Breaking NewsNEWS

രൂപയുടെ ‘പാതാള പര്യടനം’ തുടരുന്നു! ഡോളറിനെതിരേ വീണ്ടും തകര്‍ച്ച

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. ഇന്നലെ 83 കടന്ന രൂപ ഇന്നും തകര്‍ച്ചയോടെയാണ് വ്യാപാരം ആരംഭിച്ചത്. 83.12 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്.

ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നതും ആഭ്യന്തര വിപണിയില്‍നിന്നും വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും അടക്കമുള്ള മറ്റു കാരണങ്ങളും രൂപയുടെ മൂല്യം ഇടിയുന്നതിന് ഇടയാക്കുന്നുണ്ട്.

Signature-ad

വ്യാപാരത്തിന്റെ തുടക്കത്തില്‍ ആറുപൈസയുടെ നഷ്ടം നേരിട്ടതോടൊണ് രൂപ മൂല്യത്തകര്‍ച്ചയില്‍ വീണ്ടും റെക്കോര്‍ഡ് തിരുത്തിയത്. ഇന്നലെ 83.02 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

 

Back to top button
error: