ബംഗളൂരു:ബംഗളൂരുവിലെ ആർ.ടി നഗറിൽ ശരിയായ ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ച പൊലീസുകാരന് ട്രാഫിക് പൊലീസിന്റെ പിഴ.
പകുതി മാത്രമുള്ള തൊപ്പി ഹെൽമറ്റ് ധരിച്ച് ഗിയർലെസ് സ്കൂട്ടറിലെത്തിയ പൊലീസുകാരനാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. തൊപ്പി ഹെൽമറ്റുകൾ ഉപയോഗിക്കുന്നത് നഗരത്തിൽ നിരോധിച്ചതാണ്. ആർ.ടി നഗർ ട്രാഫിക് പൊലീസ് തന്നെയാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
‘ഗുഡ് ഈവനിങ് സർ, പൊലീസുകാരനെതിരെ ഹാഫ് ഹെൽമറ്റ് കേസ് ചുമത്തി, താങ്ക്യു’ എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയത്. ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.