Breaking News

  • ”എല്‍ദോസ് എത്രയും പെട്ടന്ന് കെ.പി.സി.സിയുമായി ബന്ധപ്പെടണം”

    തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയെ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. സി.പി.എമ്മിന്റെ ക്ലീഷേ ന്യായീകരണത്തിന് കോണ്‍ഗ്രസില്ലെന്നും തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീപക്ഷ നിലപാടാണെന്നും സതീശന്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു തരത്തിലും പ്രതിരോധിക്കുന്നില്ല. എന്നാല്‍, അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കുക എന്നത് സാമാന്യ മര്യാദയാണ് എന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ബലാത്സംഗ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഒളിവില്‍ പോയ എം.എല്‍.എയുടെ വിശദീകരണം കേട്ട ശേഷമേ പാര്‍ട്ടി നടപടി സ്വീകരിക്കൂ എന്നാണ് സതീശന്‍ പറഞ്ഞുവയ്ക്കുന്നത്. എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതിയുടെ പരിഗണനയിലാണ്. എല്‍ദോസിന് ഒളിവില്‍ പോകേണ്ട ആവശ്യമില്ലെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന്റെ വിശദീകരണം ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ല. എന്നാല്‍, വിശദീകരണം തേടുക എന്നത് സ്വാഭാവിക നീതിയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. എം.എല്‍.എയെ പല തരത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ കഴിഞ്ഞില്ല. സ്ത്രീപക്ഷ നിലപാട് തുടര്‍ന്നും കോണ്‍ഗ്രസ് ഉയര്‍ത്തിപിടിക്കും. കോഴിക്കോട് ചിന്തന്‍ ശിവിരത്തില്‍…

    Read More »
  • കുന്നപ്പിള്ളിക്ക് കോളടിച്ചു! ബലാത്സംഗക്കേസിന് പുറമേ വിജിലന്‍സ് അന്വേഷണവും

    തിരുവനന്തപുരം: അധ്യാപികയെ ബലാത്സംഗം ചെയ്തെന്ന കേസിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ വിജിലന്‍സ് അന്വേഷണവും. അധ്യാപികയെ പണം നല്‍കി പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. കോവളം എസ്.എച്ച്.ഒയുടെ സാന്നിധ്യത്തിലും പണം വാഗ്ദാനം ചെയ്തെന്നാണ് പരാതി. അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി ക്രൈംബ്രാഞ്ച് സംഘം മുന്നോട്ടുപോകുകയാണ്. ജനപ്രതിനിധിയായതിനാല്‍ തുടര്‍ നടപടിക്കുള്ള അനുമതി തേടി തിരുവനന്തപുരം സിറ്റി കമ്മിഷണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. എല്‍ദോസിനെതിരേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി വേഗത്തിലാക്കുന്നത്. ക്രൈംബ്രാഞ്ച് ചുമത്തിയ 376 (2) എന്‍ വകുപ്പ് പ്രകാരം ചുരുങ്ങിയത് പത്തുവര്‍ഷം തടവുശിക്ഷ വരെ എല്‍ദോസിന് ലഭിക്കാം. ചൊവ്വാഴ്ച മുതല്‍ എല്‍ദോസ് ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം. എം.എല്‍.എയുടെ രണ്ടു ഫോണുകളും സ്വിച്ച് ഓഫാണ്. പൊതുപരിപാടികളിലും പങ്കെടുക്കുന്നില്ല. എല്‍ദോസിനെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. യുവതിയുടെ…

    Read More »
  • സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 2 ജില്ലകളില്‍ യെലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ചൊവ്വാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇടുക്കിയിലും പത്തനംതിട്ടയിലും 17 ാം തീയതി വരെ യെല്ലോ അലര്‍ട്ടാണ്. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതല്‍ മഴ സാധ്യത. കോമോറിന്‍ തീരത്തായുള്ള ചക്രവതച്ചുഴിയും മധ്യ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയില്‍ മഴ ശക്തമായിരുന്നു. ജില്ലയുടെ മലയോര മേഖലയിലും നഗരത്തിലും വൈകിട്ടോടെ മഴ ശക്തമാവുകയായിരുന്നു. കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലും വ്യാപക മഴ ലഭിച്ചു.  

    Read More »
  • സുരേഷ് ഗോപി ബി.ജെ.പി ഔദ്യോഗിക ചുമതലകളിലേക്ക്; കീഴ്വഴക്കം മറികടന്ന് കോര്‍കമ്മിറ്റിയില്‍

    തിരുവനന്തപുരം: മുന്‍ എം.പിയും സൂപ്പര്‍താരവുമായ സുരേഷ് ഗോപി ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍. പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബി.ജെ.പി ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. സുരേഷ് ഗോപി നേതൃത്വത്തിലേക്ക് വരുന്നതില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തല്‍. സാധാരണയായി പാര്‍ട്ടി പ്രസിഡന്റും മുന്‍പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് കോര്‍ കമ്മിറ്റിയില്‍ ഇടംപിടിക്കുന്നത്. സുരേന്ദ്രനെ മാറ്റി സുരേഷ് ഗോപിയെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരും എന്ന തരത്തിലുള്ള ചില റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍, ഇക്കാര്യം സുരേഷ് ഗോപി നിഷേധിച്ചിരുന്നു. മാത്രമല്ല, പൊതുപ്രവര്‍ത്തനത്തില്‍ തല്‍പരനാണെങ്കിലും സിനിമ തന്നെയാണ് തന്‍െ്‌റ പ്രഥമ പരിഗണനയെന്ന് ഒന്നിലധികം തവണ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. രാജ്യം മുഴുവന്‍ ശക്തി തെളിയിച്ചിട്ടും സംസ്ഥാനത്ത് മാത്രം പാര്‍ട്ടി പച്ചപിടിക്കാത്തതില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. സംസ്ഥാന നേതാക്കള്‍ക്കിടയിലെ ശീതസമരമാണ് പാര്‍ട്ടിയുടെ മുന്നേറ്റത്തിനു തടസമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. പാര്‍ട്ടിയിലെ വിഭാഗീയത ഇപ്പോഴും തുടരുകയാണ്.…

    Read More »
  • രണ്ടു പെണ്‍കുട്ടികളെ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന് ഷാഫിയുടെ മൊഴി

    കൊച്ചി: നരബലിയ്ക്ക് പുറമെ രണ്ട് പെണ്‍കുട്ടികളെ ഭഗവല്‍സിങ്ങിന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായും ഷാഫിയുടെ മൊഴി. ഭഗവല്‍സിങ്ങിനേയും ലൈലയേയും ചോദ്യം ചെയ്തതില്‍ നിന്നാണ് കൊച്ചിയിലെ പ്രമുഖ കോളജിന് സമീപത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പെണ്‍കുട്ടികളെ കൊണ്ടുവന്നതായി വിവരം ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. പെണ്‍കുട്ടികളെ ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി. എറണാകുളം ഷേണായീസ് തീയേറ്ററിന് സമീപത്താണ് ഷാഫി ഹോട്ടല്‍ നടത്തിവന്നിരുന്നത്. അതിനാല്‍ തന്നെ നഗരം കേന്ദ്രീകരിച്ച് ഏറെക്കാലം ഇയാള്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും വശത്താക്കുകയും തന്റെ കൃത്യങ്ങള്‍ക്കുപയോഗിക്കത്തക്ക രീതിയില്‍ ബന്ധപ്പെടുകയും ചെയ്തുവെന്നാണ് പോലീസ് മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നതായി ഷാഫി മൊഴി നല്‍കിയിട്ടുണ്ട്.  

    Read More »
  • ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്നും നാളെയും നാലിടത്ത് യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വ്യാഴാഴ്ച ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. . 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കണക്ക്കൂട്ടുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചിലവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ ഈ ദിവസം മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന്…

    Read More »
  • പത്മയെ വെട്ടിനുറുക്കിയത് ജീവനോടെ; റോസ്ലിയോട് ക്രൂരത കുറഞ്ഞതിനാല്‍ ദേവപ്രീതി കിട്ടിയില്ലെന്ന് ഷാഫി

    കൊച്ചി: ആദ്യനരബലിയില്‍ ഫലം കിട്ടിയില്ലെന്ന് വിശ്വസിപ്പിച്ചാണു മുഹമ്മദ് ഷാഫി രണ്ടാമത്തെ കൊലപാതകം നടത്തിച്ചതെന്ന് പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും പോലീസിനോട് പറഞ്ഞു. ക്രൂരത കുറഞ്ഞുപോയതുകൊണ്ടാണ് ആദ്യ നരബലിയില്‍ ദേവപ്രീതി കിട്ടാതെ പോയത്. റോസ്ലിയെ വേഗത്തില്‍ കൊലപ്പെടുത്തിയതാണ് ഫലം ഇല്ലാതാക്കിയത്. റോസ്ലിയെ കൊലപ്പെടുത്തിയപ്പോള്‍ ക്രൂരത കുറഞ്ഞുപോയെന്നും ഷാഷി, ദമ്പതികളോടു പറഞ്ഞു. അതുകൊണ്ടു തന്നെ രണ്ടാമത്തെ നരബലിക്കായി എത്തിച്ച പത്മയോട് കൂടുതല്‍ ക്രൂരത കാട്ടാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. പത്മയുടെ ശരീരം 56 കഷണങ്ങളാക്കിയത് ഇതിന്റെ പേരിലാണെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ശരീരം വെട്ടിനുറുക്കുമ്പോള്‍ പത്മയ്ക്ക് ജീവന്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ പറഞ്ഞു. ഷാഫിയാണ് പത്മയുടെ കഴുത്ത് അറുത്തത്. തെളിവു നശിപ്പിക്കാനായി 56 കഷണങ്ങളായി മുറിച്ച ശരീരഭാഗങ്ങള്‍ ബക്കറ്റുകളില്‍ നിറച്ചു. വീടിന്റെ വടക്കുവശത്തെ പറമ്പില്‍ നേരത്തെ തയ്യാറാക്കിയിരുന്ന കുഴിയില്‍ രാത്രി വൈകി കുഴിച്ചുമൂടി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി റോസ്‌ലിയെ അഞ്ചു കഷണമായാണ് വെട്ടുമുറിച്ച് മറവു ചെയ്തത്. ഷാഫിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളും വിശദമായി…

    Read More »
  • ഹിജാബ് വിലക്കില്‍ സുപ്രീം കോടതിയുടെ ഭിന്ന വിധി; ‘പന്ത്’ ചീഫ് ജസ്റ്റിസിന്റെ കോര്‍ട്ടില്‍

    ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്കിയ നടപടിയില്‍ സുപ്രീം കോടതിയില്‍ ഭിന്ന വിധി. ഹിജാബ് വിലക്കിയ കര്‍ണാടക ഹൈക്കോടതി വിധി ശരിവച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിധിപറഞ്ഞപ്പോള്‍ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാന്‍ഷു ധുലിയ വിധി പറഞ്ഞത്. ഇതോടെ കേസ് ചീഫ് ജസ്റ്റിസിനു മുന്നിലെത്തും. വിശാല ബെഞ്ചിനു വിടണോ അതോ രണ്ട് അംഗങ്ങളുള്ള മറ്റൊരു ബെഞ്ചിനു വിടണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ ദുഷ്യന്‍ ദവെ, ഹുഫേസ അഹമ്മദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാന്‍, ദേവദത്ത് കാമത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, പ്രശാന്ത് ഭൂഷന്‍, ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി. കര്‍ണാടക സര്‍ക്കാരിനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി.കെ. നവദഗി എന്നിവര്‍ ഹാജരായി. വാദം കേള്‍ക്കല്‍ 10…

    Read More »
  • ബത്തേരിക്കു സമീപം കടുവയിറങ്ങി; ജാഗ്രതാനിര്‍ദേശം

    വയനാട്: ബത്തേരിയില്‍ കടുവയിറങ്ങിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബത്തേരി നഗരത്തിനു സമീപം ദൊട്ടപ്പന്‍കുളത്താണ് ബുധനാഴ്ച രാത്രി കടുവയിറങ്ങിയത്. വനപാലകര്‍ സ്ഥലത്തെത്തി കടുവയെ കണ്ട മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജനം ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കി. കാടുമൂടിയ പ്രദേശത്തുനിന്ന് ഒരു കടുവ റോഡില്‍ പ്രവേശിച്ച് സമീപത്തെ മതില്‍ ചാടിക്കടന്നു പോകുന്നതാണ് വിഡിയോയിലുള്ളത്. ജനവാസമുള്ള പ്രദേശത്തെ ഒരു വീടിന്റെ വളപ്പിലേക്കാണ് കടുവ ചാടിക്കടക്കുന്നത്. ബത്തേരിയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെ കടുവയിറങ്ങിയിരുന്നു. ജനം കടുവഭീതിയില്‍ കഴിയുന്നതിനിടെയാണ് ദൊട്ടപ്പന്‍കുളത്ത് കടുവയിറങ്ങിയ ദൃശ്യം പുറത്തുവന്നത്.  

    Read More »
  • ഷാഫി നിരപരാധിയാണെന്ന് പറയാന്‍ കഴിയില്ല, നരബലി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല: ഭാര്യ നബീസ

    എറണാകുളം: ഷാഫി നിരപരാധിയാണെന്നു പറയാന്‍ കഴിയില്ലെന്ന് ഭാര്യ നബീസ. മദ്യപിച്ചാല്‍ പ്രശ്‌നമുണ്ടാക്കും. എന്നാല്‍, ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നബീസ പറഞ്ഞു. തന്റെ മൊബൈല്‍ ഫോണ്‍ ഷാഫി ഉപയോഗിച്ചിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. കൊല്ലപ്പെട്ട റോസ്ലിയെയും പത്മയെയും അറിയാം. ഇവര്‍ ഹോട്ടലിന് അടുത്തുള്ള ലോഡ്ജില്‍ വരാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ല. വീട്ടില്‍ പണം കൊണ്ടു വന്നിട്ടില്ല. ഇലന്തൂര്‍ ഇരട്ട നരബലിയിലെ മുഖ്യപ്രതി ഷാഫിയുടെ ഭാര്യ നബീസ വ്യക്തമാക്കി. മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറയുന്നു. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്.നാഗരാജു വ്യക്തമാക്കി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണ് ഷാഫി എന്നും കമ്മിഷണര്‍ പറഞ്ഞു. ഷാഫിയാണ് ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുന്‍പ് വ്യക്തിബന്ധം ഉണ്ടാക്കിയെടുക്കുകയാണ് ഷാഫിയുടെ രീതി. വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി ആയിരുന്നു ഗൂഢാലോചന നടത്തിയതെന്നും…

    Read More »
Back to top button
error: