KeralaNEWS

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റാകും; 22 വരെ സംസ്ഥാനത്ത് വ്യാപക മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ രണ്ടു ദിവസം വ്യാപക മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുമുണ്ട്.

ഇതിന്റെ ഫലമായാണ് 22 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

Signature-ad

പടിഞ്ഞാറ് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 22 ഓടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായും, തുടര്‍ന്ന് 48 മണിക്കൂറില്‍ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിനു സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നുവെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Back to top button
error: