കി ആകെ പൊല്ലാപ്പായി ; ഡുമാസ് ബീച്ചിലെ കടല്‍വെള്ളത്തില്‍ ആഡംബര മെഴ്സിഡസ് പൂണ്ടുപോയി; പിന്നാലെ പോലീസ് കേസും എടുത്തു…!!
വാഹനം കടത്തിവിടാന്‍ വിലക്കുള്ള സുറത്തിലെ ഡുമാസ് ബീച്ചില്‍ കടല്‍വെള്ളത്തില്‍ പൂണ്ടുപോയ ഒരു ആഡംബര കാര്‍ ക്രെയിന്‍ ഉപയോഗിച്ച് പുറത്തെടുത്തു. പ്രദേശത്തെ നിയമലംഘനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. മണലില്‍ കുടുങ്ങിയ ചുവന്ന മെഴ്സിഡസ് സെഡാന്‍ ക്രെയിന്‍ ഉപയോഗിച്ച് വലിച്ചുനീക്കുന്നതിന്റെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ അതിവേഗം വൈറലായി. ഇതിനെത്തുടര്‍ന്ന് പ്രാദേശിക അധികാരികള്‍ ഉടന്‍ നടപടിയെടുത്തു. വാഹനങ്ങള്‍ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, ഡുമാസ് ബീച്ചില്‍ നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ച് വേലിയേറ്റ സമയത്തും മഴയ്ക്ക് ശേഷവും നിരവധി കാറുകള്‍ മണലില്‍ കുടുങ്ങുന്നത് ഇവിടെ പതിവാണ്. ഏറ്റവും പുതിയ സംഭവത്തില്‍, ഒരു വ്യക്തി തന്റെ ഹൈ-എന്‍ഡ് മെഴ്സിഡസ് കാര്‍ ബീച്ചിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് കാര്‍ ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, വാഹനം കടല്‍ത്തീരത്തോട് ചേര്‍ന്നുള്ള മണലില്‍ പെട്ടെന്ന് കുടുങ്ങി. വാഹനം മാറ്റാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും, ഒരു ക്രെയിന്‍ കൊണ്ടുവന്നാണ് കാര്‍ പുറത്തെടുത്തതെന്നും ദൃക്സാക്ഷികള്‍ അറിയിച്ചു. വൈറലായ ഈ വീഡിയോ ഓണ്‍ലൈനില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. ഉടന്‍ തന്നെ…
Read More » -
ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പ്രേമമൊക്കെ പോയി ; ക്രൂരമായി മര്‍ദ്ദിക്കുന്ന ഭര്‍ത്താവിന് ലൈംഗികത നിഷേധിച്ചു; ഭാര്യയെ രണ്ടുനില കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേയ്ക്ക് വലിച്ചെറിഞ്ഞു
ലക്‌നൗ: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സി യില്‍ 26 കാരിയായ യുവതിയെ ഭര്‍ത്താവ് രണ്ട് നില കെട്ടിടത്തിന്റെ മട്ടുപ്പാവില്‍നിന്ന് താഴേ ക്ക് തള്ളിയിട്ടു. മാവു റാനിപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന തീജയെ ഗുരുതരാവ സ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഝാന്‍സി മെഡിക്കല്‍ കോളേജിലേക്ക് യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റി. യുവാവ് യുവതിയെ പതിവായി മര്‍ദ്ദിക്കുമായിരുന്നെന്നും ബലമായി ലൈംഗിക ബന്ധത്തിന് നിര്‍്ബ്ബന്ധിക്കുകയും ചെയ്യുമായിരുന്നെന്ന് യുവതി പോലീസിനോട് പറഞ്ഞു. 2022-ല്‍ ഒരു ക്ഷേത്രത്തില്‍ വെച്ച് കണ്ടുമുട്ടിയ ശേഷമാണ് തീജ മുകേഷ് അഹിര്‍വാറിനെ വിവാഹം കഴിച്ചത്. ഒരു വര്‍ഷം എല്ലാം നന്നായി പോയി, എന്നാല്‍ അതിനുശേഷം അഹിര്‍വാര്‍ കൂടുതല്‍ സമയം വീടുവിട്ട് പുറത്തുതാമസിക്കാന്‍ തുടങ്ങി. തിരികെ വരുമ്പോള്‍ തന്നെ മര്‍ദ്ദിക്കുമായിരുന്നു എന്നും തീജ പറയുന്നു. അതുപോലെ വീട്ടില്‍ വരാതിരുന്നതിന് ശേഷം തിങ്കളാഴ്ച അഹിര്‍വാര്‍ വീട്ടിലെത്തുകയും തന്നെ മര്‍ദ്ദിക്കുകയും ബലമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ചൊവ്വാഴ്ച വീണ്ടും തന്നെ മര്‍ദ്ദിക്കുകയും ലൈംഗിക ബന്ധത്തിന്…
Read More » -
ശക്തമായി ആക്രമിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് നെതന്യാഹു; ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് കൂട്ടക്കുരുതി വീണ്ടും; 46 കുട്ടികള്‍ ഉള്‍പ്പെടെ 104പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
ഗാസ സിറ്റി: വീണ്ടും അസമാധാനത്തിലേക്ക് വീണിരിക്കുന്ന ഗാസയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 104 പാലസ്തീനികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മരണമടഞ്ഞവരില്‍ 46 കുട്ടികളുമുണ്ടെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഡസന്‍ കണക്കിന് ഭീകരകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഗാസയില്‍ ഒരു ഇസ്രയേല്‍ സൈനികനെ ഹമാസ് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ആരോപിക്കുന്നത്. എന്നാല്‍ ആക്രമണവുമായി യാതൊരു ബന്ധവും ഇല്ലെന്നും വെടിനിര്‍ത്തല്‍ കരാറിനോട് പൂര്‍ണ്ണമായും പ്രതിബദ്ധതയുണ്ടെന്നും ഹമാസ് വ്യക്തമാക്കി. ആക്രമണങ്ങളില്‍ 46 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ ആകെ 104 പേര്‍ കൊല്ലപ്പെട്ടതായും 250ലധികം പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വീടുകള്‍, സ്‌കൂളുകള്‍, റെസിഡന്‍ഷ്യല്‍ ബ്ലോക്കുകള്‍ എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം. ഗാസ സിറ്റി, വടക്കന്‍ ഗാസയിലെ ബെയ്റ്റ് ലാഹിയ, ഗാസ മുനമ്പിന്റെ മധ്യഭാഗത്തെ ബുറൈജ്, നുസൈറാത്ത്, തെക്ക് ഖാന്‍ യൂനിസ് എന്നിവിടങ്ങളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത…
Read More » -
കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു ; ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നു, ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍
കൊച്ചി: ഹാല്‍ സിനിമയ്‌ക്കെതിരേ ആര്‍എസ്എസ് രംഗത്ത് വന്നു. സിനിമ സംഘടനയെ മോശമായി ചിത്രീകരിക്കുന്നെന്നും മത – സാമൂഹിക ഐക്യം തകര്‍ക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന സിനിമയെന്നും ആക്ഷേപം. ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതി യില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആര്‍എസ്എസ് കക്ഷി ചേര്‍ന്നു. മത-സാമൂഹിക ഐക്യം തകര്‍ക്കുന്നതാണ് ഉള്ളടക്കമെന്ന് പറയുന്നു. ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും ആര്‍എസ്എസിനെ മോശമായി സിനിമയില്‍ ചിത്രീകരിക്കുന്നതായും പറയുന്നു. കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു. ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തില്‍ തകര്‍ക്കുന്നതാണ് സിനിമ. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതാണ് ബോര്‍ഡ് നിറവേറ്റിയതെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആര്‍എസ്എസ് നല്‍കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി…
Read More » -
ഒമ്പത് വര്‍ഷമായി പിണറായി ഇതുവരെ കാണാത്തതരം സിപിഐ ; ഒറ്റക്കെട്ടായി നിന്നപ്പോള്‍ സിപിഐഎമ്മിന് കീഴടങ്ങേണ്ടി വന്നു ; മന്ത്രിമാര്‍ രാജി വെയ്ക്കുമെന്നായപ്പോള്‍ രക്ഷയില്ലാതായി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരേ സിപിഐ യുടെ പ്രതിരോധത്തിന് മുന്നില്‍ ഒടുവില്‍ പിണറായിക്ക് കീഴടങ്ങേണ്ടി വന്നു. രാജയും ബിനോയിയും രാജനും പ്രസാജും അനിലും ചിഞ്ചുറാണിയും മുതല്‍ എവൈഎഫ്-എഐഎസ്എഫ് നേതാക്കള്‍ വരെ ചങ്കുറപ്പോടെ ഒറ്റക്കെട്ടായി വിഷയത്തില്‍ അണിനിരന്നത് സിപിഎമ്മിന് വലിയ അടിയായിപ്പോയി. എല്‍ഡിഎഫ് സര്‍ക്കാരന്റെ രണ്ട് പിണറായി സര്‍ക്കാര്‍ വന്നിട്ട് ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായിരുന്നു. സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുട്ടുമടക്കേണ്ടിവന്നത്. സര്‍ക്കാറിന്റെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവില്‍ സിപിഎം എത്തുകയായിരുന്നു. ആര്‍എസ്എസ് നയത്തിന് കീഴടങ്ങിയതിലായിരുന്നു സിപിഐയുടെ രോഷം. ദേശീയതലത്തില്‍ ഇടത് പാര്‍ട്ടികള്‍ ഒരുമിച്ച് എതിര്‍ത്ത വിവാദപദ്ധതിയില്‍ രഹസ്യമായി സിപിഎം കീഴടങ്ങിയത് സഹിക്കാവുന്നതിലപ്പുറമായി സിപിഐക്ക്. സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രിമാര്‍ രാജിക്ക് തയ്യാറായതോടെയാണ് സിപിഐഎം അപകടം മണത്തത്. വിദേശത്ത് നിന്ന് മുഖ്യമന്ത്രി എത്തിയാല്‍ എല്ലാം തീരുമെന്നായിരുന്നു സിപിഎമ്മിന്റെ വിശ്വാസം. പക്ഷേ ആലപ്പുഴ ഗസ്റ്റ് ഹൗസിലെ ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ പിണറായി…
Read More »